കാഴ്ചയിൽ ഭംഗിയുള്ള ലാപ്‌ടോപ്പുകള്‍ വിരളമായി മാത്രമേ കാണാനാകൂ. വലുതും ഭംഗിയുള്ളതുമായ ഒരു ലാപ്‌ടോപ്പാണ് എച്പി സ്‌പെക്ടര്‍ എക്‌സ്360 16 (Spectre x360 16 ). സമാനതകളില്ലാത്ത രീതിയില്‍ സുന്ദരമാണ് ഇതിന്റെ നിര്‍മിതിയെന്നാണ് വിലയിരുത്തല്‍. ഒരുപക്ഷേ, ഇത്രയും ഭംഗിയുള്ള ഒരു ലാപ്‌ടോപ് സീരീസ് ഇതുവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയിൽ ഭംഗിയുള്ള ലാപ്‌ടോപ്പുകള്‍ വിരളമായി മാത്രമേ കാണാനാകൂ. വലുതും ഭംഗിയുള്ളതുമായ ഒരു ലാപ്‌ടോപ്പാണ് എച്പി സ്‌പെക്ടര്‍ എക്‌സ്360 16 (Spectre x360 16 ). സമാനതകളില്ലാത്ത രീതിയില്‍ സുന്ദരമാണ് ഇതിന്റെ നിര്‍മിതിയെന്നാണ് വിലയിരുത്തല്‍. ഒരുപക്ഷേ, ഇത്രയും ഭംഗിയുള്ള ഒരു ലാപ്‌ടോപ് സീരീസ് ഇതുവരെ ആരും ഇറക്കിയിട്ടില്ലെന്നു പറയാം.

ADVERTISEMENT

∙ വലിയ ഡിസ്‌പ്ലേ

ലാപ്‌ടോപ്പുകളുടെ കാര്യം നോക്കിയാല്‍ വലിയ ഡിസ്‌പ്ലേയാണ് ഇതിന് ( 16-ഇഞ്ച്). ഇതിന്റെ ഐപിഎസ് പാനലുള്ള വേര്‍ഷന്‍ മാത്രമാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. സ്‌ക്രീനിന് 3072 x 1920 ആണ് റെസലൂഷന്‍. ഇതിനെ 3കെ എന്നാണ് എച്പി വിളിക്കുന്നത്. മികച്ച സ്‌ക്രീനാണ് ഇത്. സ്‌പെക്ടര്‍എക്‌സ്360 16 ലുള്ള ഡിസ്‌പ്ലേ കണ്ട്രോള്‍ യൂട്ടിലിറ്റി ഉപയോഗിച്ച് വിവിധ കളര്‍ പ്രൊഫൈലുകളും ഉപയോഗിക്കാം. ഓട്ടമാറ്റിക് മോഡ് ഉപയോഗിച്ചാല്‍ ഫൊട്ടോ എഡിറ്റിങ്, വിഡിയോ എഡിറ്റിങ് തുടങ്ങിയ കാര്യങ്ങള്‍ക്കായി ഏതെങ്കിലും ആപ് തുറന്നാല്‍ അതിന് യോജിച്ച കളര്‍ പ്രൊഫൈല്‍ ലാപ്‌ടോപ് തനിയെ നല്‍കും. 

ADVERTISEMENT

ഗോറില ഗ്ലാസ് എന്‍ബിറ്റി ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ടച് ഇന്‍പുട്ട് ഉള്ള ലാപ്‌ടോപ്പുകളില്‍ ഇത് നല്‍കാറുണ്ട്. ഒരു ടാബ്‌ലറ്റ് ആയും ഇത് ഉപയോഗിക്കാം. ഭാരം 1.34 കിലോ വരുമെങ്കിലും ടാബ് ആയി ഉപയോഗിക്കാന്‍ അത്ര വിഷമമില്ലെന്നു പറയുന്നു. ( ചിലര്‍ക്ക് വിഷമമായി തോന്നിയേക്കാം.) വെട്ടിക്കളഞ്ഞ രീതിയില്‍ തോന്നിക്കുന്ന അരികുകള്‍, മനോഹരമായി നിര്‍മിച്ച ഹിഞ്ജ് എന്നിങ്ങനെ പലതും ഇതിനെ വേറിട്ടതാക്കുന്നു.

∙ കരുത്ത്

ADVERTISEMENT

കരുത്തിന്റെ കാര്യത്തിലും എച്പി സ്‌പെക്ടര്‍ എക്‌സ്360 16 നിരാശപ്പെടുത്തില്ല. ഒരു പക്ഷേ ഗ്രാഫിക്‌സിലൊഴികെ. എന്നാല്‍, ഇത്രയും മെലിഞ്ഞ ഒരു ലാപ്‌ടോപ്പില്‍ അതു പ്രതീക്ഷിക്കാവുന്നതാണെന്നും പറയുന്നു. ഇന്റല്‍ കോര്‍ ഐ7-12700എച്, ഇന്റല്‍ കോര്‍ ഐ7-1260പി എന്നീ പ്രൊസസറുകള്‍ ഉപയോഗിച്ചുള്ള മോഡലുകള്‍ തിരഞ്ഞെടുക്കാം. ഫ്‌ളാഗ്ഷിപ് ലാപ്‌ടോപ്പായ സ്‌പെക്ടര്‍ എക്‌സ്360 16 പ്രകടനത്തില്‍ മിക്കവരെയും നിരാശപ്പെടുത്താനിടയില്ല.

∙ 10 മണിക്കൂര്‍ ബാറ്ററി ലൈഫ്

മികച്ച കൂളിങ് സിസ്റ്റവും സ്‌പെക്ടര്‍ എക്‌സ്360 16ന് ഉണ്ട്. വലിയ ലാപ്‌ടോപ്പുകള്‍ പൊതുവെ ബാറ്ററിയുടെ പ്രകടനത്തില്‍ അത്ര മികച്ചതാകാറില്ല. ഒറ്റ ഫുള്‍ ചാര്‍ജില്‍ 10 മണിക്കൂര്‍ വരെയാണ് ലഭിക്കുക. അതായത്, ബ്രൈറ്റ്‌നസ് 30 ശതമാനത്തില്‍ സ്വയം ക്രമീകരിച്ചു നിർത്തിയാല്‍. ഇത്ര വലിയ സ്‌ക്രീനുള്ള ഒരു ലാപ്‌ടോപ് 15 മണിക്കൂര്‍ പ്രവര്‍ത്തിക്കണമെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നു പറയുന്നു.

English Summary: HP Spectre x360 16 is a rare big laptop that’s beautiful too, with no rivalry