കൂടുതൽ വില കൊടുത്ത് ഫോൺ വാങ്ങുന്നവർക്ക് പോലും അത്തരം ഫോണുകളില്‍ ഉണ്ടെന്നു പറയുന്ന പല ഫീച്ചറുകളും ഉപകരിക്കാറില്ല. എന്നാല്‍, താരതമ്യേന വിലക്കുറവില്‍ ദൈനംദിന ജീവിതത്തിന് ഉതകുന്ന എല്ലാ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന ഫോണുകള്‍ വിപണിയില്‍ ലഭ്യമാണു താനും. അത്തരത്തിലൊന്നാണ് ഓണര്‍ എക്‌സ്8. വേണ്ടത്ര മികവാര്‍ന്ന

കൂടുതൽ വില കൊടുത്ത് ഫോൺ വാങ്ങുന്നവർക്ക് പോലും അത്തരം ഫോണുകളില്‍ ഉണ്ടെന്നു പറയുന്ന പല ഫീച്ചറുകളും ഉപകരിക്കാറില്ല. എന്നാല്‍, താരതമ്യേന വിലക്കുറവില്‍ ദൈനംദിന ജീവിതത്തിന് ഉതകുന്ന എല്ലാ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന ഫോണുകള്‍ വിപണിയില്‍ ലഭ്യമാണു താനും. അത്തരത്തിലൊന്നാണ് ഓണര്‍ എക്‌സ്8. വേണ്ടത്ര മികവാര്‍ന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടുതൽ വില കൊടുത്ത് ഫോൺ വാങ്ങുന്നവർക്ക് പോലും അത്തരം ഫോണുകളില്‍ ഉണ്ടെന്നു പറയുന്ന പല ഫീച്ചറുകളും ഉപകരിക്കാറില്ല. എന്നാല്‍, താരതമ്യേന വിലക്കുറവില്‍ ദൈനംദിന ജീവിതത്തിന് ഉതകുന്ന എല്ലാ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന ഫോണുകള്‍ വിപണിയില്‍ ലഭ്യമാണു താനും. അത്തരത്തിലൊന്നാണ് ഓണര്‍ എക്‌സ്8. വേണ്ടത്ര മികവാര്‍ന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടുതൽ വില കൊടുത്ത് ഫോൺ വാങ്ങുന്നവർക്ക് പോലും അത്തരം ഫോണുകളില്‍ ഉണ്ടെന്നു പറയുന്ന പല ഫീച്ചറുകളും ഉപകരിക്കാറില്ല. എന്നാല്‍, താരതമ്യേന വിലക്കുറവില്‍ ദൈനംദിന ജീവിതത്തിന് ഉതകുന്ന എല്ലാ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന ഫോണുകള്‍ വിപണിയില്‍ ലഭ്യമാണു താനും. അത്തരത്തിലൊന്നാണ് ഓണര്‍ എക്‌സ്8. വേണ്ടത്ര മികവാര്‍ന്ന പ്രകടനം എല്ലാ മേഖലയിലും ഉറപ്പാക്കുന്നു എന്നതു കൂടാതെ, ഏറ്റവും മികച്ച റാം ടര്‍ബോ ഫോണുമാണ് ഇത്. ഒരേ സമയം 20 ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്നതും, അനായാസേന ഇവ മാറിമാറി ഉപയോഗിക്കാമെന്നതും ഓണര്‍ എക്‌സ്8നെ വേറിട്ടൊരു മികച്ച ഹാന്‍ഡ്‌സെറ്റ് എന്ന വിവരണത്തിന് അര്‍ഹമാക്കുന്നു. മികച്ച റാം ടര്‍ബോ സംവിധാനം, ലോ ലൈറ്റ്, നൈറ്റ് മോഡ് അടക്കമുള്ള അള്‍ട്രാ-ക്ലിയര്‍ ക്വാഡ് ക്യാമറാ സിസ്റ്റം, സൂപ്പര്‍ചാര്‍ജ് തുടങ്ങി ഒട്ടനവധി ഫീച്ചറുകള്‍ നിറച്ചിരിക്കുകയാണ് ഓണര്‍ ഈ ഫോണില്‍.

 

ADVERTISEMENT

∙ കരുത്തിനു പിന്നില്‍ റാം ടര്‍ബോ ടെക്‌നോളജി

 

ഓണര്‍ എക്‌സ്8 സ്മാര്‍ട് ഫോണിന്റെ ശക്തി അതിന്റെ റാം ടര്‍ബോ ടെക്‌നോളജിയിലൂടെയാണ് കൈവരിക്കുന്നത്. ഫോണിന്റെ സ്‌നാപ്ഡ്രാഗണ്‍ 680 പ്രോസസറിനൊപ്പമാണ് റാം ടര്‍ബോ (6ജിബി+2ജിബി) പ്രവര്‍ത്തിക്കുന്നത്. മികച്ച പ്രകടനം ഉറപ്പാക്കുമ്പോഴും ബാറ്ററി അമിതമായി നഷ്ടപ്പെടുന്നില്ലെന്നും കാണാം.

 

ADVERTISEMENT

∙ നിര്‍മാണ മികവും ശ്രദ്ധേയം

 

സ്‌റ്റൈലിഷ് ഫോണ്‍ തന്നെ വേണമെന്നുള്ളവരെക്കൂടി മനസ്സില്‍ക്കണ്ട് നിര്‍മിച്ചതാണ് ഓണര്‍ എക്‌സ്8 എന്നു വ്യക്തമാണ്. കനവും ഭാരവും കുറവാണെന്നതും ആകര്‍ഷകമായ കാര്യങ്ങളാണ്. ഫോണിന് 7.45 എംഎം കനമാണ് ഉള്ളതെങ്കില്‍ 177 ഗ്രാം ഭാരമേ ഉള്ളൂവെന്നും കാണാം. സുഖകരമായി കൈയ്യിലിരിക്കുമെന്നതു കൂടാതെ, പലരുടെയും പോക്കറ്റുകളിലും ഹാന്‍ഡ്ബാഗുകളിലും സൂക്ഷിക്കുകയും ചെയ്യാം. 

 

ADVERTISEMENT

∙ ക്യാമറാ സിസ്റ്റത്തിന്റെ മികവ് എടുത്തു പറയേണ്ടത്

 

ഓണര്‍ എക്‌സ്8 ഉപയോക്താക്കളെ സാധാരണ ക്യാമറാ അനുഭവത്തിനപ്പുറത്തേക്ക് കൊണ്ടുപോകാനാണ് ഓണര്‍ ശ്രമിച്ചിരിക്കുന്നതെന്നു കാണാം. ഫോണിന് 64 എംപി പ്രധാന സെന്‍സര്‍ അടക്കം ക്വാഡ് ക്യാമറാ സിസ്റ്റമാണ് ഉള്ളത്. പ്രധാന ക്യാമറയ്ക്ക് അത്യന്തം മികവുറ്റ ചിത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള കഴിവുണ്ട്. തുടക്കക്കാര്‍ക്കും ഫൊട്ടോഗ്രഫിയില്‍ പരിചയമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന ഫീച്ചറുകള്‍ കാണാം. അള്‍ട്രാക്ലിയര്‍ എന്നാണ് 64 എംപി പ്രധാന ക്യാമറയെ വിളിക്കുന്നത്. ഇതിന് എഫ്/1.8 അപേച്ചര്‍ ആണുള്ളത്. മള്‍ട്ടിഫ്രെയിം സിന്തസിസ്, 8എക്‌സ് ഡിജിറ്റല്‍ സൂം തുടങ്ങിയ മികവുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഏതു തരം ഫൊട്ടോഗ്രാഫര്‍മാര്‍ക്കും നല്ല ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കേണ്ടതാണ്. ഒപ്പമുള്ള ലെന്‍സുകളിലൊന്ന് 120 ആംഗള്‍ വരെ വൈഡ് ലഭിക്കുന്നതാണ്. ഇതിന് 5 എംപി സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. മാക്രോയ്ക്ക് 2 എം സെന്‍സറും, 2എം സെന്‍സിങ് ബൊ-കെ ക്യാമറയും ആണുള്ളത്. സെല്‍ഫിക്കായി 16 എംപി സെന്‍സറും ഉള്‍ക്കൊള്ളിച്ചരിക്കുന്നു. മുന്‍ ക്യാമറ ഉപയോഗിച്ച് 1080 പി വിഡിയോ കോളുകളും വിളിക്കാം. 

 

∙ ഇരട്ട ക്യാമറാ റെക്കോഡിങ് വ്‌ളോഗര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടേക്കും

 

മുന്‍-പിന്‍ ക്യാമറകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ച് 1080 പി വിഡിയോ റെക്കോഡു ചെയ്യാന്‍ സാധിക്കുക എന്നത് ഓണര്‍ എക്‌സ്8ന്റെ സവിശേഷ ഫീച്ചറുകളില്‍ ഒന്നാണ്. ഡ്യുവല്‍ വ്യൂ എന്നാണ് ഈ ഫീച്ചറിനെ ഓണര്‍ വിളിക്കുന്നത്. ഇത്തരം വിഡിയോ ഷൂട്ടു ചെയ്യാന്‍ സാധിക്കുക എന്നത് വ്യത്യസ്തതയുള്ള ക്‌ളിപ്പുകള്‍ റെക്കോർഡു ചെയ്യാന്‍ താൽപര്യമുള്ള വ്‌ളോഗര്‍മാര്‍ക്ക് വളരെ ഉത്സാഹം പകര്‍ന്നേക്കുമെന്നു കരുതുന്നു. കുടുംബത്തോടൊപ്പം പങ്കിടുന്ന സവിശേഷ സമയങ്ങളിലും ഇതു പ്രയോജനപ്പെടുത്താം. സ്വന്തമായി പാചക വിഡിയോ പകര്‍ത്തുന്നവര്‍ക്കും ഈ ഫീച്ചര്‍ ഉപയോഗച്ചു നോക്കാവുന്നതാണ്.

 

∙ നൈറ്റ് മോഡ്, വ്ലോഗ് ഫീച്ചറുകൾ

 

ഓണർ എക്സ്8 ലെ പ്രധാന ഫൊട്ടോഗ്രഫി ഫീച്ചറുകളിൽ ഒന്നാണ് നൈറ്റ് മോഡ്. രാത്രിയും വെളിച്ചം കുറഞ്ഞ സമയത്തും മികവാർന്ന ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ നൈറ്റ് മോഡ് ഉപയോഗിക്കാം. മറ്റൊന്ന് വ്ലോഗ് ഫീച്ചറാണ്. വ്ലോഗ് ചെയ്യുന്നവരെ ആകര്‍ഷിക്കാനായി പ്രത്യേകം സംവിധാനം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ വ്യൂ റെക്കോർഡിങ് തന്നെയാണ് ഇതിൽ പ്രധാനപ്പെട്ടത്. മുൻ, പിൻ‌ ക്യാമറകൾ ഉപയോഗിച്ച് ഒരേസമയം ദൃശ്യങ്ങൾ പകർത്താം. ഈ ഫീച്ചറുകൾ ഏപ്രിലിലുള്ള അപ്ഡേറ്റിലാകും വരിക.

 

∙ ചാര്‍ജിങ്ങിലാണ് ഓണര്‍ എക്‌സ്8 മറ്റൊരു മികവ് ഒളിപ്പിച്ചിരിക്കുന്നത്

 

ഓണര്‍ എക്‌സ്8 ഫോണ്‍ ഉപയോഗിച്ച് ഗെയിം കളിക്കുന്നയാളാണ് എന്നിരിക്കട്ടെ. ചാര്‍ജ് തീരുന്നത് അത്ര പ്രശ്‌നമാക്കേണ്ട കാര്യമില്ല. കാരണം വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 മിനിറ്റു നേരത്തേക്ക് ഗെയിം (പബ്ജി) കളിക്കാന്‍ സാധിക്കും! കൂടുതല്‍ ബാറ്ററി വേണ്ടിവരുന്ന ഗെയിമിങ്ങിന് ഇത്ര മികവുണ്ടെങ്കില്‍ ബാക്കി കാര്യം ഊഹിക്കാമല്ലോ. ഇതിനായി 22.5w സൂപ്പര്‍ചാര്‍ജ് സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 

 

∙ ഗെയിമിങ്ങിനും മികച്ചത്

 

ഓണര്‍ എക്‌സ്8 എത്തുന്നത് 6.7-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുമായാണ്. ഇതിന് 90 ഹെട്‌സ് റിഫ്രെഷ് റെയ്റ്റാണ് ഉള്ളത്. ഗെയിം കളി ഇടയ്ക്കുവച്ചു നിർത്തി മറ്റൊരു ആപ് തുറന്നുവെന്നു കരുതുക. റാം ടര്‍ബോയുടെ ശക്തി പ്രയോജനപ്പെടുത്തി ഗെയിം നിർത്തിയിടത്തു തന്നെ നിന്ന് വീണ്ടും തുടങ്ങാം!

 

∙ കണ്ണുകള്‍ക്ക് സാന്ത്വനം

 

തുടര്‍ച്ചയായി ഗെയിം കളിക്കുകയും വിഡിയോ കാണുകയും ചെയ്യുന്നവരുടെ കണ്ണുകള്‍ക്ക് ആയാസം തോന്നാം. ഇത് കുറയ്ക്കാനായി ഓണര്‍ എക്‌സ്8ല്‍ ഉപയോഗിച്ചിരിക്കുന്നത് ടിയുവി റെയ്‌ലന്‍ഡ് ഡിസ്‌പ്ലേയാണ്. ഇത് ഈ ഫോണിന്റെ എതിരാളികള്‍ ഇറക്കുന്ന മോഡലുകളില്‍ ലഭ്യമല്ലെന്നു കാണാം.

 

∙ ലഭ്യത, വില

 

റാം ടര്‍ബോ ടെക്‌നോളജി ഉള്‍ക്കൊള്ളുന്ന ഓണര്‍ എക്‌സ്8 ഇന്ന് മുതൽ ഓണർ ഓൺലൈൻ സ്റ്റോർ, ഷറഫ് ഡിജി, ജോംപോ, ഇമാക്സ്, ഇസിറ്റി, കാരിഫോർ, ആക്‌സിയം, ആമസോൺ, നൂൺ എന്നിവയിലൂടെ സൗജന്യ ബാക്ക്പാക്കിനൊപ്പം വാങ്ങാം. 899 (AED) ദിർഹമാണ് യുഎഇയിലെ വില. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയാണിത്. ഫോണിന്റെ ഡിസൈനും ലുക്കും ശ്രദ്ധിക്കുന്നവർക്കായി രൂപകൽപന ചെയ്‌തിരിക്കുന്ന ഓണർ എക്സ്8 ശ്രദ്ധേയമായ ടൈറ്റാനിയം സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.

 

English Summary: HONOR X8 6GB+128GB/Snapdragon 680/Titanium Silver/HONOR RAM Turbo