ജനപ്രിയ സ്മാർട് ഫോൺ ബ്രാൻഡ് വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് നോർഡ് 2ടി യൂറോപ്പിൽ അവതരിപ്പിച്ചു. 369 യൂറോയാണ് (ഏകദേശം 35,720 രൂപ) പ്രാരംഭ വില. വൺപ്ലസിന്റെ ഏറ്റവും പുതിയ 5ജി മിഡ് റേഞ്ച് സ്മാർട് ഫോണാണിത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ആണ് അടിസ്ഥാന വേരിയന്റ്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ സ്മാർട് ഫോൺ ബ്രാൻഡ് വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് നോർഡ് 2ടി യൂറോപ്പിൽ അവതരിപ്പിച്ചു. 369 യൂറോയാണ് (ഏകദേശം 35,720 രൂപ) പ്രാരംഭ വില. വൺപ്ലസിന്റെ ഏറ്റവും പുതിയ 5ജി മിഡ് റേഞ്ച് സ്മാർട് ഫോണാണിത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ആണ് അടിസ്ഥാന വേരിയന്റ്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 469 യൂറോയുമാണ് (ഏകദേശം 45,400 രൂപ).

ADVERTISEMENT

വൺപ്ലസ് നോർഡ് 2ടി ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. വൺപ്ലസ് നോർഡ് സിഇ 2, വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് എന്നിവ അടുത്തിടെ ഇന്ത്യയിൽ ഇറക്കിയിരുന്നു. ഇതിനാൽ, വൺപ്ലസ് നോർഡ് 2ടി ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള സാധ്യത കുറവാണ്.

ADVERTISEMENT

വൺപ്ലസ് നോർഡ് 2ടി 6.43 ഇഞ്ച് ഡിസ്‌പ്ലേയോടെയാണ് വരുന്നത്. ഇത് ഫുൾ എച്ച്ഡി+ റെസലൂഷൻ പിന്തുണയ്ക്കുന്നു. ഹാൻഡ്സെറ്റിൽ 90Hz റിഫ്രഷ് റേറ്റുള്ള അമോലെഡ് പാനൽ ഉണ്ട്. ഇതിന് എച്ച്ഡിആർ 10+ സർട്ടിഫിക്കേഷനും ഉണ്ട്. ഇതിനാൽ മിഡ് റേഞ്ച് സ്മാർട് ഫോണിൽ ഉപയോക്താക്കൾക്ക് നിലവാരമുള്ള ഉള്ളടക്കം ആസ്വദിക്കാനാകും.

ADVERTISEMENT

വൺപ്ലസ് നോർഡ് 2ടി യിൽ മീഡിയടെക് ഡിമെൻസിറ്റി 1300 ആണ് പ്രോസസർ. ഇത് 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും നൽകുന്നു. 4,500 എംഎഎച്ച് ആണ് ബാറ്ററി. വൺപ്ലസ് 10 ആറിൽ മാത്രം ലഭ്യമായിരുന്ന 80W ചാർജിങ് ഫീച്ചർ ഈ ഫോണിലും കാണാം. നിലവിൽ, വൺപ്ലസ് 10ആറിന് 80W ഫാസ്റ്റ് ചാർജർ പിന്തുണയുണ്ട്. ഇതേ ഹാൻഡ്സെറ്റ് ഇന്ത്യയിൽ 38,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ ചാർജർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാനുകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി ക്യാമറ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് 2ടി അവതരിപ്പിക്കുന്നത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ ടെർഷ്യറി സെൻസറുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. ഇഐഎസ് പിന്തുണയുള്ള 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

English Summary: OnePlus Nord 2T launched with MediaTek Dimensity 1300 SoC