ടെക്നോയുടെ ഫാന്റം എക്സ്2, ഫാന്റം എക്സ്2 പ്രോ ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി. സൗദി അറേബ്യയിൽ നടന്ന ടെക്‌നോയുടെ ‘ബിയോണ്ട് ദി എക്‌സ്‌ട്രാ ഓർഡിനറി’ ഇവന്റിലാണ് സ്‌മാർട് ഫോണുകൾ അവതരിപ്പിച്ചത്. ഈ ഹാൻഡ്സെറ്റുകൾ വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയിൽ ടെക്‌നോ ഫാന്റം X2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്നോയുടെ ഫാന്റം എക്സ്2, ഫാന്റം എക്സ്2 പ്രോ ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി. സൗദി അറേബ്യയിൽ നടന്ന ടെക്‌നോയുടെ ‘ബിയോണ്ട് ദി എക്‌സ്‌ട്രാ ഓർഡിനറി’ ഇവന്റിലാണ് സ്‌മാർട് ഫോണുകൾ അവതരിപ്പിച്ചത്. ഈ ഹാൻഡ്സെറ്റുകൾ വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സൗദി അറേബ്യയിൽ ടെക്‌നോ ഫാന്റം X2 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,499 റിയാൽ (ഏകദേശം 76,700 രൂപ) ആണ് വില. മാർസ് ഓറഞ്ച്, സ്റ്റാർഡസ്റ്റ് ഗ്രേ കളർ ഓപ്ഷനുകളിൽ ഹാൻഡ്സെറ്റുകൾ ലഭ്യമാണ്. അതേസമയം, ഫാന്റം X2 ന്റെ 8ജിബി + 256 ജിബി വേരിയന്റിന് 2699 റിയാൽ ( ഏകദേശം 59,200 രൂപ) ആണ് വില. മൂൺലൈറ്റ് സിൽവർ, സ്റ്റാർഡസ്റ്റ് ഗ്രേ എന്നീ നിറങ്ങളിൽ സ്മാർട് ഫോൺ ലഭ്യമാകും. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഹായ്ഒഎസ് 12.0 ലാണ് പ്രവര്‍ത്തിക്കുന്നത്. ഡ്യുവൽ 5ജി സിം 5ജി ഉപയോഗിക്കാം.

ADVERTISEMENT

∙ ഫാന്റം എക്സ്2 പ്രോ 5ജി

രണ്ട് സ്മാർട് ഫോണുകളും സൗദി അറേബ്യയിലാണ് ആദ്യം വിൽപനയ്ക്ക് എത്തുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ പുതുതായി ലോഞ്ച് ചെയ്ത ടെക്നോ ഫാന്റം എക്സ്2 സീരീസിന്റെ വിലയും ലഭ്യതയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 120HZ റിഫ്രഷ് റേറ്റ്, 1080 x 2400 പിക്സൽ സ്ക്രീൻ റെസലൂഷൻ, 360HZ ടച്ച് സാംപിൾ റേറ്റ് എന്നിവയുള്ള 6.8 ഇഞ്ച് ഫുൾ എച്ച്ഡി+ കർവ്ഡ് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയാണ് ടെക്നോ ഫാന്റം എക്സ്2 പ്രോ 5ജിയുടെ സവിശേഷത. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പരിരക്ഷയുള്ളതാണ് ഡിസ്‌പ്ലേ.

4എൻഎം മീഡിയടെക് ഡിമെൻസിറ്റി 9000 5ജി ആണ് പ്രോസസർ. സുഗമമായ ഗെയിമിങ് അനുഭവം നൽകുമെന്ന് അവകാശപ്പെടുന്ന ഹൈപ്പർ എൻജിൻ 5.0 യുമായാണ് ഇത് വരുന്നത്. ഇതിൽ 256ജിബി UFS 3.1 സ്റ്റോറേജുമായി ജോടിയാക്കിയ 12ജിബി വരെ LPDDR5 റാം നൽകുന്നു. വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റവും സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.

ADVERTISEMENT

50 മെഗാപിക്‌സൽ പ്രൈമറി സെൻസറും പിൻവലിക്കാവുന്ന പോർട്രെയ്‌റ്റ് ലെൻസുള്ള മറ്റൊരു 50 മെഗാപിക്‌സൽ സെൻസറും മൂന്നാമത്തേത് 13 മെഗാപിക്‌സൽ സെൻസറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ടെക്‌നോ ഫാന്റം എക്‌സ്2 പ്രോ 5ജി വരുന്നത്. 32 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ് എന്നിവയ്‌ക്കൊപ്പം ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,160 എംഎഎച്ച് ആണ് ബാറ്ററി.

∙ ഫാന്റം എക്സ്2

ADVERTISEMENT

ഫാന്റം എക്സ്2 പ്രോയിലെ നിരവധി ഫീച്ചറുകൾ തന്നെയാണ് ഫാന്റം എക്സ്2 ലും ഉള്ളത്. ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി, കണക്റ്റിവിറ്റി ഓപ്ഷനുകൾ എല്ലാം സമാനമാണ്. എന്നാൽ, 64-മെഗാപിക്സൽ പ്രൈമറി ക്യാമറ, 13-മെഗാപിക്സൽ സെക്കൻഡറി സെൻസർ, മൂന്നാമത്തെ 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന വ്യത്യസ്തമായ പിൻ ക്യാമറ സജ്ജീകരണമാണ് ഫാന്റം എക്സ്2ലുള്ളത്. 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.

English Summary: Tecno Phantom X2, Phantom X2 Pro Launched