കമ്പനിയുടെ സ്പാർക്ക് 10 ലൈനപ്പിലെ ഏറ്റവും പുതിയ മോഡലായി ടെക്നോ സ്പാർക്ക് 10സി ( Tecno Spark 10C) ആഫ്രിക്കയിൽ അവതരിപ്പിച്ചു. മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ടെക്നോ സ്പാർക്ക് 10സിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് 1,290 ജിഎച്ച്എസ് (ഏകദേശം 9,800 രൂപ) ആണ് വില. 8

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പനിയുടെ സ്പാർക്ക് 10 ലൈനപ്പിലെ ഏറ്റവും പുതിയ മോഡലായി ടെക്നോ സ്പാർക്ക് 10സി ( Tecno Spark 10C) ആഫ്രിക്കയിൽ അവതരിപ്പിച്ചു. മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ടെക്നോ സ്പാർക്ക് 10സിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് 1,290 ജിഎച്ച്എസ് (ഏകദേശം 9,800 രൂപ) ആണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് വേരിയന്റിന് 1,555 ജിഎച്ച്എസുമാണ് (ഏകദേശം 12,000 രൂപ) വില. മെറ്റാ ബ്ലാക്ക്, മെറ്റാ ബ്ലൂ, മെറ്റാ ഗ്രീൻ എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് എത്തുന്നത്.

ടെക്നോ സ്പാർക്ക് 10സി ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഹായ്ഒഎസ് 8.6 ( HiOS 8.6) ലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് എച്ച്ഡി പ്ലസ് (720x1612 പിക്‌സൽ) ഡിസ്‌പ്ലേയുണ്ട്. സെൽഫി ക്യാമറയ്ക്കായി ഡിസ്‌പ്ലേയിൽ വാട്ടർഡ്രോപ്പ് ശൈലിയിലുള്ള കട്ട്ഔട്ട് ഉണ്ട്. 8 ജിബി വരെ റാമിനൊപ്പം ഒക്ടാ കോർ പ്രോസസർ ആണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്. മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോഗിക്കാത്ത ഇൻബിൽറ്റ് സ്റ്റോറേജ് ഉപയോഗിച്ച് റാം 16 ജിബി വരെ വികസിപ്പിക്കാം.

Read more at: ട്രിപ്പിൾ പിൻ ക്യാമറകളുമായി റിയൽമി ജിടി നിയോ 5എസ്ഇ ചൈനയിൽ അവതരിപ്പിച്ചു

ADVERTISEMENT

ടെക്നോ സ്പാർക്ക് 10സിയിൽ 16 മെഗാപിക്സൽ പ്രധാന സെൻസറുള്ള ഡ്യുവൽ പിൻ ക്യാമറ സംവിധാനമുണ്ട്. ഡ്യുവൽ ഫ്ലാഷോടുകൂടിയ 8 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ഫേസിങ് ക്യാമറ. കൂടാതെ, ഇതിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജ് പായ്ക്ക് ചെയ്യുന്നു.

ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4ജി, ജിഎൻഎസ്എസ്, ബ്ലൂടൂത്ത്, ജിപിഎസ്, എഫ്എം റേഡിയോ, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഹാൻഡ്‌സെറ്റിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ജി-സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. 18W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

ADVERTISEMENT

English Summary: Tecno Spark 10C with Dual Rear Cameras Launched