ADVERTISEMENT

റിയല്‍മിയുടെ പുതിയ ഹാൻഡ്സെറ്റ് ജിടി നിയോ 5 എസ്ഇ ( Realme GT Neo 5 SE) ചൈനയിൽ അവതരിപ്പിച്ചു. ‌16 ജിബി വരെ റാമും പരമാവധി 1 ടിബി സ്റ്റോറേജുമാണ് റിയൽമി ജിടി നിയോ 5 എസ്ഇ നൽകുന്നത്. റിയൽമി ജിടി നിയോ 5 എസ്ഇ യുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,999 യുവാൻ (ഏകദേശം 24,000 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,199 യുവാൻ (ഏകദേശം 26,200 രൂപ) എന്നിങ്ങനെയാണ് വില. എന്നാൽ, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന്റെ വില 2,299 യുവാൻ (ഏകദേശം 27,400 രൂപ) ആണ്. ഏറ്റവും ഉയർന്ന 16 ജിബി റാം + 1 ടിബി മോഡലിന് 2,599 യുവാനുമാണ് (ഏകദേശം 31,000 രൂപ) വില. ഫൈനൽ ഫാന്റസി, പോളാർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാണ്.

 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള റിയൽമി ജിടി നിയോ 5 എസ്ഇ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0 ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 6.74 ഇഞ്ച് 1.5 കെ (1,240x2,772 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 144Hz വരെ റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിങ് റേറ്റ്, 1,400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഉണ്ട്. 

 

സ്‌നാപ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ആണ് പ്രോസസർ, ഒപ്പം അഡ്രിനോ ജിപിയു 725, 16 ജിബി വരെ റാമും ഉണ്ട്. സിപിയു, ജിപിയു പ്രകടനം മികച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു. ഗെയിം കളിക്കുന്ന ഉപയോക്താക്കൾക്കായി ചൂട് നിയന്ത്രിക്കാനുള്ള പ്രത്യേകം സംവിധാനവും ഇതിലുണ്ട്. 4,500എംഎ സ്ക്വയർ 3ഡി ടെമ്പർഡ് വേപ്പർ ചേമ്പർ കൂളിങ് സംവിധാനം ഇതിനായി ഉപയോഗിക്കുന്നു.

 

എഐ പിന്തുണയുള്ള മെട്രിക്സ് ട്രിപ്പിൾ പിൻ ക്യാമറ യൂണിറ്റാണ് റിയൽമി ജിടി നിയോ 5എസ്ഇയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ക്യാമറ സജ്ജീകരണത്തിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി സെൻസർ.

 

5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഗ്ലോനസ്, ബെയ്ദു, ഗലീലിയോ, ക്യുഇസഡ്എസ്എസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്–സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറേഷൻ സെൻസർ, ഡിസ്റ്റൻസ് സെൻസർ, ജിയോമാഗ്നറ്റിക്, ഗൈറോസ്കോപ്പ്, ലൈറ്റ് സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. ഡോൾബി അറ്റ്‌മോസിന്റെ പിന്തുണയുള്ള ഹാൻഡ്സെറ്റിൽ ഇരട്ട സ്റ്റീരിയോ സ്പീക്കറുകൾ പായ്ക്ക് ചെയ്തിരിക്കുന്നു. 100W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,500 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Realme GT Neo 5 SE With a 144Hz Display, Snapdragon 7+ Gen 2 SoC Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com