മനുഷ്യർ‌ ബഹിരാകാശത്തെക്കുറിച്ച് ഗൗരവമായി ഗവേഷണം നടത്തുന്നത് മുതൽ‌ ഒരു വലിയ ചോദ്യം എല്ലായ്‌പ്പോഴും മനസ്സിൽ‌ ഉണ്ട് - പ്രപഞ്ചത്തിൽ നമ്മൾ‌ മാത്രമാണോ? അന്യഗ്രഹ ജീവികൾക്കോ, അന്യഗ്രഹ സൂചനകൾക്കുമായി ഗവേഷകർ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയുടെ ഏറ്റവും പുതിയ ദൂരദർശിനിയും ഇത് തന്നെയാണ് ചെയ്യാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യർ‌ ബഹിരാകാശത്തെക്കുറിച്ച് ഗൗരവമായി ഗവേഷണം നടത്തുന്നത് മുതൽ‌ ഒരു വലിയ ചോദ്യം എല്ലായ്‌പ്പോഴും മനസ്സിൽ‌ ഉണ്ട് -  പ്രപഞ്ചത്തിൽ നമ്മൾ‌ മാത്രമാണോ? അന്യഗ്രഹ ജീവികൾക്കോ, അന്യഗ്രഹ സൂചനകൾക്കുമായി ഗവേഷകർ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയുടെ ഏറ്റവും പുതിയ ദൂരദർശിനിയും ഇത് തന്നെയാണ് ചെയ്യാൻ പോകുന്നത്.

ADVERTISEMENT

ചൈനയുടെ അഞ്ഞൂറ് മീറ്റർ അപ്പേർച്ചർ സ്ഫെറിക്കൽ ടെലിസ്‌കോപ്പ് (ഫാസ്റ്റ്) സെപ്റ്റംബറിൽ അന്യഗ്രഹ സിഗ്നലുകൾക്കായി തിരയാൻ തുടങ്ങുമെന്ന് സ്റ്റേറ്റ് മീഡിയ സയൻസ് ആൻഡ് ടെക്‌നോളജി ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ഈ ദൂരദർശിനി കഴിഞ്ഞ ജനുവരിയിൽ ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചതാണ്. എന്നാൽ, ഇതിനുശേഷം ചില നവീകരണങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. ഭീമൻ ടെലിസ്‌കോപ്പ് ഈ വർഷം സെപ്റ്റംബറോടെ പൂർണമായും പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

ചൈന ടെക്സിറ്റി പറയുന്നതനുസരിച്ച്, പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികളെ കണ്ടെത്താൻ മനുഷ്യരാശിയെ സഹായിക്കുന്നതിനു പുറമേ തമോദ്വാരങ്ങൾ, വാതക മേഘങ്ങൾ, പൾസാറുകൾ, മറ്റ് വിദൂര താരാപഥങ്ങൾ എന്നിവയുൾപ്പെടെയുള്ള വിശാലമായ പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ ദൂരദർശിനി സഹായിക്കും.

ADVERTISEMENT

അന്യഗ്രഹ ജീവികളെയടക്കം വീക്ഷിക്കാൻ ലക്ഷ്യമിട്ട് ചൈന നിർമിച്ച റേഡിയോ ടെലസ്കോപ്പാണ് ഫാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പാണിത്. FAST എന്നാണ് ടെലസ്‌കോപ്പിന് പേരു നൽകിയിരിക്കുന്നത്. Five hundred meter Aperture Spherical Telescope എന്നാണ് FAST-ന്റെ പൂർണരൂപം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗൂഷു പ്രവിശ്യയിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ടെലസ്‌കോപ്പിനു 30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുണ്ട്.

പ്രപഞ്ചത്തിന്റെ ഏതുഭാഗത്തു നിന്നും സിഗ്നലുകൾ സ്വീകരിക്കാൻ കെൽപ്പുള്ള ടെലസ്‌കോപ്പിൽ ത്രികോണാകൃതിയിലുള്ള 4500 പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ആയിരം പ്രകാശവർഷം ആഴത്തിലേക്കിറങ്ങി ചെല്ലാൻ ടെലസ്‌കോപ്പിനു കഴിയും. അഞ്ച് വര്‍ഷമെടുത്താണ് ചൈന ലോകത്തിലെ ഏറ്റവും വലിയ ടെലസ്‌കോപ്പ് നിര്‍മിച്ചത്. ടെലസ്‌കോപ്പിന്റെ ഹൃദയമായ റെറ്റിന നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ചിരുന്നു. 30000 കിലോഗ്രാം ഭാരമുള്ളതാണ് ഫാസ്റ്റിന്റെ റെറ്റിനയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2003ലാണ് ആദ്യമായി ഈ ബ്രഹ്മാണ്ഡ പദ്ധതിയുടെ ആലോചന ചൈനയില്‍ നടക്കുന്നത്. ടെലസ്‌കോപ്പിന്റെ ആന്റിന വഴിയാണ് ദിശ നിശ്ചയിക്കുക. പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഫാസ്റ്റ് നല്‍കുന്നുണ്ട്. ഒരു സാദാ ടിവി ആന്റിനയോട് സമാനമായ പ്രവര്‍ത്തനരീതിയാണ് ഫാസ്റ്റിന്റേത്. എന്നാല്‍ പ്രപഞ്ചത്തിലെ ഏതു കോണില്‍ നിന്നുമുള്ള സിഗ്നലുകളെ സ്വീകരിക്കാന്‍ തക്ക വലുപ്പമാണ് ഫാസ്റ്റ് ദൂരദര്‍ശിനിയെ വ്യത്യസ്തമാക്കുന്നത്. കുറഞ്ഞത് 20-30 വര്‍ഷത്തേക്കെങ്കിലും ഈ ചൈനീസ് ഭീമന്‍ ദൂരദര്‍ശിനിക്ക് ഭൂമിയില്‍ നിന്ന് എതിരാളിയുണ്ടാകില്ല. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ജ്യോതിശാസ്ത്ര ഉപകരണമാണ് ഫാസ്റ്റ്. 120 കോടി യുവാന്‍ (ഏകദേശം 1245 കോടിരൂപ) ആണ് ഈ കൂറ്റന്‍ ദൂരദര്‍ശിനിയുടെ നിര്‍മാണ ചെലവ്.

English Summary: China To Start Hunting Alien Life From September With 500 Metre Radio Telescope