16 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ഭൂമിയില്‍ പറന്നു നടന്നിരുന്ന കുഞ്ഞു പക്ഷി ദിനോസറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. വവ്വാലിനെ പോലെ ചിറകുള്ള ഇവക്ക് യി ക്വി എന്നും ആംബോപ്‌റ്റെറക്‌സ് എന്നുമാണ് പേരിട്ടിരിക്കുന്നത്. ചിറകടിച്ചു പറക്കുന്നതിനേക്കാള്‍ വായുവിലൂടെ തെന്നി നീങ്ങാന്‍ ശേഷിയുണ്ടായിരുന്ന ഇവക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

16 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ഭൂമിയില്‍ പറന്നു നടന്നിരുന്ന കുഞ്ഞു പക്ഷി ദിനോസറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. വവ്വാലിനെ പോലെ ചിറകുള്ള ഇവക്ക് യി ക്വി എന്നും ആംബോപ്‌റ്റെറക്‌സ് എന്നുമാണ് പേരിട്ടിരിക്കുന്നത്. ചിറകടിച്ചു പറക്കുന്നതിനേക്കാള്‍ വായുവിലൂടെ തെന്നി നീങ്ങാന്‍ ശേഷിയുണ്ടായിരുന്ന ഇവക്ക് കാലക്രമേണ വംശനാശം സംഭവിക്കുകയായിരുന്നു. 

ADVERTISEMENT

യി ക്വിയെ 2015ലും ആംബോപ്‌റ്റെറക്‌സിനെ കഴിഞ്ഞ വര്‍ഷവുമാണ് കണ്ടെത്തിയത്. വായുവിലൂടെ തെന്നി നീങ്ങാന്‍ ശേഷിയുള്ള ദിനോസര്‍ കുടുംബമായ സ്‌കാന്‍സോറിയോപ്‌റ്റെറിഗിഡ്‌സിലെ അംഗങ്ങളാണിവര്‍. രണ്ട് അടിയില്‍ താഴെ മാത്രം വലുപ്പമുള്ള ഇവയുടെ രൂപമാതൃകയും പറക്കുന്ന രീതിയും കംപ്യൂട്ടര്‍ സഹായത്തില്‍ പുനഃസൃഷ്ടിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിട്ടുണ്ട്. ലേസര്‍ സ്‌കാനറുകള്‍ ഉപയോഗിച്ചായിരുന്നു ഇവയുടെ ഫോസിലില്‍ നിന്നും രൂപം പുനര്‍നിര്‍മിച്ചത്.

ADVERTISEMENT

നിന്ന നില്‍പില്‍ പറന്നുയരാന്‍ ശേഷിയുള്ളവരായിരുന്നില്ല ഈ ദിനോസര്‍ പക്ഷികള്‍. അതേസമയം മരങ്ങളുടെ ചില്ലകളില്‍ നിന്നും ഉയരങ്ങളില്‍ നിന്നുമെല്ലാം തെന്നി പറക്കാന്‍ ഇവക്ക് സാധിക്കുകയും ചെയ്തിരുന്നു. ഇനി നിലത്തു നിന്നും പറക്കണമെങ്കില്‍ ഓടി ആവശ്യത്തിന് വേഗം കൈവരിച്ച ശേഷമായിരിക്കും ഇവ പറന്നുയര്‍ന്നിരുന്നതെന്നാണ് കരുതപ്പെടുന്നത്.

ADVERTISEMENT

വായുവില്‍ ദീര്‍ഘസമയം പറക്കാന്‍ അവക്ക് സാധിച്ചിരുന്നില്ല. ഈ ദൗര്‍ബല്യങ്ങള്‍ മൂലം ആകാശത്തു നിന്നും ഭൂമിയില്‍ നിന്നുമുള്ള വേട്ടക്കാരായ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇവ നിരന്തര ഇരയാവുകയും ചെയ്തു. ഇതേ പരിമിതികളാണ് അവയുടെ വംശനാശത്തിലേക്ക് നയിച്ചതെന്നും ഗവേഷകര്‍ കരുതുന്നു. കഷ്ടി ഒരു കിലോഗ്രാം മാത്രം ഭാരമുണ്ടായിരുന്ന ഈ പക്ഷികള്‍ മരങ്ങള്‍ക്ക് മുകളിലായിരുന്നു കൂടുകെട്ടി കഴിഞ്ഞിരുന്നത്. ചെറുപ്രാണികളും വിത്തുകളും സസ്യങ്ങളുമൊക്കെയായിരുന്നു ഇവയുടെ ഭക്ഷണം. 

ചൈനീസ് ഗവേഷകര്‍ ആംബോപെറ്റ്‌റെക്‌സുകളെ കഴിഞ്ഞ വര്‍ഷം മാത്രമാണ് കണ്ടെത്തിയത്. ചൈനയിലെ ലിയോനിങ് പ്രവിശ്യയില്‍ നിന്നായിരുന്നു നിര്‍ണായ കണ്ടെത്തല്‍. മൂന്നു വിരലുകളുള്ള തെറാപോഡുകളുടെ വിഭാഗത്തില്‍ പെടുന്ന ഈ ദിനോസറുകളുടെ നീളമേറിയ കൈപ്പത്തിയുടെ പ്രത്യേകതയായിരുന്നു ആദ്യം ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പഠനങ്ങളില്‍ നിന്നും ഇത് ചിറകിന്റെ ഭാഗമായിരുന്നുവെന്ന നിഗമനത്തിലെത്തി. ഈ ജീവിവര്‍ഗത്തില്‍ പെടുന്ന ഒരേയൊരു ജീവിയാണ് യി ക്വി. ചൈനീസ് മണ്ടാരിനില്‍ വിചിത്രമായ ചിറക്ക് എന്നര്‍ഥം വരുന്ന വാക്കാണിത്. യി ക്വിയേയും 2015ല്‍ ചൈനയില്‍ നിന്നു തന്നെയാണ് കണ്ടെത്തിയത്.

English Summary: Two winged dinosaur species that lived 160 million years ago went extinct