ഒരാളെക്കുറിച്ച് ലഭ്യമായ ചിത്രങ്ങളും, വിഡിയോകളും, ശബ്ദവും, സമൂഹ മാധ്യമ പോസ്റ്റുകളും, ഇമെയിലുകളും അടക്കമുള്ള സ്വകാര്യ ഡേറ്റ ഉപയോഗിച്ച് അയാളെ അനുകരിക്കുന്ന ചാറ്റ്‌ബോട്ട് ഉണ്ടാക്കാനുള്ള പേറ്റന്റ് നേടിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ടെക്‌നോളജി കമ്പനികള്‍ക്കിന്ന് വ്യക്തികളെക്കുറിച്ചുള്ള ഡേറ്റ ധാരാളമായി

ഒരാളെക്കുറിച്ച് ലഭ്യമായ ചിത്രങ്ങളും, വിഡിയോകളും, ശബ്ദവും, സമൂഹ മാധ്യമ പോസ്റ്റുകളും, ഇമെയിലുകളും അടക്കമുള്ള സ്വകാര്യ ഡേറ്റ ഉപയോഗിച്ച് അയാളെ അനുകരിക്കുന്ന ചാറ്റ്‌ബോട്ട് ഉണ്ടാക്കാനുള്ള പേറ്റന്റ് നേടിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ടെക്‌നോളജി കമ്പനികള്‍ക്കിന്ന് വ്യക്തികളെക്കുറിച്ചുള്ള ഡേറ്റ ധാരാളമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാളെക്കുറിച്ച് ലഭ്യമായ ചിത്രങ്ങളും, വിഡിയോകളും, ശബ്ദവും, സമൂഹ മാധ്യമ പോസ്റ്റുകളും, ഇമെയിലുകളും അടക്കമുള്ള സ്വകാര്യ ഡേറ്റ ഉപയോഗിച്ച് അയാളെ അനുകരിക്കുന്ന ചാറ്റ്‌ബോട്ട് ഉണ്ടാക്കാനുള്ള പേറ്റന്റ് നേടിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ടെക്‌നോളജി കമ്പനികള്‍ക്കിന്ന് വ്യക്തികളെക്കുറിച്ചുള്ള ഡേറ്റ ധാരാളമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാളെക്കുറിച്ച് ലഭ്യമായ ചിത്രങ്ങളും, വിഡിയോകളും, ശബ്ദവും, സമൂഹ മാധ്യമ പോസ്റ്റുകളും, ഇമെയിലുകളും അടക്കമുള്ള സ്വകാര്യ ഡേറ്റ ഉപയോഗിച്ച് അയാളെ അനുകരിക്കുന്ന ചാറ്റ്‌ബോട്ട് ഉണ്ടാക്കാനുള്ള പേറ്റന്റ് നേടിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ടെക്‌നോളജി കമ്പനികള്‍ക്കിന്ന് വ്യക്തികളെക്കുറിച്ചുള്ള ഡേറ്റ ധാരാളമായി ലഭിക്കുന്നുണ്ട്. ഇതുവഴി അയാളുടെ സ്വഭാവത്തെക്കുറിച്ചുളള സാമാന്യം വ്യക്തമായ രൂപം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സൃഷ്ടിച്ചെടുക്കാം. ചുരക്കിപ്പറഞ്ഞാല്‍, ഒരു വ്യക്തിയുടെ മരണശേഷം അയാളായി ഭാവിക്കാന്‍ സാധിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ നിർമിച്ചെടുക്കാന്‍ പോകുകയാണ്. ഒരാളുടെ ഡിജിറ്റല്‍ ജീവിതത്തെ മാതൃകയാക്കി അയാളെ പുനര്‍നിര്‍മിക്കുക എന്നത് അത്ര പുതിയ ആശയമല്ല. സയന്‍സ് ഫിക്ഷന്‍ ഇത് പലയാവര്‍ത്തി ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഉദ്ദേശം മരിച്ചവരെ വെറുതെ വിടാതിരിക്കാനാണോ എന്ന കാര്യത്തില്‍ പൂര്‍ണമായ വ്യക്തതയില്ലെന്നും പറയുന്നു. പക്ഷേ, അവരുടെ പ്രസ്താവനകളല്‍ നിന്ന് അതാണ് വായിച്ചെടുക്കാവുന്നതെന്നു പറയുന്നു.

തങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന വ്യക്തി മുൻപ് ജിവിച്ചിരുന്നതോ, ഇപ്പോള്‍ ജീവിച്ചിരിക്കുന്നതോ ആയ ആളാകാം. ഒരു സുഹൃത്ത്, ബന്ധു, പരിചയക്കാരന്‍, പ്രശസ്ത വ്യക്തി, കഥാപാത്രം, അല്ലെങ്കില്‍ വെറുതെ ഒരാള്‍ അങ്ങനെ ആരു വേണമെങ്കിലുമാകാമെന്നാണ് മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ പറഞ്ഞത്. അതേസമയം, ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചുള്ള ട്വീറ്റുകള്‍ പെരുകിയപ്പോള്‍ മൈക്രോസോഫ്റ്റിന്റെ എഐ പ്രോഗ്രാമുകളുടെ ജനറല്‍ മാനേജര്‍ ടിം ഒബ്രയന്‍ ട്വിറ്ററില്‍ പറഞ്ഞത്, ഈ ശപിക്കപ്പെട്ട ആശയം പ്രാവര്‍ത്തികമാക്കാനുള്ള ഉദ്ദേശമുണ്ടെന്ന് ഇതുവരെ തനിക്ക് അറിയില്ലെന്നാണ്. ഇത്തരത്തില്‍ 'മരിച്ചവരെ ഉയിര്‍ത്തെഴുന്നേൽപ്പിക്കുക' എന്നത് അത്ര പുതിയ കാര്യമല്ലെന്നും, വര്‍ഷങ്ങളായി ഹോളിവുഡ് സിനിമകള്‍ 'ഡിജിറ്റല്‍ മൃതദേഹങ്ങള്‍' കൈകാര്യം ചെയ്തുവരുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിസ്‌നിയുടെ പുതിയ സ്റ്റാര്‍വാർസ് സിനിമകളില്‍ ഇത് കാണാം. അടുത്തിടെ റാപ് പാട്ടുകാരന്‍ കാന്യെ വെസ്റ്റ്, തന്റെ ഭാര്യയായ കിം കഡാര്‍ഷ്യന് സംസാരിക്കുന്ന ഒരു ഹോളോഗ്രാം സമ്മാനിച്ചുവെന്നു പറയുന്നു. ഇത് കിമ്മിന്റെ മരിച്ചുപോയ അച്ഛനെ അനുസ്മരിപ്പിക്കുന്നതാണത്രെ.

ADVERTISEMENT

ഇത്തരം ഇല്ലാ വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുക എന്നത് ഇക്കാലത്ത് ഒരു പ്രയാസമുളള കാര്യമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഒരോരുത്തരും തങ്ങളെക്കുറിച്ചുള്ള എന്തെല്ലാം കാര്യങ്ങളാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കൂടിച്ചേര്‍ന്ന് ഒരാളുടെ മരണശേഷം അയാളായി ഭാവിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ അരങ്ങേറിയില്ലെങ്കില്‍ നടപ്പാക്കപ്പെടാനുള്ള സാധ്യതയാണ് പലരും കാണുന്നത്. ഈ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുണ്ട്. എന്തായാലും ഇതു സമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ച ശേഷം മാത്രമായിരിക്കണം നടപ്പാക്കേണ്ടത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. ചിലപ്പോള്‍ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രതിരൂപങ്ങള്‍ ഉണ്ടാക്കി നല്‍കണമെന്നു പറയുന്നവര്‍ക്കായിരിക്കാം ഇത്തരം ചാറ്റ്‌ബോട്ടുകളെ നിര്‍മിച്ചു കൊടുക്കുക. പക്ഷേ, അതും നിലവിലുളള സമൂഹ സാഹചര്യങ്ങളെ അട്ടിമറിച്ചേക്കാം. യഥാര്‍ഥ ലോകവും വെര്‍ച്വല്‍ ലോകവും കൂടിക്കലരുമ്പോള്‍ അത് വ്യക്തികളെ ഏതെല്ലാം രീതിയലായിരിക്കാം മാറ്റുക എന്നതും, ഇത് സമൂഹത്തില്‍ എന്തെല്ലാം മറ്റങ്ങള്‍ കൊണ്ടുവരാം എന്നതുമെല്ലാം പഠനവിധേയമാക്കേണ്ടിയിരിക്കുന്ന കാര്യങ്ങളാണ്.

അതുപോലെ ഒരു വ്യക്തിയുടെ സ്വകാര്യ മേഖലയിലേക്കു കടന്നുകയറുക എന്നത് നിയമപരമായി അനുവദനീയമാണോ എന്ന കാര്യത്തിലും സംശയമുണ്ട്. അമേരിക്കയിലെ മിക്ക സ്‌റ്റേറ്റുകളിലും ഒരു വ്യക്തി മറ്റൊരു വ്യക്തിയായി ഭാവിച്ചാല്‍ അതു നിയമപരമല്ല. ഒരാളുടെ പേരോ മറ്റു കാര്യങ്ങളോ അനുമതിയില്ലാതെ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ഡിജിറ്റല്‍ മീഡിയ ലോ പ്രൊജക്ട് പറയുന്നത്. മരിച്ചയാളുകള്‍ക്കു സമാനമായ ചാറ്റ്‌ബോട്ടുകളെ സൃഷ്ടിക്കുന്നതും നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും പറയുന്നു. അമേരിക്കയിലെ 23 സ്റ്റേറ്റുകളില്‍ പോസ്റ്റ് മോര്‍ട്ടം അവകാശങ്ങള്‍ നിലനില്‍ക്കുന്നു. മരിച്ചയാളുടെ വ്യക്തിത്വം 10 മുതല്‍ 100 വര്‍ഷം വരെ അനുമതിയില്ലാതെ ലാഭേച്ഛയോടെ ഉപയോഗിക്കുന്നതു വിലക്കുന്നതാണിത്.

ADVERTISEMENT

അതേസമയം, ഏതു പൊതു സ്ഥലത്തുവച്ചും ഒരു വ്യക്തിയുടെ അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതു നിയമപരമാണു താനും. കൂടാതെ അമേരിക്കയിലെ പല സെലിബ്രിറ്റികളും മരണശേഷവും വെര്‍ച്വലായി ഇന്റര്‍നെറ്റില്‍ സജീവമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്‍വിസ് പ്രെസ് ലി മുതല്‍ മൈക്കൽ ജാക്‌സണ്‍ വരെ പലരെയും ഇത്തരത്തില്‍ കാണാമത്രെ.

 

ADVERTISEMENT

എന്തായാലും, ഇന്നു ജീവിച്ചിരിക്കുന്ന ഒരാളുടെ വ്യക്തിത്വം നൂറുകണക്കിനു വര്‍ഷത്തിനു ശേഷം അക്കാലത്തെയാളുകള്‍ തങ്ങളുടെ വിനോദത്തിനായി ഉപയോഗിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് പറയുന്നത്. ദി ഇന്‍ഡിപെന്‍ഡന്റ് പത്രമാണ് മൈക്രോസോഫ്റ്റിന്റെ പുതിയ പേറ്റന്റ് കണ്ടെത്തി വാര്‍ത്തയാക്കിയത്. ഈ പേറ്റന്റിന് കമ്പനി 2017ല്‍ അപേക്ഷിച്ചതാണെങ്കിലും കഴിഞ്ഞ മാസം മാത്രമാണ് അംഗീകാരം ലഭിച്ചതെന്നും പറയുന്നു. ഒരാള്‍ ഇന്റര്‍നെറ്റില്‍ അവശേഷിപ്പിക്കുന്ന ഡേറ്റ ഉപയോഗിപ്പിച്ചായിരക്കും ചാറ്റ്‌ബോട്ടിന് പരിശീലനം നല്‍കുക. ചാറ്റ്‌ബോട്ടിന് 2ഡി അല്ലെങ്കില്‍ 3ഡി രൂപം ലഭിക്കാം. ഒരാളുടെ വ്യക്തിത്വത്തിലേക്ക് അയാളെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം കൂടെ ഉള്‍ക്കൊള്ളിച്ചുള്ള ചാറ്റ്‌ബോട്ടുകളും ഭാവിയില്‍ സൃഷ്ടിക്കപ്പെടാം.

 

ഇപ്പോള്‍ നടക്കുന്ന ഡേറ്റാ ശേഖരണത്തെ പലരും ലാഘവബുദ്ധിയോടെയാണ് കാണുന്നത്. തന്റെ എന്തു ഡേറ്റയാണ് എടുക്കാനുള്ളത് എന്ന നിലപാടാണ് പലര്‍ക്കും. പുതിയ ആശയം ഭീകരമാണ് എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ ജെനിഫര്‍ റോത്മാന്‍ പറയുന്നത്. ഓരോ സമൂഹ മാധ്യമ പോസ്റ്റും ഒരാളെ ഭാവിയിലെ കോമാളിയാക്കി മാറ്റിയേക്കാമെന്ന് ഓര്‍ത്തുവയ്ക്കുന്നതു നല്ലതായരിക്കും. മൈക്രോസോഫ്റ്റ് ഇത്തരം ഒരു ചാറ്റ്‌ബോട്ടിനെ സൃഷ്ടിച്ചില്ലെങ്കില്‍ പോലും എല്ലാ രഹസ്യങ്ങളും ചോര്‍ത്തുന്നുവെന്ന് ആരോപണമുള്ള ഗൂഗിളോ, ഫെയ്സ്ബുക്കോ മറ്റേതെങ്കിലും കമ്പനിയോ വ്യക്തികളെ പുനര്‍സൃഷ്ടിക്കാനിറങ്ങില്ല എന്നതിന് ഒരു ഉറപ്പുമില്ലെന്നു തന്നെയല്ല അതിനു വളരെ സാധ്യതയുമുണ്ട് എന്നാണ് വിലയിരുത്തല്‍.

 

English Summary: Microsoft gets Patent to Turn You Into a Chatbot even after your death