കേരളത്തില്‍ നിന്നു പ്രഖ്യാപിത നിക്ഷേപ പ്രവർത്തനങ്ങൾ തെലങ്കാനയിലേക്ക് മാറ്റാനുള്ള കിറ്റെക്‌സ് തീരുമാനം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രമുഖ ബ്രാൻഡായ അമേരിക്കന്‍ ജോക്കിക്ക് നാസ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉൽപന്നങ്ങൾ നിര്‍മിച്ചു നല്‍കിയിരുന്നവരാണ് തങ്ങളെന്ന് കഴിഞ്ഞ ദിവസം നടന്ന ടെലിവിഷന്‍

കേരളത്തില്‍ നിന്നു പ്രഖ്യാപിത നിക്ഷേപ പ്രവർത്തനങ്ങൾ തെലങ്കാനയിലേക്ക് മാറ്റാനുള്ള കിറ്റെക്‌സ് തീരുമാനം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രമുഖ ബ്രാൻഡായ അമേരിക്കന്‍ ജോക്കിക്ക് നാസ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉൽപന്നങ്ങൾ നിര്‍മിച്ചു നല്‍കിയിരുന്നവരാണ് തങ്ങളെന്ന് കഴിഞ്ഞ ദിവസം നടന്ന ടെലിവിഷന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തില്‍ നിന്നു പ്രഖ്യാപിത നിക്ഷേപ പ്രവർത്തനങ്ങൾ തെലങ്കാനയിലേക്ക് മാറ്റാനുള്ള കിറ്റെക്‌സ് തീരുമാനം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രമുഖ ബ്രാൻഡായ അമേരിക്കന്‍ ജോക്കിക്ക് നാസ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉൽപന്നങ്ങൾ നിര്‍മിച്ചു നല്‍കിയിരുന്നവരാണ് തങ്ങളെന്ന് കഴിഞ്ഞ ദിവസം നടന്ന ടെലിവിഷന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തില്‍ നിന്നു പ്രഖ്യാപിത നിക്ഷേപ പ്രവർത്തനങ്ങൾ തെലങ്കാനയിലേക്ക് മാറ്റാനുള്ള കിറ്റെക്‌സ് തീരുമാനം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രമുഖ ബ്രാൻഡായ അമേരിക്കന്‍ ജോക്കിക്ക് നാസ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉൽപന്നങ്ങൾ നിര്‍മിച്ചു നല്‍കിയിരുന്നവരാണ് തങ്ങളെന്ന് കഴിഞ്ഞ ദിവസം നടന്ന ടെലിവിഷന്‍ ചര്‍ച്ചക്കിടെ കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞിരുന്നു. എന്താണ് സാബു ജേക്കബിന്റെ അവകാശവാദങ്ങള്‍? എന്താണ് അദ്ദേഹം സൂചിപ്പിച്ച നാസയുടെ ഈ സാങ്കേതികവിദ്യ? കേരളത്തിലെ കിറ്റെക്‌സും അമേരിക്കയിലെ ജോക്കിയും തമ്മിലുള്ള ബന്ധം എങ്ങനെ സംഭവിച്ചു?

 

ADVERTISEMENT

∙ കിറ്റെക്സ് സാബുവിന്റെ വാദം

 

അമേരിക്കയില്‍ പിറന്നുവീഴുന്ന ഒരു കുട്ടി പോലും കിറ്റെക്സിന്റെ ഉടുപ്പ് ഇടാത്തതായി ഉണ്ടാവില്ലെന്നാണ് എംഡി. സാബു ജേക്കബ് അവകാശപ്പെട്ടത്. രണ്ടു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ ഉടുപ്പുകളുടെ നിര്‍മാണത്തിലാണ് കിറ്റെക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മേഖലയില്‍ ലോകത്തെ തന്നെ രണ്ടാമത്തെ കമ്പനിയാണ് കിറ്റെക്‌സ് എന്നും അദ്ദേഹം അവകാശപ്പെടുന്നു.

 

ADVERTISEMENT

കുഞ്ഞുങ്ങള്‍ക്ക് വേണ്ട പത്ത് ലക്ഷം ഉടുപ്പുകളാണ് ഒരു ദിവസം അമേരിക്കയിലേക്ക് കിറ്റെക്‌സ് കയറ്റി അയക്കുന്നത്. അമേരിക്കയില്‍ പിറന്നുവീഴുന്ന ഒരു കുട്ടി പോലും കിറ്റെക്‌സിന്റെ ഉടുപ്പ് ഇടാത്തതായി ഉണ്ടാവില്ല എന്നത് കേരളത്തിന് അഭിമാനമാണ്. കേരളത്തെ ലോകത്തിന് മുൻപില്‍ ഇത്രയും വലിയ നിലയിലെത്തിച്ച ഒരു കമ്പനിയെ ആദരിക്കുന്നതിനു പകരം കൊടും ക്രൂരതയാണ് ചെയ്യുന്നെന്നും സാബു ജേക്കബ് ചര്‍ച്ചക്കിടെ പറഞ്ഞിരുന്നു.

 

∙ നാസയുടെ സാങ്കേതികവിദ്യ

 

ADVERTISEMENT

ചൂടുസമയത്ത് തണുപ്പും, തണുപ്പ് സമയത്ത് ചൂടും പകരുന്ന അടിവസ്ത്രങ്ങള്‍ നാസ സാങ്കേതികവിദ്യയില്‍ ജോക്കി അമേരിക്കക്ക് വേണ്ടി കിറ്റെക്സ് നിര്‍മിച്ചുകൊടുത്തിരുന്നാണ് സാബു ജേക്കബ് പറഞ്ഞത്. ഏതാണ്ട് മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുൻപാണ് നാസ ആദ്യമായി ഇങ്ങനെയൊരു സാങ്കേതികവിദ്യക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. അടിവസ്ത്രത്തില്‍ ഉപയോഗിക്കാനായിരുന്നില്ല മറിച്ച് കയ്യുറകള്‍ക്ക് വേണ്ടിയായിരുന്നു ഈ സാങ്കേതികവിദ്യക്ക് ശ്രമിച്ചത്. 

ബഹിരാകാശ സഞ്ചാരികള്‍ക്ക് സ്‌പേസ് വാക്ക് നടത്തേണ്ടി വരുന്നതുപോലുള്ള അവസരങ്ങളില്‍ ഏതാണ്ട് 250 ഫാരന്‍ഹീറ്റ് മുതല്‍ മൈനസ് 250 ഫാരന്‍ഹീറ്റ് വരെ താപവ്യതിയാനങ്ങള്‍ അനുഭവിക്കേണ്ടി വരാറുണ്ട്. ഈ താപവ്യതിയാനം പരമാവധി കുറച്ചുകൊണ്ട് ഏറ്റവും സുഖപ്രദമായ ഊഷ്മാവ് നിലനിര്‍ത്തുകയെന്നതായിരുന്നു നാസയുടെ ആവശ്യം. phase change materials അഥവാ PCMകള്‍ ഉപയോഗിച്ച് താപം വര്‍ധിപ്പിക്കുകയും കുറച്ചുകൊണ്ടുവരുകയുമായിരുന്നു ലക്ഷ്യം.

 

നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററും ട്രയാങ്കിള്‍ റിസര്‍ച്ച് ആൻഡ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (TRDC) എന്ന സ്വകാര്യ കമ്പനിയും ചേര്‍ന്നായിരുന്നു ഈ കണ്ടെത്തല്‍ നടത്തിയത്. നേരത്തെ നാസ ഉപയോഗിച്ചിരുന്നതില്‍ നിന്നു ഫലപ്രദമായി താപ വ്യതിയാനങ്ങളോട് സ്വാഭാവികമായി കണ്ടെത്തുന്ന വസ്തുക്കള്‍ കണ്ടെത്തി ബഹിരാകാശ വസ്ത്രത്തില്‍ ഉപയോഗിക്കാന്‍ ടിആര്‍ഡിസിക്ക് കഴിഞ്ഞു. ഇതേ വസ്തുക്കള്‍ ബഹിരാകാശത്ത് മാത്രമല്ല ഭൂമിയിലും വസ്ത്രങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും. 

 

∙ ഭൂമിയിലെ അവകാശികള്‍

 

1990കളില്‍ കൊളറാഡോ ആസ്ഥാനമായുള്ള ഔട്ട്‌ലാസ്റ്റ് ടെക്‌നോളജീസ് ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയുടെ ഭൂമിയിലെ അവകാശം നേടിയെടുത്തു. കിടക്കകള്‍ മുതല്‍ വസ്ത്രങ്ങളില്‍ വരെ ഔട്ട്‌ലാസ്റ്റ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്തു. വൈകാതെ അമേരിക്കയിലെ വിസ്‌കോസിനിലെ കെനോഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോക്കി ഇന്റര്‍നാഷണല്‍ ഈ സാങ്കേതികവിദ്യയില്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. 2011 മാര്‍ച്ചിലാണ് അമേരിക്കന്‍ ജോക്കി ആദ്യമായി അന്തരീക്ഷ താപത്തിലുണ്ടാവുന്ന മാറ്റത്തിലും അനുയോജ്യമായ ഊഷ്മാവ് നിലനിര്‍ത്തുന്ന അടിവസ്ത്രങ്ങള്‍ ആദ്യമായി പുറത്തിറക്കുന്നത്.

 

∙ ജോക്കിയും കിറ്റെക്‌സും തമ്മില്‍

 

അമേരിക്കന്‍ ജോക്കിക്കുവേണ്ടി തങ്ങള്‍ ഇത്തരം അടിവസ്ത്രങ്ങള്‍ നിര്‍മിച്ചിരുന്നുവെന്നാണ് സാബു ജേക്കബ് അറിയിച്ചത്. ലോകത്തിന്റെ പലയിടത്തും നാസയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ജോക്കി ശ്രമിച്ചെന്നും ഒടുവില്‍ കിറ്റെക്‌സിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയിലെ പ്രമുഖ വസ്ത്ര നിര്‍മാതാക്കളായ അരവിന്ദ് മില്‍സ് പോലും പരാജയപ്പെട്ടിടത്തായിരുന്നു കിറ്റെക്‌സ് വിജയിച്ചതെന്നും സാബു അവകാശപ്പെടുന്നു.

 

ഒരു മാസം അഞ്ച് ലക്ഷം ഉൽപന്നങ്ങള്‍ വിറ്റുപോവുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് അമ്പത് ലക്ഷം വരെ വിറ്റുവരവുണ്ടായി. പിന്നീട് വിലക്കൂടുതലും മറ്റും തിരിച്ചടിയാവുകയും അഞ്ച് വര്‍ഷത്തിനു ശേഷം ജോക്കി ഈ അടിവസ്ത്രത്തിന്റെ വില്‍പന അവസാനിപ്പിക്കുകയുമായിരുന്നു. ഈ അഞ്ച് വര്‍ഷക്കാലവും അമേരിക്കന്‍ ജോക്കിയുടെ വ്യാപാര പങ്കാളികളായിരുന്നു കിറ്റെക്‌സ് എന്നാണ് സാബു ജേക്കബ് പറഞ്ഞത്.

 

English Summary: What is the connection between Kitex and NASA?