കഴിഞ്ഞ ദിവസം നാസ രാജ്യാന്തര ബഹിരാകാശത്തേക്ക് നാലു യാത്രികരെ സ്പേസ് എക്സ് പേടകത്തിൽ അയച്ചത് ചരിത്രപരമായ കുറേ റെക്കോർഡുകളുമായാണ്. ഈ ദൗത്യത്തോടെ ബഹിരാകാശത്ത് എത്തിയ യാത്രികരുടെ എണ്ണം 600 തികഞ്ഞു. ക്രൂ 3 എന്നു പേരുള്ള ഈ ദൗത്യത്തെ നിയന്ത്രിച്ചത് ഇന്ത്യൻ വംശജനായ കേണൽ രാജാ ചാരിയാണ്. ആദ്യമായാണ് ഒരിന്ത്യൻ

കഴിഞ്ഞ ദിവസം നാസ രാജ്യാന്തര ബഹിരാകാശത്തേക്ക് നാലു യാത്രികരെ സ്പേസ് എക്സ് പേടകത്തിൽ അയച്ചത് ചരിത്രപരമായ കുറേ റെക്കോർഡുകളുമായാണ്. ഈ ദൗത്യത്തോടെ ബഹിരാകാശത്ത് എത്തിയ യാത്രികരുടെ എണ്ണം 600 തികഞ്ഞു. ക്രൂ 3 എന്നു പേരുള്ള ഈ ദൗത്യത്തെ നിയന്ത്രിച്ചത് ഇന്ത്യൻ വംശജനായ കേണൽ രാജാ ചാരിയാണ്. ആദ്യമായാണ് ഒരിന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം നാസ രാജ്യാന്തര ബഹിരാകാശത്തേക്ക് നാലു യാത്രികരെ സ്പേസ് എക്സ് പേടകത്തിൽ അയച്ചത് ചരിത്രപരമായ കുറേ റെക്കോർഡുകളുമായാണ്. ഈ ദൗത്യത്തോടെ ബഹിരാകാശത്ത് എത്തിയ യാത്രികരുടെ എണ്ണം 600 തികഞ്ഞു. ക്രൂ 3 എന്നു പേരുള്ള ഈ ദൗത്യത്തെ നിയന്ത്രിച്ചത് ഇന്ത്യൻ വംശജനായ കേണൽ രാജാ ചാരിയാണ്. ആദ്യമായാണ് ഒരിന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം നാസ രാജ്യാന്തര ബഹിരാകാശത്തേക്ക് നാലു യാത്രികരെ സ്പേസ് എക്സ് പേടകത്തിൽ അയച്ചത് ചരിത്രപരമായ കുറേ റെക്കോർഡുകളുമായാണ്. ഈ ദൗത്യത്തോടെ ബഹിരാകാശത്ത് എത്തിയ യാത്രികരുടെ എണ്ണം 600 തികഞ്ഞു. ക്രൂ 3 എന്നു പേരുള്ള ഈ ദൗത്യത്തെ നിയന്ത്രിച്ചത് ഇന്ത്യൻ വംശജനായ കേണൽ രാജാ ചാരിയാണ്. ആദ്യമായാണ് ഒരിന്ത്യൻ വംശജൻ ബഹിരാകാശ പേടകത്തിന്റെ നിയന്ത്രണം വഹിക്കുന്നത്. ഈ യാത്രകൊണ്ട് മാത്രമല്ല, അല്ലാതെ തന്നെ ശ്രദ്ധേയനാണ് രാജാ ചാരി. ഒരു പക്ഷേ അടുത്തതായി ചന്ദ്രനിലെത്തുന്ന വ്യക്തിയും ഇദ്ദേഹമാകാം. നാസയുടെ ചാന്ദ്രപദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ ചാരിക്കും സ്ഥാനമുണ്ട്.

 

ADVERTISEMENT

കേവലം 4 വർഷം മാത്രം ബഹിരാകാശ യാത്രാപരിചയമുള്ള, നാസയുടെ ഭാഷയിൽ പറഞ്ഞാൽ ‘റുക്കീ’ ബഹിരാകാശയാത്രികനായിരുന്നിട്ടും ഒരു ശ്രദ്ധേയ ദൗത്യത്തിന്റെ കമാൻഡറാകാനുള്ള അവസരം ചാരിക്ക് നാസ നൽകിയെന്നത് അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തിന്റെ തെളിവാണ്. ഇതിനു മുൻപ് 1973ലെ സ്കൈലാബ് 4 ദൗത്യത്തിൽ മാത്രമാണ് പ്രവർത്തനപരിചയം കുറഞ്ഞ ഒരു കമാൻഡർ യാത്ര നിയന്ത്രിച്ചത്. ഒരു പക്ഷേ, അടുത്തതായി ചന്ദ്രനിലെത്തുന്ന പുരുഷൻ ചാരിയാകാമെന്നുള്ളതിന്റെ ശുഭസൂചനകളാകാം ഇവയെല്ലാം. 

 

∙ തെലങ്കാനയിലെ വേരുകൾ

 

ADVERTISEMENT

യുഎസിലെ വിസ്കോൺസിനിലാണു രാജാ ചാരി ജനിച്ചത്. പെഗി എഗ്ബെർട് എന്ന അമേരിക്കക്കാരിയുടെയും ശ്രീനിവാസ് വി. ചാരി എന്ന ഇന്ത്യക്കാരന്റെയും മകനായി. തെലങ്കാനയിൽ നിന്നുള്ളയാളാണ് ശ്രീനിവാസ് ചാരി.

അയോവയിലെ സെഡാർ ഫാൾസിൽ കുട്ടിക്കാലം പിന്നിട്ട രാജാ ചാരി യുഎസിലെ കൊളംബസ് ഹൈസ്കൂളിൽ നിന്നു സ്കൂൾ വിദ്യാഭ്യാസം നേടി. തുടർന്ന് കൊളറാഡോയിലെ എയർഫോഴ്സ് അക്കാദമിയിൽ കോളജ് പഠനം. 1999ൽ ആസ്ട്രൊനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി പുറത്തിറങ്ങിയ രാജാ ചാരി തന്റെ എൻജിനീയറിങ് ബിരുദാനന്തര പഠനത്തിനായി തിരഞ്ഞെടുത്തത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനമായ മസാച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ്. ഇവിടെനിന്ന് 2001ൽ ഏയ്റോനോട്ടിക്കൽ ആൻഡ് ആസ്ട്രനോട്ടിക്കൽ എൻജിനീയറിങ് അദ്ദേഹം പൂർത്തിയാക്കി.

രാജ ചാരി (Photo: NASA/IANS)

 

∙ എയർഫോഴ്സിൽ നിന്നു വ്യോമസേനയിലേക്ക്

ADVERTISEMENT

 

പഠനത്തിനു ശേഷം ഓക്‌ലഹോമയിൽ പൈലറ്റ് ട്രെയിനിങ് നേടിയ ചാരി തുടർന്ന് യുഎസ് എയർഫോഴ്സിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം തേടിയിരുന്നു. പിന്നീട് യുഎസിന്റെ ഇറാഖ് യുദ്ധത്തിലും അദ്ദേഹം പങ്കാളിയായി. 2017ൽ ബഹിരാകാശ യാത്രികനായി ചാരി തിരഞ്ഞെടുക്കപ്പെട്ടു. ആ സമയം കലിഫോർണിയയിലെ 461 ഫ്ലൈറ്റ് ടെസ്റ്റ് സ്ക്വാഡ്രന്റെ കമാൻഡ‍ിങ് ഓഫിസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു ചാരി. കേണൽ റാങ്കിലായിരുന്നു അദ്ദേഹം അന്ന്. ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്‌മെന്റ് മെഡൽ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ മുൻനിര സൈനികനാണു ചാരി.

 

തുടർന്നു നാസയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. നാസ അക്കാലത്ത് തുടക്കം കുറിച്ച ഗ്രൂപ്പ് 22 പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം അപേക്ഷിച്ചത്. 18300 അപേക്ഷകൾ ഈ പദ്ധതിക്കായി ലഭിച്ചുവെന്നാണു കണക്ക്. ഇതിൽ നിന്നു 12 പേരെ നാസ തിരഞ്ഞെടുത്തു. ഇതിലൊരാളായിരുന്നു ചാരി. ടർട്ടിൽസ് എന്ന വിളിപ്പേരിലായിരുന്നു ഗ്രൂപ്പ് 22 അക്കാലത്ത് അറിയപ്പെട്ടിരുന്നത്.

 

Graphics: NASA

∙ ചന്ദ്രനിലേക്കുള്ള യാത്ര

 

ഇതിനിടെയാണ് 1972ൽ അപ്പോളോ പ്രോഗ്രാമുകളിലൂടെ അവസാനിപ്പിച്ച ചന്ദ്രയാത്രാ ശ്രമങ്ങൾക്ക് പിന്നെയും നാസ ജീവൻ വയ്പിച്ചത്. 2025ൽ ആർട്ടിമിസ് ദൗത്യത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കാൻ അവർ ഉദ്ദേശിക്കുന്നു. ഈ ഘട്ടത്തിലാണ് വീണ്ടും മനുഷ്യർ യാത്ര ചെയ്യാൻ പോകുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാകും യാത്രികർ.  ഇക്കൂട്ടത്തിലെ പുരുഷൻമാരുടെ സാധ്യതാപട്ടികയിൽ ചാരിയും ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നടത്തിയ ബഹിരാകാശ യാത്രയൊക്കെ അദ്ദേഹത്തിന് മുൻതൂക്കം നൽകുന്ന ഘടകങ്ങളാണ്. കമാൻഡർ എന്ന നിലയിൽ ദൗത്യം നിയന്ത്രിക്കാനുള്ള കഴിവും ഇന്നലത്തെ യാത്രയിൽ തെളിയിക്കപ്പെട്ടു. 44 വയസ്സുകാരനായ ചാരി യുഎസ് പൗരയായ ഹോളി ഷാഫ്റ്ററിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്ക് 3 കുട്ടികളുമുണ്ട്.

 

∙ ആർട്ടിമിസ്

 

1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിലാണ് നീൽ ആംസ്‌ട്രോങ് ചന്ദ്രന്റെ മധ്യമേഖലയിലെ കുന്നും കുഴിയും നിറഞ്ഞ 'പ്രശാന്തിയുടെ കടൽ' എന്ന പ്രദേശത്തെത്തിയത്. തുടർന്ന് എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി. പിന്നീട് 20 പേർ കൂടി വിവിധ ദൗത്യങ്ങളിലായി ചന്ദ്രനെ തൊട്ടു. ബജറ്റ് അപര്യാപ്തതകൾ മൂലം തുടർന്ന് ചന്ദ്രയാത്രകൾ നടന്നിരുന്നില്ല. 

 

ചന്ദ്രനിലെ മനുഷ്യസ്പർശം വീണ്ടും തുടങ്ങാനായാണ് ആർട്ടിമിസ് എത്തുന്നത്. ഒരു ചാന്ദ്രയാത്രാ പദ്ധതി എന്നതിനപ്പുറം മറ്റുള്ള ഗ്രഹങ്ങളിലേക്കുള്ള യാത്രകളും ദൗത്യത്തിന്റെ ഭാവി അജണ്ടയിലുണ്ട്. ഗ്രീക്ക് ഇതിഹാസപ്രകാരം അപ്പോളോ ദേവന്റെ ഇരട്ടസഹോദരിയാണ് ആർട്ടിമിസ്. ഇതുകൊണ്ടു തന്നെയാണു ചരിത്രം വീണ്ടും രചിക്കുന്ന ദൗത്യത്തിന് ആർട്ടിമിസ് എന്ന് നാസ പേരിട്ടതും. ആർട്ടിമിസ് ദൗത്യത്തെക്കുറിച്ചുള്ള നാസയുടെ മുദ്രാവാചകം.. 'വി ആർ ഗോയിങ് ടു ദ് മൂൺ, ടു ഗോ ടു മാർസ്' ഇങ്ങനെയാണ്. ചന്ദ്രൻ കഴിഞ്ഞു ചൊവ്വയാണു നാസ ലക്ഷ്യമിടുന്നതെന്നു വ്യക്തം.

ആദ്യം പോയ പ്രശാന്തിയുടെ കടലിലല്ല, മറിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ആർട്ടിമിസിന്റെ പദ്ധതി. ഇന്ത്യൻ ബഹിരാകാശ ദൗത്യമായ 'ചന്ദ്രയാൻ- 2' ലക്ഷ്യംവച്ച, ജലസാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന മേഖലയാണ് ഇത്. 

 

ഗേറ്റ് വേ എന്ന ഒരു ചാന്ദ്രനിലയവും ആർടിമിസിന്റെ ആദ്യ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടും. തുടർന്നു വരുന്ന മൂന്നാം ദൗത്യത്തിലാണു യാത്രികർ എത്തുന്നത്. ഇവർ വരുന്ന ഓറിയോൺ എന്ന പേടകം ഈ ഗേറ്റ് വേയിൽ ഡോക്ക് ചെയ്യും. ഇവിടെ നിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ യാത്രികർക്ക് ചന്ദ്രനിലിറങ്ങാനും തിരിച്ച് ഗേറ്റ് വേയിലെത്താനും സാധിക്കും. ചുരുക്കത്തിൽ, ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ് വേ പ്രവർത്തിക്കും. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലെ ഇടത്താവളമാകാനും ഇതിനു പറ്റും. കൂടുതൽ സുരക്ഷിതമായ യാത്ര ഇതു വാഗ്ദാനം ചെയ്യുന്നു.

 

അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ചത് നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ ഫൈവ് ആണെങ്കിൽ ആർട്ടിമിസ് ദൗത്യത്തിൽ ഉപയോഗിക്കുന്നത് ഇതിന്‌റെ പിൻഗാമിയായ സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന ഭീമൻ റോക്കറ്റാണ്. ഏകദേശം 50,000 കോടി രൂപയിൽ നിർമിച്ച ഈ റോക്കറ്റിന്‌റെ നീളം 365 അടിയും ഭാരം ഒരു ലക്ഷം കിലോയുമാണ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ഇതിന് ഇന്ത്യൻ റോക്കറ്റായ പിഎസ്എൽവിയുടെ മൂന്നിരട്ടി ഉയരമുള്ള എസ്എൽഎസിന് യാത്രികരുടെ പേടകമായ ഓറിയൺ, മൂൺ ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി വലിയ ഒരു പേലോഡ് വഹിക്കാൻ കഴിയും. 2018 സെപ്റ്റംബർ അവസാനം എസ്എൽഎസ് മെഗാറോക്കറ്റ് വിക്ഷേപണത്തറയിൽ ഒരുങ്ങിനിൽക്കുന്നതിന്റെ പ്രദർശനം നാസ നടത്തിയിരുന്നു. ആർട്ടിമിസ് ദൗത്യം വളരെ ഗൗരവപൂർണമായാണു തങ്ങൾ കാണുന്നതെന്നുള്ള സന്ദേശമാണ് ഇതു നൽകിയത്.

 

English Summary: Indian-origin Raja Chari leads NASA-SpaceX mission to space station