ഇന്‍ഫ്രാറെഡ് ലൈറ്റിനെ പുനരുപയോഗിക്കാവുന്ന ഊര്‍ജമാക്കി മാറ്റുന്നതില്‍ വിജയിച്ച് ഇന്ത്യന്‍ യുവ ശാസ്ത്രജ്ഞര്‍. ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ (JNCASR) ഗവേഷകരമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിംഗിള്‍ ക്രിസ്റ്റലിന്‍ സ്‌കാന്‍ഡിയം നൈട്രെയ്റ്റ് (ScN) എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്‍ഫ്രാറെഡ് ലൈറ്റിനെ പുനരുപയോഗിക്കാവുന്ന ഊര്‍ജമാക്കി മാറ്റുന്നതില്‍ വിജയിച്ച് ഇന്ത്യന്‍ യുവ ശാസ്ത്രജ്ഞര്‍. ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ (JNCASR) ഗവേഷകരമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിംഗിള്‍ ക്രിസ്റ്റലിന്‍ സ്‌കാന്‍ഡിയം നൈട്രെയ്റ്റ് (ScN) എന്ന പദാര്‍ഥമാണ് ഇന്‍ഫ്രാറെഡ് വെളിച്ചത്തെ പുനരുപയോഗിക്കാവുന്ന ഇന്ധനമാക്കി മാറ്റാന്‍ ഗവേഷകര്‍ ഉപയോഗിക്കുന്നത്. 

ADVERTISEMENT

മനുഷ്യനേത്രങ്ങള്‍ക്ക് കാണാവുന്ന പ്രകാശത്തില്‍ ഏറ്റവും തരംഗദൈര്‍ഘ്യമുള്ളത് ചുവപ്പിനാണ്. അതിനും തൊട്ടു താഴെ ആവൃത്തിയുള്ള തരംഗങ്ങള്‍ എന്ന അര്‍ഥത്തിലാണ് ഈ തരംഗങ്ങളെ ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ എന്നു വിളിക്കുന്നത്. ജ്യോതിശാസ്ത്രജ്ഞര്‍ ആദ്യമായി സൗരയൂഥത്തിലെ പൊടിപടലങ്ങളും സമീപ നക്ഷത്രങ്ങളെ ചുറ്റിയുള്ള പൊടി വലയത്തേയും കണ്ടത് ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിലുള്ള ചിത്രങ്ങളിലൂടെയായിരുന്നു. 

ADVERTISEMENT

നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാവാത്തവയാണ് ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍. എന്നാല്‍ ഇവ പുറത്തുവിടുന്ന താപം നമുക്ക് അനുഭവിക്കാനും സാധിക്കും. മനുഷ്യന് രാത്രി കാഴ്ച നല്‍കുന്ന കണ്ണടകളില്‍ ഇന്‍ഫ്രാറെഡ് വെളിച്ചമാണ് ഉപയോഗിക്കുന്നത്. ഈ ഇന്‍ഫ്രാറെഡ് ലൈറ്റിനെ ഊര്‍ജമാക്കി മാറ്റുന്ന പദാര്‍ഥത്തെയാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

ADVERTISEMENT

കെ.സി മൗര്യയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇവര്‍ കണ്ടെത്തലിനായി പൊളാരിറ്റന്‍ എക്‌സിറ്റേഷന്‍സ് എന്ന് വിളിക്കുന്ന ശാസ്ത്ര പ്രതിഭാസമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇന്‍ഫ്രാറെഡ് വെളിച്ചത്തെ കണ്ടെത്താനും ക്രമീകരിക്കാനും പുറത്തുവിടാനും ശേഷിയുണ്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞ സിംഗിള്‍ ക്രിസ്റ്റലിന്‍ സ്‌കാന്‍ഡിയം നൈട്രെയ്റ്റിന്.  ഇലക്ട്രോണിക്‌സ് മുതല്‍ ആരോഗ്യ മേഖല വരെയും പ്രതിരോധം മുതല്‍ ഊര്‍ജ സാങ്കേതിക വിദ്യകള്‍ വരെയുമുള്ള വിവിധ മേഖലകളില്‍ ഇന്‍ഫ്രാറെഡ് ഉപകരണങ്ങള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ട്. ഇത്തരം ഉപകരണങ്ങളില്‍ സിംഗിള്‍ ക്രിസ്റ്റലിന്‍ സ്‌കാന്‍ഡിയം നൈട്രെയ്റ്റ് ഉപയോഗിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ജെഎൻസിഎഎസ്ആർ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ബിവസ് സാഹ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആൻഡ് എൻജിനീയറിങ്ങിലേയും സിഡ്‌നി സര്‍വകലാശാലയിലേയും ഗവേകരും ജെഎൻസിഎഎസ്ആർ ഗവേഷകര്‍ക്കൊപ്പം പഠനവുമായി സഹകരിച്ചിട്ടുണ്ട്. ഇവരുടെ സംയുക്ത പഠനഫലം നാനോ ലെറ്റേഴ്‌സ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

English Summary: Indian Scientists Discover Material That Converts Infrared Light Into Renewable Energy