നാസയുടെ ചന്ദ്രനെ വലംവെക്കാന്‍ പോകുന്ന ലൂണാര്‍ ഗേറ്റ്‌വേ സ്‌പേസ് സ്റ്റേഷനില്‍ ബഹിരാകാശ യാത്രികര്‍ക്ക് നിവര്‍ന്നു നില്‍ക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തല്‍. സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണത്തില്‍ പങ്കാളിയായ റെനെ വാക്ലവിസെക്കാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഒന്നോ രണ്ടോ

നാസയുടെ ചന്ദ്രനെ വലംവെക്കാന്‍ പോകുന്ന ലൂണാര്‍ ഗേറ്റ്‌വേ സ്‌പേസ് സ്റ്റേഷനില്‍ ബഹിരാകാശ യാത്രികര്‍ക്ക് നിവര്‍ന്നു നില്‍ക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തല്‍. സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണത്തില്‍ പങ്കാളിയായ റെനെ വാക്ലവിസെക്കാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഒന്നോ രണ്ടോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാസയുടെ ചന്ദ്രനെ വലംവെക്കാന്‍ പോകുന്ന ലൂണാര്‍ ഗേറ്റ്‌വേ സ്‌പേസ് സ്റ്റേഷനില്‍ ബഹിരാകാശ യാത്രികര്‍ക്ക് നിവര്‍ന്നു നില്‍ക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തല്‍. സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണത്തില്‍ പങ്കാളിയായ റെനെ വാക്ലവിസെക്കാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഒന്നോ രണ്ടോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാസയുടെ ചന്ദ്രനെ വലംവെക്കാന്‍ പോകുന്ന ലൂണാര്‍ ഗേറ്റ്‌വേ സ്‌പേസ് സ്റ്റേഷനില്‍ ബഹിരാകാശ യാത്രികര്‍ക്ക് നിവര്‍ന്നു നില്‍ക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തല്‍. സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണത്തില്‍ പങ്കാളിയായ റെനെ വാക്ലവിസെക്കാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ നാസയും രാജ്യാന്തര പങ്കാളികളും ചേര്‍ന്ന് ആരംഭിക്കുന്ന ഗേറ്റ്‌വേ സ്റ്റേഷന്‍ ഈ ദശാബ്ദത്തിന്റെ അവസാനത്തില്‍ ചന്ദ്രനെ വലം വെച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ആറിലൊന്ന് വലുപ്പം മാത്രമുള്ള ഈ ഗേറ്റ്‌വേ സ്‌റ്റേഷനില്‍ രണ്ട് ഭാഗങ്ങളിലാണ് മനുഷ്യര്‍ക്ക് കഴിയാനാവുക. 

 

ADVERTISEMENT

'ആകെ 280 ചതുരശ്ര അടി മാത്രം വലുപ്പമുള്ള ഈ ഗേറ്റ്‌വേ സ്റ്റേഷന്‍ നിങ്ങള്‍ക്ക് മൂന്നു പേരുമായി പങ്കുവെക്കേണ്ടി വരും.' ഓസ്ട്രിയ ആസ്ഥാനമായ ലിക്വിഫെര്‍ സ്‌പേസ് സിസ്റ്റംസിലെ ഗവേഷകനും ബഹിരാകാശ ആര്‍ക്കിടെക്ടുമായ റെനെ വാക്ലവിസെക് ബ്രൂണോയില്‍ നടന്ന ചെക് സ്‌പേസ് വീക്ക് കോണ്‍ഫറന്‍സില്‍ പറഞ്ഞു. ഐ ഹാബ് എന്നു വിളിക്കുന്ന ഇന്റര്‍നാഷണല്‍ ഹാബിറ്റേഷന്‍ മൊഡ്യൂളിന്റെ രൂപകല്‍പനയുടെ ഘട്ടത്തില്‍ പങ്കെടുത്തയാളാണ് വാക്ലവിസെക്.

 

ബഹിരാകാശ സഞ്ചാരികള്‍ കഴിയുന്ന മുറിയില്‍ തന്നെയാണ് പരീക്ഷണ ശാലകളും നിര്‍മിച്ചിരിക്കുന്നത്. തുടക്കത്തില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തോളം വലുപ്പമുള്ള ലൂണാര്‍ ഗേറ്റ്‌വേ സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചന്ദ്രന്റെ അടുത്തുവരെ ഇതിനുവേണ്ട നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞതോടെയാണ് സ്‌പേസ് സ്റ്റേഷന്റെ വലുപ്പം കുറഞ്ഞത്. 

 

ADVERTISEMENT

'ആദ്യഘട്ടം ഞങ്ങള്‍ ഐഎസ്എസിന് സമാനമായ വലുപ്പത്തിലുള്ള സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാനാണ് ശ്രമിച്ചത്. അതിന് 15 അടി വ്യാസവും 20 അടി നീളവുമുണ്ടായിരുന്നു. എന്നാല്‍ ഇത്രയേറെ ഭാരം ചന്ദ്രനോളം എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞതോടെ പുറംഭാഗത്തെ വ്യാസം 10 അടി വരെയാക്കി ചുരുക്കേണ്ടി വന്നു. ഇതോടെ ഉള്‍ഭാഗത്തെ സ്ഥലം നാല് അടി നീളവും നാല് അടി വീതിയും നാല് അടി ഉയരവുമായി കുറഞ്ഞു. ബാക്കിയുള്ള സ്ഥലമെല്ലാം യന്ത്ര സാമഗ്രികള്‍ കീഴടക്കി. ഫലത്തില്‍ ഇതിലുള്ള സഞ്ചാരികള്‍ക്ക് ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ പോലുമുള്ള സൗകര്യം സ്‌പേസ് സ്റ്റേഷനിലുണ്ടാവില്ല ' റെനെ വാക്ലവിസെക് വിശദീകരിക്കുന്നു.

 

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സഞ്ചാരികള്‍ക്ക് 7.2 അടി നീളവും വീതിയുമുള്ള സ്ഥലം ഉപയോഗിക്കാന്‍ ലഭിക്കും. അതുകൊണ്ടുതന്നെ വ്യായാമങ്ങള്‍ അടക്കം ചെയ്യാന്‍ ഇവിടെ സാധിക്കുമായിരുന്നു. എന്നാല്‍ ലൂണാര്‍ ഗേറ്റ്‌വേ സ്‌റ്റേഷനിലെ സഞ്ചാരികള്‍ക്ക് ഒരാളെ മറികടന്ന് മുന്നോട്ട് പോകണമെങ്കില്‍ പോലും ഏറെ ബുദ്ധിമുട്ടായിരിക്കും. സ്ഥലപരിമിതികള്‍ക്ക് പുറമേ ചുറ്റുമുള്ള യന്ത്ര സാമഗ്രികളില്‍ നിന്നുള്ള ശബ്ദവും സഞ്ചാരികള്‍ക്ക് അലോസരമായേക്കാം. സഞ്ചാരികള്‍ക്ക് സംഭവിക്കാനിടയുള്ള മാനസിക സമ്മര്‍ദം കുറക്കാന്‍ എന്തൊക്കെ ചെയ്യാനാവുമെന്ന ശ്രമത്തിലാണ് ഗവേഷകര്‍ ഇപ്പോഴുള്ളത്. 

 

ADVERTISEMENT

ലൂണാര്‍ ഗേറ്റ്‌വേ സ്റ്റേഷന്റെ മറ്റൊരു പ്രധാന കുറവ് വലിയ ജനാലകളില്ലെന്നതാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം പുറം കാഴ്ചകള്‍ കാണാനാവുന്ന ജനലിനോട് ചേര്‍ന്നുള്ള ഭാഗമാണ്. എന്നാല്‍ ഐഎസ്എസിനേക്കാള്‍ ആയിരം മടങ്ങ് ദൂരമുണ്ട് ചന്ദ്രനിലേക്ക്. അതുകൊണ്ടുതന്നെ പരമാവധി ഭാരം കുറക്കുകയെന്നതിന് വലിയ പ്രാധാന്യമുള്ളതിനാല്‍ ആദ്യം ഗവേഷകര്‍ രൂപകല്‍പനയില്‍ റദ്ദാക്കിയത് ജനലുകളെയായിരുന്നു. ചില്ലിന്റെ ഭാരക്കൂടുതലാണ് ഇതിന്റെ കാരണമായി പറയുന്നത്. അതേസമയം പുറംകാഴ്ചകള്‍ക്കായി ചെറു ജനലുകള്‍ ഗേറ്റ്‌വേ സ്റ്റേഷനിലുണ്ടാവും. 2027ന് ശേഷമായിരിക്കും ഐ ഹബിന്റെ വിക്ഷേപണം നടക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ ഐ ഹബ് ഗേറ്റ്‌വേ സ്‌റ്റേഷന്റെ രൂപകല്‍പനയുടെ പരിശോധനയാണ് നടക്കുന്നത്.

 

English Summary: NASA's moon-orbiting space station will be claustrophobic, architect says