എവറസ്റ്റിനേക്കാൾ വലിയ പർവതം ചൊവ്വയിൽ കണ്ടെത്തി ഗവേഷകർ. ചൊവ്വയിലെ താർസിസ് എന്ന ഘടനയിലാണ് ഈ അഗ്‌നിപർവതം സ്ഥിതി ചെയ്യുന്നത്. അസ്‌ക്രീസ് മോൻസ്,പാവോനിസ് മോൻസ്, ആർസിയ മോൻസ് എന്നീ വമ്പൻ അഗ്‌നിപർവതങ്ങൾ സ്ഥിതി ചെയ്യുന്നിടമാണ് ഇത്. 9.022 കിലോമീറ്ററാണ് ഈ പർവതത്തിന്റെ ഉയരം. എവറസ്റ്റിന്റെ ഉയരം 8.849

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എവറസ്റ്റിനേക്കാൾ വലിയ പർവതം ചൊവ്വയിൽ കണ്ടെത്തി ഗവേഷകർ. ചൊവ്വയിലെ താർസിസ് എന്ന ഘടനയിലാണ് ഈ അഗ്‌നിപർവതം സ്ഥിതി ചെയ്യുന്നത്. അസ്‌ക്രീസ് മോൻസ്,പാവോനിസ് മോൻസ്, ആർസിയ മോൻസ് എന്നീ വമ്പൻ അഗ്‌നിപർവതങ്ങൾ സ്ഥിതി ചെയ്യുന്നിടമാണ് ഇത്. 9.022 കിലോമീറ്ററാണ് ഈ പർവതത്തിന്റെ ഉയരം. എവറസ്റ്റിന്റെ ഉയരം 8.849 കിലോമീറ്ററാണ്. 450 കിലോമീറ്റർ വീതിയുള്ളതാണ് ഈ അഗ്‌നിപർവതം. സജീവ അഗ്‌നിപർവതമാണിതെന്ന് ഗവേഷകർ പറയുന്നു.

Topographic map of Noctis volcano. Image: NASA/SETI Institute

1971 മുതൽ ചൊവ്വയെ ഭ്രമണം ചെയ്ത പല ഉപഗ്രഹങ്ങളും ഈ ഘടന കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതൊരു അഗ്‌നിപർവതമാണെന്നു തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. നോക്ടിസ് അഗ്‌നിപർവതമെന്ന താൽക്കാലിക പേര് ഇതിന് നൽകിയിട്ടുണ്ട്. ഔദ്യോഗിക നാമകരണം പിന്നീട് നടക്കും.ചൊവ്വയിൽ ഒളിംപസ് മോൺസ് എന്നൊരു വമ്പൻ നിർജീവ അഗ്‌നിപർവതമുണ്ട്. 

ADVERTISEMENT

21.9 കിലോമീറ്റർ പൊക്കമുള്ള ഈ പർവതം സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്‌നിപർവതമായി കണക്കാക്കപ്പെടുന്നു.  താർസിസ് മേഖലയിൽ തന്നെയാണ് ഒളിംപസ് മോൺസ് ഉള്ളത്. ഒരു കാലത്ത് വളരെ സജീവമായ അഗ്‌നിപർവതമായിരുന്നു ഒളിംപസ് മോൺസ്.എന്നാൽ ഒളിംപസ് മോൺസിനു ശക്തമായ മത്സരമൊരുക്കി മറ്റൊരു അഗ്‌നിപർവതവും രംഗത്തുണ്ട്. അത് റിയാസിൽവിയ എന്ന കൊടുമുടിയാണ്. 

സൗരയൂഥത്തിലെ ഛിന്നഗ്രഹമായ വെസ്റ്റയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. 22.5 കിലോമീറ്റർ ഉയരം ഇതിനു കണക്കാക്കപ്പെടുന്നു. അതായത്, താരതമ്യം ചെയ്താൽ എവറസ്റ്റിന്റെ ഏകദേശം മൂന്ന് മടങ്ങുവരും ഇതിന്റെ പൊക്കം.സൗരയൂഥത്തിലെ വമ്പൻ ഛിന്നഗ്രഹങ്ങളിലൊന്നാണു വെസ്റ്റ. ഇതിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന റിയാസിൽവിയ എന്ന ഗർത്ത ഘടനയെപ്പറ്റിയുള്ള വിവരങ്ങൾ നമുക്ക് നൽകിയത് നാസയുടെ ഡോൺ എന്ന പര്യവേക്ഷണ ദൗത്യമാണ്. നേരത്തെ ഹബ്ബിൾ ടെലിസ്‌കോപ്പും ഇതിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു.റിയാസിൽവിയ എന്ന പേര് ഈ പടുകുഴിക്ക് ലഭിച്ചത് റോമൻ ഐതിഹ്യങ്ങളിൽ നിന്നാണ്.

ADVERTISEMENT

സൗരയൂഥത്തിന്റെ ആദിമകാലത്ത് ഈ ഛിന്നഗ്രഹത്തിൽ ഒരു കൂട്ടയിടി നടന്നു, ഏതോ ഒരു വസ്തു ശക്തിയിൽ ഇവിടെ വന്നിടിച്ചു. ഇതോടെയാണ് 500 കിലോമീറ്റർ വ്യാസമുള്ള റിയാസിൽവിയ ഗർത്തം വെസ്റ്റയിൽ രൂപപ്പെട്ടത്. ഇതിന് ഒത്ത നടുക്കായാണ് നേരത്തെ പറഞ്ഞ പർവതം ഉടലെടുത്തത്.എന്നാൽ ഉയരങ്ങൾ നിർണയിക്കുന്നതിൽ എപ്പോഴും തെറ്റുപറ്റാമെന്നും ഒളിംപസ് മോൺസ് തന്നെയാകാം ഇപ്പോഴും സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെന്നും ചില ശാസ്ത്രജ്ഞർ വാദിക്കുന്നു.

English Summary:

Scientists Discover Massive Volcano On Mars, It's Three Times Bigger Than Everest