ടിക് ടോക്കും മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകളും ഇന്ത്യയിൽ നിരോധിച്ചതിന് ദിവസങ്ങൾക്ക് ശേഷം, ആപ്ലിക്കേഷൻ രാജ്യത്ത് തിരിച്ചെത്തിയെന്ന് അവകാശപ്പെടുന്ന ഒരു വാട്സാപ് സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാൽ നിങ്ങൾ ഇന്റർനെറ്റിൽ വായിക്കുന്നതെല്ലാം ശരിയല്ല, ഇത് തീർച്ചയായും അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിക് ടോക്കും മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകളും ഇന്ത്യയിൽ നിരോധിച്ചതിന് ദിവസങ്ങൾക്ക് ശേഷം, ആപ്ലിക്കേഷൻ രാജ്യത്ത് തിരിച്ചെത്തിയെന്ന് അവകാശപ്പെടുന്ന ഒരു വാട്സാപ് സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാൽ നിങ്ങൾ ഇന്റർനെറ്റിൽ വായിക്കുന്നതെല്ലാം ശരിയല്ല, ഇത് തീർച്ചയായും അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ മെസേജും. ടിക് ടോക്ക് നിരോധനം മുതലെടുത്ത് അവരുടെ സ്വകാര്യ ഡേറ്റ നേടുന്നതിനായി ഹാനികരമായ ലിങ്കിൽ ക്ലിക്കുചെയ്യുന്നതിന് ഉപയോക്താക്കളെ ആകർഷിക്കുന്നതിനുള്ള സൈബർ കുറ്റവാളികളുടെ മറ്റൊരു ശ്രമമാണ് ഈ സന്ദേശം. ഇത്തരം എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യാതെ പൂർണമായും അവഗണിക്കുക.

ടിക് ടോക്കിന്റെ പുതിയ പതിപ്പ് ടിക് ടോക്ക് പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചെന്നും പുതിയ ലങ്കിൽ പോയി ഡൗൺലോഡ് ചെയ്യാമെന്നുമാണ് മെസേജ്. സൈബർ കുറ്റവാളികളാണ് ഈ മാൾവെയർ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് വ്യക്തമാണ്. ‘ടിക്‌ ടോക്ക് വിഡിയോ ആസ്വദിച്ച് ക്രിയേറ്റീവ് വിഡിയോകൾ വീണ്ടും സൃഷ്ടിക്കുക. ഇപ്പോൾ ടിക്ക് ടോക്ക് ലഭ്യമാണ് (ടിക് ടോക്ക് പ്രോ) അതിനാൽ താഴെ നിന്ന് ഡൗൺലോഡ് ചെയ്യുക.’ സന്ദേശത്തിന് തൊട്ടുതാഴെയായി, ടിക് ടോക്ക് APK ഫയലിലേക്കുള്ള ഒരു ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്. 

ADVERTISEMENT

നിങ്ങൾ ലിങ്കിൽ ക്ലിക്കുചെയ്യുകയാണെങ്കിൽ, ടിക് ടോക്കിന്റെ ഐക്കൺ ഉള്ള ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ ക്യാമറ, ഗാലറി, മറ്റുള്ളവ എന്നിവയിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിക്കുന്നുണ്ട്. എന്നിൽ, ആപ് പ്രവർത്തിക്കില്ല.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ആ ആപ്ലിക്കേഷൻ ലഭ്യമല്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. സുരക്ഷിതമല്ലാത്ത ഒരു പ്ലാറ്റ്ഫോമിൽ നിന്ന് നിങ്ങൾ ഇത് ഡൗൺലോഡ് ചെയ്താൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഐഡികളും മറ്റ് സെൻസിറ്റീവ് ഡേറ്റയും നഷ്ടപ്പെട്ടേക്കാം. ടിക് ടോക്ക്, യുസി ബ്രൗസർ, ഷെയറിറ്റ്, കാംസ്കാനർ തുടങ്ങി 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചു. നിരോധനം പ്രഖ്യാപിച്ച ഉടൻ 59 അപ്ലിക്കേഷനുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കംചെയ്‌തു.

ADVERTISEMENT

English Summary: TikTok is back in India?