ബോളിവുഡ് താരങ്ങളുടെ ചാറ്റുകൾ ചോർന്നതിന് കാരണം ആപ്പിന്റെ സൂരക്ഷാ വീഴ്ചയല്ലെന്ന് വാട്സാപ് അറിയിച്ചു. ഉപയോക്താക്കളുടെ ചാറ്റുകളും മറ്റു സന്ദേശങ്ങളും തുടക്കം മുതൽ അവസാനം വരെ എൻ‌ക്രിപ്റ്റ് ചെയ്തതാണെന്നും വാട്സാപ് വ്യക്തമാക്കി. സുശാന്ത് സിങ് കേസിലെ അന്വേഷണത്തിനിടെ നിരവധി നടിമാരുടെയും താരങ്ങളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരങ്ങളുടെ ചാറ്റുകൾ ചോർന്നതിന് കാരണം ആപ്പിന്റെ സൂരക്ഷാ വീഴ്ചയല്ലെന്ന് വാട്സാപ് അറിയിച്ചു. ഉപയോക്താക്കളുടെ ചാറ്റുകളും മറ്റു സന്ദേശങ്ങളും തുടക്കം മുതൽ അവസാനം വരെ എൻ‌ക്രിപ്റ്റ് ചെയ്തതാണെന്നും വാട്സാപ് വ്യക്തമാക്കി. സുശാന്ത് സിങ് കേസിലെ അന്വേഷണത്തിനിടെ നിരവധി നടിമാരുടെയും താരങ്ങളുടെയും വാട്സാപ് മെസേജുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

നടിമാർക്കിടയിലെ മയക്കുമരുന്ന്, ലഹരി ഉപയോഗവും വിതരണത്തെയും കുറിച്ചുള്ള ഞെട്ടിക്കുന്ന മെസേജുകളാണ് വാട്സാപ്പുകളിൽ നിന്ന് കണ്ടെത്തിയത്. വർഷങ്ങളോളം പഴക്കമുള്ള മെസേജുകൾ പോലും ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ചില പ്രമുഖരുടെ വാട്സാപ് സന്ദേശങ്ങൾ പല വാർത്താ ഏജൻസികളും പോസ്റ്റുചെയ്യുന്നുണ്ട്. ചാറ്റുകൾ ചോർന്നതോടെ സ്വകാര്യതയെക്കുറിച്ച് വാട്സാപ് ഉപയോക്താക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരിക്കുന്നു.

ചാറ്റുകൾ ചോർന്നതിന് മറുപടിയായി വാട്സാപ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷയും സ്വകാര്യത സംബന്ധിച്ച് നിരവധി പേർ വാട്സാപ്പിനെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ചാറ്റുകൾ ഇപ്പോഴും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും വാട്സാപ്പിന് പോലും സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.

ADVERTISEMENT

ഉപയോക്താവിന് ഒരു ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ സൈൻ അപ്പ് ചെയ്യാൻ കഴിയൂ. നിലവിൽ, ഒരു ഉപകരണത്തിൽ മാത്രമേ വാട്സാപ് ഉപയോഗിക്കാൻ കഴിയൂ. ഇതു കൂടാതെ, വാട്സാപ് വെബ് ഉപയോഗിക്കാമെങ്കിലും പ്രാഥമിക ഉപകരണം ഇന്റർനെറ്റുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ചോർന്ന സന്ദേശങ്ങളെക്കുറിച്ചും വാട്സാപ് വിശദീകരിക്കുന്നുണ്ട്. വാട്സാപ് നിങ്ങളുടെ സന്ദേശങ്ങളെ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് പരിരക്ഷിക്കുന്നു. ഇതിനാൽ നിങ്ങൾക്കും നിങ്ങൾ ആശയവിനിമയം നടത്തുന്ന വ്യക്തിക്കും മാത്രമേ അയച്ചവ വായിക്കാൻ കഴിയൂ. ഇതിനിടയിലുള്ള ആർക്കും ഇത് ആക്‌സസ് ചെയ്യാൻ കഴിയില്ല. ഒരു ഫോൺ നമ്പർ മാത്രം ഉപയോഗിച്ച് ആളുകൾ വാട്സാപ്പിൽ സൈൻ അപ്പ് ചെയ്യുന്നുവെന്നതും നിങ്ങളുടെ സന്ദേശ ഉള്ളടക്കത്തിലേക്ക് വാട്സാപിന് ആക്‌സസ് ഇല്ലെന്നതും ഓർത്തിരിക്കേണ്ടത് പ്രധാനമാണ്.

ഉപകരണ സ്റ്റോറേജിനായി ഓപ്പറേറ്റിങ് സിസ്റ്റം നിർമാതാക്കൾ നൽകുന്ന മാർഗനിർദേശം വാട്സാപ് പിന്തുടരുന്നു. ഒപ്പം ഉപകരണത്തിൽ സംഭരിച്ചിരിക്കുന്ന ഉള്ളടക്കം മൂന്നാം കക്ഷികൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് തടയുന്നതിന് ശക്തമായ പാസ്‌വേഡുകൾ അല്ലെങ്കിൽ ബയോമെട്രിക് ഐഡികൾ പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ നൽകുന്ന എല്ലാ സുരക്ഷാ സവിശേഷതകളും പ്രയോജനപ്പെടുത്താൻ ഞങ്ങൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് വാട്സാപ് പറഞ്ഞത്.

ADVERTISEMENT

ഇത്തരം വാട്സാപ് മെസേജുകളുടെ പകർപ്പ് ഫോണിലും അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവ് പോലുള്ള സ്റ്റോറേജുകളിലും സൂക്ഷിക്കുന്നുണ്ട്. ഇതൊന്നും വാട്സാപ്പിന്റെ സുരക്ഷയുടെ ഭാഗമല്ല. സ്റ്റോറേജ് ചെയ്തിരിക്കുന്ന മെസേജുകൾ എന്നും എപ്പോഴും വീണ്ടെടുക്കാൻ സാധിക്കും. ഇതായിരിക്കാം ബോളിവുഡ് താരങ്ങളുടെ വാട്സാപ് മെസേജുകൾ ചോരാൻ കാരണമായതെന്നാണ് കരുതുന്നത്.

English Summary: Amid leaked chats of Bollywood actors, Whatsapp says messages end-to-end encrypted