കോടിക്കണക്കിനു സ്മാർട് ഫോണുകളില്‍ തങ്ങളുടെ സേവനം വാട്‌സാപ് അവസാനിപ്പിക്കുന്നു. ഈ വർഷം അവസാനത്തോടെ തന്നെ പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന കൂടുതൽ ഫോണുകളിൽ നിന്ന് വാട്സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ആപ്പിളിന്റെ ഐഒഎസ് 9, ഗൂഗിളിന്റെ ആൻഡ്രോയിഡ് 4.0.3 എന്നിവയ്ക്ക് മുൻപെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടിക്കണക്കിനു സ്മാർട് ഫോണുകളില്‍ തങ്ങളുടെ സേവനം വാട്‌സാപ് അവസാനിപ്പിക്കുന്നു. ഈ വർഷം അവസാനത്തോടെ തന്നെ പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന കൂടുതൽ ഫോണുകളിൽ നിന്ന് വാട്സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ആപ്പിളിന്റെ ഐഒഎസ് 9, ഗൂഗിളിന്റെ ആൻഡ്രോയിഡ് 4.0.3 എന്നിവയ്ക്ക് മുൻപെയുള്ള ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലൊന്നും 2021 ജനുവരി‍ 1 മുതൽ വാട്സാപ് കിട്ടില്ല. നിരവധി ഐഫോണുകളും ആന്‍ഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയില്‍ പെടും.

ADVERTISEMENT

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സന്ദേശമയയ്‌ക്കൽ സേവനമാണ് വാട്സാപ്. വ്യക്തിപരമോ പ്രൊഫഷണൽ കാര്യത്തിനോ ആകട്ടെ, ആളുകൾ എല്ലാത്തരം ആശയവിനിമയത്തിനും വാട്സാപ്പിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സാപ്പിന്റെ പുതിയ ഫീച്ചറുകൾ റൺ ചെയ്യുന്നില്ലെന്നാണ് അറിയുന്നത്.

ഈ പ്രശ്‌നം പരിഹരിക്കാൻ വാട്സാപ്പിന് പഴയ ഫോണുകളും ഒഎസുകളും ഉപേക്ഷിക്കേണ്ടിവരികയാണ്. ഓരോ വർഷവും പഴയ പതിപ്പ് ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്കുള്ള വാട്സാപ് ആക്‌സസ്സ് നഷ്‌ടപ്പെടുന്നുണ്ട്. 2021 മുതൽ ആൻഡ്രോയിഡ് 4.0.3 അല്ലെങ്കിൽ അതിനുമുകളിലുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ മാത്രമാണ് വാട്സാപ് ലഭിക്കുക.

ADVERTISEMENT

ഐഫോണുകളുടെ കാര്യത്തിൽ‍ ഐഒഎസ് 9 ലും അതിനുശേഷമുള്ളതിലും വാട്സാപ് പ്രവർത്തിക്കുന്നത് തുടരും. ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലോ അതിനു മുകളിലുള്ള പതിപ്പുകളിലോ പ്രവർത്തിക്കുന്ന സ്മാർട് ഫോണുകൾക്ക് വാട്സാപ്  പ്രവർത്തിപ്പിക്കുന്നതിൽ ഒരു പ്രശ്‌നവും നേരിടില്ല. അതേസമയം, ഐഒഎസ് 9, ആൻഡ്രോയിഡ് 4.0.3 എന്നിവയേക്കാൾ പഴയത് ഉപയോഗിക്കുന്നവർക്ക് അടുത്ത വർഷം മുതൽ വാട്സാപ് പ്രവർത്തിപ്പിക്കാൻ കഴിയില്ല.

ആൻഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്‌ഡേറ്റുകൾ ലഭിക്കുന്നത് നിർത്തിയ എല്ലാ സ്മാർട് ഫോണുകളെയും ഈ പ്രശ്നം ബാധിക്കും. സംസങ് ഗാലക്‌സി എസ് 2, മോടോറോള ആൻഡ്രോയിഡ് റേസർ, എൽജി ഒപ്റ്റിമസ് ബ്ലാക്ക്, എച്ച്‌ടിസി ഡിസയർ എന്നിവയാണ് ചില ഫോണുകൾ. എന്നാൽ, സെറ്റിങ്സ്> സിസ്റ്റം> സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്സ് പോയി സിസ്റ്റം അപ്‌ഡേറ്റുകൾ പരിശോധിക്കാൻ കഴിയും. ഐഒഎസ് 9 ന് ശേഷം കാലഹരണപ്പെട്ട ഐഫോണുകൾ തിരിച്ചറിയുന്നത് എളുപ്പമാണ്. 2021 മുതൽ വാട്സാപിനെ പിന്തുണയ്‌ക്കുന്നത് നിർത്തുന്ന ഐഫോണുകൾ ഇതാണ്: ഐഫോൺ 4എസ്, ഐഫോണ് 5, ഐഫോൺ 5എസ്, ഐഫോൺ 5സി.

ADVERTISEMENT

കാലഹരണപ്പെട്ട സ്മാര്‍ട് ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാൻ വാട്‌സാപ് നേരത്തെ തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഈ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നേരത്തെ തന്നെ പുതിയ വാട്സാപ് അക്കൗണ്ട് തുടങ്ങാൻ അനുവദിച്ചിരുന്നില്ല. നിലവിൽ അക്കൗണ്ടുകൾ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല.

വാട്‌സാപ്പ് തുടങ്ങിയപ്പോള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിന് മാസങ്ങള്‍ മാത്രമേ പ്രായമായിരുന്നുള്ളൂ. അന്ന് 70 ശതമാനത്തോളം സ്മാര്‍ട് ഫോണുകളും ബ്ലാക്ക്‌ബെറി, നോകിയ തുടങ്ങിയവയുടേതായിരുന്നു. എന്നാല്‍ ഇന്ന് 99.5 മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിക്കുന്നത് ഗൂഗിള്‍, ആപ്പിള്‍ എന്നിവയുടെ പ്ലാറ്റ്‌ഫോമിലാണ്. അന്ന് ഈ കമ്പനികള്‍ക്ക് 25 ശതമാനം പോലും വിപണിയില്‍ സ്വാധീനമുണ്ടായിരുന്നില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് വാട്‌സാപ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

English Summary: WhatsApp Messenger Will Stop Working on These Android and iOS Phones From 2021