'ബാബ കാ ദാബ' ഭക്ഷണശാല ഉടമ കാന്ത പ്രസാദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യുട്യൂബർ ഗൗരവ് വാസനെതിരെ ഡൽഹി പോലീസ് കേസ് റജിസ്റ്റർ ചെയ്തു. സോഷ്യൽമീഡിയയിലെ ‘നന്മമരമെന്ന്’ സ്വയം അവകാശപ്പെടുന്ന യുട്യൂബർ കാന്ത പ്രസാദിന് കിട്ടേണ്ട ലക്ഷങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. കോവിഡ്–19 ലോക്‌ഡൗൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ബാബ കാ ദാബ' ഭക്ഷണശാല ഉടമ കാന്ത പ്രസാദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യുട്യൂബർ ഗൗരവ് വാസനെതിരെ ഡൽഹി പോലീസ് കേസ് റജിസ്റ്റർ ചെയ്തു. സോഷ്യൽമീഡിയയിലെ ‘നന്മമരമെന്ന്’ സ്വയം അവകാശപ്പെടുന്ന യുട്യൂബർ കാന്ത പ്രസാദിന് കിട്ടേണ്ട ലക്ഷങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം.

ADVERTISEMENT

കോവിഡ്–19 ലോക്‌ഡൗൺ തങ്ങളുടെ ജീവിതം തകര്‍ത്തുവെന്നും ജീവിക്കാന്‍ വഴിയില്ലെന്നും പറഞ്ഞ് കാന്ത പ്രസാദും ഭാര്യയും പൊട്ടിക്കരയുന്ന വിഡിയോയാണ് യുട്യൂബിലും മറ്റു സോഷ്യൽമീഡിയകളിലൂടെയും പ്രചരിപ്പിച്ചത്. വിഡിയോ പുറത്തുവന്നതോടെ സോഷ്യൽമീഡിയ വൃദ്ധദമ്പതികളെ ഏറ്റെടുത്തു, ഇവരെ തേടി ലക്ഷങ്ങളുടെ സഹായവും വന്നു. എന്നാൽ, ചാരിറ്റി പണവുമായി ഇവരെ സഹായിക്കാനെത്തിയ യുട്യൂബർ മുങ്ങുകയായിരുന്നു എന്നാണ് പരാതി.

ഗൗരവ് വാസനാണ് വൃദ്ധദമ്പതികളുടെ ‘കണ്ണീർ വിഡിയോ’ പകർത്തി സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിച്ചത്. എന്നാൽ, ഇവരെ സഹായിക്കാനായി സ്വരൂപിച്ച പണം ഗൗരവ് വാസന്‍ നല്‍കിയില്ലെന്നാണ് പരാതി. ഏകദേശം 20-25 ലക്ഷം സ്വരൂപിച്ചെങ്കിലും തനിക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് മാത്രമാണ് നല്‍കിയതെന്നാണ് പ്രസാദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ADVERTISEMENT

വിഡിയോ പോസ്റ്റുകൾക്കൊപ്പം ഗൗരവ് വാസന്‍ സ്വന്തം ബാങ്ക് അക്കൗണ്ടും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടും നല്‍കിയാണ് സംഭാവന സ്വീകരിച്ചുവെന്ന് കാന്ത പ്രസാദ് പരാതിയില്‍ പറയുന്നു. വാസൻ തന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് വിശദാംശങ്ങളും മൊബൈൽ നമ്പറുകളും മാത്രമാണ് പങ്കുവെച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളൊന്നും യുട്യൂബർ തനിക്ക് നൽകിയിട്ടില്ലെന്നും ബാബ കാ ധാബ ഉടമ ആരോപിച്ചു. വിഡിയോ വൈറലായതിനുശേഷം, ബാബ കാ ധാബയ്ക്ക് രാജ്യത്തുടനീളമുള്ള നിരവധി ആളുകളുടെ പിന്തുണ ലഭിച്ചു. ആളുകൾ അവിടെ പോയി ഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വരെ നിരവധി വിഡിയോകൾ പ്രചരിക്കുന്നുണ്ട്. സെലിബ്രിറ്റി താരങ്ങൾ വരെ ഈ വിഡിയോ ഷെയർ ചെയ്തിരുന്നു.

ADVERTISEMENT

വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഒരു ദിവസം കഴിഞ്ഞ്, #ബബകധാബ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. കൂടാതെ 30 വർഷത്തെ കച്ചവടത്തിൽ കണ്ടതിനേക്കാൾ കൂടുതൽ പേർ ഭക്ഷണം കഴിക്കാൻ ഇവിടെ എത്തിയെന്നും ‘ബാബ കാ ധാബ’യുടെ ഉടമ പറഞ്ഞു.

സോഷ്യൽമീഡിയ വഴിയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ എവിടെയും സജീവമാണ്. ഇതിനു പിന്നിൽ വൻ തട്ടിപ്പുകളും നടക്കുന്നുണ്ട്. കേരളത്തിൽ ഇതിനകം തന്നെ ഓൺലൈൻ ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English Summary: Police books YouTuber Gaurav Wasan accused of cheating 'Baba Ka Dhaba' owner