വാട്‌സാപ്പിലെ മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഇന്ത്യയിലെ ഉപയോക്താക്കൾക്കും ലഭിച്ചു തുടങ്ങി. പുതിയ ഫീച്ചര്‍ ലഭിക്കാൻ ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ വാട്സാപ് ആപ്ലിക്കേഷൻ അപ്‌ഡേറ്റുചെയ്യാനും ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ്പ്, കായ്ഒഎസ്, വെബ് എന്നിവയുൾപ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഫീച്ചർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്‌സാപ്പിലെ മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഇന്ത്യയിലെ ഉപയോക്താക്കൾക്കും ലഭിച്ചു തുടങ്ങി. പുതിയ ഫീച്ചര്‍ ലഭിക്കാൻ ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ വാട്സാപ് ആപ്ലിക്കേഷൻ അപ്‌ഡേറ്റുചെയ്യാനും ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ്പ്, കായ്ഒഎസ്, വെബ് എന്നിവയുൾപ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഫീച്ചർ ഉപയോഗിക്കാനും കഴിയും.

ADVERTISEMENT

അപ്രത്യക്ഷമാകുന്ന മെസേജ് ഫീച്ചർ ഒരു ഓപ്റ്റ്-ഇൻ ഫീച്ചറാണ്. ഇത് ഓണായിരിക്കുമ്പോൾ അയച്ച സന്ദേശം ഏഴ് ദിവസത്തിനു ശേഷം ഇല്ലാതാക്കും. വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾക്കും ഫീച്ചർ ഉപയോഗിക്കാനാകും. ഒരു സന്ദേശം അപ്രത്യക്ഷമാകുന്നതിന് മുൻപ് അത് സംരക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു സ്ക്രീൻഷോട്ട് എടുക്കാം അല്ലെങ്കിൽ കോപ്പി ചെയ്തുവയ്ക്കാം.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനമൊരുക്കാനായി വാട്‌സാപ് ദീര്‍ഘകാലമായി യത്‌നിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസങ്ങളിലൊക്കെ ഇതിന്റെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതെങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് കമ്പനിതന്നെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. അയച്ച സന്ദേശം ഒരു നിശ്ചിത സമയത്തിനു ശേഷം അപ്രത്യക്ഷമാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഏഴു ദിവസമാണ് ഇപ്പോൾ പരിധി വെച്ചിരിക്കുന്നത്.

ADVERTISEMENT

ഈ ഫീച്ചര്‍ ഉപയോഗിച്ച് അയയ്ക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനു ശേഷമായിരിക്കും അപ്രത്യക്ഷമാകുക. ഈ ഫീച്ചര്‍ വരുന്നതിനു മുൻപ് അയച്ചതോ ലഭിച്ചതോ ആയ സന്ദേശങ്ങള്‍ക്ക് ഇതു ബാധകമായിരിക്കില്ല. ഒരോ ചാറ്റിനും ഈ ഫീച്ചര്‍ ഓണ്‍ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യാം. ഗ്രൂപ് ചാറ്റുകളുടെ കാര്യത്തില്‍ അഡ്മിനിനു മാത്രമെ ഇത് ഓണ്‍ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കൂ.

വാട്സാപ്പിലെ അപ്രത്യക്ഷമാകുന്ന സന്ദേശ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം

ADVERTISEMENT

∙ ആദ്യം ഗൂഗിൾ സ്റ്റോറിലോ ആപ്പിൾ ആപ്ലിക്കേഷൻ സ്റ്റോറിലോ പോയി വാട്സാപ് അപ്‌ഡേറ്റു ചെയ്യുക.

∙ ആപ്ലിക്കേഷൻ അപ്‌ഡേറ്റുചെയ്‌തതിനുശേഷം, വാട്സാപ്പിന്റെ ചാറ്റ് വിൻഡോ തുറക്കുക

∙ കോൺ‌ടാക്റ്റ് നെയിമിൽ ടാപ്പുചെയ്യുക– ഇവിടെ അപ്രത്യക്ഷമാകുന്ന സന്ദേശ ഫീച്ചർ ഓണാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്ന് കാണാം.

∙ ഇവിടെ അപ്രത്യക്ഷമാകുന്ന സന്ദേശം ഓണാക്കൽ ഓപ്ഷൻ തിരഞ്ഞെടുക്കുക.

മറ്റു ചില വിവരങ്ങള്‍

∙ ഒരാള്‍ ഏഴു ദിവസത്തിനുള്ളില്‍ വാട്‌സാപ് പരിശോധിച്ചില്ലെങ്കില്‍ സന്ദേശം അപ്രത്യക്ഷമാകും. എന്നാല്‍, ഇതിന്റെ പ്രിവ്യൂ നോട്ടിഫിക്കേഷനില്‍ കാണിച്ചു കൊണ്ടിരിക്കും.

∙ കിട്ടിയ സന്ദേശം ഉള്‍ക്കൊള്ളിച്ചാണ് മറുപടി നല്‍കുന്നതെങ്കില്‍ അപ്രത്യക്ഷമാകാന്‍ അയച്ച സന്ദേശവും അതില്‍ തുടരും. അപ്രത്യക്ഷമാകണമെന്നില്ല.

∙ അപ്രത്യക്ഷമാക്കാന്‍ അയച്ച സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെട്ടാല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശം നശിക്കില്ല. ഫോര്‍വേഡ് ചെയ്യുമ്പോഴും ഈ ഫീച്ചര്‍ ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കില്‍, പിന്നെയും ഫോര്‍വേഡു ചെയ്യപ്പെടുന്നില്ലെങ്കില്‍ നശിച്ചേക്കാം.

∙ അപ്രത്യക്ഷമാകുന്ന മെസേജ് ലഭിക്കുന്നയാള്‍ അത് അപ്രത്യക്ഷമാകുന്നതിനു മുൻപ് ബാക്-അപ് ചെയ്തു പോയെങ്കില്‍ അതു നശിക്കില്ല. എന്നാല്‍, ഈ സന്ദേശങ്ങള്‍ റീസ്റ്റോര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവ നശിക്കുകയും ചെയ്യും.

∙ അപ്രത്യക്ഷമാകുന്ന സന്ദേശം ഉപയോഗിച്ച് ഫോട്ടോകളോ വിഡിയോകളോ ആണ് അയയ്ക്കുന്നതെങ്കില്‍ ലഭിക്കുന്നയാള്‍ ഓട്ടോ ഡൗണ്‍ലോഡ് എനേബിൾ ചെയ്തിട്ടുണ്ടെങ്കില്‍ ചാറ്റിലുള്ള വിഡിയോ നശിക്കും എന്നാല്‍ ഫോണില്‍ സേവാകുന്ന വിഡിയോ അല്ലെങ്കില്‍ ഫോട്ടോ നശിക്കില്ല.

English Summary: WhatsApp Disappearing Messages goes live in India