ടെക് ലോകത്തെ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്സാപ് കൂടുതൽ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. 2020 ൽ നിരവധി പുതിയ ഫീച്ചറുകൾ പരീക്ഷിച്ചു നടപ്പിലാക്കി. 2021 ലും ഇതിൽ കൂടുതൽ ഫീച്ചറുകൾ പരീക്ഷിക്കാൻ തന്നെയാണ് വാട്സാപ് ആലോചിക്കുന്നത്. ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരിക്കുന്ന മറ്റൊരു സവിശേഷത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക് ലോകത്തെ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്സാപ് കൂടുതൽ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. 2020 ൽ നിരവധി പുതിയ ഫീച്ചറുകൾ പരീക്ഷിച്ചു നടപ്പിലാക്കി. 2021 ലും ഇതിൽ കൂടുതൽ ഫീച്ചറുകൾ പരീക്ഷിക്കാൻ തന്നെയാണ് വാട്സാപ് ആലോചിക്കുന്നത്. ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരിക്കുന്ന മറ്റൊരു സവിശേഷത കൂടി വൈകാതെ വാട്സാപ് പുറത്തിറക്കുമെന്നാണ് അറിയുന്നത്. മൾട്ടി-ഡിവൈസ് പിന്തുണയാണിത്. 

ADVERTISEMENT

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, മൾട്ടി-ഡിവൈസ് പിന്തുണയിൽ കോളിങ് ഫീച്ചർ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാൽ  പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചർ അവതരിപ്പിക്കാൻ കഴിയും. ഒരു അക്കൗണ്ട് തന്നെ മറ്റു കൂടുതൽ ഡിവൈസുകളിൽ ഒരേസമയം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും പുതിയ ഫീച്ചർ. അതേസമയം, കോൾ വരുമ്പോൾ ഏതു ഡിവൈസിൽ നിന്ന് എടുക്കണമെന്നത് സംബന്ധിച്ചുള്ള വെല്ലുവിളി നേരിടുന്നുണ്ട്. ഇതും കൂടി പരിഹരിക്കേണ്ടതുണ്ട്.

ADVERTISEMENT

മൾട്ടി-ഡിവൈസ് പിന്തുണയിൽ വാട്‌സാപ് പ്രവർത്തിക്കുന്നുണ്ടെന്ന് ഏറെ കാലമായി പറയുന്നുണ്ട്. റിപ്പോർട്ട് പ്രകാരം 2020 ൽ ഈ സവിശേഷത പുറത്തിറക്കിയില്ലെങ്കിലും, 2021 ന്റെ ആദ്യ പകുതിയിൽ ഇത് പുറത്തിറക്കിയേക്കാം എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ നാല് വ്യത്യസ്ത ഉപകരണങ്ങളിൽ നിന്ന് ഒരൊറ്റ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. നിങ്ങളുടെ ഐപാഡിൽ നിന്നും ഐഫോണിൽ നിന്നും ഒരേ സമയം ലോഗിൻ ചെയ്യാമെന്നാണ് ഇതിനർഥം. നിലവിൽ ഉപയോക്താക്കൾക്ക് ഒരേ സമയം വാട്സാപ് വെബിലേക്കും ഫോണിലേക്കും മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ.

ADVERTISEMENT

ഇതോടൊപ്പം തന്നെ വാട്സാപ്പിന്റെ വെബ് പതിപ്പിനായി വിഡിയോ, വോയ്‌സ് കോൾ ഫീച്ചറുകളും പരീക്ഷിക്കുന്നുണ്ട്. ഗ്രൂപ് വിഡിയോ കോളിങ് സവിശേഷതയും ഇപ്പോൾ വെബ് പതിപ്പിന് ലഭ്യമല്ല. പക്ഷേ വരാനിരിക്കുന്ന വാട്സാപ് വെബ് പതിപ്പുകളിൽ ഇതെല്ലാം കാണുമെന്നാണ് അറിയുന്നത്.

English Summary: WhatsApp could soon make multi-device support official