കൊറോണവൈറസ് മഹാമാരിയെ നേരിടാൻ രാജ്യം വാക്സീനേഷൻ എന്ന വലിയ ദൗത്യത്തിനൊരുങ്ങുകയാണ്. ആരോഗ്യപ്രവർത്തകർക്കെല്ലാം കോവിഡ്–19 വാക്സീൻ നൽകിതുടങ്ങി. ഇത്തരത്തിൽ വാക്സീൻ സ്വീകരിച്ച ഒരാളാണ് പ്രശസ്ത ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡോ. കെ. കെ. അഗർവാൾ. എന്നാൽ, വാക്സീൻ സ്വീകരിച്ച് അദ്ദേഹം നടത്തിയ ഒരു ലൈവാണ് ഇപ്പോൾ‌ സോഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണവൈറസ് മഹാമാരിയെ നേരിടാൻ രാജ്യം വാക്സീനേഷൻ എന്ന വലിയ ദൗത്യത്തിനൊരുങ്ങുകയാണ്. ആരോഗ്യപ്രവർത്തകർക്കെല്ലാം കോവിഡ്–19 വാക്സീൻ നൽകിതുടങ്ങി. ഇത്തരത്തിൽ വാക്സീൻ സ്വീകരിച്ച ഒരാളാണ് പ്രശസ്ത ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡോ. കെ. കെ. അഗർവാൾ. എന്നാൽ, വാക്സീൻ സ്വീകരിച്ച് അദ്ദേഹം നടത്തിയ ഒരു ലൈവാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്.

ADVERTISEMENT

വെബിനാറിൽ വാക്സീനെക്കുറിച്ച് തത്സമയം സംസാരിച്ചുകൊണ്ടിരുന്ന സമയത്താണ് ഡോക്ടർക്ക് ഭാര്യയുടെ കോൾ വരുന്നത്. ലൈവ് പ്രോഗ്രാം കട്ട് ചെയ്യാതെ തന്നെ ഡോക്ടർ ഭാര്യയുടെ കോൾ എടുത്തു. എന്നാൽ, കോളിൽ ഭാര്യ പറയുന്നതെല്ലാം പുറംലോകവും കേൾക്കുന്നുണ്ടായിരുന്നു. ഭാര്യയെ വാക്സീനെടുക്കാൻ വിളിക്കാത്ത പരാതിയായിരുന്നു ഡോക്ടറെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ വാക്സീനേഷനായി ഭാര്യയെ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഡോക്ടർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ അവർ അത് കേൾക്കാൻ വിസമ്മതിച്ചു സംസാരം തുടര്‍ന്നു. ഇതോടെയാണ് ഡോക്ടർ–ഭാര്യ വിഡിയോ ട്വിറ്ററിലും ഹിറ്റായത്. 

വാക്സീൻ എടുക്കാൻ എന്തുകൊണ്ടാണ് നിങ്ങൾ എന്നെ കൂടെ കൊണ്ടുപോയില്ല? എന്നോട് കള്ളം പറയരുത്. ഭാര്യയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഡോക്ടർ പറയുന്നുണ്ട്, ‘ഞാൻ ഇപ്പോൾ ലൈവിലാണ്’. ഇതിനോട് ഭാര്യ പ്രതികരിച്ചത് ഇങ്ങനെയാണ്, ‘ഞാനിപ്പോൾ ലൈവായി വന്ന് നിങ്ങളെ ശരിയാക്കുന്നുണ്ട്’.

ADVERTISEMENT

നിരവധി പേർ പങ്കെടുത്ത വെബിനാറിനിടെയാണ് ഡോക്ടര്‍ക്ക് ഭാര്യയുടെ ഫോണ്‍കോള്‍ വരുന്നത്. 'നിങ്ങള്‍ വാക്‌സീന്‍ എടുക്കാന്‍ പോയോ' എന്നായിരുന്നു ആദ്യത്തെ ചോദ്യം. 'വാക്‌സീന്‍ എങ്ങനെയുണ്ട്, നിങ്ങള്‍ക്കൊക്കെ എടുക്കാന്‍ പറ്റുമോ എന്നറിയാന്‍ പോയതാണെ'ന്ന് ഡോക്ടറുടെ മറുപടി. എങ്കിൽ തന്നെ കൂട്ടാത്തതെന്താണ് എന്നായിരുന്നു ഭാര്യയുടെ അടുത്ത ചോദ്യം.

വിഡിയോ ഹിറ്റായതോടെ പ്രതികരണവുമായി ഡോക്ടറും രംഗത്തെത്തി. എന്നെക്കുറിച്ചുള്ള വിഡിയോയെക്കുറിച്ച് അറിഞ്ഞു, ഈ വിഷമഘട്ടങ്ങളിൽ ആളുകൾക്ക് ഒരു നിമിഷം ചിരി നൽകിയതിൽ ഞാൻ സന്തുഷ്ടനാണ്, എല്ലാ ചിരിയും മികച്ച മരുന്നാണ്. എന്റെ ചെലവിൽ നിങ്ങൾ ഒരു ചിരി ആസ്വദിച്ചിരിക്കുകയാണ്. എന്റെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചുള്ള ഭാര്യയുടെ ശ്രദ്ധയല്ലാതെ അതിൽ മറ്റൊന്നുമല്ല. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ വാക്സീൻ എടുക്കാൻ നിങ്ങൾ ഓരോരുത്തരോടും ഞാൻ അഭ്യർഥിക്കുന്നു. വാക്സീനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ വിഡിയോ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്, ഇത് ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ ദൗത്യമാണ് എന്നാണ് അഗർവാൾ പറഞ്ഞത്.

ADVERTISEMENT

പത്മശ്രീ നേടിയ വ്യക്തിയും ഏഷ്യ, ഓഷ്യാനിയ, എച്ച്സി‌എഫ്‌ഐയിലെ കോൺഫെഡറേഷൻ ഓഫ് മെഡിക്കൽ അസോസിയേഷൻസ് പ്രസിഡന്റുമാണ് ഡോ. കെ.കെ. അഗർവാൾ.

English Summary: Doctor’s Wife Scolds Him on Live Feed For Getting Covid-19 Vaccine Alone