വിദേശ സോഷ്യൽമീഡിയകളെ നിലയ്ക്കുനിർത്താനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി മെയ്ക്ക് ഇൻ ഇന്ത്യ ആപ്പുകളും ടെക് സേവനങ്ങളും പ്രോൽസാഹിപ്പിക്കാനാണ് സർക്കാർ പദ്ധതി. യുഎസ് മൈക്രോബ്ലോഗിങ് കമ്പനിയായ ട്വിറ്ററുമായി സർക്കാർ ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെ രാജ്യത്തെ കൂ ആപ്പ് വന്‍ മുന്നേറ്റമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശ സോഷ്യൽമീഡിയകളെ നിലയ്ക്കുനിർത്താനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി മെയ്ക്ക് ഇൻ ഇന്ത്യ ആപ്പുകളും ടെക് സേവനങ്ങളും പ്രോൽസാഹിപ്പിക്കാനാണ് സർക്കാർ പദ്ധതി. യുഎസ് മൈക്രോബ്ലോഗിങ് കമ്പനിയായ ട്വിറ്ററുമായി സർക്കാർ ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെ രാജ്യത്തെ കൂ ആപ്പ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഒൻപത് ലക്ഷത്തോളം പുതിയ ഉപയോക്താക്കളെയാണ് കൂവിന് ലഭിച്ചത്.

ADVERTISEMENT

ട്വീറ്റ് പോലുള്ള പോസ്റ്റുകൾ ഇംഗ്ലിഷിലും മറ്റു ഏഴ് ഇന്ത്യൻ ഭാഷകളിലും പോസ്റ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന കൂ ആപ്പ് കഴിഞ്ഞ ആഴ്ചകളിൽ വൻ മുന്നേറ്റമാണ് നടത്തിയത്. വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം കൂവിലേക്ക് മാറി. അനുയായികളോട് ഇത് പിന്തുടരണമെന്നും മന്ത്രിമാർ അഭ്യർഥിച്ചു.

ADVERTISEMENT

ബെംഗളൂരു ആസ്ഥാനമായുള്ള ബോംബിനാട്ടെ ടെക്നോളജീസ് സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത കൂ ആപ്പിന്റെ പ്രാഥമിക ലക്ഷ്യം ഒട്ടും രാഷ്ട്രീയമല്ല, മറിച്ച് സോഷ്യൽ മീഡിയയുടെ വിശാലമായ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നതാണെന്ന് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ അപ്രാമേയ രാധാകൃഷ്ണൻ പറഞ്ഞു.

ADVERTISEMENT

ഞങ്ങൾ ഇന്ത്യയുടെ 100 ശതമാനം പേർക്കും വേണ്ടിയാണ് കൂ നിർമിച്ചിരിക്കുന്നത്, മികച്ച 1 ശതമാനം പേർക്ക് മാത്രമല്ലെന്നും ഒരു ഫോൺ അഭിമുഖത്തിൽ രാധാകൃഷ്ണൻ പറഞ്ഞു. നിങ്ങൾക്ക് കൂവിൽ ഇലോൺ മസ്‌ക്കിനെ പിന്തുടരാൻ കഴിഞ്ഞേക്കില്ല, പക്ഷേ നിരവധി ഭാഷകളിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഇന്ത്യക്കാരുമായി നിങ്ങൾക്ക് ബന്ധപ്പെടാമെന്നും കമ്പനി വക്താവ് പറഞ്ഞു.

ട്വിറ്ററിന്റെ നീല-വെള്ള പക്ഷിയോട് സാമ്യമുള്ള മഞ്ഞ കോഴിയുടെ ലോഗോയുള്ള കൂ, ഒരു വർഷം മുൻപാണ് സ്ഥാപിതമായത്. കഴിഞ്ഞ വർഷം ഇന്ത്യൻ ആപ്പ് സ്റ്റോറുകളിൽ നിന്ന് ഏകദേശം 26 ലക്ഷം പേരാണ് കൂ ഇൻസ്റ്റാൾ ചെയ്തിരുന്നത്. എന്നാൽ ഫെബ്രുവരി 6 മുതൽ 11 വരെ കൂയുടെ ഇൻസ്റ്റാളുകൾ 9 ലക്ഷമായി ഉയർന്നതായി കമ്പനിയുടെ മൊബൈൽ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.

English Summary: In Government Vs Twitter, Made-In-India Koo Gains 900,000 Users In 5 Days