ആത്മഹത്യക്ക് ശ്രമിച്ച 39 കാരന്റെ ജീവൻ രക്ഷിക്കാൻ ഡൽഹി പൊലീസിനെ സഹായിച്ചത് ഫെയ്സ്ബുക്കിന്റെ മുന്നറിയിപ്പ് കോൾ. യുഎസ് ആസ്ഥാനമായുള്ള ഫെയ്സ്ബുക്കിലെ ഉദ്യോഗസ്ഥരാണ് യുവാവ് സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന കാര്യം പൊലീസിനെ അറിയിച്ചത്. ശരീരത്തിൽ മാരകമായി മുറിവേൽപ്പിക്കുന്നതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മഹത്യക്ക് ശ്രമിച്ച 39 കാരന്റെ ജീവൻ രക്ഷിക്കാൻ ഡൽഹി പൊലീസിനെ സഹായിച്ചത് ഫെയ്സ്ബുക്കിന്റെ മുന്നറിയിപ്പ് കോൾ. യുഎസ് ആസ്ഥാനമായുള്ള ഫെയ്സ്ബുക്കിലെ ഉദ്യോഗസ്ഥരാണ് യുവാവ് സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന കാര്യം പൊലീസിനെ അറിയിച്ചത്. ശരീരത്തിൽ മാരകമായി മുറിവേൽപ്പിക്കുന്നതിന്റെ ലൈവ് വിഡിയോ യുവാവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ ശ്രദ്ധയിൽപെട്ടതോടെയാണ് ഫെയ്സ്ബുക് പൊലീസിനെ വിവരം അറിയിച്ചത്.

ADVERTISEMENT

ഡൽഹിയിലെ ദ്വാരകയിലുള്ള സോഹൻ ലാൽ എന്നയാൾ ആണ് രാത്രി ശരീരത്തിൽ മുറിവേൽപ്പിച്ചത്. അയൽവാസികളുമായുണ്ടായ വഴക്കിനെത്തുടർന്നാണ് യുവാവ് കൈയ്യിൽ മുറിവുകൾ വരുത്തി ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. എന്നാൽ, ഈ സംഭവങ്ങളുടെയെല്ലാം ലൈവ് വിഡിയോ അദ്ദേഹം ഫെയ്സ്ബുക്കിലൂടെ സ്ട്രീം ചെയ്തിരുന്നു. ഈ വിഡിയോ കണ്ടവരെല്ലാം സംഭവം ഫെയ്സ്ബുക്കിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതോടെയാണ് അതിവേഗത്തിൽ തന്നെ ഫെയ്സ്ബുക് അധികൃതർ ഡൽഹി പൊലീസിനെ ബന്ധപ്പെട്ടത്.

ADVERTISEMENT

രാത്രി 12.50നാണ് ലൈവ് വിഡിയോ സ്ട്രീം ചെയ്യാൻ തുടങ്ങിയത്. ഏതാനും മിനിറ്റുകൾക്കകം ഡിൽഹി സൈബർ വകുപ്പിലെ ഡിസിപി അന്യേഷ് റോയിക്ക് യുഎസിലെ ഫെയ്സ്ബുക് ആസ്ഥാനത്തെ ഒാഫിസിൽ നിന്നും മുന്നറിയിപ്പ് കോൾ വന്നു. കൂടെ അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പറും നൽകി ഇമെയിൽ അയച്ചു. എന്നാൽ, ഫെയ്സ്ബുക്കിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഈ വിലാസം ദ്വാരകയിലാണെന്ന് കണ്ടെത്തി പൊലീസ് അതിവേഗം സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.

ADVERTISEMENT

English Summary: Delhi police saves mans life after Facebook alerts about suicide bid