ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ പുതിയ ഫീച്ചർ ‘വ്യൂ വണ്‍സ്’ ഔദ്യോഗികമായി അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ ഐഫോൺ, ഐഒഎസ് ഉപകരണങ്ങളിൽ മാത്രമാണ് ലഭിക്കുക. സ്വീകർത്താക്കൾക്ക് ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഫീച്ചറാണിത്. ഫോട്ടോകളും വിഡിയോകളും സ്വീകരിച്ചാൽ ഒരിക്കൽ കാണാം, പിന്നാലെ അപ്രത്യക്ഷമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ പുതിയ ഫീച്ചർ ‘വ്യൂ വണ്‍സ്’ ഔദ്യോഗികമായി അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ ഐഫോൺ, ഐഒഎസ് ഉപകരണങ്ങളിൽ മാത്രമാണ് ലഭിക്കുക. സ്വീകർത്താക്കൾക്ക് ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഫീച്ചറാണിത്. ഫോട്ടോകളും വിഡിയോകളും സ്വീകരിച്ചാൽ ഒരിക്കൽ കാണാം, പിന്നാലെ അപ്രത്യക്ഷമാകും. എന്നാൽ, സ്ക്രീൻ ഷോട്ട് എടുക്കുന്നതിന് നിയന്ത്രണമില്ല.

ADVERTISEMENT

വ്യൂ വൺസ് ഫീച്ചർ താമസിയാതെ വാട്സാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിലും എത്തുമെന്നാണ് കരുതുന്നത്. കുറച്ചു മാസങ്ങളായി വാട്സാപ് വ്യൂ വൺസ് ഫീച്ചർ പരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ, ഈ ഫീച്ചറുണ്ടെങ്കിലും മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നതിന് നിയന്ത്രണങ്ങളില്ല.

ADVERTISEMENT

‘വ്യൂ വൺസ്' ഫീച്ചർ ഇന്ത്യയിൽ ആദ്യം വാട്സാപ്പിന്റെ 2.21.150 പതിപ്പിലാണ് ലഭ്യമായിരിക്കുന്നത്. 'വ്യൂ വൺസ്' ഫീച്ചർ ലഭിച്ചുകഴിഞ്ഞാൽ ക്യാപ്ഷൻ ബാറിനോട് ചേർന്ന് വരുന്ന പുതിയ '1' ഐക്കൺ ടാപ്പുചെയ്‌താൽ നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് അയയ്‌ക്കുന്നതിന് മുൻപ് ഫോട്ടോയോ വിഡിയോയോ അപ്രത്യക്ഷമാകുന്നത് പ്രവർത്തനക്ഷമമാക്കാനാകും.

ADVERTISEMENT

'വ്യൂ വൺസ്' എന്ന ഫീച്ചർ ഉപയോഗിച്ച് പങ്കിടുന്ന ഫോട്ടോകളും വിഡിയോകളും സ്വീകർത്താവ് മീഡിയ വ്യൂവറിൽ നിന്ന് പുറത്തുകടന്നാൽ അവർ അയച്ച ചാറ്റിൽ പിന്നീട് ദൃശ്യമാകില്ല. മെസേജ് ഉള്ളടക്കം സ്വീകർത്താവിന്റെ ഗാലറിയിൽ സൂക്ഷിക്കുകയുമില്ല. ഈ മെസേജ് മറ്റുള്ളവർക്ക് ആപ്പിലൂടെ കൈമാറാനും കഴിയില്ല. കൂടാതെ, ഈ ഫീച്ചർ ഉപയോഗിച്ച് അയച്ച ഫോട്ടോ അല്ലെങ്കിൽ വിഡിയോ 14 ദിവസത്തിനുള്ളിൽ തുറക്കുന്നില്ലെങ്കിൽ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകും.

എന്നാൽ, സ്വീകർത്താക്കൾക്ക് ഇപ്പോഴും 'വ്യൂ വൺസ്' ഫോട്ടോകളുടെ സ്ക്രീൻഷോട്ട് എടുക്കാനോ ആപ്പുകൾ ഉപയോഗിച്ച് വിഡിയോകൾ പകർത്താനോ കഴിയും. ഇതിനാൽ, വിശ്വസനീയ വ്യക്തികൾക്ക് മാത്രം പുതിയ ഫീച്ചർ ഉപയോഗിച്ച് ഫോട്ടോകളും വിഡിയോകളും അയച്ചാൽ മതിയെന്നാണ് വാട്സാപ് ഉപയോക്താക്കളോട് പറയുന്നത്. 2020 സെപ്റ്റംബർ മുതൽ വാട്സാപ് ഈ ഫീച്ചർ പരീക്ഷിക്കുന്നുണ്ട്. ജൂൺ അവസാനത്തോടെ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങൾക്കുള്ള ബീറ്റാ ടെസ്റ്റിങും തുടങ്ങിയിരുന്നു.

English Summary: WhatsApp's 'View Once' Feature Lets You Send Disappearing Photos, Videos