സൈബർ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വ്യാപകമായ ഇക്കാലത്ത് ഫോണിലേക്ക് വരുന്ന ഓരോ മെസേജും ഭീതിയോടെയാണ് പലരും കാണുന്നത്. ഇത്തരമൊരു നോട്ടിഫിക്കേഷനാണ് കഴിഞ്ഞ ദിവസങ്ങളിൽ ചിലരുടെ വാട്സാപ്പിൽ പ്രത്യക്ഷപ്പെട്ടത്. പതിവായി ഉപയോഗിക്കുന്ന വാട്സാപ് ലോഗ് ഔട്ടായിരിക്കുന്നു. ഈ മൊബൈൽ നമ്പറിൽ മറ്റൊരു ഡിവൈസിൽ വാട്സാപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈബർ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വ്യാപകമായ ഇക്കാലത്ത് ഫോണിലേക്ക് വരുന്ന ഓരോ മെസേജും ഭീതിയോടെയാണ് പലരും കാണുന്നത്. ഇത്തരമൊരു നോട്ടിഫിക്കേഷനാണ് കഴിഞ്ഞ ദിവസങ്ങളിൽ ചിലരുടെ വാട്സാപ്പിൽ പ്രത്യക്ഷപ്പെട്ടത്. പതിവായി ഉപയോഗിക്കുന്ന വാട്സാപ് ലോഗ് ഔട്ടായിരിക്കുന്നു. ഈ മൊബൈൽ നമ്പറിൽ മറ്റൊരു ഡിവൈസിൽ വാട്സാപ് ഉപയോഗിക്കുന്നുണ്ടെന്നാണ് മെസേജ് ലഭിച്ചത്.

ADVERTISEMENT

വാട്സാപ്പിന്റെ ആൻഡ്രോയിഡ് ഉപയോക്തക്കാളിൽ ചിലർക്കാണ് ഇത്തരമൊരു മെസേജ് ലഭിച്ചത്. ഒരു കാരണവുമില്ലാതെ പെട്ടെന്ന് വാട്സാപ്പിൽ നിന്ന് ലോഗ് ഔട്ടായതോടെ പലരും പരിഭ്രമിച്ചു. ഇത് സംബന്ധിച്ച് ട്വിറ്ററിൽ വലിയ ചർച്ച തന്നെ നടന്നിരുന്നു. എന്നാൽ ഇതൊരു ഗുരുതരമായ പ്രശ്നമല്ലെന്നും ബഗ് മാത്രമാണെന്നും വിദഗ്ധർ അറിയിച്ചു. എന്നാൽ, പ്രശ്നം നേരിട്ടവർക്കെല്ലാം അതേ ഡിവൈസിൽ വീണ്ടും ലോഗിൻ ചെയ്യാൻ സാധിക്കുകയും ചെയ്തു.

ADVERTISEMENT

വാട്സാപ്പുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും മറ്റും ട്രാക്കുചെയ്യുന്ന പോർട്ടലായ WABetaInfo യാണ് ഇക്കാര്യം വിശദമായി റിപ്പോർട്ട് ചെയ്തത്. ഈ ബഗ് എത്ര ഉപയോക്താക്കളെ ബാധിച്ചുവെന്ന് വ്യക്തമല്ലെങ്കിലും കാര്യമായ പ്രശ്നമുള്ളതല്ലെന്നും ടെക് വിദഗ്ധർ പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ ആഴ്ച, ആൻഡ്രോയിഡ് ഉപയോക്താക്കൾ ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തതിനുശേഷം അവരുടെ പഴയ വാട്സാപ് മെസേജുകൾ ലോഡ് ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലും ഈ ബഗ് പരിഹരിക്കപ്പെട്ടിട്ടില്ല. അവസാനമായി പുറത്തിറങ്ങിയ വാട്സാപ് ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ പുതിയ ഇമോജികളാണ് അവതരിപ്പിച്ചത്. ഐഒഎസ് 14.5 അപ്ഡേറ്റിൽ ഈ ഇമോജികൾ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.

English Sumamry: WhatsApp logged out on its own? Don't worry, it's because of this reason