ഓർമത്താളുകളിൽനിന്ന് അത്രയെളുപ്പത്തിൽ മായ്ച്ചു കളയാനാകില്ല 2009ൽ പുറത്തിറങ്ങിയ ‘അവതാർ’ എന്ന ഹോളിവുഡ് ചിത്രത്തെ. ജയിംസ് കാമറൺ അണിയിച്ചൊരുക്കിയ പാൻഡോറ എന്ന സാങ്കൽപിക ഗ്രഹത്തിലെ കാഴ്ചകൾ അത്രയേറെ ആഴത്തിലാണ് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ പതിഞ്ഞത്. സാങ്കേതികത്തികവിന്റെയും വിഷ്വൽ ഭംഗിയുടെയും മൂല്യത്തിനപ്പുറം

ഓർമത്താളുകളിൽനിന്ന് അത്രയെളുപ്പത്തിൽ മായ്ച്ചു കളയാനാകില്ല 2009ൽ പുറത്തിറങ്ങിയ ‘അവതാർ’ എന്ന ഹോളിവുഡ് ചിത്രത്തെ. ജയിംസ് കാമറൺ അണിയിച്ചൊരുക്കിയ പാൻഡോറ എന്ന സാങ്കൽപിക ഗ്രഹത്തിലെ കാഴ്ചകൾ അത്രയേറെ ആഴത്തിലാണ് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ പതിഞ്ഞത്. സാങ്കേതികത്തികവിന്റെയും വിഷ്വൽ ഭംഗിയുടെയും മൂല്യത്തിനപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമത്താളുകളിൽനിന്ന് അത്രയെളുപ്പത്തിൽ മായ്ച്ചു കളയാനാകില്ല 2009ൽ പുറത്തിറങ്ങിയ ‘അവതാർ’ എന്ന ഹോളിവുഡ് ചിത്രത്തെ. ജയിംസ് കാമറൺ അണിയിച്ചൊരുക്കിയ പാൻഡോറ എന്ന സാങ്കൽപിക ഗ്രഹത്തിലെ കാഴ്ചകൾ അത്രയേറെ ആഴത്തിലാണ് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ പതിഞ്ഞത്. സാങ്കേതികത്തികവിന്റെയും വിഷ്വൽ ഭംഗിയുടെയും മൂല്യത്തിനപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമത്താളുകളിൽനിന്ന് അത്രയെളുപ്പത്തിൽ മായ്ച്ചു കളയാനാകില്ല 2009ൽ പുറത്തിറങ്ങിയ ‘അവതാർ’ എന്ന ഹോളിവുഡ് ചിത്രത്തെ. ജയിംസ് കാമറൺ അണിയിച്ചൊരുക്കിയ പാൻഡോറ എന്ന സാങ്കൽപിക ഗ്രഹത്തിലെ കാഴ്ചകൾ അത്രയേറെ ആഴത്തിലാണ് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ പതിഞ്ഞത്. സാങ്കേതികത്തികവിന്റെയും വിഷ്വൽ ഭംഗിയുടെയും മൂല്യത്തിനപ്പുറം ആശയപരമായും ഒരുപാട് മുന്നിട്ടുനിന്നു ചിത്രം. 

 

ADVERTISEMENT

പറക്കുംതളികയിലേറി ഭൂമിയെ ആക്രമിക്കാൻ വരുന്ന അന്യഗ്രഹജീവികളെയാണ് നമ്മൾ സ്ഥിരം കണ്ടുകൊണ്ടിരുന്നത്. ഇതിൽനിന്നു വ്യത്യസ്തമായുള്ള പ്രമേയത്തിൽ, സാങ്കേതികമായി മേന്മ നേടിയ മനുഷ്യവംശം 22–ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സൗരയൂഥത്തിനപ്പുറമുള്ള ആൽഫാ സെഞ്ചുറി നക്ഷത്രവ്യവസ്ഥയിൽ സ്ഥിതി ചെയ്യുന്ന പാൻഡോറ എന്ന ഉപഗ്രഹത്തിലെത്തുന്നതും അവിടെ അൺഒബ്ടേനിയം എന്ന അമൂല്യധാതു ഖനനം ചെയ്യുന്നതുമാണു കഥ. മനുഷ്യനെ വേട്ടക്കാരനായും അന്യഗ്രഹജീവികളെ ചൂഷിതവർഗമായും കാട്ടിയ ചുരുക്കം സിനിമകളിലൊന്ന്. 

 

ജേക്ക് സള്ളി എന്ന ഭിന്നശേഷിക്കാരനായ സൈനികൻ ‘അവതാർ’ എന്ന രൂപത്തിൽ പാൻഡോറയിലെ നാവി ഗോത്രസമൂഹത്തിനൊപ്പം ചേരുന്നിടത്താണു കഥ തുടങ്ങുന്നത്. ഒരു പ്രത്യേക മെഷീനിനുള്ളിൽ കിടക്കുന്ന ജേക്കിന് തന്റെ മനസ്സുകൊണ്ട് അവതാറിനെ നിയന്ത്രിക്കാം. പാൻഡോറയിലെ വനബാഹുല്യമുള്ള പ്രകൃതിയിലൂടെയും ഹിംസ്രജന്തുക്കൾ വിഹരിക്കുന്ന താഴ്‌വരകളിലൂടെയും അവതാർ ജേക്കിന്റെ ഇച്ഛയ്ക്കൊത്ത് മുന്നോട്ടു നീങ്ങും. 

 

ADVERTISEMENT

പാൻഡോറയിൽ ഓരോ അടി വയ്ക്കുമ്പോഴും ജേക്കിനു തോന്നുന്നതു പോലുമില്ല, താൻ ദൂരെ ഒരിടത്ത് ശീതികരിക്കപ്പെട്ട മുറിയിലെ ഒരു ചെറു പെട്ടിയിൽ അനങ്ങാനാകാതെ അടച്ചുപൂട്ടി കിടക്കുകയാണെന്ന്. അത്രയേറെ ‘ഒറിജിനൽ’ അനുഭവമാണ് ജേക്കിനെ സംബന്ധിച്ചിടത്തോളം പാൻഡോറയിലൂടെയുള്ള യാത്ര! സമൂഹമാധ്യമ ഭീമൻ ഫെയ്സ്‌ബുക്, പാരന്റിങ് കമ്പനിയുടെ പേരു മാറ്റി ‘മെറ്റാ’യിലേക്കു ചുവടുവയ്ക്കുമ്പോൾ അവതാറും അതിലെ സാങ്കേതികതയും വീണ്ടും ചർച്ചകളിലേക്കു വരികയാണ്...

 

മെറ്റാവേഴ്സ്: ഫെയ്സ്ബുക്കിന്റെ പാൻഡോറ

Photo: Shutterstock

 

ADVERTISEMENT

ടെക്‌ലോകത്ത് ഏറെ ചർച്ചയായിരിക്കുകയാണ് ഫെയ്സ്ബുക്കിന്റെ പേരുമാറ്റവും അതിനെ വിശദീകരിച്ച് സിഇഒ മാർക്ക് സക്കർബർഗിട്ട പോസ്റ്റും. ഇന്റർനെറ്റിൽ ഒരു പുതുലോകം സൃഷ്ടിച്ച ടെക് വമ്പനെ ഇങ്ങനെ ഒരു തീരുമാനത്തിലേക്കു തള്ളിവിട്ട കാരണമെന്താണെന്നതിന്റെ ഉത്തരം ആ നീളൻ പോസ്റ്റിൽ ഒളിച്ചിരിപ്പുണ്ട്. കേവലം സമൂഹമാധ്യമമെന്നതിനപ്പുറം ടെക്ക് ലോകത്തെ എല്ലാ മേഖലകളിലേക്കും ആധിപത്യം പുലർത്തുന്ന ശക്തിയായി വളരാനും ഫെയ്സ്ബുക്കിന് ഉദ്ദേശ്യമുണ്ടെന്നത് അതിൽനിന്നു വ്യക്തം.

 

ഗൂഗിൾ തങ്ങളുടെ പരമ്പരാഗത മേഖലയായ വെബ്തിരയലിൽ ഒതുങ്ങിനിൽക്കാതെ നൂതന ടെക് സങ്കേതങ്ങൾ കണ്ടെത്തിയപ്പോൾ ഇവയെല്ലാം കൂട്ടിയിണക്കാനും എല്ലാം ഒരു കുടക്കീഴിലാക്കാനുമാണ് 2015ൽ ആൽഫബെറ്റ് എന്ന കമ്പനി രൂപീകരിച്ചത്. സ്നാപ്ചാറ്റ് ‘സ്നാപ്’ എന്ന മറ്റൊരു പേരിൽ റീബ്രാൻഡ് ചെയ്തു. ഇതേ പാതയാണ് ഫെയ്സ്ബുക്കും പിന്തുടരുന്നത്. ഒരു ‘ടെറിഫിക്’ റീബ്രാൻഡിങ്.

 

ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, വാട്സാപ്, ഒക്കുലസ് തുടങ്ങിയ പ്രമുഖ സേവനങ്ങൾക്കൊപ്പം ഓഗ്‌മെന്റ‍ഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി തുടങ്ങിയ നവീന സാങ്കേതികവിദ്യകളിലേക്കും കൂടുതൽ നിക്ഷേപമെത്തിക്കാൻ ഫെയ്സ്ബുക്കിനു പദ്ധതിയുണ്ട്. പതിനായിരക്കണക്കിനു തൊഴിലാളികളെ ഇപ്പോൾതന്നെ ഓഗ്‌മെന്റ‍ഡ് റിയാലിറ്റി–വെർച്വൽ റിയാലിറ്റി രംഗത്ത് ഫെയ്സ്ബുക് നിയോഗിച്ചിട്ടുണ്ട്. കേവലം ഒരു സമൂഹമാധ്യമം എന്ന നിലയിൽനിന്നു മെറ്റാവേഴ്സ് എന്ന ആശയത്തിലേക്കു മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സക്കർബർഗും വ്യക്തമാക്കിക്കഴിഞ്ഞു. ഭാവിയിൽ വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ഗ്ലാസുകള്‍ സ്മാർട്ഫോൺ പോലെയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അവിടെയാണു കളി തുടങ്ങുന്നത്.

Photo: Shutterstock

 

അടുത്തിടെ ഫെയ്സ്ബുക്ക് തങ്ങളുടെ ഓഗ്‌മെന്റ‍ഡ് റിയാലിറ്റി–വെർച്വൽ റിയാലിറ്റി മേധാവിയായ ആൻഡ്രൂ ബോസ്‌വർത്തിനെ ചീഫ് ടെക്നോളജി ഓഫിസർ സ്ഥാനത്തേക്ക് ഉയർത്തിയിരുന്നു. ഇതും മേഖലയിലുള്ള കമ്പനിയുടെ താൽപര്യത്തെ അടയാളപ്പെടുത്തുന്ന കാര്യമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. ഇവയെല്ലാം മെറ്റവേഴ്സ് എന്ന സക്കർബർഗിന്റെ ചിരകാല സ്വപ്നത്തിന്റെ ആദ്യകാൽവയ്പുകളാണ്. മെറ്റാവേഴ്സ് രൂപീകരിക്കാനായി മാത്രം പതിനായിരത്തോളം ജീവനക്കാരെ പുതുതായി നിയമിക്കാനും ഫെയ്സ്ബുക്കിനു പ്ലാനുണ്ട്. സെപ്റ്റംബർ 27ന് അഞ്ചു കോടി യുഎസ് ഡോളർ നിക്ഷേപം ഫെയ്സ്ബുക് ഇതിലേക്കായി നടത്തിയിരുന്നു. ഇനിയും കൂടുതൽ കൂടുതൽ ധനനിക്ഷേപം മെറ്റാവേഴ്സിനായി ഉണ്ടാകാനിടയുണ്ട്.

 

എന്താണ് മെറ്റാവേഴ്സ്?

 

ആർക്കും കാര്യമായി വലിയ ധാരണയൊന്നുമില്ല ഇതിനെപ്പറ്റി. രഹസ്യാത്മകമാണ് ഫെയ്സ്ബുക്കിന്റെ നീക്കവും. 1992ൽ നീൽ സ്റ്റീവൻസൻ എന്ന എഴുത്തുകാരന്റെ ‘സ്നോ ക്രാഷ്’ എന്ന നോവലിലാണ് ആദ്യമായി ഈ പദം ഉപയോഗിക്കപ്പെട്ടത്. ഒരു വമ്പൻ സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുള്ള, സമീപഭാവിയിലെ, ലൊസാ‍ഞ്ചലസിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത്. ദുസ്സഹമായ യഥാർഥ ജീവിതത്തിൽനിന്നു രക്ഷ നേടാനായി ജനങ്ങൾ സൈബർ ലോകത്ത് താവളമുറപ്പിക്കുന്നു. റിയൽ എസ്റ്റേറ്റും പണമിടപാടുകളും വിനോദോപാധികളുമെല്ലാം സൈബർ ലോകത്ത്... വെർച്വൽ റിയാലിറ്റിയും എൻക്രിപ്റ്റഡ് കറൻസിയും നയിക്കുന്ന ഒരു സമാന്തര ലോകം. 

 

1999ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ‘മെട്രിക്സും’ ഏകദേശം സമാനമായ ആശയമാണ് പറഞ്ഞുവച്ചത്. ബാഹ്യലോകവുമായി ബന്ധമില്ലാതെ നിർമിതബുദ്ധി സാഷാത്കരിച്ച ഒരു വെർച്വൽ ലോകത്ത് ജീവിക്കുന്ന മനുഷ്യരുടെ കഥയായിരുന്നു മെട്രിക്സിന്റേതും. 2018ലിറങ്ങിയ, സ്റ്റീവൻ സ്പീൽബർഗിന്റെ ‘റെഡി പ്ലെയർ വണിന്റെ’ കഥയും നടക്കുന്നത് വെർച്വൽ റിയാലിറ്റി ലോകത്താണ്.

 

നിലവിൽതന്നെ നമ്മളെ മറ്റൊരു സ്വപ്നലോകത്ത്, അല്ലെങ്കിൽ ഭാവനാലോകത്തേക്ക് എത്തിക്കുന്ന പല ഗെയിമുകളും പ്രോഗ്രാമുകളും ഉണ്ട്. ഇത്തരം ഗെയിമുകൾക്കൊക്കെ ധാരാളം ആരാധകരുമുണ്ട്. എന്നാൽ ഈ ഗെയിമുകളുടെയൊക്കെ അപ്പുറത്താണ് മെറ്റാവേഴ്സ്. ഒരു തരത്തിൽ‍ പറഞ്ഞാൽ ഇന്റർനെറ്റിനു ശേഷമുള്ള സൈബർരംഗം എന്ന് മെറ്റാവേഴ്സിനെ വിളിക്കാം. മെറ്റാവേഴ്സിൽ നിങ്ങളുടെ മുറിയിലിരുന്നുകൊണ്ട് മറ്റുള്ളവരെ നിങ്ങൾക്ക് പരിചയപ്പെടാം. അവരോടൊപ്പം ആശയവിനിമയം നടത്താം, മെറ്റാവേഴ്സിലെ സ്ഥലങ്ങളും കെട്ടിടങ്ങളും നിങ്ങൾക്ക് ക്രിപ്റ്റോ കറൻസിയുപയോഗിച്ച് വാങ്ങിയിടാം. ആവശ്യം വരുമ്പോൾ വിൽക്കാം. അവിടുത്തെ സർവകലാശാലകളിൽ പോയി പുതിയ കോഴ്സുകൾ പഠിക്കാം. കലാകാരന്മാർക്കു വെർച്വൽ മേളകൾ സംഘടിപ്പിക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ ബാഹ്യലോകവും ഡിജിറ്റൽ ലോകവുമായുള്ള അതിരുകൾ മാഞ്ഞ് വളരെ സങ്കീർണമായ ഒരവസ്ഥ.

 

കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും ഇന്റർനെറ്റിന്റെയും ഇന്ററാക്ടീവ് ഉള്ളടക്കത്തിന്റെയും ആവശ്യക്കാരിൽ ഗണ്യമായ വർധനയുണ്ടാക്കി. ടെക് ലോകത്തു പുത്തൻ പരീക്ഷണങ്ങൾക്കു മുതിരാനും വേഗത്തിലാക്കാനും ഇതു കാരണമായി. ഏതാനും വർഷങ്ങൾക്കുള്ളിൽ മനുഷ്യൻ പൂർണമായി ഇന്റർനെറ്റ് ലോകത്തു ജീവിക്കുന്ന വിധത്തിലേക്കാണു സാങ്കേതിക വിദ്യയുടെ വളർച്ച. അതിലേക്കാണ് ഫെയ്സ്ബുക് കോടികളുടെ നിക്ഷേപവുമായി വൻ ചുവടുവയ്പ് നടത്തുന്നതും.

 

Photo: Facebook/Zuckerberg

ഓൺലൈൻ രംഗത്തുള്ള സമയം ചെലവഴിക്കൽ കൂടുതൽ പ്രയോജനപ്രദമാക്കുക എന്നതാണ് മെറ്റവേഴ്സ് ആശയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും സക്കർബർഗ് പറയുന്നു. ഒറ്റരാത്രി കൊണ്ട് നിർമിക്കാനാകുന്ന ഒന്നല്ല ഇതെന്നും മറിച്ച് വർഷങ്ങൾ സമയമെടുത്താകും മെറ്റാവേഴ്സ് പൂർണമാകുകയെന്നും ഫെയ്സ്ബുക് വിശദീകരിക്കുന്നു. ഫെയ്സ്ബുക് മാത്രമല്ല ഇതിനു പിന്നിലുള്ളത്. മൈക്രോസോഫ്റ്റ് ഉൾപ്പെടെ ഒട്ടേറെ ടെക് വമ്പൻമാരും ഇതിന്റെ പണിപ്പുരയിലാണ്. ഇവരെല്ലാം ചേർന്നാകും ഈ സൈബർലോകം സൃഷ്ടിക്കുകയെന്നാണു വിശ്വാസം. 

 

ഉയരും ‘വൻ മതിലുകൾ’?

 

സമൂഹമാധ്യമങ്ങൾ പ്രചാരത്തിലായതോടെ പല മേഖലകളിലും കുതിച്ചുചാട്ടം നടന്നെന്നുള്ളത് ശരിയാണെങ്കിലും പഴയതു പോലെ മനുഷ്യർ തമ്മിൽ നേരിട്ടുള്ള ആശയവിനിമയത്തിൽ വൻ കുറവ് സംഭവിച്ചെന്നുള്ളത് വസ്തുതയാണ്. ഒരേ ചുവരിനപ്പുറവും ഇപ്പുറവും ഉള്ള കുടുംബാംഗങ്ങൾ തമ്മിൽ പോലും വൻമതിലുകൾ ഉയരാൻ സമൂഹമാധ്യമങ്ങൾ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നു വിദഗ്ധരും പറയുന്നു. ഈ പരിതസ്ഥിതിയിലേക്ക് മെറ്റാവേഴ്സ് പോലുള്ളവ വന്നാലുള്ള അവസ്ഥയെന്താകും?.

 

സ്ഥിരമായ ഓൺലൈൻ അഡിക്‌ഷനും സൈബർ അടിമത്തത്തിനും ഇത്തരം സാങ്കേതികവിദ്യകൾ ഇടയാക്കുമെന്നും ഭയപ്പെടുന്നവരുണ്ട്. ജേക്ക് സള്ളിയെപ്പോലെ ഒരു മെഷീനിനുള്ളിൽ നിശ്ചലനായി കിടക്കുന്നതിനു പകരം ഒരു റൂമിൽ വിആർ ഹെഡ്സെറ്റുകളും വച്ച് മറ്റൊരു ലോകത്തിന്റെ അനുഭൂതികളുമേറ്റിവാങ്ങി ജീവിക്കുക... അത്യന്തം കൗതുകകരമായ ഈ ആശയത്തിനു പേടിപ്പെടുത്തുന്ന മറ്റു പല മുഖങ്ങൾ കൂടിയുണ്ട്. 

 

സയൻസ് ഫിക്‌ഷനും ഹോളിവുഡും മുന്നോട്ടുവയ്ക്കുന്ന പല ആശയങ്ങളും ഇന്നു പച്ചപ്പരമാർഥങ്ങളായി മാറിയതിനു നമ്മൾ സാക്ഷ്യം വഹിക്കുന്നതിനാൽ ഇല്ലാത്ത ലോകത്തിലെ അന്തേവാസികളായി മനുഷ്യർ മാറുന്നതും നമ്മൾ താമസിയാതെ കാണേണ്ടിവരുമെന്ന് പ്രതീക്ഷിക്കാം. അതിലേക്കാണ് ഫെയ്സ്‌ബുക് ലക്ഷ്യം വയ്ക്കുന്നതും. സ്വകാര്യത, വിപണിയിലെ മത്സരം തുടങ്ങിയവയാകും മെറ്റാവേഴ്സ് നേരിടുന്ന മറ്റു വലിയ വെല്ലുവിളികൾ.  

 

ചീത്തപ്പേര് മാറ്റാൻ...?

 

പല രാജ്യങ്ങളിലും ഫെയ്സ്ബുക്കിനെതിരെ കേസുകളും ഭീമമായ പിഴയടക്കമുള്ള നടപടികളും നിലവിലുണ്ട്. ഫെയ്സ്ബുക് എന്ന ബ്രാൻഡിന്റെ വിശ്വാസ്യതയും ജനപ്രീതിയും കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ, എല്ലാ ചീത്തപ്പേരും ഫെയ്സ്ബുക്കിനു ചാർത്തി നൽകി പുത്തൻ പേരിൽ കൂടുതൽ മികച്ചതായി അവതരിക്കാനാണ് സക്കർബർഗിന്റെ ലക്ഷ്യം. ഫെയ്സ്ബുക് എന്ന സമൂഹമാധ്യമത്തെ പിൻവലിക്കുന്നതിനു പകരം പുതിയ ബ്രാൻഡിനു കീഴിലേക്കു മാറ്റിയതിന്റെ ലക്ഷ്യവും അതുതന്നെ. 

 

നിലവിൽ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെയെല്ലാം മാതൃ കമ്പനി ഫെയ്സ്ബുക്കാണ്. അതിനാൽ ഫെയ്സ്ബുക്കിനുണ്ടാകുന്ന ചീത്തപ്പേര് എല്ലാവരെയും നേരിട്ടു ബാധിക്കുന്നുമുണ്ട്. ഫെയ്സ്ബുക് ഉൾപ്പെടെ എല്ലാ സേവനങ്ങളും പുതിയ ബ്രാൻഡിനു കീഴിൽ വരുത്തുന്നതോടെ നേരിട്ടുള്ള ബന്ധം കുറയും. ഫെയ്സ്ബുക്കിനു നേരെയുണ്ടാകുന്ന നടപടികൾ മറ്റുള്ളവരെ ബാധിക്കില്ലെന്നർഥം. പുതിയ ബ്രാൻഡിനു കീഴിൽ ഫെയ്സ്ബുക് സമൂഹമാധ്യമം മാത്രമായി തുടരുകയും ചെയ്യും. 

 

പ്രേരണ ഗൂഗിൾ?

 

ടെക് ലോകത്തെ ഭീമൻ കമ്പനിയായ ഗൂഗിൾ പക്ഷേ ‘ആൽഫബെറ്റ്’ എന്ന മറ്റൊരു കമ്പനിയുടെ ബ്രാൻഡ് മാത്രമാണ്. ഗൂഗിളിനു നേരെയുണ്ടാകുന്ന നിയമ നടപടികൾ ഉൾപ്പെടെ മറ്റുള്ള സേവനങ്ങളെ ബാധിക്കാതിരിക്കാനാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. ഗൂഗിൾ സേർച് എൻജിൻ, യുട്യൂബ്, ഫോണടക്കമുള്ള ഉപകരണങ്ങൾ, ക്ലൗഡ് സർവീസ് തുടങ്ങിയവയെല്ലാം പലതായാണു നിലകൊള്ളുന്നത്; അന്തർധാര പക്ഷേ സജീവമാണു താനും. ആൽഫബെറ്റിനു കീഴിലായതിനാൽ തന്നെ ഗൂഗിളിനു നേരെയുണ്ടാകുന്ന നടപടികൾ യുട്യൂബിനെയോ മറ്റുള്ളവയെയോ നേരിട്ടു ബാധിക്കാറുമില്ല. 

 

മാത്രമല്ല, ഒന്നിന്റെ ഓഹരി മൂല്യം ഇടിഞ്ഞാലും മറ്റുള്ളവ താങ്ങായി നിൽക്കും. ആൽഫബെറ്റിനു നേരെയുണ്ടാകുന്ന നടപടികൾ മാത്രമാകും ഗൂഗിൾ സേവനങ്ങളെ നേരിട്ടു ബാധിക്കുക. ഫെയ്സ്ബുക്കിനെപ്പോലെതന്നെ വിവിധ രാജ്യങ്ങളിൽനിന്നു സ്വകാര്യതാ ലംഘനം, വിപണി മര്യാദകൾ പാലിക്കാതിരിക്കുക തുടങ്ങിയയ്ക്കെല്ലാം ഗൂഗിളും നടപടികൾ നേരിടുന്നുണ്ട്. എന്നാൽ മാതൃ കമ്പനിയായ ആൽഫബെറ്റിന് ഇവയൊന്നും വലിയ ആഘാതമേൽപ്പിക്കുന്നുമില്ല.

 

ഫെയ്സ്ബുക് ഗെയിമിങ്ങിലേക്കും? 

 

ഫെയ്സ്ബുക് തങ്ങളുടെ വെബ്സൈറ്റ് വഴി ഗെയിം കളിക്കാനുള്ള ഫീച്ചറും പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഫെയ്സ്ബുക് അക്കൗണ്ട് ഉപയോഗിച്ച് 38 കോടി ആളുകൾ ഗെയിം കളിക്കുകയും 20 കോടി ആളുകൾ മറ്റുള്ളവർ ഗെയിം കളിക്കുന്നതു കാണുകയും ചെയ്യുന്നു. അതായത് 58 കോടി ആളുകൾ ഫെയ്സ്ബുക്കിലൂടെ ഗെയിമുമായി ബന്ധപ്പെടുന്നു. യൂറോപ്പിന്റെ ജനസംഖ്യയുടെ അടുത്തെത്തും ഈ സംഖ്യ. ഒരു ഭൂഖണ്ഡത്തിന്റെ ജനസംഖ്യയ്ക്കു തുല്യമായ മനുഷ്യർ ഗെയിം ഇഷ്ടപ്പെടുന്നത് ഒരു കോർപറേറ്റ് കമ്പനി എന്ന നിലയിൽ ഫെയ്സ്ബുക്കിനെ മോഹിപ്പിക്കുന്നതാണ്. 

 

ഇത്രയും പേരെ സ്വന്തം ഗെയിമുകളിലേക്ക് ആകർഷിച്ച് എന്നും നിലനിർത്താനാകും സക്കർബർഗിന്റെ താൽപര്യം. സാധാരണ കംപ്യൂട്ടറുകളിൽ ഗെയിം ഡൗൺലോഡ് ചെയ്തു കളിക്കുന്നതു പോലെയല്ല ഫെയ്സ്ബുക് വിഭാവനം ചെയ്യുന്നത്. ഗെയിം ഡൗൺലോഡ് ചെയ്യാതെ കളിക്കാൻ കഴിയുന്ന സൗകര്യവും അതോടൊപ്പം മറ്റുള്ളവർക്കു ഗെയിം കളിക്കുന്നതു കാണാനുള്ള സൗകര്യവും കമ്പനി അവതരിപ്പിക്കും. മെറ്റാവേഴ്സ് എന്ന ആശയവും ഗെയിമിങ്ങിനൊപ്പം ഫെയ്സ്ബുക് ഉൾച്ചേർക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന്റെ ആദ്യ പടിയായ ഒക്യുലസ് സീരീസിൽപെട്ട വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകൾ നേരത്തേതന്നെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

 

മറ്റു സമൂഹ മാധ്യമങ്ങളിൽ വരുന്ന പുതിയ ഫീച്ചറുകൾ അനുകരിക്കുന്ന നീക്കവും ഫെയ്സ്ബുക്കിന്റെ ഭാഗത്തുനിന്നുണ്ട്. ടിക്ടോക്കിനും ക്ലബ്ഹൗസിനും പകരക്കാരെ ഫെയ്സ്ബുക് നിരയിൽ അവതരിപ്പിച്ചത് അതിന്റെ ഭാഗമായാണ്. വിവാദങ്ങളിലും പ്രവർത്തനം തടസ്സപ്പെടലിലും ഉൾപ്പെട്ട് മുഖം പോയി നിൽക്കുകയാണെങ്കിലും പേരുമാറ്റം ഉൾപ്പെടെ, വിപണിയിൽ പുത്തൻ നീക്കങ്ങൾ നടത്തി സജീവമായി തുടരാനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്.

 

English Summary: What is Metaverse? Why and How Facebook's Rebranding Going to Effect Tech-Social Lives?