ടിക്ടോക്കിന്റെ എതിരാളിയായ യുട്യൂബ് ഷോർട്സ് ഇപ്പോൾ പ്രതിദിനം ശരാശരി 3000 കോടിയിലധികം വ്യൂസ് ലഭിക്കുന്നുണ്ടെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. ഒരു വർഷം മുൻപുള്ളതിന്റെ നാലിരട്ടി കാഴ്ചക്കാരാണ് യുട്യൂബ് ഷോർട്സിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കാരണം ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ഹ്രസ്വ രൂപത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിക്ടോക്കിന്റെ എതിരാളിയായ യുട്യൂബ് ഷോർട്സ് ഇപ്പോൾ പ്രതിദിനം ശരാശരി 3000 കോടിയിലധികം വ്യൂസ് ലഭിക്കുന്നുണ്ടെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. ഒരു വർഷം മുൻപുള്ളതിന്റെ നാലിരട്ടി കാഴ്ചക്കാരാണ് യുട്യൂബ് ഷോർട്സിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കാരണം ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ഹ്രസ്വ രൂപത്തിലുള്ള വിഡിയോ ഉള്ളടക്കത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ADVERTISEMENT

ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെയും അഭിപ്രായത്തിൽ ടെലിവിഷനിൽ മാത്രമായി പ്രതിദിനം 700 ദശലക്ഷം മണിക്കൂർ യുട്യൂബ് ഉള്ളടക്കം കാണുന്നുണ്ടെന്നാണ്. യുട്യൂബ് ഡെസ്‌ക്‌ടോപ്പിൽ നിന്ന് മൊബൈലിലേക്ക് പരിണമിച്ചതുപോലെ, അത് വലിയ അവസരങ്ങൾ സൃഷ്ടിച്ചതുപോലെ, ഇപ്പോൾ കാണുന്ന പുതിയ അവസരങ്ങളിൽ ഞങ്ങൾ ആവേശഭരിതരാണ്. ഹ്രസ്വ-ഫോം വിഡിയോ ഒന്നാമതാണെന്നും പിച്ചൈ പറഞ്ഞു.

ADVERTISEMENT

യുട്യൂബ് ഷോർട്സ് നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. കൂടാതെ സ്രഷ്‌ടാക്കളെ അവരുടെ ഹ്രസ്വകാല വിഡിയോകളിൽ നിന്ന് വരുമാനം നേടാനും സഹായിക്കുന്നുണ്ട്. ആദ്യ പടി ഞങ്ങളുടെ 100 ദശലക്ഷം ഡോളറിന്റെ യുട്യൂബ് ഷോർട്സ് ഫണ്ടാണ്. ഇത് ഇപ്പോൾ ആഗോളതലത്തിൽ 100 രാജ്യങ്ങളിൽ ലഭ്യമാണ് എന്നും സീനിയർ വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫിസറുമായ ഫിലിപ്പ് ഷിൻഡ്‌ലർ പറഞ്ഞു.

ADVERTISEMENT

2021 ൽ ഷോർട്സ് ഫണ്ടുകളിൽ നിന്ന് പേയ്‌മെന്റ് സ്വീകരിക്കുന്ന 40 ശതമാനത്തിലധികം സ്രഷ്‌ടാക്കളും യുട്യൂബിന്റെ തന്നെ പാർട്ണർ പ്രോഗ്രാമിൽ അംഗങ്ങളായിരുന്നില്ല എന്നും അദ്ദേഹം അറിയിച്ചു. യുട്യൂബിൽ അടുത്ത തലമുറയിലെ മൊബൈൽ സ്രഷ്‌ടാക്കളെ പിന്തുണയ്‌ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഭാവിയിൽ കൂടുതൽ വരുമാനം ലഭിക്കാൻ വേണ്ട സംവിധാനങ്ങളെക്കുറിച്ച് വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.

English Summary: YouTube Shorts hits 30 bn daily views: Sundar Pichai