ചില കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കാൻ വാട്സാപ് ഉടൻ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. വാട്സാപ്പിൽ ഓൺലൈനിലായിരിക്കുമ്പോൾ ആർക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. ഭാവിയിലെ അപ്‌ഡേറ്റിൽ ഇത് ലഭ്യമാകാൻ സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ മെസേജുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കാൻ വാട്സാപ് ഉടൻ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. വാട്സാപ്പിൽ ഓൺലൈനിലായിരിക്കുമ്പോൾ ആർക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. ഭാവിയിലെ അപ്‌ഡേറ്റിൽ ഇത് ലഭ്യമാകാൻ സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ മെസേജുകൾ ഇല്ലാതാക്കുന്നതിനുള്ള സമയപരിധി അപ്‌ഡേറ്റ് ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. 

ADVERTISEMENT

ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ലഭ്യമായ വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ 2.22.15.8 പതിപ്പിലാണ് ഈ ഫീച്ചർ കണ്ടെത്തിയത്. വാട്സാപ് ഫീച്ചറുകൾ ട്രാക്ക് ചെയ്യുന്ന വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കാനുള്ള സംവിധാനം വാട്സാപ് വികസിപ്പിക്കുന്നു എന്നാണ്. 

ADVERTISEMENT

വാട്സാപ് പ്രൈവസി സെറ്റിങ്സിൽ ഓൺലൈൻ സ്റ്റാറ്റസ് ആർക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. പുതിയ സ്വകാര്യത ക്രമീകരണ ഫീച്ചർ കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിലുണ്ട്. ഈ ഓപ്‌ഷൻ പരീക്ഷണ ഘട്ടത്തിലാണെന്നും ഭാവിയിലെ അപ്‌ഡേറ്റിൽ ലഭ്യമാകാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

ADVERTISEMENT

അതേസമയം, മെസേജുകൾ ഇല്ലാതാക്കാനുള്ള (ഡിലീറ്റ് ഫോർ എവരിവൺ) സമയപരിധി വാട്സാപ് പരിഷ്കരിക്കുന്നതായും റിപ്പോർട്ടുണ്ട്. ബീറ്റാ പ്രോഗ്രാം വഴി ആൻഡ്രോയിഡിനുള്ള 2.22.15.8 പതിപ്പ് ഉപയോഗിച്ച് അപ്‌ഡേറ്റ് പുറത്തിറക്കുമെന്ന് പറയപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച് 'ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയ ഓപ്ഷനുകളിൽ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായാണ് നീട്ടുന്നത്. തെറ്റായി അയച്ച സന്ദേശങ്ങൾ ഇല്ലാതാക്കാൻ ദൈർഘ്യമേറിയ സമയപരിധി ഉപയോക്താക്കളെ സഹായിക്കും.

English Summary: WhatsApp May Soon Let You Hide Online Status From Certain Contacts