കേരളത്തിൽ നിന്നുള്ള ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് റീൽസ് ക്രിയേറ്റർമാർ ദേശീയതലത്തിലും പ്രാദേശികമായും ട്രെൻഡുകൾ സ‍ൃഷ്ടിക്കുന്നവരാണെന്ന് ഫെയ്സ്ബുക് ഇന്ത്യയുടെ (മെറ്റ) ഡയറക്ടറും പാർട്നർഷിപ് മേധാവിയുമായ മനീഷ് ചോപ്ര. വിഡിയോ റീൽസ് കണ്ടന്റ് ക്രിയേറ്റർമാർക്കായി മെറ്റ കഴിഞ്ഞ ദിവസം കൊച്ചിയിൽ ക്രിയേറ്റർ മീറ്റപ്പ്

കേരളത്തിൽ നിന്നുള്ള ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് റീൽസ് ക്രിയേറ്റർമാർ ദേശീയതലത്തിലും പ്രാദേശികമായും ട്രെൻഡുകൾ സ‍ൃഷ്ടിക്കുന്നവരാണെന്ന് ഫെയ്സ്ബുക് ഇന്ത്യയുടെ (മെറ്റ) ഡയറക്ടറും പാർട്നർഷിപ് മേധാവിയുമായ മനീഷ് ചോപ്ര. വിഡിയോ റീൽസ് കണ്ടന്റ് ക്രിയേറ്റർമാർക്കായി മെറ്റ കഴിഞ്ഞ ദിവസം കൊച്ചിയിൽ ക്രിയേറ്റർ മീറ്റപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ നിന്നുള്ള ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് റീൽസ് ക്രിയേറ്റർമാർ ദേശീയതലത്തിലും പ്രാദേശികമായും ട്രെൻഡുകൾ സ‍ൃഷ്ടിക്കുന്നവരാണെന്ന് ഫെയ്സ്ബുക് ഇന്ത്യയുടെ (മെറ്റ) ഡയറക്ടറും പാർട്നർഷിപ് മേധാവിയുമായ മനീഷ് ചോപ്ര. വിഡിയോ റീൽസ് കണ്ടന്റ് ക്രിയേറ്റർമാർക്കായി മെറ്റ കഴിഞ്ഞ ദിവസം കൊച്ചിയിൽ ക്രിയേറ്റർ മീറ്റപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ നിന്നുള്ള ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് റീൽസ് ക്രിയേറ്റർമാർ ദേശീയതലത്തിലും പ്രാദേശികമായും ട്രെൻഡുകൾ സ‍ൃഷ്ടിക്കുന്നവരാണെന്ന് ഫെയ്സ്ബുക് ഇന്ത്യയുടെ (മെറ്റ) ഡയറക്ടറും പാർട്നർഷിപ് മേധാവിയുമായ മനീഷ് ചോപ്ര. വിഡിയോ റീൽസ് കണ്ടന്റ് ക്രിയേറ്റർമാർക്കായി മെറ്റ കഴിഞ്ഞ ദിവസം കൊച്ചിയിൽ ക്രിയേറ്റർ മീറ്റപ്പ് നടത്തിയിരുന്നു. റീലുകളിലെ പുത്തൻ രീതികളും പ്രവണതകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ മനോരമയ്ക്കു നൽകിയ ഓൺലൈൻ അഭിമുഖത്തിൽ പങ്കുവച്ച് മനീഷ് ചോപ്ര.

 

ADVERTISEMENT

∙ എന്തിനുവേണ്ടിയാണ് ക്രിയേറ്റർ മീറ്റപ്പ്? 

 

റീൽസിന്, ഓരോ പ്രദേശത്തിനും ഭാഷയ്ക്കും അപ്പുറം ഇന്ത്യയെ ആകെ രസിപ്പിക്കാൻ കഴിയുന്നുണ്ട്. കേരളത്തിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർമാർ  ഇന്ത്യയിലാകെയും പ്രാദേശികമായും ഒട്ടേറെ ട്രെൻഡുകൾക്കു പ്രചോദനമാണ്. അതിൽ ഫലിതവും സംഗീതവും വിനോദവുമെല്ലാം ഉണ്ട്. പലതരം അതിരുകൾ ഇല്ലാതാക്കി പ്രാദേശിക സംസ്‌കാരത്തെ പലരും റീലുകളിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് ദേശീയതലത്തിലും രാജ്യാന്തരതലത്തിലും മികച്ച രീതിയിൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ക്രിയേറ്റർമാരെ അനുമോദിക്കാനും അവർക്കു കൂടിച്ചേരാനും മറ്റു ക്രിയേറ്റർമാർക്കൊപ്പം സഹകരിക്കാനുമുള്ള അവസരം ഒരുക്കുക – ഇതിനെല്ലാമായാണു കൂട്ടായ്മകൾ.

 

ADVERTISEMENT

കേരളത്തിൽ നിന്നുള്ള കണ്ടന്റിൽ ‘ദർശന’യും കൽക്കി തീം റീ വിസിറ്റഡും ചാമ്പിക്കോ തീം സോങ്ങുമെല്ലാം സംഗീത മേഖലയിൽ ട്രെൻഡ് ആയിരുന്നു. അശ്വിൻ ഭാസ്കർ ഒരുക്കിയ ‘പെർഫെക്ട് ഓക്കെ’, ‘കൊച്ചു പൂമ്പാറ്റേ...’  ഇതൊക്കെ മലയാളത്തിനു പുറത്തുള്ള റീലുകൾക്കും ഉപയോഗിക്കുന്നു. 

FILE PHOTO: A smartphone with Facebook's logo is seen in front of displayed Facebook's new rebrand logo Meta in this illustration taken October 28, 2021. REUTERS/Dado Ruvic/Illustration/

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ പകുതി സമയവും റീൽസ് കാണാനാണു സമയം ചെലവിടുന്നത്. കൂടെത്തന്നെ ദൃശ്യങ്ങൾ കാണാനും അവ തയാറാക്കാനും ആപ് ഉപയോഗിക്കുന്നു. ഇതെല്ലാം ഒരുമിച്ചു കൊണ്ടുപോകുകയാണു ലക്ഷ്യം.

 

ക്രിയേറ്റർ മീറ്റപ്പിൽ നിന്ന്

∙ റീൽസിന്റെ ഭാവി ? 

ADVERTISEMENT

 

വിഡിയോ റീൽസ് വളർന്നുവരുന്ന കാലമാണിത്. ഇഷ്ടപ്പെട്ട കാര്യങ്ങൾ തൊഴിൽമേഖലയായി സ്വീകരിക്കാൻ താൽപര്യമുള്ളവർ കൂടിവരുന്നുണ്ട്. ഡാൻസ്, പാട്ട്, പാചകം, യാത്ര, അഭിനയം, വര ഇതെല്ലാം ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. അതെല്ലാം റീൽസ് ആയി ഒട്ടേറെപ്പേർ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. റീൽസിന്റെ സാങ്കേതിക വശങ്ങളും അതിന് അനുസരിച്ച് ഇനി മാറും. ഓഗ്‌മെന്റഡ് ഫിൽറ്ററുകളും സെറ്റിങ്സുകളുമെല്ലാം റീലുകളുടെ ഭാഗമാകും. 

 

∙ കൊച്ചിയിലെ കൂട്ടായ്മ ലക്ഷ്യം കണ്ടോ?

 

കൊച്ചിയിലെ പരിപാടിയിൽ 200ൽ അധികം പേർ പങ്കെടുത്തു. അതിൽ സിനിമാ താരങ്ങളും സംഗീതജ്ഞരും പാചക വിദഗ്ധരും ചാനൽ അവതാരകരുമെല്ലാം ഉണ്ട്. ആ പരിപാടിയുടെ ചില റീൽ‌സ് സമൂഹമാധ്യമങ്ങളിൽ ലക്ഷങ്ങൾ കണ്ടുകഴിഞ്ഞു. 

 

∙ എന്തുകൊണ്ടാണ് കൊച്ചി തിരഞ്ഞെടുത്തത്?

 

ഞങ്ങളെ സംബന്ധിച്ച് കേരളം വലിയ സാധ്യതകളുള്ള സ്ഥലമാണ്. ഗാനങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള ചില റീൽസ് കേരളത്തിൽ നിന്നു ശരിക്കും ട്രെൻഡ് ആകുന്നുണ്ട്. സംഗീതം, നൃത്തം, യാത്ര, പാചകം, ലിപ് സിങ്ക് എന്നിവയൊക്കെ വരുന്ന റീൽസാണ് കേരളത്തിൽനിന്നു കൂടുതൽ. എല്ലാവർക്കും കൂടിച്ചേരാവുന്ന സ്ഥലമെന്ന നിലയിലാണു കൊച്ചിയിലെ കൂട്ടായ്മ. 

 

∙ വേറെ എവിടെയെല്ലാമാണു കൂട്ടായ്മകൾ ? 

 

കോവിഡിനു മുൻപ് ഉണ്ടായിരുന്നതുപോലെ പലയിടത്തും ക്രിയേറ്റർമാരുടെ കൂട്ടായ്മകൾ നടത്തുന്നുണ്ട്. കോവിഡ് കാലത്തിനുശേഷം അതിനു കൊച്ചിയിലാണു വീണ്ടും തുടക്കമിട്ടത്. കോയമ്പത്തൂരിലും ബെംഗളൂരുവിലുമാണ് അടുത്ത പരിപാടികൾ. 

 

∙ മെറ്റ ഉപഭോക്താക്കൾക്കു കൊടുക്കുന്ന പുതിയ കാര്യങ്ങൾ?  

 

സമീപകാലത്തു തുടങ്ങിയ ‘ബോൺ ഓൺ ഇൻസ്റ്റഗ്രാം’ (ബിഒഐ) ഓൺലൈൻ പരിപാടി ഏറെ പ്രധാനപ്പെട്ടതാണ്. ഇൻസ്റ്റഗ്രാം റീൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്വന്തം ഭാഷയിൽ മനസ്സിലാക്കി ചെയ്യാൻ പറ്റുന്ന സൗജന്യ സേവനമാണത്. ഏതെല്ലാം ടൂൾസ് ഉപയോഗിക്കണം, മികച്ച കണ്ടന്റുകൾ എങ്ങനെ തയാറാക്കാം, എഡിറ്റിങ്, ലൈറ്റിങ് ഇതെല്ലാം എങ്ങനെയാകാം എന്നിങ്ങനെ വ്യത്യസ്ത മൊഡ്യൂളുകൾ ബിഒഐ പ്ലാറ്റ്ഫോമിലുണ്ട്. ഈ കണ്ടന്റ് ക്രിയേറ്റർ കോഴ്സ് മലയാളത്തിലും ചേർത്തിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള കൂടുതൽ കണ്ടന്റ് ക്രിയേറ്റർമാരെയും ലക്ഷ്യമിട്ടാണത്. 

ക്രിയേറ്റേഴ്സിനെ വിവിധ മേഖലകളിലെ പ്രമുഖരുമായി ഒന്നിപ്പിച്ചുള്ള പരിപാടികളും അണിയറയിലാണ്. റീൽസിലൂടെ കഴിവു തെളിയിച്ച ചിലർ ഞങ്ങളുടെ പല പരിപാടികളുമായി സഹകരിക്കുന്നുണ്ട്.

കണ്ടന്റുകൾ ചെയ്യുന്നവർക്കുള്ള വരുമാനം മറ്റൊരു കാര്യമാണ്. വരുമാനം എന്ന തലത്തിലേക്കു പോകണമെങ്കിൽ കൂടുതൽ കണ്ടന്റുകൾ ചെയ്തു ശ്രദ്ധിക്കപ്പെടണം. അത്തരം കാര്യങ്ങളും ‘ബോൺ ഓൺ ഇൻസ്റ്റഗ്രാം’ വഴി ചൂണ്ടിക്കാട്ടുന്നുണ്ട്.