ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയെന്നും പ്രശ്നം പരിഹരിച്ചെന്നും റിപ്പോർട്ട്. വാട്സാപ്പിൽ നിർണായകമായ പ്രശ്നം കണ്ടെത്തിയ വിവരം കമ്പനി തന്നെയാണ് അറിയിച്ചത്. ആപ്പിന്റെ പുതിയ പതിപ്പിൽ ഇത് പരിഹരിച്ചിട്ടുണ്ടെന്നും പഴയ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഉടൻ തന്നെ ആപ്ലിക്കേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയെന്നും പ്രശ്നം പരിഹരിച്ചെന്നും റിപ്പോർട്ട്. വാട്സാപ്പിൽ നിർണായകമായ പ്രശ്നം കണ്ടെത്തിയ വിവരം കമ്പനി തന്നെയാണ് അറിയിച്ചത്. ആപ്പിന്റെ പുതിയ പതിപ്പിൽ ഇത് പരിഹരിച്ചിട്ടുണ്ടെന്നും പഴയ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഉടൻ തന്നെ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.

ADVERTISEMENT

സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള വാട്സാപ് പേജിന്റെ സെപ്റ്റംബറിലെ അപ്‌ഡേറ്റിലാണ് ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത്. V2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബിസിനസ്, v2.22.16.12-ന് മുൻപുള്ള ഐഒഎസ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ഐഒഎസ് ബിസിനസ് പതിപ്പുകൾ എന്നിവയ്ക്കാണ് പ്രശ്നം നേരിടുന്നത്. 

ADVERTISEMENT

റിമോട്ട് കോഡ് എക്‌സിക്യൂഷൻ വഴി ഹാക്കർമാർക്ക് ആരുടെയെങ്കിലും കംപ്യൂട്ടിങ് ഉപകരണത്തിൽ ദൂരെ ഇരുന്ന് കമാൻഡുകൾ എക്‌സിക്യൂട്ട് ചെയ്യാനും ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഉപയോക്താവിന്റെ എല്ലാ സ്വകാര്യ ഡേറ്റയും ആക്‌സസ് ചെയ്യാനും ഇതു വഴി സാധിക്കും.

ADVERTISEMENT

ഏറ്റവും പുതിയ വാട്സാപ് പതിപ്പിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചതായി വാട്സാപ് അറിയിച്ചിട്ടുണ്ട്. ഇതിനാൽ, ഉപയോക്താക്കൾ അടിയന്തരമായി ആപ് അപ്ഡേറ്റ് ചെയ്യണം. നിങ്ങളുടെ വാട്സാപ് ഏറ്റവും പുതിയ പതിപ്പിലേക്ക് സ്വയമേവ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ആപ് സ്റ്റോറിൽ പോയി പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുക. അപ്‌ഡേറ്റ് ഇൻസ്‌റ്റാൾ ചെയ്യുന്നതിന് മുൻപ് ഒരു വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്യുന്നതും ഉറപ്പാക്കുക.

English Summary: WhatsApp fixes a critical vulnerability in latest version, wants users to update the app immediately