യുട്യൂബർമാർക്ക് ഇതു കണ്ടകശ്ശനിക്കാലമാണെന്നു തോന്നുന്നു. കണ്ടകശ്ശനി കൊണ്ടേ പോവൂ എന്നാണല്ലോ പ്രമാണം. അഭിമുഖം നടത്താൻവന്ന യുട്യൂബ് അഭിമുഖക്കാരിയെ അധിക്ഷേപിച്ച കേസിൽ ചലച്ചിത്രതാരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ദേശീയതലത്തിൽ ഇതൊന്നുമല്ല പ്രശ്നം. സെപ്റ്റംബർ 23ന് കേന്ദ്രസർക്കാർ

യുട്യൂബർമാർക്ക് ഇതു കണ്ടകശ്ശനിക്കാലമാണെന്നു തോന്നുന്നു. കണ്ടകശ്ശനി കൊണ്ടേ പോവൂ എന്നാണല്ലോ പ്രമാണം. അഭിമുഖം നടത്താൻവന്ന യുട്യൂബ് അഭിമുഖക്കാരിയെ അധിക്ഷേപിച്ച കേസിൽ ചലച്ചിത്രതാരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ദേശീയതലത്തിൽ ഇതൊന്നുമല്ല പ്രശ്നം. സെപ്റ്റംബർ 23ന് കേന്ദ്രസർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുട്യൂബർമാർക്ക് ഇതു കണ്ടകശ്ശനിക്കാലമാണെന്നു തോന്നുന്നു. കണ്ടകശ്ശനി കൊണ്ടേ പോവൂ എന്നാണല്ലോ പ്രമാണം. അഭിമുഖം നടത്താൻവന്ന യുട്യൂബ് അഭിമുഖക്കാരിയെ അധിക്ഷേപിച്ച കേസിൽ ചലച്ചിത്രതാരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ദേശീയതലത്തിൽ ഇതൊന്നുമല്ല പ്രശ്നം. സെപ്റ്റംബർ 23ന് കേന്ദ്രസർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 യുട്യൂബർമാർക്ക് ഇതു കണ്ടകശ്ശനിക്കാലമാണെന്നു തോന്നുന്നു. കണ്ടകശ്ശനി കൊണ്ടേ പോവൂ എന്നാണല്ലോ പ്രമാണം. അഭിമുഖം നടത്താൻവന്ന യുട്യൂബ് അഭിമുഖക്കാരിയെ അധിക്ഷേപിച്ച കേസിൽ ചലച്ചിത്രതാരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ദേശീയതലത്തിൽ ഇതൊന്നുമല്ല പ്രശ്നം. സെപ്റ്റംബർ 23ന് കേന്ദ്രസർക്കാർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം യുട്യൂബിലെ 45 വിഡിയോകൾ നിരോധിക്കപ്പെട്ടു. ലക്ഷക്കണക്കിനു സബ്സ്ക്രൈബർമാരും വ്യൂസുമുള്ള 10 ചാനലുകളുടെ വിഡിയോകളാണ് നീക്കം ചെയ്യപ്പെട്ടത്. ഇവർക്കെതിരെ ആരോപിക്കപ്പെട്ട സംഗതി ഗൗരവമേറിയതുമാണ്.

∙ സെപ്റ്റംബർ 23ന് എന്തുസംഭവിച്ചു?

ADVERTISEMENT

ഇൻഫർമേഷൻ ടെക്നോളജി നിയം 2021ലെ  ഇന്റർമീഡിയറി ഗൈഡ് ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് പ്രകാരം സെപ്റ്റംബർ 23ന് 45 വിഡിയോകൾ യുട്യൂബിൽനിന്നു നീക്കം ചെയ്തു. ആകെ ഒരു കോടി 35 ലക്ഷം വ്യൂവർഷിപ്പുള്ളതാണ് ഈ 45 വിഡിയോകളെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. പത്ത് യുട്യൂബ് ചാനലുകളിലൂടെ പ്രസിദ്ധീകരിച്ചതാണ് ഇത്രയും വിഡിയോ കണ്ടന്റുകൾ. വ്യാജ വാർത്തകൾ, മോർഫ് ചെയ്ത വിഡിയോകൾ എന്നിവയാണ് നിരോധിക്കപ്പെട്ടതെന്ന് വിശദീകരണക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ വിഡിയോകളെന്നും മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.

Photo: NiP STUDIO/ Shutterstock

∙ ആ വിഡിയോകളിൽ എന്താണ്?

ഒരു പ്രത്യേക മതവിഭാഗത്തിന്റെ എല്ലാ അവകാശങ്ങളും കേന്ദ്രസർക്കാർ നീക്കം ചെയ്തതായി വിവരിക്കുന്ന വിഡിയോയാണ് നീക്കം ചെയ്യപ്പെട്ടവയിൽ ഒന്ന്. കേന്ദ്രനീക്കത്തിനെതിരെ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങണമെന്ന വിശദീകരണവും നിരോധിക്കപ്പെട്ട വിഡിയോയിലുണ്ടെന്നും മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ സന്ദേശങ്ങളാണ് നിരോധിക്കപ്പെട്ട മറ്റുവിഡിയോകളിൽ ചിലതിലുള്ളത്. ഇന്ത്യയുടെ കരസേനയ്ക്കെതിരായ വിഡിയോ സന്ദേശം, ദേശീയ സുരക്ഷാ സംവിധാനത്തെ തെറ്റായ വിധത്തിൽ ചിത്രീകരിക്കുന്ന വിഡിയോ, കശ്മീർ പ്രശ്നത്തിൽ രാജ്യതാൽപര്യത്തിനെതിരായ വിഡിയോ എന്നിവയും നീക്കം ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നുണ്ട്.

 

ADVERTISEMENT

ദേശീയ സുരക്ഷയെ ബാധിക്കുന്നവ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നവ, തെറ്റായ വിവരങ്ങളിലൂടെ വർഗീയപ്രശ്നങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളവ എന്നിങ്ങനെ വിവിധ തരത്തിലുള്ള വിഡിയോകളാണ് നീക്കം ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണക്കുറിപ്പിൽ പറയുന്നത്. നീക്കം ചെയ്യപ്പെട്ട ചില വിഡിയോകളിൽ ജമ്മു കശ്മീർ, ലഡാക് മേഖലകളിലെ പല സ്ഥലങ്ങളും ഇന്ത്യയുടെ അതിർത്തിക്കുപുറത്തായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതാണ് ഇത്തരം തെറ്റായ വിഡിയോകളെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. 2000ലെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്റ്റിലെ 69–എ വിഭാഗം അനുസരിച്ചാണ് വിഡിയോകൾ നീക്കം ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 

Photo: AngieYeoh/ Shutterstock

∙ നിയന്ത്രിക്കപ്പെടുന്നത് ദേശദ്രോഹമോ?

 

ADVERTISEMENT

കഴിഞ്ഞ ദിവസം നിരോധിക്കപ്പെട്ട വിഡിയോകളിൽ പോപ്പുലർ യുട്യൂബറായ ധ്രുവ് റത്തീയുടെ (Dhruv  Rathee) ഒരു വിഡിയോയും ഉൾപ്പെടുന്നുണ്ട്. ‘ എന്തുകൊണ്ട് ഇമ്രാൻ ഖാൻ തോറ്റു? പാക്കിസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധി’ എന്ന വിഡിയോയാണ് നീക്കം ചെയ്യപ്പെട്ടത്. ഈ വിഡിയോയിൽ കശ്മീരിന്റെ ചില ഭാഗങ്ങൾ പാക്കിസ്ഥാനിൽ ഉൾപ്പെട്ടതായി കാണിക്കുന്നുണ്ടെന്നാണ് വിശദീകരണക്കുറിപ്പിൽ പറയുന്നത്. ഇൻക്വിലാബ് ലൈവ്, ദേശ് ഇന്ത്യ ലൈവ് എന്നീ ചാനലുകളുടെ ആറ് വിഡിയോകൾ വീതവും ഹിന്ദ് വോയ്സ് ചാനലിന്റെ ഒൻപതു വിഡിയോകളും ഗെറ്റ് സെറ്റ് ഫ്ലൈ ഫാക്റ്റ്സ് ചാനലിന്റെയും 4 പിഎം ചാനലിന്റെയും രണ്ട് വിഡിയോകൾ വീതവും ലൈവ് ടിവിയുടെ 13 വിഡിയോകളും മിസ്റ്റർ റിയാക്ഷൻ വാല ചാനലിന്റെ 4 വിഡിയോകളും നിരോധിക്കപ്പെട്ടിട്ടുണ്ട്.  നാഷണൽ അഡ്ഡായുടെയും വിനയ് പ്കതാപ് സിങ് ഭോപാറിന്റെയും ഓരോ വിഡിയോകളും നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നുണ്ട്.  

 

Photo: photosince/ Shutterstock

∙ നിരോധനം ‘കൊട്ടക്കണക്കിന്’

 

കഴിഞ്ഞ ജനുവരിയിൽ 35 യുട്യൂബ് ചാനലുകളാണ് കേന്ദ്രമന്ത്രാലയം നിരോധിച്ചത്. രാജ്യവിരുദ്ധമായ തെറ്റായ വിഡിയോകൾ പ്രചരിപ്പിച്ചതിനായിരുന്നു അന്നത്തെ നിരോധനം. ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ കൈമാറുന്ന യുട്യൂബ് ചാനലുകൾ വരുംദിവസങ്ങളിലും നിരോധിക്കപ്പെടുമെന്ന്  ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചിരുന്നു. അപ്‌ലോഡ് ചെയ്യപ്പെടുന്ന വിഡിയോകളുടെ സത്യാവസ്ഥ സംബന്ധിച്ചും ഫേക്ക് ന്യൂസുകൾ സംബന്ധിച്ചും ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിൽ യുട്യൂബ് കമ്പനി ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 21ന് 20 യുട്യൂബ് ചാനലുകളും നിരോധിച്ചിരുന്നു.

ജൂലൈയിൽ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ലോക്സഭയിൽ നൽകിയ ഉത്തരത്തിൽ പറയുന്നതുപ്രകാരം കഴിഞ്ഞ വർഷം മുതൽ ജൂലൈ വരെ 78 ന്യൂസ് ചാനലുകളും 560 യൂആർഎലുകളുമാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്.

 

Photo: Mehaniq/ Shutterstock

അതേസമയം യുട്യൂബ്  2022 ജനുവരിക്കും മാർച്ചിനുമിടയിൽ ഇന്ത്യയിൽനിന്നുള്ള 11,75,859 വിഡിയോകളാണ് നീക്കം ചെയ്തത്. കമ്യൂണിറ്റി ഗൈഡ്‌ലൈൻ ലംഘിച്ചതിന്റെ പേരിലാണ് ഇത്രയും വിഡിയോകൾ നീക്കം ചെയ്തത്. അതേസമയം അമേരിക്കയിൽനിന്നുള്ള 3,58,134 വിഡിയോകൾ മാത്രമാണ് നീക്കം ചെയ്തത്.

 

∙ രാജ്യസുരക്ഷ നിയമത്തിനു കീഴിൽ

 

2000ലെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്റ്റിലെ 69–എ വിഭാഗം അനുസരിച്ചാണ് കഴിഞ്ഞ ദിവസം വിഡിയോകൾ നീക്കം ചെയ്തതെന്നാണ് കേന്ദ്രസർക്കാർ വിശദീകരിച്ചിരിക്കുന്നത്. ദേശീയ സുരക്ഷ, ദേശീയ ഐക്യം, ദേശത്തിന്റെ പ്രതിരോധസംവിധാനം ഉറപ്പാക്കൽ തുടങ്ങിയവയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ വിവരങ്ങൾ നിരീക്ഷിക്കാനും വേണമെങ്കിൽ നീക്കം ചെയ്യാനും സർക്കാരിന് അധികാരം നൽകുന്നതാണ് 69–ാം വകുപ്പ്. ഇത്തരത്തിലുള്ള ഒരു ഡിജിറ്റൽ വിവരത്തെക്കുറിച്ച് സർക്കാർ ആവശ്യപ്പെട്ടാൽ കംപ്യൂട്ടർ സെർവറിൽ ആ വിവരം കൈകാര്യം ചെയ്യാൻ ഉടമ അനുമതി നൽകേണ്ടതാണ്. ഇതിന് അനുമതി നൽകിയില്ലെങ്കിൽ ഉടമയെ ഏഴുവർഷം വരെ തടവു ശിക്ഷയ്ക്ക് വിധിക്കാനും നിയമം അനുശാസിക്കുന്നുണ്ട്.

 

∙ നിയമയുദ്ധവുമായി ട്വിറ്ററും

 

നിയമങ്ങൾ പാലിക്കാതെ കേന്ദ്രസർക്കാർ കണ്ടന്റുകൾ നീക്കം ചെയ്യുന്നതിനെതിരെ ട്വിറ്റർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെയാണ് ഇത്തരം നീക്കങ്ങളിലൂടെ തടയിടുന്നതെന്നാണ് ട്വിറ്ററിന്റെ വാദം. എന്നാൽ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് ഒരു കമ്പനി എങ്ങനെ വാദിക്കുമെന്നതാണ് സർക്കാർ അഭിഭാഷകൻ ഉന്നയിച്ച മറുചോദ്യം. മറ്റു മാധ്യമങ്ങളിൽ കർഷകസമരത്തെക്കുറിച്ചുള്ള വാർത്തകൾവന്നപ്പോൾ തങ്ങളെമാത്രം എങ്ങനെ നിയന്ത്രിക്കാനാവുമെന്നാണ് ട്വിറ്റർ ഉന്നയിച്ച വാദങ്ങളിലൊന്ന്. ‘ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, എന്റെ സർക്കാരിനെയല്ല’ എന്ന ട്വീറ്റ് ഭരണഘടനയുടെ 19–ാം ആർട്ടിക്കിളിൽ ഉൾപ്പെട്ടതാണെന്നും എങ്ങനെയാണ് ഇതിനെ ദേശവിരുദ്ധമെന്ന് മുദ്രകുത്തുകയെന്നും തിങ്കളാഴ്ച ട്വിറ്ററിനുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ അരവിന്ദ് ദത്തർ വാദിച്ചിരുന്നു. 

 

കേസ് പരിഗണിക്കുന്ന ജഡ്ജായ കൃഷ്ണ എസ്.ദീക്ഷിത് ഇന്റർനെറ്റിൽനിന്ന് നീക്കം ചെയ്യപ്പെട്ട കണ്ടന്റുകൾ തിരികെ കൊണ്ടുവരുന്നതിന് എന്തെങ്കിലും നിയമപരിരക്ഷയുണ്ടോ എന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം സെക്ഷൻ 69 എയിൽ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

 

∙ കരുതിയിരിക്കണം മല്ലൂസും

 

നിലവിൽ‍ മലയാളത്തിലെ യുട്യൂബ് വ്ലോഗർമാരും യൂട്യൂബ് ചാനലുകളും ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ വ്യാപകമായി നിയന്ത്രിക്കപ്പെട്ടിട്ടില്ല. മലയാളി യുട്യൂബ് ചാനലുകൾ വിഡിയോകൾ വഴി നടത്തിയ സൈബർ കുറ്റകൃത്യങ്ങളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ വ്യാപകമായി യുട്യൂബ് ചാനലുകൾ പരിശോധിക്കപ്പെടുമെന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവന മലയാളി യൂട്യൂബ് ചാനലുകളെയും ബാധിക്കുമെന്നത് ഉറപ്പാണ്. വ്ലോഗിങ്ങിനുപയോഗിക്കേണ്ട യുട്യൂബ് ചാനലുകൾ വാർത്താചാനലുകളെന്ന പേരിൽ അവതരിപ്പിക്കപ്പെടുകയും നിയമങ്ങളെ കാറ്റിൽപ്പറത്തുകയും ചെയ്യുന്നതിന്റെ പശ്ചാലത്തലത്തിൽ കേരളത്തിലും നിരീക്ഷണം ശക്തമാക്കപ്പെടും. 

 

English Summary: Government of India blocks 45 videos from 10 YouTube channels for spreading disinformation: Details