സമൂഹമാധ്യമങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ പിഴച്ചോ? കണക്കുകളും കാര്യങ്ങളും അതാണ് സൂചിപ്പിക്കുന്നത്. മനുഷ്യരാശിയുടെ തലവര ഇനി നിശ്ചയിക്കുക സമൂഹമാധ്യമങ്ങളായിരിക്കും എന്നായിരുന്നു ഇതുവരെ ലോകത്തിന്റെ വിശ്വാസം. എന്നാൽ അതിനിപ്പോൾ ഇളക്കം തട്ടിയിരിക്കുന്നു. ലോകത്തിന് അങ്ങനെ വിശ്വസിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടായിരിക്കുന്നു. എന്താണവ? കണക്കുകൾ അനുസരിച്ച് 474 കോടി ആൾക്കാരാണ് ഏറ്റവും വലിയ 7 സാമൂഹമാധ്യമങ്ങൾ സന്ദർശിക്കുന്നത്. ഇത് ലോക ജനസംഖ്യയുടെ 59.3 ശതമാനം വരും. അതായത് ലോകത്തിലെ രണ്ടുപേരിൽ ഒരാൾ സാമൂഹമാധ്യമങ്ങളിലെ നിത്യ സന്ദർശകരാണ് എന്നർഥം. ഇവരുടെ എണ്ണം 9.2 ശതമാനം നിരക്കിൽ വർധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 19 കോടി പുതിയ സന്ദർശകർ എന്ന നിലയ്ക്കാണ്. സന്ദർശകരിൽ മഹാഭൂരിപക്ഷവും ഒരു മാസം ഏഴിലധികം സമൂഹമാധ്യമങ്ങൾ സന്ദർശിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഏറ്റവും അധികം ആൾക്കാർ സന്ദർശിക്കുന്ന സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെ ഒരു മാസത്തെ സന്ദർശകരുടെ എണ്ണം 300 കോടിക്കടുത്താണ്. യുട്യൂബിൽ ഇത് 230 കോടിയും വാട്സാപ്പിൽ 200 കോടിയുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ദിവസവും ഏതാണ്ട് രണ്ടര മണിക്കൂറാണ് സന്ദർശകർ സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന്നതെന്നാണ് കണക്ക്. ഇത് അവർ ഉണർന്നിരിക്കുന്ന സമയത്തിന്റെ 15 ശതമാനം വരും. ഈ കണക്കനുസരിച്ച് 474 കോടി ജനം 1000 കോടി മണിക്കൂറാണ് ഒരു ദിവസം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കുന്നത്. ഇത് മനുഷ്യ പരിണാമത്തിലെ 13.5  ലക്ഷം വർഷങ്ങൾക്കു തുല്യമാണ്. സമൂഹമാധ്യമങ്ങൾ ലോകത്തിന്റെ ലഹരി ആയതോടെ, ഈ മേഖലയിലെ മുൻനിരക്കാരെല്ലാം ചെറിയ കാലംകൊണ്ട് വിറ്റുവരവിലും ലാഭത്തിലും ജീവനക്കാരുടെ എണ്ണത്തിലും വളർച്ചയിലും വൻ കുതിപ്പിലൂടെ ലോകത്തെ ഏറ്റവും വലിയ കോർപറേറ്റുകളുടെ നിരയിലെത്തി. ഗൂഗിളിന്റെയും യുട്യൂബിന്റേയും മാതൃകമ്പനിയായ ആൽഫബെറ്റും ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മറ്റും മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്‌ഫോംസും കഴിഞ്ഞ മൂന്നാലു വർഷങ്ങളിൽ വിറ്റുവരവിൽ നടത്തിയ ആകാശകുതിപ്പു മതി ഇത് മനസ്സിലാക്കാൻ. 

ഒരു സമൂഹമാധ്യമം തങ്ങളെ വിഴുങ്ങികളയും എന്ന് ഭയന്ന് ഒരു രാജ്യം ജീവിക്കുന്നതും ലോകം കാണുന്നു. രാജ്യം മറ്റൊന്നുമല്ല, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക- സൈനിക ശക്തിയായ അമേരിക്ക തന്നെ. ടിക് ടോക്, തങ്ങളെ തകർക്കാനുള്ള ചൈനയുടെ ട്രോജൻ കുതിരയാണ് എന്ന ഭയത്തിലാണ് അമേരിക്ക ജീവിക്കുന്നത്.

∙ ‘പരസ്യമായ’ ലാഭം കോടികൾ

മാർക്ക് സക്കർബെർഗ്. ചിത്രം: facebook/zuck

ADVERTISEMENT

ആൽഫബെറ്റിന്റെ 2017ലെ വിറ്റുവരവ് 10,965 കോടി ഡോളറായിരുന്നു (ലാഭം 1266 കോടി ഡോളറും). ഇത്, 2018ൽ 13,622 കോടി ഡോളറായും (ലാഭം 3074 കോടി ഡോളർ) 2019ൽ 16,074 കോടി ഡോളറായും, (ലാഭം 3434 കോടി ഡോളർ), 2020 ൽ 18,169 കോടി ഡോളറായും (ലാഭം 4027 കോടി ഡോളർ) 2021ൽ 25,674 കോടി ഡോളറായും (ലാഭം 7603 കോടി ഡോളർ) കുത്തനെ കൂടി. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ ഈ വർഷങ്ങളിലെ വിറ്റുവരവും ലാഭവും യഥാക്രമം 4065 കോടി ഡോളറും (ലാഭം 1593 കോടി ഡോളർ), 5584 കോടി ഡോളറും (ലാഭം 2211 കോടി ഡോളർ) 7070 കോടി ഡോളറും (ലാഭം 1849 കോടി ഡോളർ), 8557 കോടി ഡോളറും (ലാഭം 2915 കോടി ഡോളർ) 11,793 കോടി ഡോളറും (ലാഭം 3937 കോടി ഡോളർ) ആയിരുന്നു . 

സമൂഹമാധ്യമത്തിന്റെ വിറ്റുവരവിന്റെ 90 ശതമാനവും വരുന്നത് കമ്പനികൾ കൊടുക്കുന്ന പരസ്യത്തിലൂടെയാണ്. വലുപ്പവ്യത്യാസമില്ലാതെ എല്ലാ തരത്തിലുള്ള കമ്പനികളും സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുന്നു. അവർ പരസ്യം കൊടുക്കുന്നത് മുഖ്യമായും അവരുടെ ഒരു ഉൽപന്നമോ സേവനമോ വിൽക്കുന്നതിന് വേണ്ടിയാണെന്ന് നമുക്ക് അറിയാം. ഏറ്റവും അധികം ആൾക്കാർ എത്തുന്ന ചന്തയിലാണ് ഏറ്റവും അധികം കച്ചവടം നടക്കുകയെന്ന് പരസ്യദാതാക്കൾക്കു നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിലെ പകുതിയിൽ അധികം ആൾക്കാർ എത്തുന്ന സമൂഹമാധ്യമങ്ങളാണ് അവരുടെ പരസ്യങ്ങൾ കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല വിപണിയായി അവർ കാണുന്നത്. മറ്റു മാധ്യമങ്ങളെപ്പോലെയല്ല, സമൂഹമാധ്യമങ്ങളിൽ കൊടുക്കുന്ന പരസ്യങ്ങൾ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ എത്തും. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലേക്കു പരസ്യത്തിന്റെ കുത്തൊഴുക്കായിരുന്നു. ചുരുക്കത്തിൽ പരസ്യമാണ് സമൂഹ മാധ്യമങ്ങളുടെ ജീവവായു. അതുകൊണ്ടുതന്നെയാണ് ഫെയ്സ്ബുക് ഉടമ മാർക്ക് സക്കർബർഗ് 2007ൽ തന്റെ കമ്പനിക്കുവേണ്ടി ഒരു സിഇഒയെ തിരഞ്ഞെടുത്തപ്പോൾ ഒരു എൻജിനീയറെയോ ടെക്ക്നോക്രാറ്റിനെയോ നോക്കാതെ, പരസ്യവിപണിയിലെ കളി അറിയാവുന്നവരെ നോക്കിപ്പോയത്. അങ്ങനെയാണ് ഗൂഗിളിൽ ആറര വർഷക്കാലം പരസ്യങ്ങളുടെ ചുതലയുണ്ടായിരുന്ന ഷേർലി സാൻഡ്ബർഗിനെ ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആയി സക്കർബർഗ് കൊണ്ടുവന്നത്.  

ADVERTISEMENT

നമുക്ക് യാതൊരു നഷ്ടവുമില്ലാതെയാണ് സമൂഹമാധ്യമങ്ങൾ പരസ്യങ്ങളിലൂടെ പണം കൊയ്യുന്നതെന്നു നമുക്ക് തോന്നാം. എന്നാൽ സംഗതി അങ്ങനെയല്ല. സമൂഹമാധ്യമങ്ങൾ സന്ദർശകരുടെ കണ്ണുകൾ അവരറിയാതെ പരസ്യദാതാക്കൾക്ക‌് അൽപ നിമിഷത്തേക്ക് വാടകയ്ക്ക് കൊടുത്താണ് പണം വാരുന്നത്. 2020ലെ കണക്കനുസരിച്ച് ഒരു സന്ദർശകൻ കാണുന്നതിൽനിന്ന് (ആവറേജ് റവന്യു പെർ യൂസർ-എആർപിയു) മെറ്റ പ്ലാറ്റ്‌ഫോംസിനു ലഭിച്ചിരുന്ന ഒരു വർഷത്തെ ശരാശരി വരുമാനം 32.03 ഡോളറായിരുന്നു. അതായത് ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് 2613 രൂപ. ആ വർഷം കമ്പനിയുടെ പരസ്യത്തിൽ നിന്നുള്ള വരുമാനം 8420 കോടി ഡോളറായിരുന്നു . 

ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലെ ദൃശ്യം. ചിത്രം: Josep LAGO / AFP

∙ ആർമാദം ഇനിയെത്ര കാലം?

പ്രതീകാത്മക ചിത്രം. Photo by Stefano RELLANDINI / AFP

സമൂഹമാധ്യമങ്ങളുടെ ഈ ആർമാദങ്ങളുടെ അന്ത്യം അകലെയല്ലെന്നാണ് വിപണിയിലുള്ള വർത്തമാനം. അവയുടെ സാമ്പത്തിക പ്രകടനങ്ങളുടെ ദിശാസൂചികയും അതാണ് സൂചിപ്പിക്കുന്നത്. ആൽഫബെറ്റിന്റെയും മെറ്റ പ്ലാറ്റ്‌ഫോംസിന്റെയും ഈ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്നു പാദങ്ങളുടെ ഫലങ്ങളും ഇത് ശരിവയ്ക്കുന്നു (2022 ജനുവരി-ഡിസംബർ ആണ് ഈ രണ്ടു കമ്പനികളും അവരുടെ സാമ്പത്തിക വർഷമായി സ്വീകരിച്ചിരിക്കുന്നത് കലണ്ടർ വർഷം തന്നെയാണ്. യു എസിൽ കമ്പനികൾക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്). മാർച്ചിൽ അവസാനിച്ച ആദ്യ പാദത്തിൽ, മെറ്റ പ്ലാറ്റ്‌ഫോംസിന്റെ ലാഭം 750 കോടി ഡോളറായിരുന്നങ്കിൽ, അത് രണ്ടാം പാദത്തിൽ 669 കോടി ഡോളറായി കുറഞ്ഞു. മൂന്നാം പാദത്തിൽ കമ്പനിയുടെ ലാഭം 440 കോടിയിലേക്ക് കൂപ്പുകുത്തി. ഡിസംബറിൽ അവസാനിക്കുന്ന നാലാം പാദത്തിൽ ലാഭം പിന്നെയും കുറയും എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. 

ഇതോടെ ഓഹരി വിപണികളിൽ, ആരാലും തളക്കയ്പ്പെടാൻ കഴിയാത്ത ഒരു കാളക്കൂറ്റനെപ്പോലെ മുക്രയിട്ടു നടന്നിരുന്ന മെറ്റ പ്ലാറ്റ്‌ഫോംസ് അവിടെ മൂക്കും കുത്തി വീണു. അമേരിക്കയിലെ രണ്ടാമത്തെ വലിയ ഓഹരി വിപണിയായ നാസ്ഡാക്കിൽ, 2022ലെ ആദ്യത്തെ വ്യാപാരദിനമായ ജനുവരി 3നു 338.54 ഡോളർ വിലയുണ്ടായിരുന്നു മെറ്റ പ്ലാറ്റ്‌ഫോംസിന്റെ ഓഹരിക്ക്. അതിന്റെ വില, നവംബർ 28നു വ്യാപാരം അവസാനിപ്പിക്കുമ്പോൾ 110.36 ഡോളറിലേക്കു വീണു. നിക്ഷേപകന് 11 മാസംകൊണ്ട് ഒരു ഓഹരിയിൽ ഉണ്ടായ നഷ്ടം 228.18 ഡോളർ. ഈ കാലയളവിൽ മെറ്റ ഓഹരിയുടെ വിലയിൽ 67.5 ശതമാനം ഇടിവുണ്ടായെന്നർഥം. ഇത് 70 ശതമാനത്തിൽ എത്തും എന്നാണ് വിപണി നിരീക്ഷകരുടെ വിശകലനം. മെറ്റ ഓഹരിയുടെ  2021 അവസാനം ഉള്ള വിപണിമൂല്യം 99,200 കോടി ഡോളർ ആയിരുന്നെങ്കിൽ, ഇപ്പോഴത് 27,000 കോടി ഡോളറായി കുത്തനെ വീണു. കഴിഞ്ഞ 12 മാസംകൊണ്ട് ഓഹരിയുടെ വിപണിമൂല്യം 70 ശതമാനം കുറഞ്ഞു. മെറ്റ പ്ലാറ്റ്‌ഫോംസിന്, ഒരു സന്ദർശകനിൽനിന്ന് ഒരു വർഷം ലഭിക്കുന്നു എന്ന് കണക്കാക്കുന്ന വരുമാനം (എആർപിയു) 10 ഡോളറിൽ താഴെയായി കുറഞ്ഞു. അതുകൊണ്ടുതന്നെ, മെറ്റ ഓഹരികൾ വാങ്ങട്ടെ എന്ന് ചോദിക്കുന്ന നിക്ഷേപകരോട്, വിപണി വിശാരദർ പറയുന്നത്, ‘‘വെറുതെ കൈപൊള്ളിക്കണോ, കുറച്ചുകൂടി ക്ഷമിക്കൂ’’ എന്നാണ്. 

∙ എന്തുകൊണ്ട് ഇങ്ങനെ ഇടിഞ്ഞു?

സമൂഹമാധ്യമങ്ങളിലെ ഭീമൻ എന്ന് വിശേഷിപ്പിക്കുന്ന ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ നില ഇത്ര പരിതാപകരമല്ലെങ്കിലും, അവിടെയും സംഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു പാദങ്ങളിലും ലാഭത്തിന്റെ സഞ്ചാരം ഇറക്കങ്ങളിലൂടെ ആയിരുന്നു. ആദ്യ പാദത്തിൽ 1644 കോടി ഡോളർ ആയിരുന്ന ലാഭം രണ്ടാം പാദം ആയപ്പോഴേക്കും 1600 കോടി ഡോളറായി കുറഞ്ഞു. മൂന്നാം പാദമായപ്പോഴേക്കും ഇത് 1390 കോടി ഡോളറായി കൂപ്പുകുത്തി. സമൂഹ മാധ്യമങ്ങളുടെ ഈ തകർച്ചയുടെ കാരണമെന്താണ്? റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മൂലം, ധാന്യ- ഊർജ വിതരണ ശൃംഖലയുടെ താളംതെറ്റൽ, അതു മൂലം ലോക സാമ്പത്തിക മേഖലയിൽ ഉണ്ടായ അനിശ്ചിതാവസ്ഥ, തുടർന്നുണ്ടായ പലിശ വർധന, തുടർന്ന് ചെലവുചുരുക്കലിന്റെ ഭാഗമായി കമ്പനികൾ പരസ്യങ്ങളിൽ ചെറുതായി ചവിട്ടിപ്പിടിക്കൽ തുടങ്ങിയ സാമ്പത്തിക കാര്യങ്ങളായിരിക്കും നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് കടന്നു വരിക. , തീർച്ചയായും അതൊരു കാരണം തന്നെയാണ്. ഇത് സമൂഹമാധ്യമങ്ങളുടെ മാത്രം പ്രശ്നമല്ല, സമസ്ത മേഖലയെയും ബാധിക്കുന്നതാണ്. എന്നാൽ, സമൂഹ മാധ്യമങ്ങളെ ഇത്രയധികം ഉലയ്ക്കാൻ മതിയായ മറ്റു പല കാരണങ്ങളുമുണ്ട്. 

പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)

കോവിഡ് മഹാമാരിയുടെ ദിനങ്ങളിൽ, ജീവിതം അവരവരുടെ വീടുകളിലേക്കും, മുറികളിലേക്കും ചുരുങ്ങിയപ്പോൾ, പുറംലോകവുമായി ബന്ധപ്പെടുന്നതിനും, ദൈനംദിന കാര്യങ്ങൾ നടത്തിയെടുക്കുന്നതിനും ലോകം മുഖ്യമായി ആശ്രയിച്ചത് സമൂഹ മാധ്യമങ്ങളെ ആയിരുന്നു. ലോകം മുഴുവൻ സമൂഹമാധ്യമങ്ങളിൽ വന്നു നിറഞ്ഞപ്പോൾ, പരസ്യദാതാക്കൾ കൂട്ടമായെത്തി സമൂഹമാധ്യമങ്ങളിൽ പരസ്യങ്ങൾ നിറച്ചു, അതോടെ സമൂഹമാധ്യമ കമ്പനികളുടെ പെട്ടിയിലേക്കു പണത്തിന്റെ കുത്തൊഴുക്കായി. സന്ദർശകരുടെ കൂട്ടവും പരസ്യങ്ങളുടെ എണ്ണവും ക്രമാതീതമായി വളർന്നപ്പോൾ അതു കൈകാര്യം ചെയ്യാൻ കമ്പനികളിലെ തലകളുടെ എണ്ണം (ഹെഡ്‍കൗണ്ട്) കൂട്ടി.

എന്നാൽ കോവിഡ് മൂലം നാളുകളോളം ലോകം നിശ്ചലമായതോടെ എല്ലാ മേഖലകളിലെയും കമ്പനികളുടെ പണപ്പെട്ടികൾ ശൂന്യമായി. അതേസമയം സമൂഹമാധ്യമങ്ങളിലെ മുൻനിരക്കാരുടെ പെട്ടികൾ നിറഞ്ഞൊഴുകി. മെറ്റ പ്ലാറ്റ്‌ഫോംസിന്റെയും ആൽഫബെറ്റിന്റെയും ഈ കാലങ്ങളിലെ ലാഭത്തിന്റെ കണക്കുകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. മഹാമാരി ലോകത്തെ വരിഞ്ഞുമുറുക്കാൻ തുടങ്ങുന്നത് 2019 ആദ്യമാണ്. ആ വർഷം മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ലാഭം 1849 കോടി ഡോളറായിരുന്നു. ഇത് 2020ൽ 2915 കോടി ഡോളറായി ഉയർന്നു. 2021ൽ 3937 കോടി ഡോളറായി കുത്തനെ കൂടി. ആൽഫബെറ്റിന് ഈ വർഷങ്ങളിലെ ലാഭം 3434 കോടി ഡോളർ, 4029 കോടി ഡോളർ, 7603 കോടി ഡോളർ എന്നിങ്ങനെ ആരുടെയും തലകറക്കാവുന്നത്ര ഉയരത്തിലേക്കായിരുന്നു. 2022 ആയപ്പോഴേക്കും രോഗവും രോഗഭീതിയും വളരെ കുറഞ്ഞു. അതോടെ അടിസ്ഥാനപരമായി സമൂഹജീവിയായ മനുഷ്യൻ വീടിനുള്ളിലെ തടവറ ജീവിതം അവസാനിപ്പിച്ച് പുറത്തുചാടി സമൂഹജീവിതത്തിന്റെ ചൂടും ചൂരും അനുഭവിച്ചു. അയഥാർഥ ലോകം ഉപേക്ഷിച്ചു യഥാർഥ ലോകത്തിറങ്ങി ലോകം അതിന്റെ ആവശ്യങ്ങൾ നടത്താൻ തുടങ്ങി. അതോടെ സമൂഹമാധ്യമങ്ങളിൽ ആൾകൂട്ടം കുറഞ്ഞു, അവിടെ അവർ ചെലവാക്കുന്ന സമയം കുറഞ്ഞു. ആൾകൂട്ടം പിരിഞ്ഞുതുടങ്ങിയ ചന്തയിൽ കച്ചവടം നടത്തിയിട്ടു കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ പരസ്യങ്ങളുടെ ഒഴുക്ക് കുറഞ്ഞു. ഇതാണ് വിവിധ പഠനങ്ങൾ സമൂഹമാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഒരു മുഖ്യ കാരണമായി പറയുന്നത്.

∙ കള്ളന്മാരുടെ കളി

സമൂഹമാധ്യമങ്ങളിലെ ഫേക്ക് അക്കൗണ്ടുകളും ഫേക്ക് ഫോളോവർമാരും ബോട്ടുകളുമെല്ലാം ചേർന്നതോടെ അവയുടെ വിശ്വാസ്യതയുടെ തായ്‌വേരുതന്നെ ആടി ഉലയുകയാണ്. ഒരു വ്യക്തിയോ സംഘമോ സംഘടനയോ കള്ളപ്പേരിൽ പേരുകളിൽ ഒന്നോ അതിലധികമോ അക്കൗണ്ടുകൾ തുറക്കുന്നതാണല്ലോ കള്ള അക്കൗണ്ടുകൾ എന്ന് പറയുന്നത്. എന്നാൽ ബോട്ട് എന്ന് പറയുന്നത് ഇന്റർനെറ്റ് റോബട്ടുകളെയാണ്. ഇവ പ്രോഗ്രാമുകളിൽ വരുന്ന തകരാറുകൾ പരിഹരിക്കാൻ വേണ്ടി പ്രോഗ്രാമിൽ തന്നെ വരുത്തിയിട്ടുള്ള ചില മാറ്റങ്ങളാണ്. എന്നാൽ ബോട്ടുകൾ പലപ്പോഴും ക്ഷുദ്ര പ്രോഗ്രാമുകളായി (മാൽവെയർ - മലേഷ്യസ് സോഫ്റ്റ്‌വെയർ) മാറുകയോ മാറ്റപ്പെടുകയോ ചെയ്യുന്നു. ഇവയ്ക്ക് ഒരു മെസേജ് മനുഷ്യൻ പറയാതെതന്നെ കോടിക്കണക്കിന് കംപ്യൂട്ടറുകളിൽ എത്തിക്കാനും വെബ്സൈറ്റുകളിൽ പോയി മെസേജുകൾ കവർന്നെടുക്കാനും കഴിയും. കള്ള വാർത്തകൾ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കാൻ കഴിയും. ഈ കള്ള അക്കൗണ്ടുകളിലെയും കള്ള ബോട്ടുകളിലെയും  മഹാഭൂരിപക്ഷത്തിന്റെയും ലക്ഷ്യം ഇന്റർനാഷനൽ ഉഡായിപ്പു തന്നെ. ഒരു രാജ്യത്തിന്റെ ഭരണം അട്ടിമറിക്കുകയോ കയ്യാളുകയോ ചെയ്യുക. അതിനുപറ്റിയ സന്ദേശങ്ങൾ അയച്ചുകൊണ്ടേയിരിക്കുക, ശത്രുവിനോ ശത്രുപക്ഷത്തിനോ ഗുണംകിട്ടാവുന്ന സന്ദേശങ്ങൾ നശിപ്പിക്കുക, ശത്രുവിനെ ഒതുക്കുക, മെരുക്കുക, പണം തട്ടുക തുടങ്ങി സമാനമായ എല്ലാ കലാപരിപാടികളും ചെയ്യുക–സ്വന്തം നേട്ടത്തിന് വേണ്ടിയോ, പണം പറ്റി മറ്റുള്ളവർക്കു വേണ്ടിയോ ആണ് ഈ പണികളെല്ലാം ചെയ്യുന്നത്.

ഇപ്പോൾ പല പ്രമുഖ രാജ്യങ്ങളിലെപോലും തിരഞ്ഞെടുപ്പുകളുടെ ഫലം ഈ കള്ള അക്കൗണ്ടുകളും, ബോട്ടുകളും അട്ടിമറിക്കുന്നു എന്ന സംശയം ശക്തമായി നിലനിൽക്കുന്നു. പല രാജ്യങ്ങളിലും ജയസാധ്യത തീർച്ചയാക്കിയ പല നേതാക്കന്മാരും തിരഞ്ഞെടുപ്പിൽ കാലിടറി വീഴുന്നത് കാണുമ്പോൾ ഈ സംശയം ബലപ്പെടുന്നു. ഡോണൾഡ് ട്രംപിനെ ജയിപ്പിച്ചത് ഞാനാണ്, ഞങ്ങളാണ് എന്നൊക്കെ ഇപ്പോഴും അമേരിക്കയിൽ അവകാശവാദം നിലനിൽക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് തള്ളാനോ കൊള്ളാനോ അമേരിക്കയ്ക്ക്  കഴിയുന്നില്ല. എന്തിനേറെപ്പറയണം, കേരളത്തിൽത്തന്നെ പടയാളി, പോരാളി, വേട്ടക്കാരൻ, ചെന്താമര, പൊന്താമര വിളയാട്ടങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. 

∙ വ്യാജന്മാർ കുടുക്കിയ മസ്ക്കും

വ്യാജ അക്കൗണ്ടുകൾ മൂലമാണ് ട്വിറ്റർ ഇലോൺ മസ്കിന്റെ തലയിലായതെന്നു പറയാം. കച്ചവടം ഉറപ്പിച്ച മസ്ക്കും ട്വിറ്റർ അധികൃതരും തമ്മിൽ ട്വിറ്ററിലെ കള്ള അക്കൗണ്ടുകളുടെ പേരിൽ തർക്കമായിരുന്നു. വ്യാജന്മാർ വെറും 5 ശതമാനമേ ഉള്ളൂ എന്ന് ട്വിറ്റർ ബോർഡും, അല്ല 20 ശതമാനത്തിൽ അധികമാണെന്ന് മസ്‌കും. തർക്കം മൂത്തു, അവസാനം താൻ കച്ചവടത്തിൽനിന്ന് പിന്മാറുകയാണെന്നു മാസ്ക് ട്വിറ്റർ ബോർഡിനെ അറിയിച്ചു. പറഞ്ഞ വിലയ്ക്ക് വാങ്ങിയില്ലെങ്കിൽ, 100 കോടി ഡോളർ നഷ്ടപരിഹാരം തരേണ്ടി വരുമെന്ന് ട്വിറ്ററും. പെട്ടു എന്ന് മനസ്സിലായ മസ്‌ക്കിന് അങ്ങനെ 2200 കോടി ഡോളർ മതിപ്പുള്ള ട്വിറ്റർ 4400 കോടി ഡോളറിനു വാങ്ങേണ്ടി വന്നു. കച്ചവടം ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്റെ കൈകൾ പൊള്ളിക്കും എന്നതിൽ സംശയം വേണ്ട. മസ്‌ക് ഏറ്റെടുത്തതു മുതൽ ട്വിറ്ററിന്റെ പ്രതിദിന നഷ്ടം 40 ലക്ഷം ഡോളറാണെന്ന് അദ്ദേഹം തന്നെ പറയുന്നു. ഇപ്പോൾ കമ്പനിയുടെ കടം 1300 കോടി ഡോളറും . അമേരിക്കയിലെ വലിയ പരസ്യദാതാക്കളെല്ലാം ട്വിറ്ററിന്റെ കൂട്ടിൽനിന്ന് പറന്നു പോയ്ക്കൊണ്ടിരിക്കുന്നു. നീലപ്പക്ഷിയുടെ ചിറക്‌ അനുദിനം തളരുകയാണ്. 

വ്യാജ അക്കൗണ്ടുകൾ സമൂഹമാധ്യമങ്ങൾക്കും വലിയ തലവേദനയാണ്. ഒഴിവാക്കാൻ പല മാർഗങ്ങൾ നോക്കുന്നു എന്നാണവർ അവകാശപ്പെടുന്നത് . എന്നാൽ ഇക്കാര്യത്തിലെ വിജയത്തെ കുറിച്ച് അവർക്കും സംശയമുണ്ട്. മെറ്റ പ്ലാറ്റ്ഫോംസിന്റെ  ഒരു മാസത്തെ സന്ദർശകരിൽ 5 ശതമാനം കള്ള അക്കൗണ്ടുകളാണെന്ന് കമ്പനി തന്നെ സമ്മതിക്കുന്നു. എന്നാൽ എണ്ണം ഇതിലും വളരെ അധികമാണെന്നാണ് സ്വതന്ത്ര നിരീക്ഷകർ പറയുന്നത്. ഈ വർഷം ആദ്യ പാദത്തിൽ( ജനുവരി-മാർച്ച്) ഫെയ്സ്ബുക് 160 കോടി വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി എടുത്തു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഇത് 170 കോടിയായിരുന്നു. നോർഡ് വിപിഎൻ വിദഗ്‌ധരുടെ കണക്കനുസരിച്ച്, ഓൺലൈനിൽ കയറാനുള്ള അനുവാദം ചോദിക്കുന്ന 5 ശ്രമങ്ങളിൽ ഒന്ന് കള്ള ബോട്ടിന്റെതാണ്. 

∙ ടിക് ടോക്കിനെ ഭയന്ന് അമേരിക്ക

ഒരു സമൂഹമാധ്യമം തങ്ങളെ വിഴുങ്ങികളയും എന്ന് ഭയന്ന് ഒരു രാജ്യം ജീവിക്കുന്നതും ലോകം കാണുന്നു. രാജ്യം മറ്റൊന്നുമല്ല, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയായ അമേരിക്ക തന്നെ. ടിക് ടോക്, തങ്ങളെ തകർക്കാനുള്ള ചൈനയുടെ ട്രോജൻ കുതിരയാണ് എന്ന ഭയത്തിലാണ് അമേരിക്ക ജീവിക്കുന്നത് എന്നാണ്  ദി എക്കണോമിസ്റ്റിന്റെ എഡിറ്റർ–ഇൻ–ചീഫ് സന്നി മിന്റോൺ ബെഡോസ് പറയുന്നത്. ടിക് ടോക് അമേരിക്കയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ആണെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) തലവനും അമേരിക്കൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടിക് ടോക് രാജ്യത്തു നിരോധിക്കണോ എന്ന കാര്യത്തിൽ ബൈഡൻ ഭരണകൂടം രണ്ടു തട്ടിലാണ്. രാജ്യത്തെ വിദേശനിക്ഷേപത്തെ കുറിച്ച് തീരുമാനിക്കുന്ന കമ്മിറ്റി ഓൺ ഫോറിൻ ഇൻവെസ്റ്റ്മെന്റ് ഇൻ യുണൈറ്റഡ്‌ സ്റ്റേറ്റ്സ് (സിഎഫ്ഐഎസ്) നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകളായിരിക്കും ടിക് ടോക്കിന്റെ അമേരിക്കയിലെ ഭാവി തീരുമാനിക്കുക.

10 കോടിയിലധികം അമേരിക്കകാരാണ് ടിക് ടോക് സന്ദർശിക്കുന്നത്. ഇവരുടെ വിവരങ്ങൾ ചൈനയുടെ കയ്യിൽ എത്തുമെന്നാണ് അമേരിക്കയുടെ ആശങ്ക. എന്നാൽ, ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാൻസ് പറയുന്നത് അമേരിക്കയുടെ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നാണ്. വിവരമോഷണമോ കൈമാറ്റമോ അവരുടെ ബിസിനസിൽ പെടുന്നതല്ല. ഡേറ്റ പ്രൊട്ടക്‌ഷനുവേണ്ടി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കൻ സന്ദർശകരുടെ സെർവർ അമേരിക്കയിൽ തന്നെയാണ്. ചൈനീസ് ഭരണകൂടവുമായി തങ്ങൾക്ക് അവിഹിത ബന്ധമൊന്നുമില്ല. ഇതാണ് ബൈറ്റ് ഡാൻസിന്റെ വാദം. ഇത് തൊണ്ട തൊടാതെ വിഴുങ്ങാൻ അമേരിക്ക തയാറല്ല. ചൈനീസ് ഭരണകൂടത്തിന്റെ പ്ലഷർ- താൽപ്പര്യം- ഇല്ലാതെ ഒരു സംരംഭകനും ചൈനയിൽ പ്രവർത്തിക്കാൻ കഴിയുകയില്ല. ഭരണകൂടം ആവശ്യപ്പെട്ടാൽ ഡേറ്റ കൈമാറുകയേ കമ്പനിക്കു നിർവാഹമുള്ളൂ. അതിനെതിരെ നിയമനടപടികൾക്കൊന്നും ചൈനയിൽ ഇടമില്ല. ഇപ്പോൾ തന്നെ ചൈനയ്ക്കെതിരെയുള്ള ഒന്നുംതന്നെ ആപ്പിൽ വരാൻ ബൈറ്റ്ഡാൻസ് സമ്മതിക്കില്ല. അതിനാൽ ചൈനീസ് കമ്പനിയുടെ അവകാശത്തിലൊന്നും അർഥമില്ലെന്നാണ് അമേരിക്കയുടെ നിലപാട്. കാര്യങ്ങൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കാൻ ബൈറ്റ് ഡാൻസ് അമേരിക്കയുമായി നിരന്തര ചർച്ചയിലാണ്. 

∙ എന്താകും ഭാവി?

പല പഠനങ്ങളും പറയുന്നത്, വ്യാജ അക്കൗണ്ടുകൾ, കള്ള ബോട്ടുകൾ, കള്ള ഫോളോവേഴ്‌സ്, ഡേറ്റ വിൽക്കുന്നോ എന്ന സംശയം, ഇതെല്ലം സമൂഹമാധ്യമങ്ങളുടെ വിശ്വസനീയത വല്ലാതെ തകർത്തിരിക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ പരസ്യദാതാക്കൾക്ക് സമൂഹമാധ്യമങ്ങളിൽ തങ്ങൾക്കു കിട്ടുന്ന സ്വീകാര്യതയിൽ സംശയമുണ്ട്. ഹിറ്റുകളും ഫോളോവർമാരുടെ എണ്ണവുമെല്ലാം ‘ഒറിജിനൽ’ ആണോയെന്നാണു സംശയം. തങ്ങളുടെ വിലപ്പെട്ട ഡേറ്റ, തങ്ങളുമായി വിപണിയിൽ മത്സരിക്കുന്നവരുടെ കൈയിൽ എത്തുന്നുണ്ടോയെന്നും പല പരസ്യക്കമ്പനികളും ആശങ്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ പലരും സമൂഹമാധ്യമങ്ങൾക്കു പരസ്യങ്ങൾ കൊടുക്കാൻ മടിക്കുന്നു. 

ആമസോണിന്റെ പരസ്യ വിപണി കൈയ്യടക്കാനുള്ള നീക്കവും, സന്ദർശകർ പ്രത്യേകിച്ച് യുവജനം യുട്യൂബും ഫെയ്‌സ്ബുക്കും മറ്റും വിട്ട് ടിക് ടോകിലേക്കു കൂടുമാറിയതും മെറ്റ പ്ലാറ്റ്‌ഫോംസിനും, അൽഫബെറ്റിനും വലിയ അടിയായി. ഇപ്പോഴത്തെ പ്രതിസന്ധികൾ മറികടക്കാൻ മെറ്റ പ്ലാറ്റ്‌ഫോംസും, ആൽഫബെറ്റ്സും നിർമിത ബുദ്ധി, ക്ലൗഡ്‌ കംപ്യൂട്ടിങ്, വെർച്വൽ റിയാലിറ്റി, തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിലാണ്. വമ്പിച്ച മുതൽമുടക്കുള്ള ഈ സംരംഭങ്ങൾ എല്ലാം ഇപ്പോൾ ശതകോടികളുടെ നഷ്ടത്തിലാണ്. എന്നാൽ ആരും സമൂഹമാധ്യമങ്ങളുടെ കാലം കഴിഞ്ഞു എന്ന്  കരുതുന്നില്ല. നഷ്ടപ്പെട്ട വിശ്വസനീയത തിരിച്ചുപിടിച്ച് അവ വീണ്ടും ശക്തിയാർജിക്കും എന്നാണു വിപണിയുടെ വിലയിരുത്തൽ. പരസ്യത്തിനു വേണ്ടി ലോകം ചെലവാക്കുന്ന 75,000 കോടി ഡോളറിന്റെ നല്ലൊരു ഭാഗം അവരെ കാത്തിരിക്കുന്നുവെന്ന കാര്യം വ്യക്തമാണ്. അതുകൊണ്ടുതന്നെ ഭാവി ഉദ്യമങ്ങളിൽനിന്ന് സമൂഹമാധ്യമ ഉടമകൾ പിന്മാറുമെന്നും കരുതേണ്ട.

English Summary: Social Media Advertising is Declining, and Will it Continue?