മോദിക്ക് പിന്നാലെ സുഷമ സ്വരാജും ലോകനേതാവ്

സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും ലോകത്തെ മുൻനിര നേതാവുമാണ് നരേന്ദ്ര മോദി. ഈ നിരയിലേക്ക് മറ്റു കേന്ദ്ര മന്ത്രിമാരും ഉയർന്നിരിക്കുന്നു. ട്വിറ്ററിലെ പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഫോളവേഴ്സുള്ള വനിതാ നേതാവാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

50 ലക്ഷം ഫോളവേഴ്സാണ് @SushmaSwaraj നെ ഫോളോ ചെയ്യുന്നത്. എന്നാൽ ജോർദാന്റെ @QueenRania യെ ഫോളോ ചെയ്യുന്നത് 47 ലക്ഷം പേർ മാത്രമാണ്. ട്വിറ്റർ ഫോളവേഴ്സിന്റെ എണ്ണത്തിൽ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ തന്നെയാണ് മുന്നിൽ. @BarackObama യെ ഫോളോ ചെയ്യുന്ന 75 ദശലക്ഷം പേരാണ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലും ഒബാമ തന്നെ മുന്നിൽ.

173 രാജ്യങ്ങളിലെ നേതാക്കളെല്ലാം ട്വിറ്റർ ഉപയോഗിക്കുന്നുണ്ട്. വിദേശകാര്യ വിഷയങ്ങൾ ചർച്ച ചെയ്യാനും പൊതുജനങ്ങൾക്ക് പ്രതികരിക്കാനും സുഷമ സ്വരാജ് ട്വിറ്റർ ഉപയോഗിക്കുന്നുണ്ട്. ഇതോടെയാണ് ട്വിറ്ററിലെ ഏറ്റവും മികച്ച വനിതാ ലോകനേതാവായി സുഷമയെ തിരഞ്ഞെടുത്തത്.