പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) വോയ്‌സ് കോളുകൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചു. 2,399 രൂപയിൽ വരുന്ന പ്ലാൻ 600 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളിങ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഈ പ്ലാനിൽ ഡേറ്റാ ആനുകൂല്യങ്ങളൊന്നുമില്ല. പ്രതിദിനം 100 എസ്എംഎസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) വോയ്‌സ് കോളുകൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചു. 2,399 രൂപയിൽ വരുന്ന പ്ലാൻ 600 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളിങ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഈ പ്ലാനിൽ ഡേറ്റാ ആനുകൂല്യങ്ങളൊന്നുമില്ല. പ്രതിദിനം 100 എസ്എംഎസ്, ബി‌എസ്‌എൻ‌എൽ ട്യൂണുകൾ എന്നിവയും ഈ പായ്ക്കിനൊപ്പം നൽകുന്നുണ്ടെന്ന് ടെലികോം ടോക്ക് വെബ്സൈറ്റിലെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ADVERTISEMENT

വോയ്‌സ് കോളിങ് ആനുകൂല്യങ്ങളിൽ താൽപ്പര്യമുള്ളവർക്ക് ഈ പ്ലാൻ പ്രയോജനകരമാകും. 2,399 ബി‌എസ്‌എൻ‌എൽ പ്ലാൻ രാജ്യത്തെ എല്ലാ സർക്കിളുകളിലും ലഭിക്കും. ഈ പ്ലാനിനൊപ്പം പ്രതിദിനം 250 മിനിറ്റ് എന്ന എഫ്‌യുപി പരിധിയുമുണ്ട്. മറ്റ് ടെലികോം കമ്പനികളായ റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ എന്നിവരും ഏകദേശം ഒരു വർഷം കാലാവധിയുള്ളതും എന്നാൽ ഡേറ്റാ ആനുകൂല്യങ്ങളോടെ 2399 രൂപയ്ക്ക് ദീർഘകാല പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ADVERTISEMENT

റിലയൻസ് ജിയോയുടെ ദീർഘകാല പ്ലാൻ 2399 രൂപ: റിലയൻസ് ജിയോ 2399 രൂപയുടെ ഒരു ദീർഘകാല പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പായ്ക്കിൽ പ്രതിദിനം 2 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു, ഇതിന്റെ കാലാവധി 365 ദിവസമാണ്. പ്രതിദിനം 100 എസ്എംഎസും ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലുണ്ട്. ഐ‌യു‌സി പരിധിയാണ് ഈ പ്ലാനിന്റെ ഒരു പോരായ്മ.

ADVERTISEMENT

എയർടെല്ലിന്റെ ദീർഘകാല പ്ലാൻ 2398 രൂപ: എയർടെൽ ഉപയോക്താക്കൾക്ക് 2398 രൂപയ്ക്ക് ദീർഘകാല ഡേറ്റയും കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. 365 ദിവസത്തെ കാലാവധിയുള്ള വാർഷിക പ്ലാൻ ആണിത്. 1.5 ജിബി പ്രതിദിന ഡേറ്റയും പരിധിയില്ലാത്ത കോളിങും 100 എസ്എംഎസും ഇത് വാഗ്ദാനം ചെയ്യുന്നു. സീ 5 പ്രീമിയത്തിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ, സൗജന്യ എയർടെൽ എക്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, സൗജന്യ ഹലോ ട്യൂൺസ്, ഫാസ്റ്റാഗ് ഇടപാടുകളിൽ 150 ക്യാഷ് ബാക്ക് എന്നിവയാണ് പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങൾ. 2498 രൂപയ്ക്ക് എയർടെൽ 2 ജിബി പ്രതിദിന ഡേറ്റയ്‌ക്കൊപ്പം സമാന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

വോഡഫോണിന്റെ ദീർഘകാല പ്ലാൻ 2399 രൂപ: വോഡഫോണിന്റെ വാർഷിക പ്ലാൻ പരിധിയില്ലാത്ത കോളിങും എസ്എംഎസും പ്രതിദിനം 1.5 ജിബി ഡേറ്റയും വാഗ്ദാനം ചെയ്യുന്നു. വോഡഫോൺ പ്ലേ, സീ 5 പ്രീമിയം എന്നിവയിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ പോലുള്ള ആനുകൂല്യങ്ങളും പ്ലാനിൽ ലഭിക്കുന്നു.

English Summary: BSNL launches unlimited voice calling plan for 600 days at Rs 2399, check out other long-term plans