ടിക്‌ ടോക്കിന് തിരിച്ചുവരാനായേക്കാമെന്ന വിശ്വാസം ബലപ്പെടുകയാണ്. ബൈറ്റ്ഡാന്‍സ് എന്നു പേരായ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്‌ടോക്കിന് ഇന്ത്യയില്‍ അതിശക്തമായ വേരോട്ടമായിരുന്നു ഉണ്ടായിരുന്നത്. അതടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. അമേരിക്കയടക്കം പല രാജ്യങ്ങളും സ്ഥാപനങ്ങളും ആപ്

ടിക്‌ ടോക്കിന് തിരിച്ചുവരാനായേക്കാമെന്ന വിശ്വാസം ബലപ്പെടുകയാണ്. ബൈറ്റ്ഡാന്‍സ് എന്നു പേരായ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്‌ടോക്കിന് ഇന്ത്യയില്‍ അതിശക്തമായ വേരോട്ടമായിരുന്നു ഉണ്ടായിരുന്നത്. അതടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. അമേരിക്കയടക്കം പല രാജ്യങ്ങളും സ്ഥാപനങ്ങളും ആപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിക്‌ ടോക്കിന് തിരിച്ചുവരാനായേക്കാമെന്ന വിശ്വാസം ബലപ്പെടുകയാണ്. ബൈറ്റ്ഡാന്‍സ് എന്നു പേരായ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്‌ടോക്കിന് ഇന്ത്യയില്‍ അതിശക്തമായ വേരോട്ടമായിരുന്നു ഉണ്ടായിരുന്നത്. അതടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. അമേരിക്കയടക്കം പല രാജ്യങ്ങളും സ്ഥാപനങ്ങളും ആപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിക്‌ടോക്കിന് തിരിച്ചുവരാനായേക്കാമെന്ന വിശ്വാസം ബലപ്പെടുകയാണ്. ബൈറ്റ്ഡാന്‍സ് എന്നു പേരായ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്‌ടോക്കിന് ഇന്ത്യയില്‍ അതിശക്തമായ വേരോട്ടമായിരുന്നു ഉണ്ടായിരുന്നത്. അതടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. അമേരിക്കയടക്കം പല രാജ്യങ്ങളും സ്ഥാപനങ്ങളും ആപ് നിരോധിക്കാന്‍ നോക്കിയിരിക്കുകയുമാണ്. എന്നാല്‍, ആഗോളതലത്തില്‍ തന്നെ വന്‍ ചലനമുണ്ടാക്കിയ ആപ്പാണ് ടിക്‌ടോക്. അസൂയവഹമായ വളര്‍ച്ചയാണ് അതിനുണ്ടായിരുന്നത്. ആപ് നിലനിർത്താനായാല്‍ അത് ബൈറ്റ്ഡാന്‍സിന് വളരെ ഗുണകരമാകുമെന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. ഇതിനായി കമ്പനിക്ക് എന്തു ചെയ്യാനാകും? എന്തുകൊണ്ടാണ് ടിക്‌ടോക്കിന് ഇപ്പോഴത്തെ ഗതി വന്നത്? ചുരുക്കി പറഞ്ഞാല്‍ ചൈനാ ബന്ധം. ചൈനാ ബന്ധം ഇല്ലാതാക്കിയാലോ? അതു തന്നെയാണ് ഇപ്പോള്‍ ബൈറ്റ് ഡാന്‍സ് ആലോചിക്കുന്നത്.

കമ്പനി റീസ്ട്രക്ചര്‍ ചെയ്യുന്ന കാര്യമാണ് അവരിപ്പോള്‍ ഗൗരവത്തോടെ ചര്‍ച്ചചെയ്യുന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയൊരു ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉണ്ടാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ അവരുടെ അഞ്ചു പ്രധാന ഓഫിസുകള്‍ ലണ്ടന്‍, ലോസ് ആഞ്ചൽസ്, ന്യൂ യോര്‍ക്, ഡബ്ലിന്‍, മുംബൈ എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നഗരങ്ങളില്‍ ഏതെങ്കിലും കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനായിരിക്കും ബൈറ്റ്ഡാന്‍സിന്റെ ശ്രമം.

ADVERTISEMENT

ടിക്‌ടോകിന്റെ സിഇഒ ആയി അടുത്തിടെ ചാര്‍ജെടുത്ത കെവിന്‍ മേയര്‍ ഡിസ്‌നി പ്ലസിന്റെ മേധാവിയായി പ്രവര്‍ത്തിച്ചുവന്ന ആളാണ്. അദ്ദേഹത്തിനു തന്നെ ബൈറ്റ്ഡാന്‍സിന്റെ സമ്പൂര്‍ണ്ണ ചുമതലയും കൈമാറിക്കഴിഞ്ഞു. ചൈനാ ബന്ധമാണ് ടിക്‌ടോകിന് ഇന്ത്യയില്‍ വിനയായതെന്ന് വ്യക്തമാണ്. ഇന്ത്യയിലേക്ക് ഇനിയൊരു തിരച്ചുവരവ് സാധ്യമാണെങ്കിലും അല്ലെങ്കിലും മറ്റു രാജ്യങ്ങളില്‍ പ്രശ്‌നങ്ങളില്ലാതെ നില്‍ക്കാന്‍ സാധിച്ചാല്‍ പോലും അതൊരു വന്‍ വിജയമായേക്കും. ചൈനീസ് സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് മനസിലാക്കിക്കൊടുത്താല്‍ പടിഞ്ഞാറന്‍ സർക്കാരുകള്‍ ടിക്‌ടോകിന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചേക്കും.

പലര്‍ക്കും അറിയില്ലാത്ത സംഗതി ടിക്‌ടോക് ചൈനയില്‍ നിരിധിക്കപ്പെട്ട ആപ് ആണെന്നതാണ്. ചൈനയില്‍ ആരെങ്കിലും ടിക്‌ടോക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് വിപിഎന്‍ ഉപയോഗിച്ചാണ്. ആപ്പിന്റെ പ്രധാന സെര്‍വറുകളെല്ലാം അമേരിക്കയിലാണ്. ഇനി തങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിയായി പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് ടിക്‌ടോക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. മേയറെ മേധാവിയാക്കിയതു തന്നെ അതിന്റെ ഭാഗമായാണ്. ഒരു സ്വകാര്യ കമ്പനിക്ക് ഇത്തരത്തില്‍ ഒരു പറിച്ചുനടല്‍ സാധ്യമായേക്കുമെന്നു തന്നെയാണ് പറയുന്നത്. ഇന്ത്യയിലെ ചൈനാ പേടിയുടെ മതില്‍ തകര്‍ത്തു ടിക്‌ടോക് തിരിച്ചെത്തിയേക്കില്ല. പക്ഷേ, അവര്‍ക്ക് പടിഞ്ഞാറന്‍ നടുകളില്‍ പച്ചപിടിക്കാന്‍ സാധിച്ചേക്കും.

ADVERTISEMENT

കേംബ്രിജ് അനലിറ്റിക്കാ വിവാദത്തോട് അനുബന്ധിച്ച് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ എത്തി. ചോദ്യം ചെയ്യലിനിടയില്‍ സക്കര്‍ബര്‍ഗ് പറഞ്ഞ ഒരു വാചകം 'വയേഡ്' മാഗസിന്‍ എടുത്തെഴുതിയിട്ടുണ്ട് –  ഫെയ്‌സ്ബുക്കിനെ ക്ഷീണിപ്പിച്ചാല്‍ ചൈനീസ് കമ്പനികള്‍ ശക്തരാകും. ചൈന എന്ന ബോഗിമാന്‍ (കുട്ടിക്കഥയിലെ ഭൂതം) വരുന്നു എന്നു പറഞ്ഞുള്ള പേടിപ്പിക്കല്‍ അമേരിക്കയിലും ഉണ്ടെന്നാണ് വയേഡ് പറയുന്നത്. സക്കര്‍ബര്‍ഗിന്റെ വാദം ചൈനീസ് ഭൂതം വരുന്നുവെന്ന ഭീതി വളര്‍ത്തി തങ്ങളുടെ കൈയ്യിലുള്ള ഡേറ്റാ കൂനകള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നാണ് മുന്‍ എഫ്‌സിസി മേധാവിയായിരുന്ന ടോം വീലര്‍ പറയുന്നത്. അതിവേഗം ചൈനാ ബന്ധമറുത്തുവെന്നു തെളിയിക്കാനായാല്‍ ടിക്‌ടോക്കിന് അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ മാര്‍ക്കറ്റുകളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചേക്കാം. 

∙ ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയില്‍ ശുഭാപ്തിവിശ്വാസമെന്ന് ഗൂഗിള്‍

ADVERTISEMENT

ഇന്ത്യന്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഗൂഗിള്‍ 75,000 കോടി രൂപ അടുത്ത 5-7 വര്‍ഷത്തിനിടയില്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചതിനൊപ്പം കമ്പനിയുടെ മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞത് രാജ്യത്തിന്റെ ഡിജിറ്റല്‍ ഭാവിയില്‍ തങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നാണ്. ഭാഷയുടെ അതിര്‍ത്തികൾ ഭേദിച്ച് എല്ലാ ഇന്ത്യക്കാരനും അറിവ് എത്തിച്ചു നല്‍കാനായി ഈ പണം വിനിയോഗിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇന്ത്യയ്ക്കായി പുതിയ പ്രൊഡക്ടുകള്‍ നിര്‍മിക്കും, ഇവിടെ ബിസിനസുകളെ ഡിജിറ്റൈസു ചെയ്യും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.  

∙ ലോകത്തെ ഏറ്റവും വേഗമേറിയ ഫോണ്‍ ചാര്‍ജിങ് ടെക്നോളജി ഒപ്പോ അവതരിപ്പച്ചേക്കും

ജൂലൈ 15ന് ഒപ്പോ അവതരിപ്പിക്കുന്ന പുതിയ 125-വാട്ട് ക്വിക് ചാര്‍ജര്‍ ലോകത്തെ ഏറ്റവും വേഗമേറിയ സ്മാര്‍ട് ഫോണ്‍ ചാര്‍ജര്‍ ആയിരിക്കുമെന്ന് കരുതുന്നു. ഒപ്പോയുടെ സഹോദര സ്ഥാപനമായ വിവോ കഴിഞ്ഞ വര്‍ഷം ജൂണില്‍ അവതരിപ്പിച്ച 120-വാട്ട് ചാര്‍ജറാണ് നിലവില്‍ ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നത്- 4,000 എംഎഎച്ച ബാറ്ററിയുള്ള ഫോണ്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ കേവലം 13 മിനിറ്റ് മതി. ഈ റെക്കോഡായിരിക്കും ഒപ്പോ മറികടക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം ഷഓമി അവതരിപ്പിച്ച 100-വാട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 4,000 എംഎഎഎച്ച് ബാറ്ററി 17 മിനിറ്റുകൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാനാകും.  

∙ ആപ്പിളിന്റെ ഫ്രീ കോഡിങ് കോഴ്‌സുകള്‍

ഡെവലപ് ഇന്‍ സ്വിഫ്റ്റ്, എവരിവണ്‍ ക്യാന്‍ കോഡ്, എന്നീ രണ്ടു ബാനറുകളിലായി ആപ്പിള്‍ തങ്ങളുടെ ഫ്രീ കോഡിങ് പ്രോഗ്രാമുകള്‍ ലഭ്യമാക്കിയിരിക്കുകയാണ്. ആപ്പിളിന്റെ ഓപ്പണ്‍ സോഴ്‌സ് പ്രോഗ്രാമിങ് ഭാഷയാണ് സ്വിഫ്റ്റ്. ഇത് അല്‍പ്പം പുരോഗമിച്ച പ്രോഗ്രാമര്‍മാരെ ലക്ഷ്യമിട്ടാണ്. എവരിവണ്‍ ക്യാന്‍ കോഡ് എന്നത് തുടക്കക്കാര്‍ക്ക് ഗുണപ്രദമായേക്കും.

English Summary: TikTok may make a comeback; Oppo may set new quickcharging record