വീട് സുരക്ഷക്ക് ഡ്രോണുകളെ തന്നെ ഇറക്കി ആമസോണിന്റെ പരീക്ഷണം. ആമസോണിന്റെ ഗാര്‍ഹിക സുരക്ഷാ വിഭാഗമായ റിങാണ് വീടുകള്‍ക്കു വേണ്ടിയുള്ള കുഞ്ഞു ഡ്രോണുകളെ അവതരിപ്പിച്ചിരിക്കുന്നത്. ഉടമകള്‍ വീട്ടിലില്ലെങ്കിലും സംശയകരമായ അനക്കങ്ങളോ മറ്റോ വീടിനുള്ളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ കാവല്‍ക്കാരന്‍ ഡ്രോണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് സുരക്ഷക്ക് ഡ്രോണുകളെ തന്നെ ഇറക്കി ആമസോണിന്റെ പരീക്ഷണം. ആമസോണിന്റെ ഗാര്‍ഹിക സുരക്ഷാ വിഭാഗമായ റിങാണ് വീടുകള്‍ക്കു വേണ്ടിയുള്ള കുഞ്ഞു ഡ്രോണുകളെ അവതരിപ്പിച്ചിരിക്കുന്നത്. ഉടമകള്‍ വീട്ടിലില്ലെങ്കിലും സംശയകരമായ അനക്കങ്ങളോ മറ്റോ വീടിനുള്ളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ കാവല്‍ക്കാരന്‍ ഡ്രോണ്‍ പറന്നെത്തും. റിങ് ആപ്ലിക്കേഷന്‍ വഴി ദൃശ്യങ്ങള്‍ തല്‍സമയം ഉടമയിലേക്ക് എത്തിക്കുകയും ചെയ്യും.

ADVERTISEMENT

'തങ്ങളുടെ വീടിനകത്തെ പരമാവധി ദൃശ്യങ്ങള്‍ ആഗ്രഹിക്കുമ്പോഴെല്ലാം ഉപഭോക്താക്കള്‍ക്കു നല്‍കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ സ്ഥാപക തത്വം തന്നെ സ്വകാര്യതയും സുരക്ഷയുമെന്നതാണ്' റിങ് സ്ഥാപനകനായ ജാമി സിമിണോഫ് ബ്ലാഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. 2018 ഫെബ്രുവരിയിലാണ് ഗാര്‍ഹിക സുരക്ഷാ കമ്പനിയായ റിങിനെ ആമസോണ്‍ ഏറ്റെടുക്കുന്നത്. ഇതിനു ശേഷമാണ് സുരക്ഷാ ഉപകരണങ്ങളുടെ വിപണിയില്‍ ആമസോണ്‍ ശ്രദ്ധേയ സാന്നിധ്യമാകുന്നത്. 

ADVERTISEMENT

വീടിനകത്ത് മുന്‍കൂട്ടി തയാറാക്കിയ വഴികളിലൂടെയാകും റിങ് ഡ്രോണ്‍ ക്യാമറകള്‍ പറക്കുക. കൂടുതല്‍ ക്യാമറകള്‍ ഉപയോഗിച്ച് വീടിനകത്തെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് പകരം ഒരൊറ്റ ഡ്രോണ്‍ ക്യാമറയില്‍ കാര്യം നടക്കുകയും ചെയ്യും. പറക്കുന്ന സമയത്ത് മാത്രമേ ഡ്രോണ്‍ ക്യാമറയിലൂടെ ചിത്രീകരിക്കാന്‍ സാധിക്കൂ. അതേസമയം വീടുകളില്‍ അതിക്രമിച്ചു കയറുന്നവര്‍ക്കോ മറ്റുള്ളവര്‍ക്കോ ഡ്രോണ്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. ഉടമയുടെ സ്മാര്‍ട് ഫോണിലെ ആപ്ലിക്കേഷന്‍ വഴി മാത്രമായിരിക്കും ഈ ഡ്രോണ്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക.

ADVERTISEMENT

വലുപ്പക്കുറവും ഭാരക്കുറവും മൂലം വീടുകളുടെ മുക്കിലും മൂലയിലും പറന്നെത്താന്‍ റിങ് ഡ്രോണുകള്‍ക്ക് സാധിക്കും. അടുത്തവര്‍ഷത്തോടെ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ അനുമതിയുമായി വിപണിയിലേക്ക് എത്തിക്കാനാകുമെന്നാണ് ആമസോണിന്റെ പ്രതീക്ഷ. ഏതാണ്ട് 250 ഡോളറായിരിക്കും ഇതിന്റെ വില. 

വാര്‍ഷിക ഗാഡ്‌ജെറ്റ് ഇവന്റിന്റെ ഭാഗമായാണ് ആമസോണ്‍ റിങ് ഡ്രോണ്‍ ക്യാമറകളെ അവതരിപ്പിച്ചത്. ഇതിന്റെ കൂട്ടത്തില്‍ കാര്‍ അലാമും എക്കോ സ്പീക്കറുകളും അവതരിപ്പിച്ചിട്ടുണ്ട്. കാറുകള്‍ക്കുള്ളില്‍ വെക്കുന്ന റിങ് കാര്‍ അലാമുകള്‍ വഴിയില്‍ബംപുകളും കുഴികളുമൊക്കെയുണ്ടെങ്കില്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. പുതിയ എക്കോ സ്പീക്കറുകള്‍ക്ക് 90 പൗണ്ടും എക്കോ ഡോട്ട് സ്പീക്കറുകള്‍ക്ക് 50 പൗണ്ടുമാണ് വിലയിട്ടിരിക്കുന്നത്. കുട്ടികള്‍ക്കുവേണ്ടി പാണ്ടയുടേയും കടുവയുടേയും രൂപത്തിലുള്ള എക്കോ ഡോട്ട് സ്പീക്കറുകളും ആമസോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.

English Summary: Amazon's Ring unveils a bizarre home surveillance drone