രഹസ്യ വിവരങ്ങൾ ചോർത്താനായി പെഗസസ് പോലെയുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് പ്രമുഖരുടെ ഫോണുകളിലാണ്. എന്നാല്‍, ഇക്കാലത്ത് ജീവിത പങ്കാളികൾ മുതല്‍ കമ്പനികള്‍ വരെ ഫോണ്‍ ഉപയോഗിച്ച് നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകാം. ഇതെങ്ങനെ കണ്ടെത്താം? ഇതേക്കുറിച്ച് പ്രമുഖ ആന്റിവൈറസ് കമ്പനിയായ നോര്‍ട്ടണ്‍

രഹസ്യ വിവരങ്ങൾ ചോർത്താനായി പെഗസസ് പോലെയുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് പ്രമുഖരുടെ ഫോണുകളിലാണ്. എന്നാല്‍, ഇക്കാലത്ത് ജീവിത പങ്കാളികൾ മുതല്‍ കമ്പനികള്‍ വരെ ഫോണ്‍ ഉപയോഗിച്ച് നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകാം. ഇതെങ്ങനെ കണ്ടെത്താം? ഇതേക്കുറിച്ച് പ്രമുഖ ആന്റിവൈറസ് കമ്പനിയായ നോര്‍ട്ടണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രഹസ്യ വിവരങ്ങൾ ചോർത്താനായി പെഗസസ് പോലെയുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് പ്രമുഖരുടെ ഫോണുകളിലാണ്. എന്നാല്‍, ഇക്കാലത്ത് ജീവിത പങ്കാളികൾ മുതല്‍ കമ്പനികള്‍ വരെ ഫോണ്‍ ഉപയോഗിച്ച് നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകാം. ഇതെങ്ങനെ കണ്ടെത്താം? ഇതേക്കുറിച്ച് പ്രമുഖ ആന്റിവൈറസ് കമ്പനിയായ നോര്‍ട്ടണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രഹസ്യ വിവരങ്ങൾ ചോർത്താനായി പെഗസസ് പോലെയുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് പ്രമുഖരുടെ ഫോണുകളിലാണ്. എന്നാല്‍, ഇക്കാലത്ത് ജീവിത പങ്കാളികൾ മുതല്‍ കമ്പനികള്‍ വരെ ഫോണ്‍ ഉപയോഗിച്ച് നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകാം. ഇതെങ്ങനെ കണ്ടെത്താം? ഇതേക്കുറിച്ച് പ്രമുഖ ആന്റിവൈറസ് കമ്പനിയായ നോര്‍ട്ടണ്‍ നടത്തിയിരിക്കുന്ന നിരീക്ഷണങ്ങള്‍ പരിശോധിക്കാം. താഴെപ്പറയുന്നവയില്‍ ഒന്നിലേറെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഹാക്കു ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും കമ്പനി പറയുന്നു.

∙ വിചിത്രവും അനുചിതവുമായ പോപ്-അപ്പുകള്‍, പെട്ടെന്ന് പരസ്യങ്ങളും പോണ്‍ ഉള്ളടക്കവും കാണിച്ചു തുടങ്ങുകയോ ചെയ്താല്‍ ഫോണ്‍ ഹാക്കു ചെയ്യപ്പെട്ടിരിക്കാമെന്ന് അനുമാനിക്കാം. (ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുളള ബ്രാന്‍ഡായ ഷഓമി ഏതാനും വര്‍ഷം മുൻപ് തങ്ങളുടെ ഫോണുകളില്‍ പരസ്യം കാണിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഫോണ്‍ ആദ്യം സെറ്റ്-അപ് ചെയ്യുമ്പോൾ തന്നെ ഇതു വേണ്ടെന്നു പറയാനുള്ള അവകാശവും ഉപയോക്താവിനു നല്‍കുന്നുണ്ട്.)

ADVERTISEMENT

 

∙ നിങ്ങളറിയാതെ ഫോണില്‍ നിന്ന് ടെസ്റ്റ് സന്ദേശങ്ങളോ കോളുകളോ പോയിട്ടുണ്ടെങ്കില്‍ ജാഗ്രത പാലിക്കണം. നിങ്ങള്‍ ഫോണിന്റെ മെസേജിങ് ആപ്പില്‍ കണ്ട സന്ദേശം അയച്ചിട്ടില്ല, അല്ലെങ്കില്‍ കോള്‍ ലിസ്റ്റില്‍ കണ്ട കോള്‍ നടത്തിയിട്ടില്ലെങ്കില്‍ ശ്രദ്ധിക്കണം.

 

∙ നിങ്ങളുടെ ഫോണ്‍ ഉപയോഗം സാധാരണ നിലയിലായിരിക്കുകയും, എന്നാല്‍ പതിവിലേറെ ഡേറ്റാ ഉപയോഗം  വര്‍ധിച്ചിട്ടുമുണ്ടെങ്കില്‍ ശ്രദ്ധിക്കണം. 

ADVERTISEMENT

 

∙ നിങ്ങള്‍ക്ക് പരിചയമില്ലാത്ത ആപ്പുകള്‍ ഫോണിലുണ്ടെങ്കില്‍ കരുതല്‍ വേണം. മുൻപെങ്ങും കണ്ടിട്ടിട്ടില്ലാത്ത ഒരു ആപ്പ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ വന്നിട്ടുണ്ടെങ്കില്‍ നിശ്ചയമായും ശ്രദ്ധിക്കണം.

 

∙ നിങ്ങളുടെ ഫോണ്‍ ഉപയോഗ രീതികള്‍ക്ക് മാറ്റമുണ്ടായിട്ടില്ല, പക്ഷേ ബാറ്ററി അതിവേഗം തീരുന്നുവെങ്കില്‍ (ബാറ്ററി മാറേണ്ട സമയം ആയിട്ടില്ലെങ്കില്‍) കൂടുതല്‍ ശ്രദ്ധ നല്‍കണം. 

ADVERTISEMENT

 

∙ ഫോണിന്റെ വേഗം പൊടുന്നനെ കുറഞ്ഞിട്ടുണ്ടെങ്കിലും ശ്രദ്ധ വേണം. പതിവിലേറെ സമയമെടുത്താണ് ആപ്പുകള്‍ ലോഡ് ആകുന്നതെങ്കില്‍ ഒരു പക്ഷേ ഹാക്കിങ് നടന്നിട്ടുണ്ടാകാം.

 

ഇതെങ്ങനെ സംഭവിച്ചു?

 

∙ ദുഷ്ടലാക്കുള്ള ആപ്പുകള്‍ അറിഞ്ഞോ അറിയാതെയൊ ഡൗണ്‍ലോഡ് ചെയ്തിരിക്കാം.

∙ വാട്‌സാപ്പിലോ, മെയിലിലോ, എസ്എംഎസ് ആയോ എത്തിയ സംശയകരമായ ലിങ്കുകളില്‍ ക്ലിക്കു ചെയ്തിരിക്കാം. 

∙ സുരക്ഷിതമല്ലാത്ത പബ്ലിക് വൈ-ഫൈ ഉപയോഗിച്ചിട്ടുണ്ടാകാം.

∙ നിങ്ങളെ നിരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലും ഏതെങ്കിലും രീതിയില്‍ ഇന്‍സ്‌റ്റാള്‍ ചെയ്തിരിക്കാം.

 

ഹാക്കു ചെയ്യപ്പെട്ടെങ്കില്‍ എന്തു നടപടി സ്വീകരിക്കണം?

 

∙ ഹാക്കു ചെയ്യപ്പെട്ടുവെന്ന് ഉറപ്പിക്കാനായെങ്കില്‍ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ഇക്കാര്യം അറിയിക്കുക. തന്റെ നമ്പറില്‍ നിന്ന് സന്ദേശമോ മറ്റോ വന്നെങ്കില്‍ അത് വിളിച്ച് അന്വേഷിക്കണമെന്നു പറയുക. ലിങ്ക് ആണെങ്കില്‍ ക്ലിക്കു ചെയ്യരുതെന്ന് പറയുക. ഇതുവഴി മാല്‍വെയര്‍ കൂടുതല്‍ പടരുന്നത് തടയാം.

ടിക്ടോക് ആപ്ലിക്കേഷൻ (Photo Illustration by Drew Angerer/Getty Images)

∙ സംശയമുള്ള ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

∙ നല്ല ഒരു ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.

∙ ഫോണ്‍ (ഫാക്ടറി) റീസെറ്റ് ചെയ്യുക.

∙ പാസ്‌വേഡ് മാറ്റുക.

 

∙ ഷഓമിയുടെ വില കുറഞ്ഞ 5ജി ഫോണ്‍ അവതരിപ്പിച്ചു

 

ഷഓമിയുടെ റെഡ്മി നോട്ട് ശ്രേണിയിലുള്ള ഏറ്റവും വില കുറഞ്ഞ 5ജി ഫോണ്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10ടി 5ജി എന്ന പേരിലാണ് വില്‍പ്പനയ്‌ക്കെത്തുക. മീഡിയടെക് ഡിമെന്‍സിറ്റി 700 ഒക്ടാ കോര്‍ ആണ് പ്രോസസര്‍. ഫോണിന് 90 ഹെട്‌സ് അഡാപ്റ്റീവ് റിഫ്രെഷ്റേറ്റുള്ള സ്‌ക്രീനും ഉണ്ട്. ആമസോണ്‍, മി.കോം, മീ ഹോം, മീ സ്റ്റുഡിയോ സ്‌റ്റോഴ്‌സ് എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ജൂലൈ 26ന് 12 മണി മുതല്‍ ഫോണ്‍ വാങ്ങാം. തുടക്ക വേരിയന്റിന് (4ജിബി + 64ജിബി) 13,999 രൂപയാണ് വില. അതേസമയം 6 ജിബി+128 ജിബി വേരിയന്റിന് 15,999 രൂപ നല്‍കണം. ഇരു മോഡലുകള്‍ക്കും തുടക്ക ഓഫറെന്നു പറഞ്ഞാണ് ഈ വില ഇട്ടിരിക്കുന്നത്. കൂടാതെ, എച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപയുടെ അധിക ഇളവ് ലഭിക്കും. അതായത് തുടക്ക മോഡല്‍ 12,999 രൂപയ്ക്കു ലഭിക്കും.

 

ഫോണിന് 6.5-ഇഞ്ച് ഡോട്ട്ഡിസ്‌പ്ലെ സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. യുഎഫ്എസ് 2.2 സ്റ്റോറേജ് രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന് 5,000 എംഎഎച് ബാറ്ററിയും, 22.5w ഫാസ്റ്റ് ചാര്‍ജറും ലഭിക്കും. ഈ മോഡലിന് 48 എംപി പ്രധാന ക്യാമറ, 2 എംപി മാക്രോ, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ നല്‍കിയിരിക്കുന്നു. സെല്‍ഫി ക്യാമറയ്ക്ക് 8 എംപിയാണ് റെസലൂഷന്‍. പി2ഐ സ്പ്ലാഷ് റെസിസ്റ്റന്‍സ് ഉള്ളതിനാല്‍ അല്‍പം വെള്ളം തെറിച്ചാലും കുഴപ്പമുണ്ടാവില്ല. അതേസമയം, ഷഓമി ഇതേ വിലയ്ക്ക് മറ്റൊരു സബ് ബ്രാന്‍ഡ് ആയ പോക്കോയുടെ മോഡലും വില്‍ക്കുന്നുണ്ട് - പോക്കോഎം3 പ്രോ 5ജി. പല സ്‌പെസിഫിക്കേഷന്‍സിലും സമാനതയുള്ളത് യാദൃശ്ചികമാവില്ല. 

 

∙ ടിക്‌ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്

 

നിരോധിക്കപ്പെട്ട ചൈനീസ് ആപ്പായ ടിക്‌ടോക്ക് ഇന്ത്യയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. പേര് എഴുതുന്ന രീതിയില്‍ അല്‍പം മാറ്റം വരുത്തിയാണ് (TickTock) തിരിച്ചുവരവിനു ശ്രമിക്കുന്നത്. പുതിയ ട്രേഡ്മാര്‍ക്ക് കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ എക്കാലത്തെയും ഏറ്റവും ജനപ്രീതി നേടിയ ആപ്പുകളിലൊന്നായിരുന്നു ടിക്‌ടോക്ക്.

 

∙ 878 ഗ്രാം ഭാരമുള്ള ലാപ്‌ടോപ്പുമായി ഫുജിറ്റ്‌സു!

 

താരതമ്യേന കുറഞ്ഞ വിലയ്ക്ക് മികച്ച ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചിരുന്ന കമ്പനിയായ ഫുജിറ്റ്‌സു കണ്‍സ്യൂമര്‍ കംപ്യൂട്ടര്‍ നിര്‍മാണം നിർത്തിയിരുന്നു. എന്നാല്‍, കമ്പനി ഇപ്പോള്‍ രണ്ടു പ്രീമിയം ലാപ്‌ടോപ്പുകളുമായി തിരിച്ചെത്തിയിരിക്കുന്നു. ആമസോണുമായി സഖ്യത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ലാപ്‌ടോപ്പുകളുടെ ആദ്യ വില്‍പ്പന ജൂലൈ 26 ന് ആമസോണിന്റെ പ്രൈം ഡേ സെയിൽ നടക്കും. മെയ്ഡ് ഇന്‍ ജപ്പാന്‍ ലേബല്‍ പതിച്ചായിരിക്കും ലാപ്‌ടോപ്പുകള്‍ എത്തുക.

 

ജപ്പാനില്‍ ഡിസൈന്‍ ചെയ്ത്, എൻജിനീയറിങ് നടത്തിയ ലാപ്‌ടോപ്പുകള്‍ പ്രാദേശികമായാണ് നിര്‍മിക്കുന്നതെന്ന് കമ്പനി പറയുന്നു. അതേസമയം, പുതിയ ഫുജിറ്റ്‌സു കമ്പനിയില്‍ 50 ശതമാനം ഓഹരി ലെനോവോയുടേതാണ്. ഇന്റലിന്റെ 11-ാം തലമുറ പ്രോസസറുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുകളിലൊന്ന് യുഎച്-എക്‌സ് ആണ്. ഇത് ഒരു 2-1 കണ്‍വേര്‍ട്ടബിള്‍ മോഡലാണ്. 86,990 രൂപയായിരിക്കും വില. രണ്ടാമത്തേത് യുഎച്-എക്‌സ് തിന്‍ ആന്‍ഡ് ലൈറ്റ് ലാപ്‌ടോപ്പായിരിക്കും. വില 80,990 രൂപ.

 

∙ ഐഒഎസ് 14.7 പുറത്തിറക്കി

 

ഐഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് ഇറക്കി - ഐഒഎസ് 14.7. ഐഫോണ്‍ 6എസ് മുതലുള്ള മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റാള്‍ ചെയ്യാം. അതേസമയം, ഇതില്‍ ചില ബഗുകള്‍ ഉണ്ടെന്ന് പിസി മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചില ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് ഫോണുമായി പെയര്‍ ചെയ്ത ആപ്പിള്‍ വാച്ചുകള്‍ അണ്‍ലോക് ചെയ്യാനാകുന്നില്ലെന്നും റപ്പോർട്ടുകളുണ്ട്. 

 

വിവരങ്ങൾക്ക് കടപ്പാട്: നോര്‍ട്ടണ്‍, ഷഓമി, ഗിസ്‌ചൈന, ഫുജിറ്റ്‌സു, പിസി മാഗസിന്‍

 

English Summary: How to know your Phone is hacked?