ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ ബഹുദൂരം പിന്തള്ളി ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കിന്റെ ആസ്തി 250 ബില്ല്യന്‍ ഡോളര്‍ (ഏകദേശേ 1,874,987.50 കോടി രൂപ) കടന്നുവെന്ന് റിപ്പോര്‍ട്ട്. 197 ബില്ല്യന്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. എന്നാല്‍, അക്ഷരാര്‍ഥത്തില്‍ ഉറക്കം നഷ്ടപ്പെട്ട മസ്‌ക് ടെസ്‌ല

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ ബഹുദൂരം പിന്തള്ളി ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കിന്റെ ആസ്തി 250 ബില്ല്യന്‍ ഡോളര്‍ (ഏകദേശേ 1,874,987.50 കോടി രൂപ) കടന്നുവെന്ന് റിപ്പോര്‍ട്ട്. 197 ബില്ല്യന്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. എന്നാല്‍, അക്ഷരാര്‍ഥത്തില്‍ ഉറക്കം നഷ്ടപ്പെട്ട മസ്‌ക് ടെസ്‌ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ ബഹുദൂരം പിന്തള്ളി ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കിന്റെ ആസ്തി 250 ബില്ല്യന്‍ ഡോളര്‍ (ഏകദേശേ 1,874,987.50 കോടി രൂപ) കടന്നുവെന്ന് റിപ്പോര്‍ട്ട്. 197 ബില്ല്യന്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. എന്നാല്‍, അക്ഷരാര്‍ഥത്തില്‍ ഉറക്കം നഷ്ടപ്പെട്ട മസ്‌ക് ടെസ്‌ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ ബഹുദൂരം പിന്തള്ളി ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കിന്റെ ആസ്തി 250 ബില്ല്യന്‍ ഡോളര്‍ (ഏകദേശേ 1,874,987.50 കോടി രൂപ) കടന്നുവെന്ന് റിപ്പോര്‍ട്ട്. 197 ബില്ല്യന്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. എന്നാല്‍, അക്ഷരാര്‍ഥത്തില്‍ ഉറക്കം നഷ്ടപ്പെട്ട മസ്‌ക് ടെസ്‌ല മേധാവി സ്ഥാനം ഒഴിഞ്ഞേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. പണം കൂടിയതല്ല ഉറക്കം നഷ്ടപ്പെടാൻ കാരണം, ഒരേസമയം നിരവധി കമ്പനികളുടെ കാര്യങ്ങൾ നോക്കേണ്ടിവരുന്നതിനാലാണ് മസ്കിന് ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത്. 

 

ADVERTISEMENT

ടെസ്‌ലയുടെ മൂന്നാം പാദ റിപ്പോർട്ട് വിശദീകരിച്ചത് കമ്പനിയുടെ മുഖ്യ ധനകാര്യ ഉദ്യോഗസ്ഥൻ സാക്കറെ കിര്‍ക്‌ഹോണ്‍ (Zachary Kirkhorn) ആണ്. സാധാരണ മസ്‌ക് എത്തിയിരുന്ന ഈ പരിപാടിയിൽ അദ്ദേഹത്തിന്റെ അഭാവം ശ്രദ്ധേയമായിരുന്നു. ഇതോടെയാണ് മസ്‌ക് ടെസ്‌ല മേധാവി സ്ഥാനം ഓഴിഞ്ഞേക്കുമെന്ന ചര്‍ച്ചകൾ വീണ്ടും തുടങ്ങിയത്. വേണ്ടത്ര ഉറക്കം ലഭിക്കാത്ത മസ്‌ക് അത്യാവശ്യമായി വിശ്രമം എടുത്തിരിക്കുകയാണെന്നും ദി വേര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

മസ്‌കിന്റെ സവിശേഷമായ സംഭാഷണ രീതികൊണ്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കേണ്ടതായിരുന്നു ടെസ്‌ലയുടെ മൂന്നാം പാദത്തിലെ റിപ്പോർട്ട് വിശദീകരണം. എന്നാൽ, എന്തെങ്കിലുമൊക്കെ വിളിച്ചു പറയാറുള്ള മസ്‌ക് ശൈലിക്കു പകരം വ്യക്തമായ കണക്കുകള്‍ നിരത്തിയാണ് സാക്കറെയും കമ്പനിയുടെ വൈസ് പ്രസിഡന്റുമാരായ ലാര്‍സ് മൊറാവിയും ഡ്രൂ ബാലിങ്‌ഗോയും റിപ്പോർട്ട് അവതരിപ്പിച്ചത്. മസ്‌ക് ശൈലിക്കു പകരമായി കൂടുതല്‍ അളന്നുമുറിച്ച രീതിയിലാണ് ടെസ്‌ല എക്‌സിക്യൂട്ടീവുമാര്‍ സംസാരിച്ചതെങ്കിലും അവരുടെ സംസാരത്തിലും ചില വൈരുധ്യങ്ങള്‍ കടന്നുകൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

ADVERTISEMENT

∙ മസ്‌ക് ടെസ്‌ല മേധാവി സ്ഥാനം ഒഴിയുമോ?

 

കഴിഞ്ഞ വര്‍ഷങ്ങളില്‍ മസ്‌ക് തന്നെ ഏതാനും വര്‍ഷത്തേക്ക് കമ്പനിയുടെ മേധാവി സ്ഥാനം ഒഴിയുന്ന കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോഡല്‍ 3, മോഡല്‍ വൈ കാറുകള്‍ ഇറക്കിയ ശേഷം ഇടവേള എടുക്കുന്ന കാര്യത്തെക്കുറിച്ചാണ് ഒരിക്കല്‍ അദ്ദേഹം സംസാരിച്ചത്. കൂടാതെ, ഈ വര്‍ഷം ജൂലൈയില്‍ ഒരു കോടതിയില്‍ അദ്ദേഹം നടത്തിയ സാക്ഷി പറയലിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. താന്‍ ടെസ്‌ലയുടെ മേധാവി സ്ഥാനം ഒഴിയാൻ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ താന്‍ തുടരേണ്ടതായുണ്ടെന്നും അല്ലെങ്കില്‍ കമ്പനി ഇല്ലാതാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

 

ADVERTISEMENT

∙ പണം ദാനം ചെയ്യാത്തതിനും മസ്‌കിനു വിമര്‍ശനം

 

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെയും ബെര്‍ക്‌ഷെയര്‍ ഹാത്‌വേ മേധാവി വാറാന്‍ ബഫറ്റിന്റെയും വരുമാനം ഒരുമിച്ചു കൂട്ടിയാല്‍ ലഭിക്കുന്ന തുകയിലേറെയാണ് മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി. ലോകത്തെ ധനികരുടെ പുതിയ പട്ടിക പ്രകാരം ഗേറ്റ്സ് (133 ബില്ല്യന്‍ ഡോളര്‍) മൂന്നാം സ്ഥാനത്തും, ബഫറ്റ് (105 ബില്ല്യന്‍ ഡോളര്‍) പത്താം സ്ഥാനത്തുമാണ്. അതേസമയം, ഇങ്ങനെ പണം സമ്പാദിക്കുന്നവര്‍ കുറച്ചു പണമെങ്കിലും ദാനം ചെയ്യുന്ന രീതി കണ്ടുവരുന്നതാണ്. ഗേറ്റ്സും ബഫറ്റുമൊക്കെ ബില്ല്യന്‍ കണക്കിനു ഡോളര്‍ സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമായി ദാനം ചെയ്തിട്ടുണ്ട്. സ്‌പേസ്എക്‌സ് കമ്പനിയുടെ 48 ശതമാനം ഓഹരിയും മസ്‌കാണ് കൈയ്യില്‍ വച്ചിരിക്കുന്നതെന്നു പറയുന്നു. മസ്‌കിന് ദാനശീലം തീര്‍ത്തും ഇല്ലെന്നും പറയുന്നു.

 

∙ ടെസ്‌ലയുടെ പുതിയ കണക്കുകള്‍ ഇങ്ങനെ

 

കഴിഞ്ഞ പാദത്തില്‍ ടെസ്‌ല നേടിയത് 1.62 ബില്ല്യന്‍ ഡോളർ വരുമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി ഉണ്ടാക്കിയതിന്റെ അഞ്ചു മടങ്ങ് അധികമാണിത്. കമ്പനിയുടെ ഓപ്പറേറ്റിങ് വരുമാനം 2 ബില്ല്യൻ ഡോളറായി എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ പാദത്തില്‍ 238,000 വാഹനങ്ങള്‍ ഉണ്ടാക്കിയെന്നും, 240,000 എണ്ണം വിറ്റുവെന്നും പറയുന്നു. 

 

∙ വാട്‌സാപ്പില്‍ ഒരു സന്ദേശം ആദ്യം പോസ്റ്റ് ചെയ്ത വ്യക്തിയേ കണ്ടുപിടിച്ചേ തീരൂ – കേന്ദ്രം

 

കേന്ദ്രത്തിന്റെ പുതിയ ഐടി നയത്തിലെ വിവാദമായ ആവശ്യങ്ങളിലൊന്നാണ് വാട്‌സാപ്പില്‍ ആരാണ് ആദ്യം ഒരു സന്ദേശം പോസ്റ്റു ചെയ്തത് കണ്ടെത്തണം എന്നത്. ഇക്കാര്യത്തിൽ ഉറച്ചുനില്‍ക്കുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചത്. സുരക്ഷിതമായ ഒരു സൈബര്‍ ഇടം ഒരുക്കാന്‍ ഇതു വേണമെന്നാണ് കമ്പനി വാദിച്ചത്. കേന്ദ്രം പറയുന്ന രീതിയില്‍ ചെയ്യണമെങ്കില്‍ വാട്‌സാപ്പിന്റെ എല്‍ക്രിപ്ഷന്‍ തകര്‍ക്കണമെന്നും ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറണമെന്നുമാണ് വാട്സാപ്പിനായി ഹാജരായവര്‍ വാദിക്കുന്നത്.

 

∙ വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോക്താക്കളുടെ ഡേറ്റ വിറ്റ് പണമുണ്ടാക്കുന്നു –  കേന്ദ്രം

 

വാട്‌സാപ്പും ഫെയ്‌സ്ബുക്കും ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ഡേറ്റ ശേഖരിച്ച് വയ്ക്കുകയും തുടര്‍ന്ന് ഇതുപയോഗിച്ച് പണമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ഐടി മന്ത്രാലയം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗിച്ചു കാശുണ്ടാക്കുന്ന ഇവര്‍ക്ക് ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചു പറയാന്‍ യാതൊരു അവകാശവുമില്ലെന്നും കേന്ദ്രം പറയുന്നു. 

 

∙ 16 ലക്ഷം ഫിഷിങ് ഇമെയിലുകള്‍ തടഞ്ഞുവെന്ന് ഗൂഗിള്‍

 

ഇക്കഴിഞ്ഞ മേയ് മുതല്‍ 16 ലക്ഷം ഫിഷിങ് ഇമെയിലുകള്‍ തടഞ്ഞുവെന്ന് ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് പറയുന്നു. ഇവ യൂട്യൂബ് അക്കൗണ്ടുകള്‍ക്കു നേരെയുളളവ ആയിരുന്നു എന്നും കമ്പനി വെളിപ്പെടുത്തി. ജിമെയിലിലെ ഫിഷിങ് ആക്രമണം 99.6 ശതമാനം കുറച്ചുവെന്ന് കമ്പനി അവകാശപ്പെട്ടു. 

 

∙ ഫോണ്‍പേ വഴി മൊബൈല്‍ റീച്ചാര്‍ജ് ചെയ്താൽ 1 രൂപ പ്രോസസിങ് ഫീ നല്‍കണം

 

ഫോണ്‍പേ വഴി മൊബൈല്‍ റീച്ചാര്‍ജ് ചെയ്താൽ 1-2 രൂപ വരെ പ്രോസസിങ് ഫീയായി ഈടാക്കും. ഇത് 50 രൂപയ്ക്കു മേല്‍ നടത്തുന്ന റീച്ചാര്‍ജുകള്‍ക്കായിരിക്കും ബാധകം. ഉപയോക്താക്കള്‍ 50-100 രൂപയ്ക്കു നടത്തുന്ന റീച്ചാര്‍ജുകള്‍ക്ക് 1 രൂപയും, 100 രൂപയ്ക്കു മേലുള്ള റീച്ചാര്‍ജുകള്‍ക്ക് 2 രൂപയും ഈടാക്കാനാണ് തീരുമാനം. അതേസമയം തങ്ങള്‍ മാത്രമല്ല ഇത്തരത്തില്‍ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതെന്നും കമ്പനി പറഞ്ഞു.

 

∙ റിയല്‍മിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുല്‍

 

പുതിയ ബ്രാന്‍ഡ് അംബാസഡര്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുല്‍ ആയിരിക്കുമെന്ന് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന ഉത്സവകാല വില്‍പനയിയില്‍ കമ്പനിക്ക് 3,500 കോടി രൂപ വരുമാനം നേടാനായെന്നും കമ്പനി വെളിപ്പെടുത്തി.

 

∙ 16,600 കോടിയുടെ ഐപിഒ ഇറക്കാന്‍ പേടിഎമ്മിന് അംഗീകാരം

 

പേടിഎമ്മിന് 16,600 കോടി രൂപയുടെ ഐപിഒ ഇറക്കാനുള്ള അംഗീകാരം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കി. ഐപിഒ വിജയിച്ചാല്‍ പേടിഎമ്മിന്റെ മൂല്യം 1.47-1.78 ലക്ഷം കോടിയായി ഉയര്‍ന്നേക്കാം.

 

∙ ഒപ്പോ ആദ്യ ഫോള്‍ഡബിൾ ഫോണ്‍ അടുത്ത മാസം ഇറക്കിയേക്കാം

 

ഫോണ്‍ നിര്‍മാതാവ് ഒപ്പൊ നവംബറില്‍ ആദ്യ ഫോള്‍ഡബിൾ ഫോണ്‍ ഇറക്കിയേക്കാമെന്ന് ജിഎസ്എം അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. ഫോണിന് എന്തു പേരായിരിക്കും നല്‍കുക എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പറയുന്നു. 

 

English Summary: Why Elon Musk may be ‘sleep-deprived’ and in need of a break