കഴിഞ്ഞ ദിവസങ്ങളിലെ സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാ വിഷയമാണ് ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓൺലൈൻ പ്രസംഗത്തിനിടെയുണ്ടായ ആശയക്കുഴപ്പം. എന്നാൽ ആശയക്കുഴപ്പത്തിനു കാരണമായത് ടെലിപ്രോംപ്റ്ററിന്റെ തകരാറല്ല. ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും മോദിയുടെ ടീമും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസങ്ങളിലെ സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാ വിഷയമാണ് ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓൺലൈൻ പ്രസംഗത്തിനിടെയുണ്ടായ ആശയക്കുഴപ്പം. എന്നാൽ ആശയക്കുഴപ്പത്തിനു കാരണമായത് ടെലിപ്രോംപ്റ്ററിന്റെ തകരാറല്ല. ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും മോദിയുടെ ടീമും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ പ്രശ്നമാണ് പ്രസംഗം ആവർത്തിക്കാനിടയാക്കിയതെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ADVERTISEMENT

അതേസമയം, നേരത്തേയും മോദിയുടെ ഇംഗ്ലിഷ് പ്രസംഗവും ടെലിപ്രോംപ്റ്ററും വാർത്തയായിട്ടുണ്ട്. മോദി ഇംഗ്ലീഷിൽ പ്രസംഗിക്കുന്നത് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് എന്നത് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകാറുണ്ട്. പ്രസംഗം നോക്കി വായിക്കാൻ സഹായിക്കുന്ന ടെലിപ്രോംപ്റ്റർ പണിമുടക്കിയതു മൂലം മോദി പ്രസംഗത്തിനിടെ തപ്പിത്തടയുന്നു എന്ന മട്ടിലാണ് കഴിഞ്ഞ ദിവസം വിഡിയോ പ്രചരിച്ചത്. #TeleprompterPM എന്ന ഹാഷ്ടാഗ് വരെ ട്വിറ്ററിൽ തരംഗമായിട്ടുണ്ട്. ലോക നേതാക്കൾ ടെലി പ്രോംപ്ടർ നോക്കി പ്രസംഗിക്കുന്നത് പുതിയ സംഭവമാണോ? അങ്ങനെ പ്രസംഗിക്കുന്നതിൽ തെറ്റുണ്ടോ? എന്താണ് ടെലി പ്രോംപ്റ്റർ?

∙ എന്താണ് ടെലി പ്രോംപ്റ്റർ?

ADVERTISEMENT

സംഭവം രാഷ്ട്രീയം ആണെങ്കിലും ചർച്ച ചെയ്യുന്ന മിക്കവർക്കും ടെലി പ്രോംപ്റ്റർ എന്തെന്നറിയില്ല. അതെന്തോ വലിയ തെറ്റു ചെയ്യാൻ ഉപയോഗിക്കുന്ന വസ്തു പോലെയാണ് മിക്കവരും നോക്കികാണുന്നതെന്ന് ചർച്ചകളിൽ നിന്നു മനസിലാകും. ടെലിവിഷൻ ചാനലുകൾ വർഷങ്ങൾക്ക് മുൻപേ ഉപയോഗിക്കുന്ന ഒന്നാണ് ടെലി പ്രോംപ്റ്റർ. ഇതിന്റെ ഏറ്റവും പുതിയ സംവിധാനങ്ങളാണ് നേതാക്കൾ പ്രസംഗിക്കാൻ ഉപയോഗിക്കുന്നത്. ചാനലുകളിൽ ക്യാമറയും പ്രോംപ്റ്ററും ഒരേ സ്ഥലത്തായിരിക്കും. ഇതിനാലാണ് അവതാരകർ നോക്കി വായിക്കുന്നത് പോലെ തോന്നാത്തത്.

നേരത്തെ പ്രോംറ്ററുകൾ പിസിആറിൽ ഇരിക്കുന്നവരായിരുന്നു നിയന്ത്രിച്ചിരുന്നത്. അവതാരകയുടെ വായനയുടെ വേഗത്തിന് അനുസരിച്ച് ആരെങ്കിലും പ്രോംപ്റ്റർ ചലിപ്പിച്ചു കൊടുക്കും. എന്നാൽ ടെക്നോളജി വളർന്നതോടെ അവതാരകയ്ക്ക് തന്നെ ഇഷ്ടത്തിനനുസരിച്ച് പ്രോംപ്റ്റർ ചലിപ്പിക്കാമെന്നായി. വയർലെസ് സംവിധാനങ്ങൾ ഉപയോഗിച്ച് വരെ പ്രോംപ്റ്റർ ടെക്സ്റ്റ് ചലിപ്പിക്കാം. 

ADVERTISEMENT

∙ പ്രവർത്തനം എങ്ങനെ?

നേരത്തെ ടൈപ്പ് ചെയ്ത ടെക്സ്റ്റ് പ്രോംപ്റ്ററിലെത്തിക്കുന്നു. ഇത് പിന്നീട് ക്രമത്തിൽ വായിക്കുന്നു. ഇതാണ് ചാനൽ സ്റ്റുഡികളിൽ സംഭവിക്കുന്നത്. വാർത്ത വായിക്കുന്നവരുടെ ഇഷ്ടത്തിനു അനുസരിച്ച് ടെക്സ്റ്റ് താഴോട്ടും മുകളിലേക്കും സ്ക്രോൾ ചെയ്ത് വായിക്കാം. റിമോട്ട് കൺട്രോൾ വഴിയും പുതിയ പ്രോംപ്റ്ററുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും.

∙ ബൈഡനും ഒബാമയും പ്രോംപ്റ്റർ ഉപയോഗിക്കുന്നു

നന്നായി ഇംഗ്ലിഷ് അറിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഒബാമ പോലും പ്രോംപ്റ്റർ നോക്കിയാണ് പ്രസംഗിക്കാറ്. നേരത്തെയും പല നേതാക്കളും പ്രോംപ്റ്റർ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ വരുമ്പോൾ മോദിയുടെ ടെലി പ്രോംപ്റ്റർ പ്രസംഗം അത്ര വലിയ ചർച്ചാ വിഷയമാക്കേണ്ടതില്ല.

English Summary: What is teleprompter and how it works?