ആഗോള ഐടി രംഗത്ത് ബഹുമാനിക്കപ്പെടുന്ന കമ്പനികളായ ടിസിഎസും ഇന്‍ഫോസിസും മറ്റും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിൽ വൻ തട്ടിപ്പുകളുടെ ബുദ്ധികേന്ദ്രങ്ങളുമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന യൂട്യൂബർ. യുഎസിലെ 65 വയസ്സിനു മേല്‍ പ്രായമുള്ള നൂറുകണക്കിനു പേരിൽനിന്ന്, ഇന്ത്യയില്‍

ആഗോള ഐടി രംഗത്ത് ബഹുമാനിക്കപ്പെടുന്ന കമ്പനികളായ ടിസിഎസും ഇന്‍ഫോസിസും മറ്റും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിൽ വൻ തട്ടിപ്പുകളുടെ ബുദ്ധികേന്ദ്രങ്ങളുമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന യൂട്യൂബർ. യുഎസിലെ 65 വയസ്സിനു മേല്‍ പ്രായമുള്ള നൂറുകണക്കിനു പേരിൽനിന്ന്, ഇന്ത്യയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള ഐടി രംഗത്ത് ബഹുമാനിക്കപ്പെടുന്ന കമ്പനികളായ ടിസിഎസും ഇന്‍ഫോസിസും മറ്റും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിൽ വൻ തട്ടിപ്പുകളുടെ ബുദ്ധികേന്ദ്രങ്ങളുമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന യൂട്യൂബർ. യുഎസിലെ 65 വയസ്സിനു മേല്‍ പ്രായമുള്ള നൂറുകണക്കിനു പേരിൽനിന്ന്, ഇന്ത്യയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള ഐടി രംഗത്ത് ബഹുമാനിക്കപ്പെടുന്ന കമ്പനികളായ ടിസിഎസും ഇന്‍ഫോസിസും മറ്റും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിൽ വൻ തട്ടിപ്പുകളുടെ ബുദ്ധികേന്ദ്രങ്ങളുമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന യൂട്യൂബർ. യുഎസിലെ 65 വയസ്സിനു മേല്‍ പ്രായമുള്ള നൂറുകണക്കിനു പേരിൽനിന്ന്, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ കോള്‍ സെന്ററുകള്‍ വഴി നൂറുകണക്കിനു കോടി ഡോളര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് യൂട്യൂബറായ മാര്‍ക് റോബറാണ് തെളിവുകൾ നിരത്തി പറയുന്നത്. ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളിൽ ചിലത് കേരളത്തിലും പ്രവർത്തിക്കുന്നുവെന്നും മാർക്കിന്റെ വിഡിയോയിൽ പറയുന്നു.

∙ തട്ടിയെടുത്ത തുക കണ്ട് ഞെട്ടരുത്

ADVERTISEMENT

കോളര്‍ ഐഡന്റിഫയിങ് സിസ്റ്റമായ ട്രൂകോളറിന്റെ കണക്കുപ്രകാരം, അമേരിക്കയിലെ മുതര്‍ന്നവരില്‍ നിന്ന് 2021ല്‍ മാത്രം ഇത്തരം കോള്‍ സെന്ററുകള്‍ തട്ടിച്ചെടുത്തിരിക്കുന്നത് ഏകദേശം 3000 കോടി ഡോളറാണ്! ഭൂമിയുടെ മറുഭാഗത്തിരുന്നാണ് യൂട്യൂബർ മാര്‍ക്കും കൂട്ടുകാരും തട്ടിപ്പുകാരെ തുറന്നു കാണിച്ചത്. ഇതിനുപയോഗിക്കുന്നത് വിചിത്രമായ മാര്‍ഗങ്ങളുമാണ്. പാറ്റകളെ അടക്കം ഉപയോഗിച്ചാണ് മാര്‍ക്കും സുഹൃത്തുക്കളും തട്ടിപ്പു കേന്ദ്രങ്ങളെ ‘ആക്രമിക്കുന്നത്’.
നാസയിലും ആപ്പിളിലും ജോലി ചെയ്തിട്ടുള്ള എൻജിനീയറായ മാർക്കിന്റെ യൂട്യൂബ് ചാനലിന് ഇപ്പോള്‍ 21 ദശലക്ഷത്തിലേറെ ഫോളോവേഴ്സും ഉണ്ട്. പത്ത് വര്‍ഷത്തിലേറെയായി അദ്ദേഹം യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു. ഇത്തരം തട്ടിപ്പുകാര്‍ 60 ദശലക്ഷത്തിലേറെ ആളുകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് മാര്‍ക്ക് പറയുന്നത്.

∙ തട്ടിപ്പുകാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു

ഒരു ഇമെയില്‍ അല്ലെങ്കില്‍ ഒരു സ്പാം കോള്‍ വഴിയാണ് തുടക്കം. ആമസോണില്‍ നിന്നോ മൈക്രോസോഫ്റ്റില്‍ നിന്നോ ഒക്കെ ആണെന്നു പറഞ്ഞാണ് കോൾ വരിക. ഒരു മുതിര്‍ന്ന സ്ത്രീയില്‍നിന്ന് 20,000 ഡോളര്‍ തട്ടിച്ചെടുത്തതും ഒരു കാന്‍സര്‍ രോഗിയെ തട്ടിപ്പിനിരയാക്കിയതും മാർക്ക് വിഡിയോയിൽ കാണിക്കുന്നു. അവർ ശിഷ്ട ജീവിതത്തിനായി സ്വരുക്കൂട്ടിവച്ച പണമാണ് ഹൃദയശൂന്യരായ തട്ടിപ്പുകാര്‍ കൊണ്ടുപോകുന്നതെന്നാണ് മാര്‍ക്ക് പറയുന്നത്.

∙ എന്തുകൊണ്ട് 65 വയസ്സിനു മുകളിലുള്ളവര്‍ ആക്രമിക്കപ്പെടുന്നു?

ADVERTISEMENT

ആക്രമിക്കപ്പെടുന്നവരില്‍ 90 ശതമാനത്തിനും 65 വയസ്സിലേറെയുണ്ടെന്ന് മാര്‍ക്ക് പറയുന്നു. അവരില്‍ പലര്‍ക്കും ഇന്റര്‍നെറ്റിലെ ചതിക്കുഴികളെക്കുറിച്ച് അറിയില്ല. ഇതു കൂടാതെ ആക്രമണങ്ങളെല്ലാം നടത്തുന്നത് അമേരിക്കയിലെ പ്രവൃത്തി ദിവസങ്ങളിലും ആയിരിക്കും. ഇതുവഴി, മുതിര്‍ന്നവര്‍ മാത്രമാണ് വീട്ടിലുള്ളതെന്ന് മിക്കപ്പോഴും ഉറപ്പാക്കാം. അതിനാല്‍ തന്നെ തട്ടിപ്പു കോളുകള്‍ ഒരു ഞായറാഴ്ചയും എത്തുന്നില്ല. നിങ്ങള്‍ 65 വയസ്സിലേറെയുള്ളവരാണെങ്കില്‍ 1 എന്ന നമ്പറില്‍ അമര്‍ത്തുക എന്നു പറഞ്ഞാണ് പ്രായം ഉറപ്പാക്കുന്നത്. ആമസോണില്‍ നിന്നാണ് എന്നു പറഞ്ഞാണ് കൂടുതല്‍ വിളികളും എത്തുന്നത്. മൈക്രോസോഫ്റ്റ്, മാക്കഫി, നോര്‍ട്ടണ്‍ ആന്റി വൈറസ്, ഐആര്‍എസ് തുടങ്ങിയ കമ്പനികളുടെ പേരിലും കോളുകള്‍ വരും.

∙ പ്രതിവര്‍ഷം ഒരു കമ്പനി 18 ദശലക്ഷത്തോളം ഡോളര്‍ തട്ടിക്കുന്നു!

എന്തുമാത്രം പണമാണ് തട്ടിച്ചെടുക്കുന്നത് എന്ന കാര്യം കമ്പനി ബോസുമാരുടെ കംപ്യൂട്ടറുകളില്‍ സുരക്ഷിതമായി ഇരിക്കുന്നു. എന്നാല്‍, സുരക്ഷാ ക്യാമറകള്‍ വഴി ഒരു ബോസിനെ നിരീക്ഷിച്ച മാര്‍ക്ക് പറയുന്നത് ഇത്തരം വലിയ കോള്‍ സെന്ററുകള്‍ പ്രതിദിനം 60,000 ഡോളര്‍ ഉണ്ടാക്കുന്നു എന്നാണ്. അതായത് 18 ദശലക്ഷത്തോളം ഡോളര്‍ പ്രതിവര്‍ഷം! ഇവടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കും പണം ധാരാളമായി ലഭിക്കുന്നു. തുടക്ക കോള്‍ എടുക്കുന്ന ആള്‍ക്ക് പ്രതിമാസം 7000 ഡോളര്‍ ലഭിക്കുന്നു. ഇരയെ കൂടുതല്‍ നേരത്തേക്ക് ഫോണില്‍ നിർത്താനാകുകയും കോള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കുകയും ചെയ്താല്‍ 15,000 ഡോളര്‍ പ്രതിമാസം നേടാം. ഒരിക്കലും തങ്ങള്‍ നടത്തുന്നത് ഒരു തട്ടിപ്പാണെന്നോ അതില്‍ പെടുന്നവര്‍ ഇരകളാണെന്നോ വ്യാജ കോള്‍ സെന്റര്‍ നടത്തിപ്പുകാര്‍ പറയുന്നില്ല. പകരം തട്ടിപ്പിനെ സെയില്‍സ് എന്നും ഇരകളെ കസ്റ്റമര്‍മാര്‍ എന്നും വിശേഷിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ക്കും കൂട്ടുകാരും ഇത്തരത്തിലുള്ള ചെറിയ തട്ടിപ്പു സംഘങ്ങളെ അമേരിക്കയില്‍ തകര്‍ത്തിരുന്നു. പക്ഷേ, അവര്‍ അമേരിക്കയില്‍നിന്നു പ്രവര്‍ത്തിക്കുന്നുവെങ്കിലും ശരിക്കുള്ള കേന്ദ്രം ഇന്ത്യ ആണെന്നാണ് മാര്‍ക്ക് പറയുന്നത്. ഇത്തരത്തിലുള്ള ചില കമ്പനികളെ താത്കാലികമായോ എന്നന്നേക്കുമായോ തകര്‍ക്കുക എന്ന ദൗത്യമാണ് മാര്‍ക്ക് ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി എല്ലാ നല്ലവരുടെയും സഹകരണം തേടുന്നുമുണ്ട് മാര്‍ക്ക്. സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിപ്പുകാരുടെ സിസിടിവി ഫുട്ടേജിലേക്ക് കടന്നു കയറിയാണ് അദ്ദേഹം അവരെ തുറന്നുകാണിക്കുന്നത്.

ADVERTISEMENT

∙ നാലു കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാണിക്കുന്നു

മാര്‍ക്കിന്റെ വിഡിയോയില്‍ തുറന്നു കാണിക്കുന്ന നാലു വ്യാജ കോള്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നത് കൊല്‍ക്കത്തയിലാണ്. ഒന്നര വര്‍ഷത്തോളം ഇന്ത്യയില്‍ നിന്നുള്ള ‘ഇന്റര്‍നെറ്റ് കൊള്ളക്കാരെ’ പിന്തുടര്‍ന്ന ശേഷമാണ് താന്‍ അത്തരത്തിലുള്ള ഒരു സംഘത്തെ അറസ്റ്റു ചെയ്യിപ്പിച്ചതെന്നും മൂന്നു സംഘങ്ങളെ തുറന്നുകാണിച്ചതെന്നും മാര്‍ക്ക് പറയുന്നു. താനും ടെക് സപ്പോര്‍ട്ട് സ്‌കാംസ്, ട്രിളജി മീഡിയ എന്നീ രണ്ട് കണ്ടെന്റ് ക്രിയേറ്റര്‍മാരും സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിന് ഒടുവിലാണ് നാലു സംഘങ്ങളെയെങ്കിലും തുറന്നു കാണിക്കാനായതെന്നാണ് അവകാശവാദം. ട്രിളജി മീഡിയ ടീം ഇന്ത്യയില്‍ നേരിട്ടെത്തി പ്രവര്‍ത്തനം നടത്തി. തട്ടിപ്പുകാരെ തകര്‍ക്കാനായി തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യക്കാരെയും മാര്‍ക്ക് വിഡിയോയിൽ പരാമർശിക്കുന്നുണ്ട്.

∙ പുറത്തുനിന്നു നോക്കിയാല്‍....

കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാലു കോള്‍ സെന്ററുകളെയാണ് ഇവര്‍ ലക്ഷ്യമിട്ടത്. ഇവയില്‍ ഒന്ന് 12 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നു. തട്ടിപ്പുകാരുടെ സംഘമാണെങ്കിലും ഇവര്‍ക്ക് ഒരു വെബ്‌സൈറ്റ് പോലും ഉണ്ട്. ഇവരുടെ ജോലിക്കാരില്‍ ചെറിയൊരു ശതമാനം നിയമപരമായ കോള്‍ സെന്റര്‍ ജോലികള്‍ ചെയ്യുന്നു. പരിശോധനയുണ്ടായാൽ അവരെ കാണിച്ചു കൊടുക്കാനാണിത്.

∙ ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ അന്വേഷകരും സഹകരിച്ചു

ഈ തട്ടിപ്പുകമ്പനികളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഷം പത്ത് സ്വകാര്യ കുറ്റാന്വേഷകരെ തൊഴില്‍ അന്വേഷകരെന്ന രീതിയില്‍ കമ്പനികളിൽ ജോലിക്കു കയറ്റുകയാണ് ചെയ്ത്. അവരുടെ പ്രവര്‍ത്തനം മൂലം അമേരിക്കക്കാര്‍ക്ക് നഷ്ടപ്പെടുന്ന പണം മാര്‍ക്കും മറ്റും നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തു. അന്വേഷകരിലൊരാള്‍ ഓഫിസിലെ ചില കാര്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയതോടെ അത് കമ്പനി അറിയുകയും അയാള്‍ താമസിക്കുന്നിടത്തേക്ക് സുരക്ഷാ ജീവനക്കാരെ അയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ബാക്കി ഒന്‍പതു പേരോടും തങ്ങളുടെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതുവരെ ഒന്നും അറിയാത്തതു പോലെ കമ്പനികളില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

∙ പ്രാങ്ക് ആക്രമണം

ഇത്രയധികം സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള ഓഫിസുകളിലേക്ക് തമാശ രീതിയിലുള്ള (prank) ആക്രമണങ്ങളാണ് മാര്‍ക്കും കൂട്ടരും ആവിഷ്‌കരിച്ചത്. പുക പുറത്തു വിടാവുന്ന രീതിയില്‍ ഒരു വാട്ടര്‍ ബോട്ടില്‍, പാറ്റകളെ നിറച്ച ഒരു പെട്ടി, ഗ്ലിറ്റര്‍ ബോംബ് തുടങ്ങിയവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിനായി ഒന്നര വര്‍ഷം നീണ്ട ഒരുക്കത്തിനു ശേഷമാണ് ട്രിലജി മീഡിയാ ടീം ഇന്ത്യയില്‍ എത്തിയത്.

∙ 57,000ത്തോളം തട്ടിപ്പുകാര്‍ സുഖിച്ചു ജീവിക്കുന്നു

ഒരു തട്ടിപ്പു കമ്പനിയിൽ ആക്രമണം തുടങ്ങാന്‍ മാര്‍ക്കും കൂട്ടുകാരും പദ്ധതിയിട്ടപ്പോഴാണ് ഇത്തരം 55,000 ലേറെ തട്ടിപ്പുകാര്‍ രാജ്യത്തു പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ക്കു മനസ്സിലാകുന്നത്. ഇത്തരം കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന പലരും തമ്മില്‍ ആശയങ്ങള്‍ കൈമാറുന്നുമുണ്ടെന്നും മനസ്സിലായി. അവരില്‍ രണ്ടുപേര്‍ ട്രിലജി ടീമിനെ കണ്ടു എന്ന് അവരുടെ സന്ദേശക്കൈമാറ്റ ആപ്പിലെ മെസേജ് പരിശോധിച്ചതിൽ‌നിന്നു മാർക്കിനും സംഘത്തിനും മനസ്സിലായിരുന്നു. അവരെ കണ്ടാല്‍ വെടിവയ്ക്കണം എന്നും മെസേജ് ഉണ്ടായിരുന്നു എന്ന് മാര്‍ക്ക് പറയുന്നു.

എന്നാല്‍, തങ്ങള്‍ റിസ്‌ക് എടുക്കാന്‍ തയാറാണെന്ന് ട്രിലജി ടീം പറഞ്ഞതിനാല്‍ നീക്കവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. പാറ്റകളെയും മറ്റും ഉപയോഗിച്ച് കോള്‍ സെന്ററിനു നേരെ പ്രാങ്ക് ആക്രമണം എങ്ങനെയാണ് നടത്തിയതെന്ന് വിഡിയോയിലുണ്ട്. ഒരു സെന്ററിനു നേരേ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ആരോ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു മറ്റു സെന്ററുകള്‍ക്കു മനസ്സിലായതോടെ ഏതാനും ദിവസത്തേക്ക് സ്‌കാം സെന്ററുകള്‍ പ്രവര്‍ത്തനം നിർത്തി. ആ ദിവസങ്ങളില്‍ മാത്രം ഇരകളില്‍നിന്ന് ഏകദേശം 20 ലക്ഷം ഡോളര്‍ തട്ടിപ്പുകാരില്‍ എത്തുന്നതു തടയാന്‍ ഏതാനും പാറ്റകള്‍ക്കു സാധിച്ചു എന്നു മാര്‍ക്ക് പറയുന്നു.

∙ തട്ടിപ്പുകാരുടെ വിവരങ്ങള്‍ സിബിഐക്കും കൈമാറും

55,000 ലേറെ വരുന്ന തട്ടിപ്പുകാര്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്ന ആപ്പിലേക്ക് കടന്നു കയറി അവരുടെയെല്ലാം വിവരങ്ങള്‍ ശേഖരിച്ചു എന്ന് ട്രിലജി ടീം അവകാശപ്പെടുന്നു. ഏകദേശം 57,000 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയിലെ എഫ്ബിഐക്കും ഇന്ത്യയിലെ സിബിഐക്കും കൈമാറുമെന്നും അവര്‍ പറയുന്നു. മാര്‍ക്കും കൂട്ടരും പിന്തുടര്‍ന്ന നാലു സെന്ററുകളില്‍ ഒന്ന് അധികൃതര്‍ റെയ്ഡു ചെയ്തു പൂട്ടിച്ചു. എന്നാല്‍, മറ്റു മൂന്നും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. എന്തുകൊണ്ട് കൊല്‍ക്കത്തയിലുള്ള അധികാരികളുമായി നേരിട്ടു ബന്ധപ്പെട്ട് ഇവരെ പൂട്ടിക്കാന്‍ ശ്രമിക്കുന്നില്ലെന്നും മാര്‍ക്ക് വെളിപ്പെടുത്തുന്നു - അതു മുൻപും പല തവണ ശ്രമിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ചിലര്‍ അവരെ സംരക്ഷിച്ചു നിർത്തുന്നു. അതിനാല്‍ ഇത്തരം വിവരങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തണമെന്നും അദ്ദേഹം പറയുന്നു. മാധ്യമപ്രവര്‍ത്തകരും പൊലീസും സഹകരിക്കണം എന്നും മാര്‍ക്ക് അഭ്യര്‍ഥിക്കുന്നു.

English Summary: Pranks Destroy Scam Callers- GlitterBomb Payback