എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞുനിൽക്കുന്നയാളാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെക്‌നോളജി സാമ്രാട്ടുമായ ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത് താന്‍ ബ്രിട്ടനിലെ മുൻനിര ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാന്‍ പോകുന്നുവെന്നും അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കിലും

എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞുനിൽക്കുന്നയാളാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെക്‌നോളജി സാമ്രാട്ടുമായ ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത് താന്‍ ബ്രിട്ടനിലെ മുൻനിര ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാന്‍ പോകുന്നുവെന്നും അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞുനിൽക്കുന്നയാളാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെക്‌നോളജി സാമ്രാട്ടുമായ ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത് താന്‍ ബ്രിട്ടനിലെ മുൻനിര ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാന്‍ പോകുന്നുവെന്നും അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞുനിൽക്കുന്നയാളാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെക്‌നോളജി സാമ്രാട്ടുമായ ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത് താന്‍ ബ്രിട്ടനിലെ മുൻനിര ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാന്‍ പോകുന്നുവെന്നും അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് മനുഷ്യരാശിക്ക് പ്രശ്‌നമാകുമെന്നും ഉള്ള പ്രസ്താവനകളിലൂടെയാണ്. നെല്‍ക് ബോയ്‌സിന്റെ ‘ഫുള്‍ സെന്‍ഡ്’ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് മസ്‌ക് അന്യഗ്രഹ ജീവികളെക്കുറിച്ച് മനസ്സു തുറന്നത്.

∙ പ്രപഞ്ചത്തിന് 1380 കോടി വര്‍ഷം പ്രായമായോ? എങ്കില്‍ എവിടെ അന്യഗ്രഹ ജീവികള്‍?

ADVERTISEMENT

ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ ബഹിരാകാശ സഞ്ചാര കമ്പനിയായ സ്‌പേസ് എക്‌സിന്റെ മേധാവി കൂടിയായ മസ്‌ക്, അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നുള്ളതിന് ഒരു തെളിവും തനിക്കു കിട്ടിയിട്ടില്ലെന്നു പറഞ്ഞു. പ്രപഞ്ചത്തിന് 1380 കോടി വര്‍ഷം പ്രായമായെങ്കില്‍ എവിടെയാണ് അന്യഗ്രഹ ജീവികള്‍? അവര്‍ എല്ലായിടത്തും കാണേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സേനയുടെ കീഴില്‍ ഏരിയ 51 എന്നൊരു പ്രദേശമുണ്ടെന്നും അവിടെ അന്യഗ്രഹ ജീവികളെ രഹസ്യമായി താമസിപ്പിച്ചിട്ടുണ്ടെന്നും ചിലര്‍ വിശ്വസിക്കുന്നു. താന്‍ അവിടെ പോയിട്ടില്ലെന്നും അതു പോലെയുള്ള മറ്റു പ്രദേശങ്ങള്‍ ഉണ്ടെന്നും ഏരിയ 59 എന്നു വിളിക്കുന്ന പ്രദേശം ആയിരിക്കാം സ്‌പേസ്എക്‌സ് വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

∙ ക്ഷീരപഥത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് മസ്‌ക്

നമ്മള്‍ വസിക്കുന്ന ഗ്യാലക്‌സിയില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് മസ്‌ക് പറഞ്ഞു. ഏരിയ 51ല്‍ രഹസ്യമായി അന്യഗ്രഹ ജീവികളെ പാര്‍പ്പിച്ചിരിക്കുന്നുവെന്നതും അവരുടെ സവിശേഷ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു എന്നതും കഥകളാണ്. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നതിന് തനിക്കു തെളിവു ലഭിച്ചാല്‍ അത് അപ്പോള്‍ത്തന്നെ ട്വീറ്റു ചെയ്യുമെന്നും അതുവഴി സ്‌പേസ്എക്‌സിന്റെ വരുമാനം പതിന്മടങ്ങു വര്‍ധിക്കുമെന്നും അദ്ദേഹം കഴിഞ്ഞ മേയിൽ പറഞ്ഞിരുന്നു.

∙ അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും നാം ഭയക്കണമെന്നു മസ്‌ക്

ADVERTISEMENT

മസ്‌കിന്റെ ഈ ഭീതിയും യുക്തിസഹമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കില്‍ അവയെ ഭയക്കണമെന്നു പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാന്‍ എളുപ്പമാണ്. അവ നമ്മുടെ ഗ്രഹത്തില്‍ എത്തുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ് - അവയ്ക്ക് നമ്മുടേതിനേക്കാള്‍ പല മടങ്ങ് മികച്ച സാങ്കേതികവിദ്യകൾ ഉണ്ട്. മനുഷ്യരാശി അവയുടെ ദയയ്ക്കായി കാത്തു നില്‍ക്കേണ്ടി വരും. മറ്റു നക്ഷത്ര സമൂഹങ്ങളില്‍നിന്ന് ഭൂമിയില്‍ എത്തിച്ചേരാനുള്ള ബഹിരാകാശ നൗകകള്‍ ഉണ്ടാക്കാന്‍ അവയ്ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍, ഉറപ്പാണ്, മനുഷ്യര്‍ക്കുള്ളതിനേക്കാള്‍ മികച്ച സാങ്കേതികവിദ്യയാണ് അവരുടേത്. മനുഷ്യര്‍ക്ക് അത്തരത്തിലുള്ള ഒന്നും ഇപ്പോഴില്ല. അവയ്ക്കു മുന്നില്‍ നാം മുതിര്‍ന്നവര്‍ക്കു മുന്നില്‍ കുട്ടികള്‍ നില്‍ക്കുന്നതു പോലെയോ മറ്റോ ആയിരിക്കുമെന്നും മസ്‌ക് പറഞ്ഞു.

∙ ബഹിരാകാശ ജീവികള്‍ ഇല്ലെങ്കില്‍ എന്തിനു ഭയക്കണം?

ഈ ചോദ്യത്തിനുള്ള ഉത്തരം കൂടുതല്‍ സങ്കീര്‍ണമാണ്. ടെസ്‌ല മേധാവി കൂടിയായ മസ്‌ക് ഫെര്‍മി പാരഡോക്‌സ് (വിരോധാഭാസം) എന്ന ആശയമാണ് മസ്‌ക് ഇവിടെ മുന്നോട്ടുവച്ചത്. നോബല്‍ സമ്മാന ജേതാവായ ഫിസിസിസ്റ്റ് എന്റിക്കോ ഫെര്‍മിയാണ് ഈ ആശയം ആദ്യം അവതരിപ്പിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ഫെര്‍മി പാരഡോക്‌സ്, എവിടെയാണ് ബഹിരാകാശ ജീവികള്‍ എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇതിനായി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ഫെര്‍മി പാരഡോക്‌സ് ചെയ്യുന്നത്. ഭൂമിക്കു പുറത്ത് ജീവന്‍ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണെന്നും മനുഷ്യരുടേതിനേക്കാള്‍ വളരെ നൂതനമായ സംസ്‌കാരമുള്ള ജീവികള്‍ ഉണ്ടായേക്കാമെന്നും ഫെര്‍മി പാരഡോക്‌സ് വാദിക്കുന്നു.

∙ ഇങ്ങനെ ചിന്തിക്കാനുള്ള കാരണമെന്ത് ?

ADVERTISEMENT

നമ്മുടെ ഗ്യാലക്സിയായ ക്ഷീരപഥത്തില്‍ത്തന്നെ നൂറുകണക്കിനു കോടി നക്ഷത്രങ്ങള്‍ ഉണ്ട്. അത്തരം നിരവധി ഗ്യാലക്‌സികള്‍ പ്രപഞ്ചത്തില്‍ ഉണ്ട്. അവയിലെ ചില നക്ഷത്രങ്ങള്‍ക്ക് സൂര്യനെക്കാള്‍ പ്രായവും ഉണ്ട്. അതിനാല്‍ ചില ഗ്രഹങ്ങളില്‍ ഭൂമിയില്‍ ഉണ്ടായതിനെക്കാള്‍ നേരത്തേ ജീവന്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ടല്ലോ. ഗ്രഹാന്തര സഞ്ചാരം നടത്താന്‍ സാധിക്കുന്ന ജീവിസമൂഹങ്ങൾ മറ്റിടങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍, അത്തരം സംസ്‌കാരങ്ങള്‍ നിലവിലുണ്ട് എന്നതിനെക്കുറിച്ച് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടുമില്ല. ഇതാണ് വിരോധാഭാസം.

∙ മസ്‌ക് ഭയപ്പെടുന്നതെന്തിന്?

അന്യഗ്രഹ ജീവികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ ജീവന്‍ എന്നു നാം വിളിക്കുന്ന പ്രതിഭാസം പ്രപഞ്ചത്തില്‍ വളരെ വിരളമായിരിക്കാം. അതല്ലെങ്കില്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച ഒരു പരിധിക്ക് അപ്പുറത്തേക്ക് സാധ്യമല്ല. സാങ്കേതികവിദ്യ കുത്തനെ വളര്‍ന്നുപോകുന്ന ഒന്നായിരിക്കണം എന്നില്ല. അത് എവിടെയെങ്കിലും പോയി ഇടിച്ചു നില്‍ക്കാം. അങ്ങനെയാണെങ്കില്‍ യഥേഷ്ടം ഗ്രഹാന്തര യാത്രയൊക്കെ നടത്താനാകുന്നതിന് വളരെ മുൻപ് മനുഷ്യ സംസ്‌കാരവും ഇല്ലാതായേക്കാം. നമുക്ക് ഇപ്പോള്‍ മുന്നില്‍കാണാന്‍ പോലും സാധിക്കാത്ത തരം പ്രതിബന്ധങ്ങള്‍ മനുഷ്യരാശിക്ക് ഭാവിയില്‍ നേരിടേണ്ടി വന്നേക്കാമെന്ന വാദം തന്നെയാണ് മസ്‌കും ഉയര്‍ത്തുന്നത്.

Photo: AFP

∙ മസ്‌ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുന്നില്ലേ?

ബ്രിട്ടനിലെ മു‍ൻനിര ഫുട്‌ബോള്‍ ക്ലബ് ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താന്‍ വാങ്ങാന്‍ പോകുകയാണെന്ന് മസ്‌ക് ട്വീറ്റു ചെയ്തിരുന്നു. ഇത് ഇന്റര്‍നെറ്റില്‍ തരംഗമാകുകയും ചെയ്തു ചില ആളുകള്‍ രോഷാകുലരും ആയി. എന്നാല്‍, ഫുട്‌ബോള്‍ ക്ലബ് വാങ്ങാന്‍ പോകുകയാണോ എന്ന് പിന്നീട് ഉയര്‍ന്ന ചോദ്യത്തിന് അദ്ദേഹം അപ്പോള്‍ത്തന്നെ മറുപടിയും നല്‍കിയിരുന്നു. ‘‘ഇല്ല, ഇത് ഇന്റര്‍നെറ്റില്‍ വളരെക്കാലമായുള്ള ഒരു തമാശ മാത്രമാണ്’’ എന്നാണ് അദ്ദേഹം പറഞ്ഞത്: https://bit.ly/3dEwiQI

ക്ലബ് വാങ്ങാന്‍ പോകുന്നുവെന്ന മസ്‌കിന്റെ ട്വീറ്റ് വന്നതിനു തൊട്ടുപിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓഹരി വില കുറച്ചു സമയത്തേക്ക് ഉയരുകയും ചെയ്തിരുന്നു.

English Summary: Elon Musk says we’re in big trouble if aliens visit Earth