ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ആദ്യ ഐഫോണ്‍ അവതരണത്തിനുശേഷം ടെക്‌നോളജി മേഖലയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ നിമിഷമെന്നാണ് ചാറ്റ്ജിപിടിയുടെ വരവിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കയും യൂറോപ്പും ഏഷ്യയും ഒന്നടങ്കം ചാറ്റ്പിടിക്ക് പിന്നാലെ ഓടുമ്പോൾ മുൻനിര ടെക് കമ്പനികളെല്ലാം വിറളി പിടിച്ചിരിക്കുകയാണ്. അക്കൂട്ടത്തിൽ സേര്‍ച്ചില്‍ ഏറെ മുന്നില്‍ നിൽക്കുന്ന ഗൂഗിളുണ്ട്, ഒന്നിലും പിന്നിലല്ലെന്ന് അഭിമാനിക്കുന്ന ആപ്പിളുമുണ്ട്. ചാറ്റ്ജിപിടി വഴി അമേരിക്ക ലോകം കീഴടക്കുമെന്ന് മുൻകൂട്ടിക്കണ്ട ചൈന പോലും നിര്‍മിത ബുദ്ധിയിൽ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടുകൾക്കു പിന്നാലെയാണ്. ചൈനീസ് സേർച്ച് എൻജിനായ ബെയ്ദുവിനു വേണ്ടി ഈ എഐ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് അവരുടെ ആലോചന. എന്നാല്‍ ചാറ്റ്ജിപിടിക്കു ബദലാകുമെന്നു പറഞ്ഞ ഗൂഗിളിന്റെ ബാർഡും (Bard) ബെയ്ദുവിന്റെ ഏണിയും (Eni Bot) തുടക്കത്തിൽ തന്നെ പരാജയപ്പെട്ടപ്പോൾ ചാറ്റ്ജിപിടിയുടെ ചിറകിൽ മൈക്രോസോഫ്റ്റ് ബിങ് (Bing) കുതിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയും വിട്ടുകൊടുത്തിട്ടില്ല. ചാറ്റ്ജിപിടിയേക്കാൾ മികച്ച എഐ സംവിധാനം രാജ്യത്തു കൊണ്ടുവരുമെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഇത്തരത്തിൽ, അവതരിപ്പിച്ച് 100 ദിവസം ആകുമ്പോഴേക്കും ലോകത്തെ ഇത്രമേൽ ഇളക്കിമറിച്ച മറ്റൊരു ടെക്‌നോളജിയുമില്ലെന്നു പറയുന്നു ടെക് നിരീക്ഷകർ. 2022 നവംബറിലാണ് ചാറ്റ്ജിപിടി ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 2023 മാര്‍ച്ച് പകുതിയെത്തി നില്‍ക്കുമ്പോള്‍ ചാറ്റ്ജിപിടി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒട്ടേറെ പേരുടെ തൊഴിലിനു പോലും ഭീഷണിയാണ് ഈ എഐ എന്നാണ് അതു സ്വയം വിശേഷിപ്പിക്കുന്നതുതന്നെ. ചാറ്റ്ജിപിടി–4ൽ എത്തി നില്‍ക്കുമ്പോൾ ബാക്കിയാകുന്ന ചോദ്യങ്ങളേറെയുണ്ട്. കൂടുതല്‍ അമ്പരപ്പിക്കുമോ ഈ നിർമിതബുദ്ധി സാങ്കേതികവിദ്യ, അതോ ലോകത്തെ നാശത്തിലേക്കു തള്ളി വിടുമോ? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ആദ്യ ഐഫോണ്‍ അവതരണത്തിനുശേഷം ടെക്‌നോളജി മേഖലയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ നിമിഷമെന്നാണ് ചാറ്റ്ജിപിടിയുടെ വരവിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കയും യൂറോപ്പും ഏഷ്യയും ഒന്നടങ്കം ചാറ്റ്പിടിക്ക് പിന്നാലെ ഓടുമ്പോൾ മുൻനിര ടെക് കമ്പനികളെല്ലാം വിറളി പിടിച്ചിരിക്കുകയാണ്. അക്കൂട്ടത്തിൽ സേര്‍ച്ചില്‍ ഏറെ മുന്നില്‍ നിൽക്കുന്ന ഗൂഗിളുണ്ട്, ഒന്നിലും പിന്നിലല്ലെന്ന് അഭിമാനിക്കുന്ന ആപ്പിളുമുണ്ട്. ചാറ്റ്ജിപിടി വഴി അമേരിക്ക ലോകം കീഴടക്കുമെന്ന് മുൻകൂട്ടിക്കണ്ട ചൈന പോലും നിര്‍മിത ബുദ്ധിയിൽ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടുകൾക്കു പിന്നാലെയാണ്. ചൈനീസ് സേർച്ച് എൻജിനായ ബെയ്ദുവിനു വേണ്ടി ഈ എഐ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് അവരുടെ ആലോചന. എന്നാല്‍ ചാറ്റ്ജിപിടിക്കു ബദലാകുമെന്നു പറഞ്ഞ ഗൂഗിളിന്റെ ബാർഡും (Bard) ബെയ്ദുവിന്റെ ഏണിയും (Eni Bot) തുടക്കത്തിൽ തന്നെ പരാജയപ്പെട്ടപ്പോൾ ചാറ്റ്ജിപിടിയുടെ ചിറകിൽ മൈക്രോസോഫ്റ്റ് ബിങ് (Bing) കുതിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയും വിട്ടുകൊടുത്തിട്ടില്ല. ചാറ്റ്ജിപിടിയേക്കാൾ മികച്ച എഐ സംവിധാനം രാജ്യത്തു കൊണ്ടുവരുമെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഇത്തരത്തിൽ, അവതരിപ്പിച്ച് 100 ദിവസം ആകുമ്പോഴേക്കും ലോകത്തെ ഇത്രമേൽ ഇളക്കിമറിച്ച മറ്റൊരു ടെക്‌നോളജിയുമില്ലെന്നു പറയുന്നു ടെക് നിരീക്ഷകർ. 2022 നവംബറിലാണ് ചാറ്റ്ജിപിടി ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 2023 മാര്‍ച്ച് പകുതിയെത്തി നില്‍ക്കുമ്പോള്‍ ചാറ്റ്ജിപിടി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒട്ടേറെ പേരുടെ തൊഴിലിനു പോലും ഭീഷണിയാണ് ഈ എഐ എന്നാണ് അതു സ്വയം വിശേഷിപ്പിക്കുന്നതുതന്നെ. ചാറ്റ്ജിപിടി–4ൽ എത്തി നില്‍ക്കുമ്പോൾ ബാക്കിയാകുന്ന ചോദ്യങ്ങളേറെയുണ്ട്. കൂടുതല്‍ അമ്പരപ്പിക്കുമോ ഈ നിർമിതബുദ്ധി സാങ്കേതികവിദ്യ, അതോ ലോകത്തെ നാശത്തിലേക്കു തള്ളി വിടുമോ? വിശദമായി പരിശോധിക്കാം.

ADVERTISEMENT

∙ ഇനി ജിപിടി-4 മാതൃകയിലേക്ക്

ചാറ്റ്ജിപിടി ലോഗോ (Photo by OLIVIER DOULIERY / AFP)

ചാറ്റ്ജിപിടി ഇതുവരെ പ്രവര്‍ത്തിച്ചുവന്നത് ജിപിടി-3.5 മാതൃക ഉപയോഗിച്ചായിരുന്നു. ഇതിന്റെ അടുത്ത ഘട്ടമാണ് ജിപിടി-4. മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എൻജിനായ ബിങും മറ്റു പല തേഡ് പാര്‍ട്ടി ആപ്പുകളും ചാറ്റ്ജിപിടിയുടെ ഈ പുതിയ സാങ്കേതികവിദ്യയിലേക്കു മാറുകയാണ്. ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ പറയുന്നത് ജിപിടി-4ന്റെ ടെക്നോളജി ജിപിടി-3.5നേക്കാള്‍ മികവുറ്റതാണെന്നാണ്. പുതിയ വേര്‍ഷന്‍ പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റ് ആഷ്വര്‍ (Azure) എഐ സൂപ്പര്‍ കംപ്യൂട്ടറുകളുടെയും എന്‍വിഡിയ എച്ച്1000 ജിപിയുകളുടെയും കരുത്തിലാണ്.

ADVERTISEMENT

∙ നാലാം തലമുറ

സമൂഹ മാധ്യമങ്ങളിലും മറ്റും രണ്ടു പേര്‍ തമ്മില്‍ നടത്തുന്ന ആശയക്കൈമാറ്റം പോലെ സാധ്യമാക്കുന്ന ഒരു സംവിധാനം എന്നാണ് ചാറ്റ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനൊപ്പം ജിപിടിയും ചേര്‍ത്താണ് ചാറ്റ്ജിപിടി എന്ന പ്രയോഗം സൃഷ്ടിച്ചിരിക്കുന്നത്. ജിപിടി-4 എന്നത് ജനറേറ്റീവ് പ്രീട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ 4 എന്നതിന്റെ ഹ്രസ്വരൂപമാണ്. അതായത് ഇത് നാലാം തലമുറയിലെ സാങ്കേതികവിദ്യയാണ്. ഇതിന് കൂടുതല്‍ കൃത്യത ആർജിക്കാനായി എന്നാണ് ഓപ്പണ്‍ എഐ പറയുന്നത്. ഇതുവരെ ഉപയോഗിച്ച ചാറ്റ്ജിപിടിക്ക് പല കുറവുകളും കണ്ടെത്തിയിരുന്നു. പഴയ മോഡലിനേക്കാള്‍ 40 ശതമാനം വരെ അധിക മികവ് പുതിയ ചാറ്റ്ജിപിടിയില്‍നിന്നു പ്രതീക്ഷിക്കാമെന്നും കമ്പനി പറയുന്നു.‍

സ്വിറ്റ്സർലൻഡിൽ അധ്യാപകർക്കായി ഏർപ്പെടുത്തിയ ചാറ്റ്ജിപിടി പരിശീലന ക്ലാസിൽനിന്ന്. (Photo by Fabrice COFFRINI / AFP)

ADVERTISEMENT

∙ എന്തുകൊണ്ട് ജിപിടിയെ കൂടുതല്‍ ശ്രദ്ധിക്കണം?

ഇന്റര്‍നെറ്റ് സേര്‍ച്ച് ബിസിനസിനെ അടിമുടി മാറ്റിമറിക്കാനുള്ള ശേഷിയാണ് പലരും ചാറ്റ്ജിപിടിയില്‍ കാണുന്നത്. പതിറ്റാണ്ടുകളായി ഗൂഗിള്‍ മേല്‍ക്കോയ്മ പുലര്‍ത്തിയിരുന്ന മേഖലയിലാണ് പുതിയ വെല്ലുവിളി എത്തുന്നത്. ഈ മേഖലയിലേക്ക് ഗൂഗിളും ബെയ്ദുവും പുതിയ എഐ സംവിധാനങ്ങളുമായി കടന്നുവന്നാൽ ടെക് ലോകം തന്നെ വൻ മാറ്റങ്ങൾക്കു വിധേയമാകും.

∙ ‘ജീവിതത്തെ അനുകരിക്കുന്ന കല’

(Photo by Lionel BONAVENTURE / AFP)

യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോയിലെ പ്രഫസറായ മിറെല ലാപറ്റാ പറയുന്നത്, ‘ജീവിതത്തെ അനുകരിക്കുന്ന കല’ എന്ന നിര്‍വചനം ഏറ്റവും ചേരുന്നത് ജിപിടി-4ന് ആണെന്നാണ്. ജീവിതത്തെ അനുകരിക്കുന്ന കല യാഥാര്‍ഥ്യമാക്കാനായി ഒരു പടി കൂടെ അടുത്തിരിക്കുകയാണ് മനുഷ്യരാശി. നെറ്റ്ഫ്ലിക്‌സിലെ ‘ബ്ലാക് മിറര്‍’ എന്ന സീരീസിലേക്കു നോക്കുക. അതിൽ എഐക്ക് മനുഷ്യനെ കബളിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നു കാണാം. സമാനമാണ് ജിപിടി-4ന്റെയും കാര്യം. അത് കുറ്റമറ്റതല്ല. എന്നാല്‍, അതിന്റെ വരവോടെ ദൈനംദിന ജീവിതത്തില്‍ എഐ വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ പോകുകയാണ്– മിറെലാ പറയുന്നു.

∙ ജിപിടി-4 ചിത്രങ്ങള്‍ തിരിച്ചറിയും

ആദ്യ ചാറ്റ്ജിപിടിക്ക് വാക്കുകള്‍ ഉപയോഗിച്ചുള്ള ഇടപെടലായിരുന്നു സാധ്യമെങ്കില്‍ ചാറ്റ്ജിപിടി4ന് ചിത്രങ്ങളും ഇന്‍പുട്ടായി സ്വീകരിക്കാന്‍ സാധിക്കും. ഇതിന്റെ അനുമാനശേഷി കൂടുതല്‍ ആധുനികമായി എന്നതിന്റെ തെളിവാണ് ഇതെന്നും പറയപ്പെടുന്നു. ഒരു ചിത്രം കണ്ട് അത് വിശകലനം ചെയ്യാനും അതിനെപ്പറ്റി പ്രതികരിക്കാനുമുള്ള ശേഷിയാണ് പുതിയ മാറ്റങ്ങളിലൊന്ന്. ഇതാണ് പുതിയ മോഡലിന്റെ ഏറ്റവും ‘കണ്ണഞ്ചിപ്പിക്കുന്ന’ ഫീച്ചറെന്നാണ് ബ്ലൂംബര്‍ഗ് പോർട്ടൽ പറയുന്നത്. ഇതിനായി മള്‍ട്ടിമോഡല്‍ (multimodal) സാങ്കേതികവിദ്യയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉപയോക്താവിന് താന്‍ വാക്കാല്‍ ചോദിക്കുന്ന ചോദ്യത്തിനൊപ്പം ചിത്രങ്ങളും ചേര്‍ക്കാം. ഇതു രണ്ടും മനസ്സിലാക്കാനും അതേക്കുറിച്ച് സംസാരിക്കാനുമുള്ള ശേഷിയാണ് ചാറ്റ്ജിപിടി-4 നേടിയിരിക്കുന്നത്. 

(Photo by Lionel BONAVENTURE / AFP)

∙ ദൈര്‍ഘ്യമേറിയ ടെക്സ്റ്റ്

ഇതുവരെ കണ്ട ചാറ്റ്ജിപിടി നല്‍കുന്ന ഒരു ഉത്തരത്തില്‍ പരമാവധി 8000 വാക്കുകള്‍ വരെ ആയിരുന്നുവെങ്കില്‍ ഇനി അത് 25,000 വാക്കുകള്‍ വരെയായി ഉയരും! ഇതോടെ ജിപിടി-4 ശക്തിപകരുന്ന സേര്‍ച്ച് എൻജിനുകളില്‍നിന്നും ആപ്പുകളില്‍നിന്നും കൂടുതല്‍ വ്യക്തവും വിശദവുമായ ഉത്തരങ്ങള്‍ ലഭിച്ചേക്കുമെന്നു കരുതുന്നു.

∙ ജയിക്കണം മത്സരപ്പരീക്ഷ

മൈക്രോസോഫ്റ്റിന്റെ സേർച്ച് എൻജിൻ ‘ബിങ്’ ചാറ്റ്ജിപിടിയുമായി ചേരുന്നത് വിശദീകരിക്കുന്ന മൈക്രോസോഫ്റ്റ് കോർപറേറ്റ് വൈസ് പ്രസിഡന്റ് യൂസഫ് മെഹ്‍ദി. വാഷിങ്ടനിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തായിരുന്നു ജീവനക്കാർക്കുള്ള ഈ വിശദീകരണം (Photo by Jason Redmond / AFP)

കഴിഞ്ഞ വേര്‍ഷനേക്കാള്‍ സ്മാര്‍ട് ആണ് ജിപിടി-4 എന്നാണ് വിലയിരുത്തല്‍. യുഎസിൽ നിയമജ്ഞരുടെ അറിവും ശേഷിയും പരീക്ഷിച്ചറിയാനുള്ള യൂണിഫോം ബാര്‍ എക്‌സാമിനേഷനില്‍ 90 (90th) പേഴ്‌സന്റൈല്‍ (percentile) സ്‌കോറാണ് ഇതിന് ലഭിച്ചത്. ചാറ്റ്ജിപിടി-3.5ന് ഇത് 10 പേഴ്‌സന്റൈല്‍ ആയിരുന്നു. പക്ഷേ, 90നേക്കാൾ ഉയർന്ന മാർക്ക് നേടിയവരുമുള്ളതിനാൽത്തന്നെ ചാറ്റ്ജിപിടി4ഉം കടന്ന് മുന്നേറേണ്ടതുണ്ട്.

∙ ഇപ്പോള്‍ പരീക്ഷണം പണമടച്ചവര്‍ക്കു മാത്രം

ജിപിടി-4 പരീക്ഷിച്ചു നോക്കാനായി നിലവില്‍ ചാറ്റ്ജിപിടി പ്ലസ് ഉപയോക്താക്കള്‍ക്കു മാത്രമാണ് അവസരം നല്‍കിയിരിക്കുന്നത്. അതായത് മാസം 20 ഡോളര്‍ (1650 രൂപ) പണമടച്ച് സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നവര്‍ക്ക് ഉപയോഗിക്കാം. എന്നാല്‍, ഡൂവോലിങ്‌ഗോ, സ്‌ട്രൈപ് തുടങ്ങിയ ആപ്പുകള്‍ തങ്ങളുടെ പുതിയ പതിപ്പില്‍ ജിപിടി-4 ലഭ്യമാക്കിയിട്ടുണ്ട്. വൈകാതെ തന്നെ മൈക്രോസോഫ്റ്റിന്റെ ബിങ്ങിലും ഇതു ലഭിച്ചേക്കും.

∙ ജിപിടി-4 എങ്ങനെ പരീക്ഷിച്ചു നോക്കാം?

ചാറ്റ്ജിപിടിയില്‍ അക്കൗണ്ട് എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷം ‘അപ്‌ഗ്രേഡ് ടു പ്ലസ്’ എന്ന് സ്‌ക്രീനിന്റെ താഴെ ഇടതു വശത്തായി കാണാം. ഇതില്‍ ക്ലിക്കു ചെയ്യുമ്പോള്‍ തെളിയുന്ന പോപ്-അപ് വിന്‍ഡോയില്‍ പണമടച്ച് പുതിയ ചാറ്റ്ജിപിടി ഉപയോഗിച്ചു തുടങ്ങാം. പ്രതിമാസം 20 ഡോളറാണ് വരിസംഖ്യ. 

∙ പണമടയ്ക്കാന്‍ താത്പര്യമില്ലെങ്കിലോ?

ചാറ്റ്ജിപിടി സ്ഥാപകൻ സാം ആൾട്ട്മാൻ (Photo by Drew Angerer/Getty Images)

ചാറ്റ്ജിപിടി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്കും പുതിയ സേര്‍ച്ച് എൻജിൻ ശേഷി പരിശോധിക്കാൻ അവസരമുണ്ട്. ഇതിനായി മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എൻജിനായ ബിങ് ഉപയോഗിച്ചു തുടങ്ങാം. അതേസമയം, ബിങ്ങില്‍ പുതിയ സേര്‍ച്ച്ടൂള്‍ ഉപയോഗിക്കാന്‍ താൽപര്യം അറിയിച്ച് റജിസ്റ്റര്‍ ചെയ്യുന്ന രീതിയാണ് ഇതുവരെ നിലനിന്നിരുന്നത്. ഇപ്പോള്‍ അത് മാറ്റിയിട്ടുണ്ട്. എന്തുകൊണ്ടോ പല കംപ്യൂട്ടറുകളിലും അത് പ്രതിഫലിച്ചു കാണാന്‍ സാധിക്കുന്നില്ല. എന്തായാലും, താൽപര്യമറിയിച്ച് മണിക്കൂറുകള്‍ക്കോ, ദിവസങ്ങള്‍ക്കോ ഉള്ളില്‍ അത് ഉപയോഗിക്കാന്‍ മൈക്രോസോഫ്റ്റ് അനുമതി തരും. 

∙ പരാതികളുണ്ട്, പരിമിതികളും

ചാറ്റ്ജിപിടിക്ക് ഉണ്ടെന്ന് ആരോപിക്കപ്പെട്ട പക്ഷപാതം, ചില സമയത്ത് അനുചിതമായ മറുപടികള്‍ നല്‍കല്‍, വൈരുധ്യമുള്ള മറുപടികള്‍ തുടങ്ങി പലതും പുതിയ വേര്‍ഷനിലും കടന്നുകൂടിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ തലമുറയിലേതു പോലെ പുതിയ ചാറ്റ്ജിപിടിക്കും 'പൊതുവിജ്ഞാനം' കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട‍്. ചാറ്റ്ജിപിടിക്കു പരിമിതികള്‍ ഉണ്ടെന്നു പറയുന്നവരോട് ഓപ്പണ്‍എഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാന് പക്ഷേ ഒരു മറുപടിയുണ്ട് - ‘ചാറ്റ്ജിപിടിയുടെ വിമര്‍ശകനും പരിമിതിയുണ്ട്. എന്നാല്‍, രണ്ടു കൂട്ടരും സ്വന്തം പരിമിതികള്‍ അറിഞ്ഞു പെരുമാറിയാല്‍ സേര്‍ച്ച് പുതിയ തലത്തിലേക്ക് എത്തിക്കാൻ സാധിക്കും.’

∙ ‘ചിന്തിക്കുന്നത് മനുഷ്യരെ പോലെയല്ല’

ജിപിടി-4 ചിന്തിക്കുന്നത് മനുഷ്യരെപ്പോലെയല്ല എന്ന കാര്യവും നാം മനസ്സില്‍ വയ്ക്കണം എന്നാണ് യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബാതിലെ എഐ പ്രഫസര്‍ നെലോ ക്രിസ്റ്റിയാനിനി പറയുന്നത്. ‘ഇതിന്റെ ഭാഷാ പ്രയോഗത്തിന് നല്ല ഒഴുക്കുണ്ട്. എന്നുവച്ച് അത് മനുഷ്യര്‍ക്കു സമാനമായ രീതിയിലല്ല.’– നെലോ ഓര്‍മപ്പെടുത്തുന്നു. വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം ജിപിടി-4നെയും 2021 സെപ്റ്റംബറിനു ശേഷമുള്ള വിവരങ്ങള്‍ പ്രോസസ് ചെയ്യാന്‍ പരിശീലിപ്പിച്ചിട്ടില്ല.

∙ ബോംബ് ഉണ്ടാക്കുന്നത് എങ്ങനെ?!

വില കുറഞ്ഞ സിഗരറ്റ് എവിടെ വാങ്ങാന്‍ കിട്ടും, എങ്ങനെ ഒരു ബോംബ് ഉണ്ടാക്കാം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാത്ത രീതിയിലാണ് ചാറ്റ്ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. പക്ഷേ ഇതിനായി ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്‌വെയര്‍ ഭാവിയിൽ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

∙ ചാറ്റ്ജിപിടി അറിയില്ലേ, ജോലിക്ക് അപേക്ഷിക്കേണ്ട!

ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ അറിയില്ലാത്തവര്‍ പുതിയ ജോലിക്കായി അപേക്ഷിക്കേണ്ടെന്ന അറിയിപ്പു നല്‍കിയിരിക്കുകയാണ് ജാപ്പനീസ് ധനവിനിമയ കമ്പനിയായ ലെയര്‍എക്‌സ് (LayerX). പല വാള്‍സ്ട്രീറ്റ് ബാങ്കുകളും നേരെ വിപരീത നിലപാടാണ് തുടക്കത്തില്‍ സ്വീകരിച്ചത് എന്നതും ഇവിടെ ശ്രദ്ധേയമാകുകയാണ്. തങ്ങളുടെ ജോലിക്കാര്‍ കമ്പനിക്കുള്ളില്‍ ചാറ്റ്ജിപിടി ഉപയോഗിക്കരുത് എന്നായിരുന്നു നിബന്ധന. അതേസമയം, ചാറ്റ്ജിപിടിക്ക് പരിമിതികള്‍ ഉണ്ടെന്ന കാര്യം തങ്ങള്‍ക്ക് അറിയാമെന്നാണ് ലെയര്‍എക്‌സ് എച്ച്ആര്‍ ഉദ്യോഗസ്ഥന്‍ ടകയാ ഇഷിഗുറോ പറയുന്നത്. പക്ഷേ അതും പറഞ്ഞിരുന്ന്, പുതിയ ടെക്‌നോളജിയെ പേടിച്ച് ഉപയോഗിക്കാതിരിക്കുന്നത് അപകടകരമായിരിക്കുമെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും അദ്ദേഹം പറയുന്നു. മാറി നില്‍ക്കുന്നതിനു പകരം അത് പ്രയോജനപ്പെടുത്താന്‍ നോക്കണം. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിലെ അതികായരായ മോര്‍ഗന്‍ സ്റ്റാന്‍ലിയും തങ്ങളടെ വെല്‍ത്ത് മാനേജ്‌മെന്റ് ഡേറ്റ ചിട്ടപ്പെടുത്താനായി ചാറ്റ്ജിപിടി ഉപയോഗിച്ചു തുടങ്ങി. സർക്കാരുകളും മറ്റും എന്തെങ്കിലും കാരണവശാല്‍ ഇടപെട്ട് ഈ സാങ്കേതികവിദ്യ വേണ്ടെന്നു പറയുന്നില്ലെങ്കില്‍ അതു വലിയ കുതിപ്പു തന്നെ നടത്തും. കാരണം ഇതു കൂടുതല്‍ വികസിപ്പിക്കാനായി മൈക്രോസോഫ്റ്റ് 1000 കോടി ഡോളറാണ് നിക്ഷേപിക്കുന്നത്. ഗൂഗിള്‍, ഫെയ്‌സ്ബുക്, ചൈനീസ് കമ്പനികള്‍ തുടങ്ങിയവരും ഈ ഗോദയിലേക്ക് ഉടന്‍ ഇറങ്ങുന്നതോടെ മത്സരം മുറുകും.

∙ എന്താണ് ചാറ്റ്ജിപിടി മള്‍ട്ടിമോഡല്‍? 

നിലവില്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയോടോ മൈക്രോസോഫ്റ്റ് ബിങ്ങിനോടോ ഒരാള്‍ ഇടപെടുന്നത് ടെക്സ്റ്റിലൂടെയാണ്. ഇതിന്റെ അടുത്ത ഘട്ടമായ മള്‍ട്ടിമോഡലില്‍ (Multimodal) ടെക്‌സ്റ്റിനു പുറമേ ചിത്രങ്ങളും വിഡിയോയും ശബ്ദവും അടക്കമുള്ള പ്രപഞ്ചം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്. ഇതിനു പുറമെ വിവിധ ഭാഷകളില്‍ എഐ സേര്‍ച്ച് സംവിധാനവുമായി ഇടപെടുന്നതും എളുപ്പമാക്കിയേക്കും. വിവിധ രീതിയില്‍ മനുഷ്യര്‍ക്കും കംപ്യൂട്ടറിനും തമ്മില്‍ പരസ്പരം ആശയവിനിമയം സാധ്യമാക്കുന്ന ഒന്നാണ് മള്‍ട്ടിമോഡലില്‍ കാണാനാകുക. എന്നാല്‍, ഇത് ശരിയായ ദിശയിലുള്ള പോക്കല്ലെന്നു പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

∙ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ?

എഐ സൃഷ്ടിക്കുന്ന ഡീപ്‌ഫെയ്ക് (വ്യാജ) വിഡിയോകള്‍ അനുദിനമെന്നോണം വര്‍ധിക്കുന്ന പ്രശ്നവുമുണ്ട്. യാതൊരു മനസ്സറിവും ഇല്ലാതെ ഇത്തരം വിഡിയോകളില്‍ ആളുകള്‍ പെട്ടുപോകുന്നു. ചാറ്റ്ജിപിടി വിഡിയോ രംഗത്തേക്കു കൂടി കടക്കുന്നത് പേടിപ്പെടുത്തുന്നു എന്നാണ് അവര്‍ പറയുന്നത്. പ്രശസ്തരായ വ്യക്തികളെ ഉള്‍പ്പെടുത്തി ഒരു വ്യാജ വിഡിയോ നിർമിക്കാന്‍ ചാറ്റ്ജിപിടിയോട് ആവശ്യപ്പെടാന്‍ സാധിച്ചേക്കും. അശ്ലീല വിഡിയോകളും സൃഷ്ടിക്കാന്‍ ആവശ്യപ്പെടാനായേക്കും. ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ അത്തരം അഭ്യര്‍ഥനകള്‍ തള്ളിക്കളഞ്ഞേക്കും. എന്നാല്‍, ചാറ്റ്ജിപിടിയുടെ കോഡ് എളുപ്പത്തില്‍ ലഭ്യമായിരിക്കുമെന്നും ഇത് ഉപയോഗിക്കാനുള്ള കുറഞ്ഞ പരിജ്ഞാനം ഉള്ളവര്‍ക്കു പോലും വ്യാജ വിഡിയോയും മറ്റും സൃഷ്ടിക്കാന്‍ സാധിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

∙ പകര്‍പ്പവകാശത്തിന് പുല്ലുവില?

ഇതിനു പുറമെയാണ് പകര്‍പ്പവകാശമുള്ള ഉളളടക്കത്തിലേക്ക് എഐ കടന്നുകയറുന്നുവെന്ന പ്രശ്‌നം. അദ്ഭുതപ്പെടുത്തിക്കൊണ്ട് എഐ കലയുടെ മേഖലയിലേക്കും കടന്നിരുന്നു. എന്നാല്‍, എഐ സൃഷ്ടിക്കുന്ന കല കലാകാരന്മാരുടെ സൃഷ്ടിയെ അനുകരിച്ചാണ് ഉണ്ടാക്കുന്നത്. ഇത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതാനും മാസം മുന്‍പ് മാത്രം പുറത്തിറക്കിയ ചാറ്റ്ജിപിടി പോലും അതിന്റെ ശൈശവാവസ്ഥയിലാണ്. ഇതിന്റെ പൂര്‍ണ പ്രഭാവം പ്രയോജനപ്പെടുത്തിയിട്ടില്ല എന്നിരിക്കെ തിടുക്കപ്പെട്ട് മള്‍ട്ടിമോഡല്‍ അവതരിപ്പിക്കണോ എന്നാണ് ചോദ്യം. എഐ സേര്‍ച്ച് സംവിധാനത്തിന്റെ നേട്ടങ്ങള്‍ ധാര്‍മികമായ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ചാറ്റ്ജിപിടിയില്‍ വിഡിയോയും വരുന്നുവെന്ന മൈക്രോസോഫ്റ്റിന്റെ വീമ്പിളക്കല്‍ ഒരേസമയം ഉത്സാഹം പകരുന്നതും പേടിപ്പെടുത്തുന്നതുമാണെന്നു ചുരുക്കം.

∙ ജോലി പോകാതിരിക്കാന്‍

ജിപിടി-3, ജിപിടി 3.5 എന്നിവയുടെ ശേഷിയാണ് മൈക്രോസോഫ്റ്റ് ബിങ് ഇപ്പോള്‍ ചൂഷണം ചെയ്യുന്നത്. ജിപിടി-4 എത്തുമ്പോള്‍ കൂടുതല്‍ കാര്യക്ഷമതയോടെയും വേഗത്തിലും സേര്‍ച്ച് നടത്താന്‍ ബിങ്ങിനു സാധിക്കുമെന്നു പറയുന്നു. ഇതിനു പുറമെയാണ് മള്‍ട്ടിമോഡല്‍ സാധ്യതകള്‍. ഒരു ഭാഷയിലെ ചോദ്യത്തിന് വേറൊരു ഭാഷയില്‍ ഉത്തരം ലഭിക്കുന്നതുപോലും സാധ്യമായേക്കാമെന്നും അവകാശവാദങ്ങളുണ്ട്. ഇതെല്ലാം, ഇപ്പോഴത്തെ സാധാരണനിലയ്ക്ക് ഭംഗംവരുത്തില്ലേ എന്ന ചോദ്യവും ഉയരുന്നു. എന്നാല്‍, എഐ ആരുടെയും ജോലി കളഞ്ഞേക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് ജര്‍മനിയുടെ മേധാവി മറിയാനെ ജാനിക് പറഞ്ഞത്. അതേസമയം, കമ്പനികള്‍ തങ്ങളുടെ ജോലിക്കാര്‍ക്ക് പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ പരിശീലനം നല്‍കണമെന്നും മരിയാനെ നിർദേശിക്കുന്നു.

∙ നിര്‍മിത ബുദ്ധിയിൽ ഇന്ത്യയും മുന്നോട്ട്

ആഗോള നിലവാരമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമായി വികസിപ്പിക്കാന്‍ തന്നെയാണ് കേന്ദ്ര സർക്കാരും നീക്കം നടത്തുന്നത്. ഇന്ത്യഎഐ (INDIAai) പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അവതരിപ്പിച്ചു കഴിഞ്ഞു. സാധാരണക്കാര്‍ക്കിടയില്‍ പോലും എഐയുടെ ശേഷി പ്രചരിപ്പിച്ച ചാറ്റ്ജിപിടിക്ക് അപ്പുറത്തുള്ള ഒന്നായിരിക്കും ഇന്ത്യ വികസിപ്പിക്കുക. വാണിജ്യപരമായി പ്രയോജനപ്പെടുത്താവുന്ന എഐ പ്ലാറ്റ്‌ഫോമുകളും പരിഹാരമാര്‍ഗങ്ങളുമാണ് ഇന്ത്യ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയ്ക്ക് അനുയോജ്യമായ രീതിയില്‍ എഐ ടൂളുകളുണ്ടാക്കുക, അതിനെ ഇന്ത്യയ്ക്കായി പ്രവർത്തിപ്പിക്കുക എന്നതാണു ലക്ഷ്യം. ഇതിനായി ഇന്ത്യന്‍ വിദഗ്ധരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ടെക്‌നോളജി കമ്പനികളുടെയും സർക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ ലാബുകളുടെയും പ്രവര്‍ത്തനത്തെ ഒരുമിപ്പിക്കും. നിയന്ത്രണത്തോടെയുള്ള എഐയുടെ ഉപയോഗത്തിന് നയരൂപീകരണ നീക്കങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ട്.

∙ വിദേശ ചാറ്റ്‌ബോട്ടുകളുടെ സേവനം തേടില്ല

ആഗോള തലത്തില്‍ ഒരു എഐ ശക്തികേന്ദ്രമാകുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അല്ലാതെ വിദേശ ചാറ്റ്‌ബോട്ടുകളെ ഉള്‍ക്കൊള്ളിച്ച് മുന്നേറുക എന്നതായിരിക്കില്ല. നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ നീക്കം രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് ഗുണകരമായിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. എഐ ഉപയോഗിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കാതലായ മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കും. ആധാര്‍, യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ), ഡിജിലോക്കര്‍, കോവിന്‍ തുടങ്ങി ഇന്ത്യാ സ്റ്റാക്കിലുള്ള (indiastack.org) ഉല്‍പന്നങ്ങള്‍ക്കും ഗുണമുണ്ടാകും. ഇതിന്റെ ഭാഗമായാണ് ഇത്തവണത്തെ ബജറ്റിൽ മൂന്ന് എഐ സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. മെയ്ക് എഐ ഇന്‍ ഇന്ത്യ, മെയ്ക് എഐ വര്‍ക് ഫോര്‍ ഇന്ത്യ എന്നീ ലക്ഷ്യങ്ങള്‍ നേടുകയായിരിക്കും ഇതിലൂടെ ഉന്നമിടുന്നത്. രാജ്യത്തിന്റെ എഐ വികസിപ്പിക്കലിനായി ഇവിടെയുള്ള കമ്പനികളുടെ സഹകരണവും കേന്ദ്രം തേടിയേക്കും.

English Summary: The Technology Behind ChatGPT is Getting More Powerful; Is it for Good, or...?