രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ഇന്ന് 235 നഗരങ്ങളില്‍ കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് എയര്‍ടെല്‍ 5ജി പ്ലസ് സേവനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം 500 ആയി. എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് വ്യാപനം തുടരുന്നതിനാല്‍ കശ്മീരിലെ വടക്കന്‍ നഗരം മുതല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ഇന്ന് 235 നഗരങ്ങളില്‍ കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് എയര്‍ടെല്‍ 5ജി പ്ലസ് സേവനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം 500 ആയി. എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് വ്യാപനം തുടരുന്നതിനാല്‍ കശ്മീരിലെ വടക്കന്‍ നഗരം മുതല്‍ കന്യാകുമാരിയുടെ തെക്കെ അറ്റം വരെ എല്ലാ പ്രധാന നഗരങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസ് ഇപ്പോള്‍ ലഭ്യമാണ്.

ADVERTISEMENT

'രാജ്യത്ത് 5ജി ഉപയോഗം സ്വീകാര്യമാകുന്നതിന്റെ വേഗതയില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. 2022 ഒക്ടോബറില്‍ എയര്‍ടെല്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ഇന്നത്തെ മെഗാ ലോഞ്ച് രാജ്യത്തെ എല്ലാ എയര്‍ടെല്‍ ഉപഭോക്താവിനേയും അള്‍ട്രാ ഫാസ്റ്റ് എയര്‍ടെല്‍ 5ജി പ്ലസുമായി ബന്ധിപ്പിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനമാണ്. ഇതിനകം ഞങ്ങള്‍ 500 നഗരങ്ങളില്‍ ലഭ്യമാക്കി.  ദിവസവും 30 മുതല്‍ 40 വരെ നഗരങ്ങളിലേക്ക് എയര്‍ടെല്‍ 5ജി പ്ലസ് ലഭ്യമാക്കുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ രാജ്യത്തെ മുഴുവന്‍ നഗരങ്ങളേയും എയര്‍ടെലിന്റെ 5ജി ശൃംഖലയുമായി ബന്ധിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോഞ്ചിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഭാരതി എയര്‍ടെല്ലിന്റെ സിടിഒ രണ്‍ദീപ് സെഖോണ്‍ പറഞ്ഞു.

ADVERTISEMENT

എയര്‍ടെല്‍ 5ജി പ്ലസിന് മൂന്ന് ആകര്‍ഷകമായ ഗുണങ്ങളുണ്ട്. ലോകത്തിലെ എറ്റവും വിപുലമായ സ്വീകാര്യതയുള്ള സാങ്കേതിക വിദ്യയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ എല്ലാ 5ജി  സ്മാര്‍ട് ഫോണുകളും എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. രണ്ടാമതായി ഇന്നത്തേതിനേക്കാള്‍ 20 മുതല്‍ 30 മടങ്ങ് വരെ ഉയര്‍ന്ന വേഗവും മികച്ച ശബ്ദ മികവും സൂപ്പര്‍ ഫാസ്റ്റ് കോള്‍കണക്ഷനും. മൂന്നാമതായി എയര്‍ടെല്‍ 5ജി പ്ലസ് നെറ്റ്‌വര്‍ക്കിന്റെ പരിസ്ഥിതി സൗഹൃദമായ കുറഞ്ഞ ഊര്‍ജ്ജ ഉപയോഗക്ഷമത.

ADVERTISEMENT

എയര്‍ടെല്‍ 5ജി പ്ലസ് നെറ്റ്‌വര്‍ക്ക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കമ്പനി ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത 5ജി ഡേറ്റയും അവതരിപ്പിച്ചു. നിലവിലുള്ള എല്ലാ പ്ലാനുകളിലുടനീളമുള്ള ഡേറ്റ ഉപയോഗത്തിന്റെ പരിധി കമ്പനി നീക്കം ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഡേറ്റ ലഭ്യതയെക്കുറിച്ച് ആശങ്കയില്ലാതെ അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

ഉപഭോക്താക്കളുടെ ജീവിതവും ബിസിനസ് രീതികളും മാറ്റാനുള്ള 5ജിയുടെ ശേഷി തെളിയിക്കുന്ന വിവിധ ഉപയോഗങ്ങള്‍ കഴിഞ്ഞവര്‍ഷം എയര്‍ടെല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹൈദരാബാദില്‍ ഇന്ത്യയിലെ ആദ്യത്തെ തത്സമയ 5ജി നെറ്റ്‌വര്‍ക്ക്  ഒരുക്കിയതുമുതല്‍ ബെംഗളൂരുവിലെ ബോഷ് പ്ലാന്റില്‍ രാജ്യത്തെ ആദ്യ സ്വകാര്യ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചതും ഇന്ത്യയിലെ ആദ്യ 5ജി എനേബിള്‍ഡ് വാഹന മാനുഫാക്ചറിങ് യൂണിറ്റ് ഛക്കനില്‍ സജ്ജമാക്കുന്നതിന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ചതും അടക്കം 5ജിയുടെ നൂതന ഉപയോഗങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ എയര്‍ടെല്‍ മുന്നില്‍തന്നെയുണ്ട്.

English Summary: Airtel 5G rolls out in 235 more cities, now live in 500 cities