ജനപ്രിയ ഗെയിം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' (Battlegrounds Mobile India –BGMI) രാജ്യത്ത് വീണ്ടും അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ ശക്തമായ നിരീക്ഷണത്തിൽ മൂന്ന് മാസത്തോളം ലഭ്യമാകും. ഈ കാലയളവിൽ ഗെയിം ആപ് ഇന്ത്യയുടെ നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ ഗെയിം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' (Battlegrounds Mobile India –BGMI) രാജ്യത്ത് വീണ്ടും അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ ശക്തമായ നിരീക്ഷണത്തിൽ മൂന്ന് മാസത്തോളം ലഭ്യമാകും. ഈ കാലയളവിൽ ഗെയിം ആപ് ഇന്ത്യയുടെ നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് അധികാരികൾ പരിശോധിക്കും.

ADVERTISEMENT

വിലക്ക് നീങ്ങിയാൽ രാജ്യത്തെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോറുകളിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമാകും. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് ഈ ഗെയിം നീക്കം ചെയ്തത്. സർക്കാർ സ്രോതസ്സുകൾ പ്രകാരം ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബിജിഎംഐ 90 ദിവസം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ്. പരിശോധനാ കാലയളവിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ ആപ് നിയന്ത്രണങ്ങളില്ലാതെ ലഭ്യമാകും.

ADVERTISEMENT

ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റൺ വികസിപ്പിച്ചെടുത്ത ബിജിഎംഐ ഗെയിം സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2022 ജൂലൈയിലാണ് ഇന്ത്യയിൽ നിരോധിച്ചത്. ഇതിനു മുൻപ് സമാനമായ കാരണങ്ങളാൽ ക്രാഫ്റ്റണിന്റെ ഏറെ ജനപ്രിയമായ പബ്ജി മൊബൈലും രാജ്യത്ത് നിരോധിച്ചിരുന്നു. ഇതോടൊപ്പം തന്നെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനായി ചൈനയിൽ നിന്നുള്ള നിരവധി ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചു.

ADVERTISEMENT

വീണ്ടും അവതരിപ്പിക്കുന്ന ബിജിഎംഐ കളിക്കാർക്ക് ദിവസം മുഴുവൻ ലഭ്യമാകില്ലെന്നാണ് പുതിയ റിപ്പോർട്ട്. കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് കമ്പനി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്ഷൻ ഗെയിമിൽ നിന്ന് രക്തം ഉപേക്ഷിച്ചേക്കും, കുറഞ്ഞത് രക്തത്തിന്റെ നിറമെങ്കിലും മാറ്റിയേക്കാം. രസകരമായ കാര്യം, പബ്ജി മൊബൈൽ നിരോധനത്തിന് ശേഷം ബിജിഎംഐയിൽ രക്തത്തിന്റെ നിറം പച്ചയായി മാറ്റി എന്നതാണ്. നിരോധനം പിൻവലിച്ചാൽ ബിജിഎംഐയിൽ രക്തം എങ്ങനെ ചിത്രീകരിക്കുമെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇ-സ്റ്റോറുകളിൽ നിന്ന് ആപ് അൺബ്ലോക്ക് ചെയ്യുന്നതിനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

English Summary: Battlegrounds Mobile India may return soon under strict govt supervision