രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയ്ക്ക് മാർച്ചിൽ 30.5 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ലഭിച്ചതായി ട്രായി റിപ്പോർട്ട്. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ഈ മാസത്തിൽ 12.12 ലക്ഷം വയർലെസ് ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി ട്രായി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സുനിൽ മിത്തലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയ്ക്ക് മാർച്ചിൽ 30.5 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ലഭിച്ചതായി ട്രായി റിപ്പോർട്ട്. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ഈ മാസത്തിൽ 12.12 ലക്ഷം വയർലെസ് ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി ട്രായി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനിയായ ഭാരതി എയർടെലിന് മാർച്ചിൽ 10.37 ലക്ഷം മൊബൈൽ വരിക്കാരെയാണ് ലഭിച്ചത്.

ADVERTISEMENT

രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വൻ മുന്നേറ്റമാണ് നടത്തുന്നത്. ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 43.02 കോടിയായി ഉയർന്നു, ഫെബ്രുവരിയിൽ ഇത് 42.71 കോടി ആയിരുന്നു. അതേസമയം 2023 മാർച്ച് അവസാനത്തോടെ എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം മാർച്ചിൽ 37.09 കോടിയായും ഉയർന്നു. എന്നാൽ ഇതിനെല്ലാം വിപരീതമായി, വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയ്ക്ക് മാർച്ചിൽ 12.12 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ വിയുടെ മാർച്ചിലെ മൊത്തം വരിക്കാരുടെ എണ്ണം 23.67 കോടിയായി.

ADVERTISEMENT

ട്രായി ഡേറ്റ അനുസരിച്ച്, 2023 മാർച്ച് അവസാനത്തോടെ 0.86 ശതമാനം പ്രതിമാസ വളർച്ചയോടെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 84.65 കോടിയായി വർധിച്ചു. 2023 മാർച്ച് അവസാനത്തോടെ 98.37 ശതമാനത്തിലധികം വിപണി വിഹിതവും നേടിയത് അഞ്ച് ടെലികോം കമ്പനികളാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (43.85 കോടി), ഭാരതി എയർടെൽ (24.19 കോടി), വോഡഫോൺ ഐഡിയ (12.48 കോടി), ബിഎസ്എൻഎൽ (2.53 കോടി) എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്നത്.

ADVERTISEMENT

2023 മാർച്ചിലെ കണക്കനുസരിച്ച്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (8.33 ദശലക്ഷം), ഭാരതി എയർടെൽ (6.12 ദശലക്ഷം), ബിഎസ്എൻഎൽ (3.60 ദശലക്ഷം), ആട്രിയ കൺവെർജൻസ് ടെക്നോളജീസ് (2.14 ദശലക്ഷം), ഹാത്ത്വേ കേബിൾ ആൻഡ് ഡേറ്റാകോം (1.12 ദശലക്ഷം) എന്നിവയാണ് വയർഡ് ബ്രോഡ്ബാൻഡ് സേവന ദാതാക്കൾ.

മൊത്തം വയർലെസ് വരിക്കാർ 2023 ഫെബ്രുവരി അവസാനത്തിലെ 114.1 കോടിയിൽ നിന്ന് 0.17 ശതമാനം ഉയർന്ന് മാർച്ച് അവസാനത്തോടെ 114.3 കോടിയായി കൂടി. നഗര, ഗ്രാമീണ വയർലെസ് സബ്‌സ്‌ക്രിപ്‌ഷന്റെ പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം 0.19 ശതമാനവും 0.15 ശതമാനവുമാണ്.

English Summary: Reliance Jio Gains 30.5 Lakh Mobile Subscribers in March 2023, Bharti Airtel Follows: TRAI