കോട്ടയം സിവിൽ സ്‌റ്റേഷനിലെ ഓഫീസുകൾ തേടി അലയേണ്ട!, സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ ആപ്പിലൂടെ വിരൽത്തുമ്പിൽ ലഭിക്കും. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ ഓഫീസ് ഫൈൻഡർ മൊബൈൽ ആപ്ലിക്കേഷനാണ് വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുന്നവർക്കായ് ആപ് നിർമിച്ചത് . സിവിൽ സ്റ്റേഷനിലെ മൂന്നു നിലകളിലെയും ഓഫീസ് മാപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം സിവിൽ സ്‌റ്റേഷനിലെ ഓഫീസുകൾ തേടി അലയേണ്ട!,  സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ ആപ്പിലൂടെ വിരൽത്തുമ്പിൽ ലഭിക്കും.  നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ ഓഫീസ് ഫൈൻഡർ മൊബൈൽ ആപ്ലിക്കേഷനാണ് വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുന്നവർക്കായ് ആപ് നിർമിച്ചത് . സിവിൽ സ്റ്റേഷനിലെ മൂന്നു നിലകളിലെയും ഓഫീസ് മാപ്പ് സഹിതമാണ് ഈ ആപ്പിൽ ക്രമീകരിച്ചിരിക്കുന്നത്.

പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്‌തെടുക്കാവുന്ന ആപ്പിൽ ആദ്യം വരിക മുഴുവൻ ഓഫീസുകളുടെയും പട്ടികയാണ്. ഈ പട്ടികയ്ക്ക് മുകളിലെ സെർച്ച് ബാറിൽ നമുക്ക് പോകേണ്ട ഓഫീസ് സെർച്ച് ചെയ്യാം. അപ്പോൾ ഓഫീസിന്റെ പേരും ഓഫീസ് ഏത് നിലയിലാണെന്നും ഓഫീസിന്റെ റൂം നമ്പറും അറിയാനാകും. തുടർന്ന് ഓഫീസിന്റെ പേരിൽ ക്ലിക്ക് ചെയ്താൽ ആ നിലയിലെ ഓഫീസുകളുടെ മാപ്പും അന്വേഷിക്കുന്ന ഓഫീസും കാണാനാകും. മാപ്പിന് സമീപത്തെ വേർ ആം ഐ ഓപ്ഷൻ കൂടി നോക്കിയാൽ നമ്മൾ ആ ഓഫീസുമായി എത്ര അകലത്തിൽ നിൽക്കുന്നു എന്നതും അറിയാം.

ADVERTISEMENT

ഓഫീസ് മുറികൾ, ടോയ്‌ലറ്റുകൾ, കോണിപ്പടികൾ, ലിഫ്റ്റ്, വരാന്ത എന്നിവ എളുപ്പത്തിൽ മനസിലാക്കാനാകുംവിധം പ്രത്യേകം നിറങ്ങളിലാണ് ആപ്പ് ക്രമീകരിച്ചിട്ടുള്ളത്. താഴത്തെ നിലയിലെ മാപ്പിൽ എസ്ബിഐ. ബാങ്ക്, എടിഎം, കന്റീൻ, എന്നിവയുമുൾപ്പെടുത്തിയിട്ടുണ്ട്. പത്തു മടങ്ങ് വരെ മാപ്പ് സൂം ചെയ്ത് കാണാൻ സാധിക്കും വിധമാണ് ആപ് നിർമിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു ഓഫീസിൽ ക്ലിക്ക് ചെയ്താൽ ഓഫീസിന്റെ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ലഭിക്കും. ഭാവിയിൽ മറ്റ് ഓഫീസ് സമുച്ചയങ്ങളും ഈ ആപ്പിൽ ഉൾപ്പെടുത്താൻ സാധിക്കും. https://play.google.com/store/apps/details?id=in.nic.office_finder20 എന്ന ലിങ്കിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.

English Summary: Kottayam civil station office directory app