'ഇന്ത്യയിലെന്താണ് പ്രശ്‌നം' എന്ന ചോദ്യത്തോടെ ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ് പ്ലാറ്റ്‌ഫോമില്‍ പുതിയ ആക്ഷേപഹാസ്യ ട്രെന്‍ഡ് ആരംഭിച്ചിരിക്കുകയാണ്. നിരത്തുകളില്‍ ജീവിക്കുക, ശുചിത്വമില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമാണ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഇന്ത്യയിലെന്താണ് പ്രശ്‌നം' എന്ന ചോദ്യത്തോടെ  ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ് പ്ലാറ്റ്‌ഫോമില്‍ പുതിയ ആക്ഷേപഹാസ്യ ട്രെന്‍ഡ് ആരംഭിച്ചിരിക്കുകയാണ്. നിരത്തുകളില്‍ ജീവിക്കുക, ശുചിത്വമില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമാണ്, 'ഇന്ത്യയിലെന്താ പ്രശ്‌നം' ട്രെന്‍ഡില്‍ കാണാനാകുന്നത്.

മാലിന്യം നിക്ഷേപിച്ചിരിക്കുന്ന ഇടങ്ങളിൽ  നിന്ന് ഭക്ഷണം എടുത്തു ഭക്ഷിക്കുന്ന ആൾക്കാരുടെയും ,ട്രെയിനില്‍ വിസര്‍ജ്ജനം നടത്തി ഒരാള്‍ കിടക്കുന്ന വിഡിയോയാണ് മറ്റൊരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ പുതിയ ഈ ട്രെന്‍ഡിന്റെ കാര്യത്തില്‍ മറ്റൊരു വിരോധാഭാസമെന്താണെന്നു ചോദിച്ചാല്‍ ഇതില്‍ പലതിലും വിദേശികളെ തന്നെയാണ് കാണാനാകുന്നത് എന്നതാണ്. പലതിലും ഇന്ത്യന്‍ പ്രദേശങ്ങളോ, ഇന്ത്യന്‍ വംശജരോ പോലുമല്ല ഉള്ളത്.

ADVERTISEMENT

സമൂഹ മാധ്യമ ഉപയോക്താക്കള്‍ എക്‌സിന്റെ അല്‍ഗോരിതത്തിന്റെ പക്ഷപാതത്തെ വിമര്‍ശിച്ചും രംഗത്തെത്തിയതോടെ അരങ്ങു കൊഴുക്കുകയാണിപ്പോള്‍. എക്‌സിനെതിരെ ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കുന്ന വിഡിയോ പ്രോത്സാഹിപ്പിക്കുന്നു എന്നും ആരോപണവും ഉയരുന്നു.

ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നത് വിഡിയോകള്‍ കൂടുതല്‍ ട്രെന്‍ഡിങ് ആകാന്‍ സഹായിക്കുന്നു എന്നതായിരിക്കാം ഇത്തരം ഒരു ട്രെന്‍ഡ് ഏറ്റെടുക്കപ്പെടാന്‍ കാരണമത്രെ. ഇന്ത്യന്‍ എന്ന അവകാശവാദവുമായി പോസ്റ്റ് ചെയ്യുന്ന കണ്ടെന്റിന് പലതിനും ഇന്ത്യയില്‍ നിന്നുള്ളവയല്ല എന്നുള്ള കാര്യവും ട്രെന്‍ഡിനെ വിമര്‍ശിക്കുന്നവര്‍ എടുത്തുകാട്ടുന്നു

എക്‌സ് ഉപയോക്താക്കൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിഡിയോകൾ പോസ്‌റ്റ് ചെയ്‌ത് 'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം? എന്നു ചോദിക്കുന്നു.
ADVERTISEMENT

ഇന്ത്യയിലെന്താ പ്രശ്‌നം ട്രെന്‍ഡില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വിഡിയോ ഇവിടെ കാണാം:

തിരിച്ചടിച്ച് ഗവണ്‍മെന്റ്

ADVERTISEMENT

പുതിയ ട്രെന്‍ഡിന് അതിവേഗം ചുട്ടമറുപടി നല്‍കാന്‍ ഗവണ്‍മെന്റും എത്തി. ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഹാന്‍ഡ്ല്‍ ആയ മൈഗവ്ഇന്ത്യ (MyGovIndia) ആണ് പുതിയ ട്രെന്‍ഡിനെതിരെ തിരിച്ചടിച്ചെത്തിയത്. നാലു ചിത്രങ്ങളാണ് ഗവണ്‍മെന്റ് പോസ്റ്റ് ചെയ്തത്. രാജ്യം അടുത്തിടെയുണ്ടാക്കിയ നാലു നേട്ടങ്ങള്‍ കാണിക്കുന്നവയാണ് അവ. 

അതിദാരിദ്ര്യം വിജയകരമായി നിര്‍മ്മാര്‍ജ്ജനം ചെയ്തത് അടക്കമാണ് ഗവണ്‍മെന്റിന്റെ പോസ്റ്റുകളിലുള്ളത്. ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തില്‍ ആദ്യമായി ലാന്‍ഡ് ചെയ്ത ആദ്യ ാജ്യം, ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നേട്ടത്തിന് ഐഎംഎഫ് മേധാവിയില്‍ നിന്ന് ബഹുമതി സ്വന്തമാക്കുന്ന ചിത്രം, രാജ്യത്ത് ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം വികസിപ്പിക്കലില്‍ കൊണ്ടുവന്നിരിക്കുന്ന നൂതനത്വം മറ്റു രാജ്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ അനുകരിക്കുന്നത് എന്നിവയാണ് ഗവണ്‍മെന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.