‘എഐ പണി കളയില്ല, പകരം പുതിയ തൊഴിലുകൾ സൃഷ്ടിക്കും.. നിങ്ങൾ റീ–സ്കിൽ ചെയ്താൽ മതി!’ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് ടെക് ഗുരുജിമാർ നാഴികയ്ക്ക് നാൽപതുവട്ടം നമ്മെ പറഞ്ഞുപഠിപ്പിക്കുന്ന മോട്ടിവേഷനൽ വാചകമാണിത്. കേൾക്കുമ്പോൾ ‘ആഹാ സൂപ്പർ’ എന്നു തോന്നും. ഇതും കേട്ട്, ഏതേലും രണ്ട് ഓൺലൈൻ കോഴ്സും

‘എഐ പണി കളയില്ല, പകരം പുതിയ തൊഴിലുകൾ സൃഷ്ടിക്കും.. നിങ്ങൾ റീ–സ്കിൽ ചെയ്താൽ മതി!’ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് ടെക് ഗുരുജിമാർ നാഴികയ്ക്ക് നാൽപതുവട്ടം നമ്മെ പറഞ്ഞുപഠിപ്പിക്കുന്ന മോട്ടിവേഷനൽ വാചകമാണിത്. കേൾക്കുമ്പോൾ ‘ആഹാ സൂപ്പർ’ എന്നു തോന്നും. ഇതും കേട്ട്, ഏതേലും രണ്ട് ഓൺലൈൻ കോഴ്സും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എഐ പണി കളയില്ല, പകരം പുതിയ തൊഴിലുകൾ സൃഷ്ടിക്കും.. നിങ്ങൾ റീ–സ്കിൽ ചെയ്താൽ മതി!’ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് ടെക് ഗുരുജിമാർ നാഴികയ്ക്ക് നാൽപതുവട്ടം നമ്മെ പറഞ്ഞുപഠിപ്പിക്കുന്ന മോട്ടിവേഷനൽ വാചകമാണിത്. കേൾക്കുമ്പോൾ ‘ആഹാ സൂപ്പർ’ എന്നു തോന്നും. ഇതും കേട്ട്, ഏതേലും രണ്ട് ഓൺലൈൻ കോഴ്സും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ‘എഐ പണി കളയില്ല, പകരം പുതിയ തൊഴിലുകൾ സൃഷ്ടിക്കും.. നിങ്ങൾ റീ–സ്കിൽ ചെയ്താൽ മതി!’

ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് ടെക് ഗുരുജിമാർ നാഴികയ്ക്ക് നാൽപതുവട്ടം നമ്മെ പറഞ്ഞുപഠിപ്പിക്കുന്ന മോട്ടിവേഷനൽ വാചകമാണിത്. കേൾക്കുമ്പോൾ ‘ആഹാ സൂപ്പർ’ എന്നു തോന്നും.

ADVERTISEMENT

ഇതും കേട്ട്, ഏതേലും രണ്ട് ഓൺലൈൻ കോഴ്സും പഠിച്ച്, പുതിയ തൊഴിലും നോക്കി നമ്മളിങ്ങനെ താടിക്കു കയ്യും കൊടുത്ത് കാത്തിരിക്കുകയാണ്. ഈ ഇരിപ്പിൽ വല്ല കാര്യവുമുണ്ടോയെന്നു കാലം തെളിയിക്കുമായിരിക്കും.

ഏതായാലും എഐ ചില പണി കളയുമെന്നതിന്റെ രണ്ട് തെളിവുകൾ ഈയിടെ വന്ന വാർത്തകളിലുണ്ട്. ഒന്നാമത്തെ സംഭവം പേയ്ടിഎമ്മിലാണ്. കമ്പനിയിലെ എഐ ഓട്ടമേഷന്റെ ഭാഗമായി പേയ്ടിഎം സെയിൽസ്, എൻജിനീയറിങ് വിഭാഗത്തിൽനിന്ന് 1,000 പേരെയാണു പിരിച്ചുവിട്ടത്. ആവർത്തനസ്വഭാവമുള്ള ജോലികളിൽനിന്നു മനുഷ്യരെ ഒഴിവാക്കി കാര്യക്ഷമത കൂട്ടുകയാണത്രേ! ശമ്പളത്തിൽ 10 മുതൽ 15% വരെ ലാഭിക്കാൻ കഴിയുമെന്നാണു കമ്പനിയുടെ വിലയിരുത്തൽ. ‘ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ എഐ തന്നു’-പേയ്ടിഎം സിഇഒ വിജയ് ശേഖർ ശർമയുടെ വാക്കുകളിലുണ്ട് എല്ലാം.

രണ്ടാമത്തേത് ഗൂഗിളിലാണ്. 12,000 പേരുടെ കൂട്ടപ്പിരിച്ചുവിടൽ കഴിഞ്ഞ് ഒരു വർഷമാകുംമുൻപ് 30,000 പേരെക്കൂടി പറഞ്ഞുവിടാൻ ഗൂഗിൾ ഒരുങ്ങുന്നുവെന്നാണു റിപ്പോർട്ടുകൾ. കാരണം എഐ തന്നെ. ജെമിനി എന്ന എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനികളിലെ ഉൽപാദനക്ഷമത വർധിപ്പിക്കാമെന്നു പറയുന്ന ഗൂഗിളിലെ ജീവനക്കാരുടെ അവസ്ഥയാണിതെന്ന് ഓർക്കണം!

പണി പോകുമോ മാറുമോ?

ADVERTISEMENT

ഏതൊരു സാങ്കേതികവിദ്യ വരുമ്പോഴും കുറച്ചു തൊഴിൽനഷ്ടം ഉണ്ടാകാറുണ്ട്. കാരണം എല്ലാ സാങ്കേതികവിദ്യയുടെയും ലക്ഷ്യം മനുഷ്യന്റെ അധ്വാനം കുറച്ച് ജീവിതം കൂടുതൽ എളുപ്പമാക്കാനാണല്ലോ. അതുകൊണ്ട് എഐ വരുമ്പോഴും ഇതുതന്നെ സംഭവിക്കുമെന്ന സിംപിൾ തിയറിയാണ് ഗുരുജിമാർ നമ്മളോടു പറയുന്നത്. ഇത്രയും കാലം പല സാങ്കേതികവിദ്യ വന്നിട്ടും ആളുകൾ ഇവിടെ ജോലി ചെയ്യുന്നില്ലേ എന്നാണ് ഇവർ ചോദിക്കുന്നത്.

സത്യത്തിൽ മറ്റേതെങ്കിലുമൊരു ടെക്നോളജിയുടെ പട്ടികയുടെ മൂലയിൽ എഴുതിവയ്ക്കാവുന്ന പേരല്ല എഐ. അതിന്റെ തനിസ്വരൂപം ലോകം കാണാനിരിക്കുന്നതേയുള്ളൂ. സ്വയം പഠിക്കുകയും സ്വയം മെച്ചപ്പെടുത്തുകയും സ്വയം തീരുമാനമെടുക്കുകയും ചെയ്യുന്നു എന്നതാണ് എഐയുടെ പ്രത്യേകത. മറ്റൊരു സാങ്കേതികവിദ്യയ്ക്കും അവകാശപ്പെടാൻ കഴിയാത്ത ഈ പ്രത്യേകതകളാണ് എഐയെ അത്രമേൽ അപകടകാരിയാക്കുന്നത്.

ലോകത്ത് ഇതുവരെ മനുഷ്യൻ കണ്ടുപിടിച്ച മറ്റെന്തും മനുഷ്യന്റെ ആജ്ഞയ്ക്കനുസരിച്ച് മാത്രമാണു പ്രവർത്തിച്ചിരുന്നത്. മനുഷ്യന്റെ തലച്ചോറിനെയും സാമാന്യയുക്തിയെയും വെല്ലുവിളിക്കാൻ അതിനൊന്നും കഴിഞ്ഞിരുന്നില്ല. എന്നുകരുതി ഇന്നു നാം കാണുന്ന എഐ മനുഷ്യന്റെ സാമാന്യബുദ്ധി കൈവരിച്ചുവെന്ന് അർഥമില്ല.

ഒരു ഉദാഹരണം: കതകു തുറക്കുമ്പോൾ അൽപം പിന്നിലേക്കു മാറിയില്ലെങ്കിൽ അതു വന്നു മുഖത്തിടിക്കുമെന്നത് മനുഷ്യന്റെ സാമാന്യയുക്തിയാണ്. ഇത് ഇപ്പോൾ ഒരു റോബട്ടിനെ പഠിപ്പിക്കേണ്ട കാര്യമാണ്. എന്നാൽ, ഭാവിയിൽ മനുഷ്യന്റെ തലച്ചോറിന്റെ അതേ ശേഷി എഐ കൈവരിക്കുമ്പോൾ ആ തലത്തിലേക്ക് റോബട്ടിനു സ്വയം മാറാനാകും.

ADVERTISEMENT

‍തീയിൽ തൊട്ടാൽ കൈവലിക്കണമെന്ന് നമ്മളെ ആരും പഠിപ്പിച്ചതല്ലല്ലോ, അതുപോലെ ത്തന്നെയാണിത്. മനുഷ്യനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിലേക്കാണ് (എജിഐ) ടെക് ലോകത്തിന്റെ പോക്ക്. അതിലെത്തിച്ചേരാനുള്ള കാലദൈർഘ്യം എത്രയെന്നു മാത്രമാണ് ചോദ്യം.

ആൾട്ട്മാന്റെ തിയറി എന്താ?

എഐ പണി കളയില്ലെന്ന് ചാറ്റ്ജിപിടിയുടെ സ്രഷ്ടാവായ സാം ആൾട്ട്മാൻപോലും പറഞ്ഞിട്ടില്ലെന്ന് ഓർക്കണം. അമേരിക്കൻ പ്രസിദ്ധീകരണമായ ‘ദി അറ്റ്‍ലാന്റിക്’ നടത്തിയ അഭിമുഖത്തിൽ സാം ആൾട്ട്മാന്റെ മറുപടി ഇങ്ങനെയായിരുന്നു– 'A lot of people working on AI pretend that it's only going to be good; it's only going to be a supplement; no one is ever going to be replaced... Jobs are definitely going to go away, full stop.'

എഐ നല്ലതുമാത്രമേ ചെയ്യൂ എന്നു കരുതുന്ന ടെക് ഗുരുജിമാരുടെ ‘തള്ളിനെ’ തള്ളുകയായിരുന്നു ആൾട്ട്മാൻ. എഐയെക്കുറിച്ച് ആളുകൾ ധരിച്ചുവച്ചതിലെ പിശകിനെക്കുറിച്ചും ആൾട്ട്മാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എഐ വന്നാൽ കായികശേഷി വേണ്ട ബ്ലൂകോളർ തൊഴിലുകളെയാണ് ആദ്യം ബാധിക്കുകയെന്നാണു കുറേ വർഷം മുൻപു നമ്മൾ കരുതിയത്. ചിന്താശേഷി കാര്യമായി വേണ്ടാത്ത ഓഫിസ് തൊഴിലുകളായിരിക്കും രണ്ടാമതു ബാധിക്കുക. ഏറ്റവും ഒടുവിലേ ഏറ്റവുമധികം ബൗദ്ധികനിലവാരം വേണ്ട തൊഴിലുകൾ ഇല്ലാതാകൂ എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, സംഭവിച്ചതു തിരിച്ചാണ്. കഠിനമായ കംപ്യൂട്ടർ പ്രോഗ്രാം എഴുതുന്നതാണ് ഇന്നത്തെ എഐയ്ക്ക് ഏറ്റവും എളുപ്പം. അതേ സമയം, വീട്ടിലെ ഫ്യൂസ് പോയാൽ കെട്ടുക എഐയ്ക്ക് ഇന്നും ബാലികേറാമലയാണ്. എന്നുകരുതി എക്കാലവും ഇത് അസാധ്യമാണെന്നും ധരിക്കരുത്.

വൈറ്റ് കോളർ ജോലികളെയാകും എഐ ആദ്യം ബാധിക്കുകയെന്നാണ് ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ ഏതാനും മാസംമുൻപു പറഞ്ഞത്.

സമരംകൊണ്ടു തോൽപിക്കാമോ?

ഇക്കഴിഞ്ഞ മേയ് 2 മുതൽ സെപ്റ്റംബർ 27 വരെ യുഎസിലെ 11,500ലധികം സിനിമാ, ടിവി, റേഡിയോ തിരക്കഥാകൃത്തുക്കൾ നടത്തിയ ഐതിഹാസിക സമരത്തെക്കുറിച്ച് ഇവിടെ പരാമർശിക്കാതിരിക്കാൻ പറ്റില്ല. സമരത്തിനു പിന്നിലെ ഒരു കാരണം എഐ തന്നെയായിരുന്നു.

റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ (ഡബ്ല്യുജിഎ) നേതൃത്വത്തിൽ നടത്തിയ സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് എഐയുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്നായിരുന്നു. ഏതായാലും സമരം വിജയിച്ചു. സമരത്തിനു ശേഷം ഒപ്പിട്ട കരാർ അനുസരിച്ച് സ്റ്റുഡിയോകൾക്ക് എഴുത്തുകാർ സ്വന്തം നിലയിൽ രചിച്ച സാഹിത്യകൃതികൾ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്യാനോ മാറ്റം വരുത്താനോ കഴിയില്ല. എഐ ജനറേറ്റഡ് ഉള്ളടക്കത്തെ മൂലകൃതിയായി കണക്കാക്കി കുറഞ്ഞ നിരക്കിൽ തിരക്കഥയാക്കാൻ ആവശ്യപ്പെടാനാവില്ല. മൂലകൃതിയായി നൽകുന്ന ഉള്ളടക്കത്തിൽ എഐ ഉപയോഗിച്ചെങ്കിൽ അത് എഴുത്തുകാരോടു വെളിപ്പെടുത്തണം.

പ്രൊഡക‍്ഷൻ ഹൗസിന്റെ അനുമതിയോടെ എഴുത്തുകാർക്ക് എഴുത്തിൽ എഐ ഉപയോഗിക്കാൻ തീരുമാനിക്കാം. എന്നാൽ, എഐ ഉപയോഗിക്കണമെന്ന് എഴുത്തുകാരോടു പ്രൊഡക‍്ഷൻ ഹൗസിനു നിഷ്കർഷിക്കാനാവില്ല. ഡബ്ല്യുജിഎയുടേതുപോലെയുള്ള സമാനമായ സമരങ്ങൾ അധികം വൈകാതെ പല തൊഴിൽമേഖലകളിലും കാണാൻ കഴിഞ്ഞേക്കും. സമരം ചെയ്തു തോൽപിക്കാവുന്നതാണോ എഐയുടെ സ്വാധീനമെന്ന് കാത്തിരുന്നുതന്നെ കാണണം.

റീ–സ്കിൽ പരിഹാരമോ?

എഐ കാലത്തു പിടിച്ചുനിൽക്കാൻ റീ-സ്കിൽ (Re-skill) ചെയ്യൂ എന്ന ഗുരുജിമാരുടെ വാക്കുകൾ ഒരർഥത്തിൽ അനീതിയാണ്. എഐ മൂലം ഇല്ലാതായ ജോലികളും പുതുതായി വന്ന ജോലികളും തമ്മിലുള്ള അനുപാതം എത്രയാണെന്ന ഡബ്ല്യുഇഎഫ് ഗ്ലോബൽ ഫ്യൂച്ചർ കൗൺസിൽ ഓഫ് എഐ അംഗവും മലയാളിയുമായ ജിബു ഏലിയാസിന്റെ ചോദ്യം പ്രസക്തമാണ്.

ഭാവിയിൽ കഞ്ഞികുടിച്ചുപോകാൻ എന്തു സ്കിൽ ആണ് ഒരാൾ പഠിക്കേണ്ടതെന്ന് ഇനിയും നമുക്ക് വ്യക്തതയില്ല. അതോ എല്ലാവരും എഐ പ്രോഗ്രാമിങ്, കോഡിങ് എന്നിവ പഠിക്കണമെന്നാണോ? എല്ലാത്തരം ജോലികളും ചെയ്യുന്നവരുടേതാണല്ലോ ലോകം. ഇന്നതുമാത്രം അറിഞ്ഞാലേ നിലനിൽപുള്ളൂ എന്നു പറയുന്നതിൽ കടുത്ത അനീതിയുണ്ട്.

ഇനി പ്രോഗ്രാമിങ് പഠിച്ചാൽത്തന്നെ അതിനേക്കാൾ നല്ല പ്രോഗ്രാമിങ് ചെയ്യാൻ കെൽപുള്ള എഐ ലാംഗ്വേജ് മോഡലുകളാണ് ഓരോ ദിവസവും അവതരിക്കുന്നത്. എഐ വളരുന്നതനുസരിച്ച് അതു നിയന്ത്രിക്കാനും തൊഴിൽ സംരക്ഷിക്കാനുള്ള നയപരമായ ഇടപെടലാണ് സർക്കാരുകളിൽനിന്നു ജനം പ്രതീക്ഷിക്കുന്നത്. അല്ലാതെ എഐ വന്നാൽ തൊഴിലിന് ഒരു കുഴപ്പവും വരില്ലെന്ന പതിവുപല്ലവിയല്ല.

വൈകാതെ ഈ കോളം എഴുതാൻ ഈ ലേഖകന്റെ ആവശ്യം പോലുമില്ലെന്ന ‘ആശങ്കാജനകമായ’ തിരിച്ചറിവോടെ നിർത്തട്ടെ!

English Summary:

Artificial Intelligence Around the Job Thozhilveedhi