കൂടുതൽ പരീക്ഷകൾ ഓൺലൈനിലേക്കു മാറ്റാൻ പിഎസ്‌സി തയാറെടുക്കുന്നു. ജൂലൈയിൽ നടത്താൻ തീരുമാനിച്ച 27 പരീക്ഷകളിൽ 21 എണ്ണം ഓൺലൈനാണ്. ജൂലൈ 2, 16 തീയതികളിൽ നടന്ന 10th ലെവൽ പ്രിലിമിനറി പരീക്ഷ, ജൂലൈ 23നു നാലു കാറ്റഗറികളിലായി നടക്കുന്ന എച്ച്എസ്എസ്ടി ഇംഗ്ലിഷ് പരീക്ഷ എന്നിവ മാത്രമാണ് ഒഎംആർ രീതിയിലുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടുതൽ പരീക്ഷകൾ ഓൺലൈനിലേക്കു മാറ്റാൻ പിഎസ്‌സി തയാറെടുക്കുന്നു.

ജൂലൈയിൽ നടത്താൻ തീരുമാനിച്ച 27 പരീക്ഷകളിൽ 21 എണ്ണം ഓൺലൈനാണ്. ജൂലൈ 2, 16 തീയതികളിൽ നടന്ന 10th ലെവൽ പ്രിലിമിനറി പരീക്ഷ, ജൂലൈ 23നു നാലു കാറ്റഗറികളിലായി നടക്കുന്ന എച്ച്എസ്എസ്ടി ഇംഗ്ലിഷ് പരീക്ഷ എന്നിവ മാത്രമാണ് ഒഎംആർ രീതിയിലുള്ളത്. ഓഗസ്റ്റിൽ നടത്താനിരിക്കുന്ന 29 പരീക്ഷകളിൽ 22 എണ്ണവും ഓൺലൈനാണ്.

ADVERTISEMENT

8000 അപേക്ഷകർ വരെയുള്ള പരീക്ഷകൾ ഇപ്പോൾ ഓൺലൈനിൽ നടത്തുന്നുണ്ട്. പിഎസ്‌സിക്കു പുറത്തു കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ ഇതിൽ കൂടുതൽ അപേക്ഷകരുള്ള പരീക്ഷയും ഓൺലൈനിൽ നടത്താനുള്ള ശ്രമങ്ങൾ പിഎസ്‌സി തുടങ്ങിക്കഴിഞ്ഞു.

ADVERTISEMENT

ഇപ്പോൾ 6 ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ

നിലവിൽ പിഎസ്‌സിക്ക് 6 ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളിലായി 1317 പേർക്ക് ഒരേ സമയം പരീക്ഷയെഴുതാം. ഏറ്റവും വലിയ കേന്ദ്രം പാലക്കാട് ജില്ലയിലാണ്. ഇവിടെ 344 പേർക്ക് ഒരേ സമയം പരീക്ഷയെഴുതാം. ചെറിയ കേന്ദ്രം തൃശൂർ ജില്ലയിൽ. 80 പേർക്കുള്ള സൗകര്യമേ ഇവിടെയുള്ളൂ. മറ്റു ജില്ലകളിൽ പരീക്ഷാസൗകര്യം: തിരുവനന്തപുരം–276, പത്തനംതിട്ട–86, എറണാകുളം–210, കോഴിക്കോട്–321.

ADVERTISEMENT

സർക്കാർ എൻജിനീയറിങ് കോളജുകൾകൂടി ഇപ്പോൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നുണ്ട്. സ്വകാര്യ മാനേജ്മെന്റ് കോളജുകളും ഓൺലൈൻ പരീക്ഷയ്ക്ക് ഉപയോഗിക്കാൻ കഴിയുമോ എന്നതു സംബന്ധിച്ചു ചർച്ചകൾ നടക്കുകയാണ്. ഇതു സാധ്യമായാൽ കൂടുതൽ അപേക്ഷകരുള്ള പരീക്ഷകളും ഓൺലൈനായി നടത്താൻ കഴിയുമെന്നാണു പിഎസ്‌സിയുടെ വിലയിരുത്തൽ.