∙ 2019 ലേക്കാൾ 64,465 അപേക്ഷകർ കുറഞ്ഞു

∙ 2019 ലേക്കാൾ 64,465 അപേക്ഷകർ കുറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ 2019 ലേക്കാൾ 64,465 അപേക്ഷകർ കുറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ പൊലീസ് ഒാഫിസർ തസ്തികയിലേക്ക് അപേക്ഷ നൽകിയത് 2.52 ലക്ഷം പേർ. ജനുവരി 18 ആയിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഏഴു ബറ്റാലിയനിലായി 2,52,552 പേരാണ് അപേക്ഷ നൽകിയത്. ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറം (എംഎസ്പി) ജില്ലയിലാണ്–47,993. കുറവ് പത്തനംതിട്ട (കെഎപി–3) ജില്ലയിൽ–27,767.

 

ADVERTISEMENT

ഈ തസ്തികയിൽ ഇതിനു മുൻപു 2019ൽ നടന്ന പിഎസ്‌സി തിരഞ്ഞെടുപ്പിൽ 3,17,017 േപർ സിപിഒ തസ്തികയിലേക്ക് അപേക്ഷ നൽകിയിരുന്നു. ഇത്തവണ 64,465 അപേക്ഷകർ കുറഞ്ഞു. എന്നാൽ, ഇടുക്കി (കെഎപി–5) ജില്ലയിൽ അപേക്ഷകരുടെ എണ്ണത്തിൽ വർധനയുണ്ടായി. ഇവിടെ 25,824 പേരാണ് കഴിഞ്ഞ തവണ അപേക്ഷിച്ചിരുന്നതെങ്കിൽ ഇത്തവണ 2750 േപർ വർധിച്ച് 28,574 അപേക്ഷകരായി.

കഴിഞ്ഞ തവണ ഈ തസ്തികയുടെ പരീക്ഷ എഴുതുമെന്നു കൺഫർമേഷൻ നൽകിയത് 2,14,991 പേരും പരീക്ഷ എഴുതിയത് രണ്ടു ലക്ഷത്തിൽ താഴെ ഉദ്യോഗാർഥികളുമായിരുന്നു.

ADVERTISEMENT

 

ലിസ്റ്റുകൾ വരും, തുടരെത്തുടരെ

ADVERTISEMENT

സിവിൽ പൊലീസ് ഒാഫിസർ പരീക്ഷ ജൂണിലോ ജൂലൈയിലോ നടത്താൻ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. ഇത്തവണ മെയിൻ പരീക്ഷ മാത്രമേയുള്ളൂ. ഇതിൽ ജയിക്കുന്നവർക്കു ശാരീരിക അളവെടുപ്പ്, കായികക്ഷമതാപരീക്ഷ എന്നിവ നടത്തും. ഈ പരീക്ഷകളിൽ ജയിക്കുന്നവരുടെ സർട്ടിഫിക്കറ്റ് പരിശോധനകൂടി പൂർത്തിയാക്കിയാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

മുൻ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ പ്രസിദ്ധീകരിക്കുന്ന സിപിഒ റാങ്ക് ലിസ്റ്റ് ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കുമ്പോൾ ഉടൻ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന വിധത്തിലാണു തിരഞ്ഞെടുപ്പ് നടപടികൾ പിഎസ്‌സി

ആസൂത്രണം ചെയ്തിരിക്കുന്നത്.